ഇന്ത്യയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് മിതമായ നിരക്കിൽ ഭവനനിർമ്മാണം ഓഫർ ചെയ്യുന്ന ഒരു ഗവൺമെന്‍റ് സംരംഭമാണ് പ്രധാന മന്ത്രി ആവാസ് യോജന. 25th ജൂൺ 2015 ന് ലോഞ്ച് ചെയ്ത പിഎംഎവൈ, രാജ്യം അതിന്റെ 75th സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന് മുമ്പായി 31st മാർച്ച്, 2022 -ന് 2 കോടി വീടുകൾ നിർമ്മിക്കാൻ ലക്ഷ്യം വെയ്ക്കുന്നു.
റിയൽ എസ്റ്റേറ്റ് ബിൽഡർമാരുടെ സഹകരണത്തോടു കൂടി തിരഞ്ഞെടുത്ത നഗരങ്ങളിൽ പരിസ്ഥിതി സൌഹൃദ മിതമായ നിരക്കിൽ പക്കാ ഹൌസുകൾ നിർമ്മിക്കാൻ ഗവൺമെന്‍റ് പദ്ധതിയിടുന്നു. ഈ ഫ്ലാഗ്ഷിപ്പ് പ്രോഗ്രാമിന് കീഴിലുള്ള സിഎൽഎസ്എസ് അഥവാ ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്കീം പ്രകാരം വീട് നിർമ്മിക്കാൻ, വാങ്ങാൻ അല്ലെങ്കിൽ നിലവിലുള്ള വീട് പുതുക്കി പണിയാൻ ഹോം ലോണിൽ പലിശ സബ്സിഡി പ്രദാനം ചെയ്യുന്നു.
നിങ്ങൾ Pradhan Mantri Awas Yojana -നാ അപേക്ഷിച്ചാൽ, പ്രധാന മന്ത്രി ആവാസ് യോജനാ പട്ടിക 2018 - 2019 -ൽ നിങ്ങളുടെ പേര് ചേർത്തിട്ടുണ്ടോ എന്നറിയാൻ ഒരു അപേക്ഷാ റഫറൻസ് നമ്പർ നിങ്ങൾക്ക് ലഭിക്കുന്നതാണ്. അപേക്ഷ സ്വീകരിച്ചവരുടെ പേരുകൾ ഈ പട്ടികയിൽ ഉൾക്കൊള്ളുന്നതാണ്.
ഹോം ലോണുകളിൽ സബ്സിഡി പലിശ ഓഫർ ചെയ്യുന്ന പിഎംഎവൈ സിഎൽഎസ്എസ് സ്കീമിന് അപേക്ഷിക്കുന്നവർ താഴെപ്പറയുന്ന യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കണം.
ഈ കാറ്റഗറിക്ക് ലഭിക്കുന്ന പലിശ സബ്സിഡി 6.5% ആണ്.
യോഗ്യരായ അപേക്ഷകർക്ക് MIG I -ന് കീഴിൽ 4% -വും MIG II -ന് കീഴിൽ 3% -വും സബ്സിഡി ലഭ്യമാകും.
രണ്ട് വ്യത്യസ്ത വിഭാഗങ്ങളിൽ പിഎംഎവൈ പട്ടിക ലഭ്യമാണ് - നഗരം, ഗ്രാമം. പിഎംഎവൈ-ഗ്രാമീൺ (ഗ്രാം) വിഭാഗത്തിൽ അപേക്ഷ വിജയകരമായാൽ അപേക്ഷാർത്ഥികൾക്ക് രജിസ്ട്രേഷൻ നമ്പർ ലഭിക്കുന്നതാണ്. പിഎംഎവൈ-ജി പട്ടികയിൽ പരിശോധിക്കുന്ന സമയത്ത് ഈ നമ്പർ ആവശ്യാണ്.
നിങ്ങൾ ഗ്രാമീണ വിഭാഗത്തിൽ ഉൾപ്പെടുന്നുവെങ്കിൽ താഴെപ്പറയുന്ന ഘട്ടങ്ങൾ പിന്തുടരുക:
ഘട്ടം 1: പിഎംഎവൈ-ഗ്രാമീൺ ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക.
ഘട്ടം 2: നിങ്ങളുടെ രജിസ്ട്രേഷൻ നമ്പർ കൃത്യമായി നൽകി 'സബ്മിറ്റ്' ക്ലിക്ക് ചെയ്യുക’.
രജിസ്ട്രേഷൻ നമ്പർ ഇല്ലാതെയും അപേക്ഷാർത്ഥികൾക്ക് ഗുണഭോക്തൃ പട്ടിക പരിശോധിക്കാം. അതിനായി ഇപ്പറയുന്നവ പിന്തുടരുക:
ഘട്ടം 1: പിഎംഎവൈ-ഗ്രാമീൺ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
ഘട്ടം 2: രജിസ്ട്രേഷൻ നമ്പർ ടാബ് ഒഴിവാക്കി അഡ്വാൻസ്ഡ് സെർച്ച് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: പ്രത്യക്ഷപ്പെടുന്ന ഫോമിൽ ശരിയായ വിവരങ്ങൾ പൂരിപ്പിക്കുക.
ഘട്ടം 4: 'സെർച്ച്' ഓപ്ഷൻ ക്ലിക്ക് ചെയ്ത് തുടരുക.
നിങ്ങളുടെ പേര് പിഎംഎവൈ-ജി പട്ടികയിൽ ഉണ്ടെങ്കിൽ ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പ്രത്യക്ഷപ്പെടുന്നതാണ്.
നിങ്ങൾ നഗര വിഭാഗത്തിലാണ് ഉൾപ്പെടുന്നെങ്കിൽ, താഴെപ്പറയുന്ന ഘട്ടങ്ങൾ പിന്തുടരുക:
ഘട്ടം 1: പിഎംഎവൈ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
ഘട്ടം 2: 'ഗുണഭോക്താവിനെ തിരയുക' എന്ന മെനു. 'പേര് പ്രകാരം തിരയുക' എന്നതിൽ ക്ലിക്ക് ചെയ്യുന്നതിന് മുമ്പായി പ്രത്യക്ഷപ്പെടുന്നതാണ്.
ഘട്ടം 3: നിങ്ങളുടെ പേരിന്‍റെ ആദ്യ അഞ്ച് അക്ഷരങ്ങൾ നൽകുക.
ഘട്ടം 4: ‘കാണിക്കുക’ ബട്ടണിൽ ക്ലിക്ക് ചെയ്യുക, പിഎം ആവാസ് യോജനാ പട്ടിക പ്രത്യക്ഷപ്പെടുന്നതാണ്.
പിഎംഎവൈ പട്ടിക-നഗരത്തിൽ മറ്റ് ബന്ധപ്പെട്ട വിവരങ്ങൾക്കൊപ്പം നിങ്ങളുടെ പേര് പരിശോധിക്കുക. ഈ ഗുണഭോക്തൃ ചാർട്ടുകൾ കാലാകാലങ്ങളിൽ അപ്‌ഡേറ്റ് ചെയ്യുന്നതാണ്. ഏറ്റവും പുതിയ പിഎംഎവൈ പട്ടിക 2018-19 പരിശോധിക്കൂ.
പിഎം ആവാസ് യോജന പട്ടിക 2018 – 19 ലെ ഗുണഭോക്താക്കളെ കണ്ടെത്താനും തിരഞ്ഞെടുക്കാനും ഗവൺമെന്‍റ് എസ്ഇസിസി 2011 പരിഗണിക്കുന്നു. എസ്ഇസിസി 2011 അഥവാ സാമൂഹിക, സാമ്പത്തിക, ജാതി സെൻസസ് 2011, ഇന്ത്യയിലെ 640 ജില്ലകളിൽ നടത്തിയ 1st പേപ്പർ രഹിത സെൻസസ് (ജാതി അടിസ്ഥാനമാക്കി) ആണ്. ഇതിന് പുറമെ, അന്തിമ പട്ടിക തയ്യാറാക്കുന്നതിനായി താലൂക്ക്, പഞ്ചായത്ത് എന്നീ തലങ്ങളിലും ഇടപെടുന്നു.
സുതാര്യത കാത്തുസൂക്ഷിക്കുകയും അർഹരായ അപേക്ഷകർക്ക് ഈ ഭവന ആനുകൂല്യങ്ങൾ നൽകുകയും ചെയ്യുക എന്നതാണ് മുദ്രാവാക്യം.
താഴെപ്പറയുന്ന പിഎംഎവൈ യോഗ്യതാ മാനദണ്ഡം പാലിക്കുന്നവർ ഈ ഭവന പദ്ധതിക്ക് അപേക്ഷിക്കാൻ യോഗ്യരാണ്.
ഈ സ്കീമിന് കീഴിൽ ഗുണഭോക്താക്കൾക്ക് ഒരു പുതിയ വീട് വാങ്ങാനോ നിർമ്മിക്കാനോ സാധിക്കുകയുള്ളു.
പ്രാഥമികമായി, താഴെപ്പറയുന്ന വിഭാഗങ്ങൾക്ക് ഈ ഭവനപദ്ധതിയുടെ എല്ലാ നേട്ടങ്ങളും നേടാം.
പിഎം ആവാസ് യോജനയുടെ മുഴുവൻ പ്രക്രിയയും ഇപ്പോൾ ഓൺലൈനിലാണ്, അത് പദ്ധതി കൂടുതൽ സുതാര്യവും സൌകര്യപ്രദവുമാക്കുന്നു.. പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഗുണഭോക്താക്കളുടെ തങ്ങളുടെ അപേക്ഷാ സ്റ്റാറ്റസ്, പിഎംഎവൈ പട്ടിക എന്നിവ എളുപ്പത്തിൽ പരിശോധിക്കാവുന്നതാണ്.
കണക്കുകൾ പ്രകാരം രൂ. 50 ലക്ഷം ചിലവ് വരുന്ന റെസിഡൻഷ്യൽ പ്രോപ്പർട്ടികൾ മെട്രോപോളിറ്റൻ നഗരങ്ങളിൽ വിൽക്കാതെ കിടക്കുന്നുണ്ട്. നേരേമറിച്ച്, നഗരത്തിലെ ദരിദ്രവിഭാഗത്തിനും നഗര ജനസംഖ്യക്കും ഏകദേശം 2 കോടി വീടുകളുടെ കുറവുണ്ട്. പിഎം ആവാസ് യോജന ഈ വിടവ് നികത്താൻ ലക്ഷ്യം വെയ്ക്കുന്നു. പിഎം സ്കീമിന് 4 പ്രധാന രീതികളുണ്ട്:
അവഗണിക്കപ്പെട്ട വിഭാഗങ്ങളായ വിധവകൾ, ട്രാൻസ്‌ജെൻഡർ വ്യക്തികൾ, മറ്റുള്ളവർ എന്നിവർക്ക് ഇന്ത്യൻ സർക്കാർ ഈ ആനുകൂല്യങ്ങൾ നൽകുന്നു.
സാമ്പത്തിക വർഷം-2019 ലെ ബജറ്റ് സെഷനിൽ 1st ഫെബ്രുവരിയിൽ 1.53 കോടി വീടുകളുടെ നിർമ്മാണം ഈ ഫ്ലാഗ്ഷിപ്പ് സ്കീമിന് കീഴിൽ ധനമന്ത്രി സ്ഥിരീകരിച്ചു.
ബജാജ് ഫിൻസെർവിനൊപ്പം പിഎംഎവൈ സ്കീമിന് കീഴിൽ നിങ്ങൾക്ക് ഹോം ലോണിൽ സബ്സിഡി നിരക്കിലുള്ള പലിശ നിരക്ക് സ്വന്തമാക്കാം. അതോടൊപ്പം, നിങ്ങൾക്ക് മുൻകൂർ അനുവദിച്ച തുകയിൽ നിന്ന് ഒന്നിലധികം തവണ പണം പിൻവലിക്കാൻ സാധിക്കുന്നതും നിങ്ങളുടെ സൌകര്യപ്രകാരം പ്രിപേ ചെയ്യാനും സാധിക്കുന്ന എക്സ്ക്ലൂസീവ് ഫ്ലെക്സി ലോൺ തിരഞ്ഞെടുക്കൂ. പിൻവലിക്കുന്ന തുകയിൽ മാത്രം പലിശ ഈടാക്കുന്നതാണ്, അത് നിങ്ങളുടെ ഇഎംഐ പകുതിയോളം കുറയ്ക്കുന്നു.
നിങ്ങളുടെ യോഗ്യതാ വിഭാഗ പ്രകാരം നിങ്ങളുടെ സബ്‌സിഡി തുക പരിശോധിക്കാൻ ബജാജ് ഫിൻസെർവ് ഓഫർ ചെയ്യുന്ന പ്രധാൻ മന്ത്രി ആവാസ് യോജനാ യോഗ്യതാ കാൽക്കുലേറ്റർ ഓൺലൈനിൽ ഉപയോഗിക്കൂ.
ബജാജ് ഫിൻസെർവിലെ പേഴ്സണൽ ലോണിനെ കുറിച്ച് നിങ്ങൾ അറിയേണ്ടത്
അഭിനന്ദനങ്ങൾ! നിങ്ങൾക്ക് പ്രീ-അപ്രൂവ്ഡ് പേഴ്സണൽ ലോൺ/ടോപ്-അപ് ഓഫർ ഉണ്ട്.