image

എന്താണ് ഫിക്സഡ് ഡിപ്പോസിറ്റ്?

എന്താണ് ഒരു ഫിക്സഡ് ഡിപ്പോസിറ്റ്?

ബാങ്ക്, നോൺ-ബാങ്കിംഗ് ഫൈനാൻഷ്യൽ കമ്പനികൾ ഓഫർ ചെയ്യുന്ന ഒരു ഇൻവെസ്റ്റ്‌മെന്‍റ് രീതിയാണ് ഫിക്‌സഡ് ഡിപ്പോസിറ്റ്. ഇതിൽ നിങ്ങൾക്ക് സേവിംഗ്‌സ് അക്കൌണ്ടിനേക്കാൾ ഉയർന്ന പലിശ നിരക്കിൽ പണം നിക്ഷേപിക്കാം. ഒരു നിശ്ചിത കാലയളവിലേക്ക് ഒരു തുക നിങ്ങൾക്ക് നിക്ഷേപിക്കാം. കാലയളവ് ഓരോ ഫൈനാൻഷ്യറിനും വ്യത്യസ്തമായിരിക്കാം.

വിശ്വസ്തമായ ഒരു ഫൈനാൻഷ്യറുടെ അടുത്ത് ഒരിക്കല്‍ പണം നിക്ഷേപിച്ചാല്‍, ഡിപ്പോസിറ്റിൻ്റെ കാലാവധിയനുസരിച്ച് പലിശ ലഭിച്ചുകൊണ്ടിരിക്കും. പൊതുവേ FD യെ നിർണ്ണയിക്കുന്നതിനുള്ള മാനദണ്ഡം പണം മെച്യൂരിറ്റിക്ക് മുമ്പ് പിൻവലിക്കുവാനാവില്ല എന്നതാണ്, എന്നാല്‍ നിങ്ങൾക്ക് ഒരു നിശ്ചിത പിഴ അടച്ച് അവ പിൻവലിക്കാവുന്നതാണ്.

ഫിക്സഡ് ഡിപ്പോസിറ്റിന്റെ സവിശേഷതകൾ

  • തങ്ങളുടെ മിച്ച ഫണ്ടുകളിന്മേൽ ഉയർന്ന പലിശ സമ്പാദിക്കുന്നതിനായി നിക്ഷേപകരെ ഫിക്സഡ് ഡിപ്പോസിറ്റ് പ്രാപ്തരാക്കുന്നു
  • നിങ്ങൾക്ക് ഒരിക്കല്‍ മാത്രമേ ഒരു ഫിക്സഡ് ഡിപ്പോസിറ്റില്‍ പണം നിക്ഷേപിക്കുവാൻ സാധിക്കുകയുള്ളൂ, കൂടുതല്‍ പണം നിക്ഷേപിക്കണമെന്നുണ്ടെങ്കില്‍ നിങ്ങൾ മറ്റൊരു അക്കൌണ്ട് സൃഷ്ടിക്കേണ്ടതായി വരും
  • ഫിക്സഡ് ഡിപ്പോസിറ്റിൽ ലിക്വിഡിറ്റി കുറവാണെങ്കിലും, നിങ്ങൾക്ക് മികച്ച നിരക്കിലുള്ള പലിശയ്ക്കായി ശ്രമിക്കാം, അത് കമ്പനി ഫിക്സഡ് ഡിപ്പോസിറ്റിന്റെ കാര്യത്തിൽ മികച്ചതാണ്‌
  • ഫിക്സഡ് ഡിപ്പോസിറ്റ് എളുപ്പത്തിൽ പുതുക്കുവാൻ സാധിക്കും
  • ആദായ നികുതി നിയമം, 1961 പ്രകാരം ഫിക്സഡ് ഡിപ്പോസിറ്റിന്മേൽ ബാധകമായ പലിശയിൽ നിന്നും ശ്രോതസ്സിൽ നികുതി കിഴിയ്ക്കുന്നു.

ഫിക്സഡ് ഡിപ്പോസിറ്റിന്റെ മേന്മകൾ

ഫിക്സഡ് ഡിപ്പോസിറ്റ് നിക്ഷേപങ്ങൾക്ക് നിരവധി മേന്മകളുണ്ട്, അവയില്‍ ചിലത് താഴെക്കൊടുക്കുന്നു:

  • ഉയർന്ന സുസ്ഥിരത പ്രദാനം ചെയ്യുന്ന ഏറ്റവും സുരക്ഷിതമായ നിക്ഷേപ ഉപകരണങ്ങളാണവ
  • ഫിക്സഡ് ഡിപ്പോസിറ്റിന്മേലുള്ള ആദായം സുനിശ്ചിതവും മൂലധന നഷ്ടത്തിന്റെ അപകടസാധ്യതയില്ലാത്തതുമാണ്‌
  • നിങ്ങൾക്ക് പ്രതിമാസ ചെലവുകൾ കൈകാര്യം ചെയ്യുന്നതിനായി പീരിയോഡിക് പലിശ വരവുകൾ തിരഞ്ഞെടുക്കാവുന്നതാണ്
  • വിപണിയിലെ ഏറ്റക്കുറച്ചിലുകൾ നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റിന്മേൽ സ്വാധീനം ഉണ്ടാക്കുകയില്ല, അത് നിങ്ങളുടെ നിക്ഷേപമൂലധനത്തിന്റെ ഉയർന്ന സുരക്ഷ ഉറപ്പാക്കുന്നു
  • കമ്പനി ഫിക്സഡ് ഡിപ്പോസിറ്റിലൂടെ ഓഫർ ചെയ്ത ഉയർന്ന പലിശ നിരക്കുകളിൽ നിന്നും നിങ്ങൾക്ക് നേട്ടമുണ്ടാക്കുവാൻ കഴിയും
  • ചില ഫൈനാൻഷ്യർമാർ സീനിയർ സിറ്റിസൻസിനായി കൂടുതല്‍ റിട്ടേൺസും പ്രദാനം ചെയ്യുന്നുണ്ട്

ഫിക്സഡ് ഡിപ്പോസിറ്റിന്മേൽ നികുതി ചുമത്താവുന്ന അവസ്ഥ

ഫിക്സഡ് ഡിപ്പോസിറ്റിൽ നിന്നും സമ്പാദിക്കുന്ന പലിശ, നികുതി ചുമത്താവുന്നതാണ്‌. FD-യിന്മേൽ ശ്രോതസ്സിൽ കിഴിക്കുന്ന നികുതി, നിക്ഷേപകന്റെ ആദായ നികുതി തട്ടിന്‌ വിധേയമായി 0% മുതൽ 30% വരെ വിന്യസിക്കാവുന്നതാണ്‌. ഒരു വർഷത്തിൽ നിങ്ങൾ സമ്പാദിക്കുന്ന പലിശ രൂ. 10,000 -ത്തേക്കാൾ കൂടുതലാണെങ്കിൽ, നിങ്ങളുടെ PAN വിവരങ്ങൾ ഫൈനാൻസ്യർമാർക്ക് ലഭ്യമാണെകിൽ 10% TDS അവർ കിഴിക്കുന്നു. എന്നിരുന്നാലും, നിങ്ങളുടെ ഫൈനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷന്‌ നിങ്ങളുടെ PAN വിവരങ്ങൾ സമർപ്പിച്ചിട്ടില്ലെങ്കിൽ, 20% TDS കിഴിക്കുന്നതായിരിക്കും.

നിങ്ങളുടെ മൊത്തം ആദായം ഏറ്റവും കുറഞ്ഞ ടാക്സ് സ്ലാബ് ആയ 10% ലും കുറവാണെങ്കില്‍, നിങ്ങൾക്ക് ഈടാക്കിയ TDS ൻറെ റീഫണ്ട് ആവശ്യപ്പെടാം. നിങ്ങളുടെ ഫൈനാൻഷ്യല്‍ സ്ഥാപനത്തിന് ഫോറം 15G ഉം നിങ്ങൾ ഒരു സീനിയർ സിറ്റിസെൻ ആണെങ്കില്‍‍ ഫോറം 15H ഉം നല്‍കി ടാക്സ് ഈടാക്കുന്നത് ഒഴിവാക്കാവുന്നതാണ്. നിങ്ങൾ ഉയർന്ന ടാക്സ് ബ്രാക്കറ്റില്‍ (20%അല്ലെങ്കില്‍ 30%) പെടുന്ന വ്യക്തിയാണെങ്കില്‍, നിങ്ങൾക്ക് നിങ്ങളുടെ ബാങ്കോ NBFC യോ ഈടാക്കിയ TDS നേക്കാളും കൂടുതല്‍ നികുതി നല്‍കേണ്ടതായി വരും.

കൂടുതൽ വായിക്കുക: എന്താണ് ഫോറം 15G ഉം & ഫോറം 15H ഉം

എന്തുകൊണ്ട് ബജാജ് ഫൈനാൻസ് ഫിക്സഡ് ഡിപ്പോസിറ്റിൽ നിക്ഷേപിക്കണം ?

നിങ്ങൾക്ക് ഉയർന്ന പലിശ നിരക്കോടെ ഉയർന്ന റിട്ടേൺസ് പ്രദാനം ചെയ്യുന്ന ബജാജ് ഫിൻസെർവ്വിൻറെ ഒരു ഫിക്സഡ് ഡിപ്പോസിറ്റ് തിരഞ്ഞെടുക്കാവുന്നതാണ്. ഫ്ലെക്സിബിൾ ആയ കാലയളവ്, ലളിതമായ അപേക്ഷാ നടപടിക്രമങ്ങൾ, എന്നിവയുടെ ആനുകൂല്യങ്ങൾ നേടി വെറും രൂ. 25,000 മുതല്‍ നിക്ഷേപിച്ച് തുടങ്ങാവുന്നതാണ്.

CRISIL -ൽ നിന്നുള്ള FAAA റേറ്റിംഗും ICRA -ൽ നിന്നുള്ള MAAA റേറ്റിംഗും കാരണം ബജാജ് ഫൈനാൻസ് ഫിക്സഡ് ഡിപ്പോസിറ്റിനൊപ്പം നിങ്ങൾക്ക് ഉയർന്ന സെക്യൂരിറ്റി ലഭിക്കുന്നു. കാലാനുസൃതമായ പലിശ പേയൗട്ടുകളിലേയ്ക്ക് രൂപാന്തരപ്പെടുത്തി നിങ്ങളുടെ ആവശ്യപ്രകാരം കസ്റ്റമൈസ് ചെയ്യാനും സാധിക്കുന്ന സുനിശ്ചിതമായ ആദായം സമ്പാദിക്കുവാൻ ഇത് നിങ്ങളെ സഹായിക്കുന്നു.

ബജാജ് ഫൈനാൻസ് ഫിക്സഡ് ഡിപ്പോസിറ്റ് ആരംഭിക്കുന്നതിനു വേണ്ട രേഖകൾ

ബജാജ് ഫൈനാൻസ് ഫിക്സഡ് ഡിപ്പോസിറ്റിൽ നിക്ഷേപിക്കുവാൻ നിങ്ങൾ ആലോചിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് ആവശ്യമായ രേഖകൾ ഇവയാണ്‌:

  • പുതിയ ഫോട്ടോഗ്രാഫ്
  • സാക്ഷ്യപ്പെടുത്തിയ KYC ഡോക്യുമെന്‍റുകള്‍

പബ്ലിക് അല്ലെങ്കില്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി

  • പാൻ
  • ഇൻകോർപ്പറേഷൻ സർട്ടിഫിക്കറ്റ്
  • മെമ്മോറാണ്ടവും ആര്‍ട്ടിക്കിള്‍ ഓഫ് അസോസിയേഷനും
  • പാർട്ട്ണർഷിപ്പ് ഉടമ്പടി
  • ഫിക്സഡ് ഡിപ്പോസിറ്റ് തുടങ്ങുന്നതിനുള്ള ബോർഡ് തീരുമാനം
  • അംഗീകൃത അധികൃതരുടെ ID പ്രൂഫുകൾ

പാർട്ട്ണർഷിപ്പിലുള്ള സ്ഥാപനം

  • പാൻ
  • സ്ഥാപനത്തിന്‍റെ KYC രേഖകൾ
  • രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
  • പാർട്ട്ണർഷിപ്പ് ഉടമ്പടി
  • അംഗീകൃത അധികാരികളുടെ ലിസ്റ്റും അവരുടെ മാതൃകാ ഒപ്പുകളും
  • അംഗീകൃത അധികൃതരുടെ ID പ്രൂഫുകൾ

ഹിന്ദു കൂട്ടു കുടുംബം(HUF)

  • സാക്ഷ്യപ്പെടുത്തിയ KYC ഡോക്യുമെന്‍റുകള്‍
  • HUF ന്‍റെ പേരുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ പാൻ കാർഡ്
  • HUF ആയി പ്രസ്താവിക്കുന്ന ഉടമ്പടി
  • ബാങ്ക് അക്കൗണ്ട് സ്റ്റേ‌റ്റ്‌മെന്‍റ്/അല്ലെങ്കില്‍ HUF ന്‍റെ പേരിലുള്ള DEMAT സ്റ്റേ‌റ്റ്‌മെന്‍റ്
  • HUF ലെ പ്രായപൂർത്തിയായ എല്ലാവരുടേയും KYC രേഖകൾ

സ്റ്റാറ്റ്യൂട്ടറി ബോർഡ്/പ്രാദേശിക അധികാര കേന്ദ്രം

  • പാൻ
  • KYC ഡോക്യുമെന്‍റുകൾ
  • അംഗീകൃത അധികാരികളുടെ ലിസ്റ്റും അവരുടെ മാതൃകാ ഒപ്പുകളും
  • ലെറ്റർഹെഡിലെ സ്വയം സാക്ഷ്യപ്പെടുത്തല്‍

രജിസ്റ്റർ ചെയ്തിട്ടുള്ള സൊസൈറ്റികൾ

  • പാൻ
  • KYC ഡോക്യുമെന്‍റുകൾ
  • സൊസൈറ്റികളുടെ രജിസ്ട്രേഷൻ ആക്ടിന് കീഴിലുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്‍റെ പകർപ്പ്
  • മാനേജിങ് കമ്മിറ്റിയിലുള്ള അംഗങ്ങളുടെ ലിസ്റ്റ്
  • അധികാരപ്പെടുത്തിയിട്ടുള്ള വ്യക്തികളെ അവരുടെ മാതൃകാ ഒപ്പുകളും അടക്കം അംഗീകൃത അധികൃതരായി കാണുന്നതിനുള്ള കമ്മിറ്റിയുടെ തീരുമാനം
  • ചെയർമാൻ അല്ലെങ്കില്‍ സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ സൊസൈറ്റി നിയമാവലിയുടെയും ബൈ-ലോകളുടെയും അസ്സല്‍ പകർപ്പ്

ബജാജ് ഫൈനാൻസ് ഫിക്സഡ് ഡിപ്പോസിറ്റ് പലിശ നിരക്കുകൾ

ബജാജ് ഫൈനാൻസ് ഫിക്സഡ് ഡിപ്പോസിറ്റ് വിപണിയിലെ ഏറ്റവും ഉയർന്ന പലിശ നിരക്കുകളിൽ ഒന്ന് ഓഫർ ചെയ്യുന്നു. അവ ഇവിടെ പരിശോധിക്കുക:

രൂ.5 കോടി വരെയുള്ള ഡിപ്പോസിറ്റിന് സാധുതയുള്ള വാർഷിക പലിശ നിരക്ക് (05 മെയ് 2020 മുതൽ പ്രാബല്യത്തിൽ)

കാലയളവ് മാസങ്ങളിൽ കുറഞ്ഞ നിക്ഷേപം (രൂപയിൽ) സഞ്ചിതം അസഞ്ചിതം
പ്രതിമാസം ത്രൈമാസികം അർധ വാർഷികം വാർഷികം
12 – 23 25,000 7.40% 7.16% 7.20% 7.27% 7.40%
24 – 35 7.45% 7.21% 7.25% 7.32% 7.45%
36 - 47 7.50% 7.25% 7.30% 7.36% 7.50%
48 - 60 7.60% 7.35% 7.39% 7.46% 7.60%

കസ്റ്റമർ ക്യാറ്റഗറിക്ക് അനുസരിച്ചുള്ള നിരക്കിൻ്റെ ആനുകൂല്യങ്ങൾ(05 മെയ് 2020 മുതല്‍ നിലവില്‍):

+ മുതിർന്ന പൗരന്മാർക്ക് 0.25%
+ ബജാജ് ഗ്രൂപ്പ് ജീവനക്കാർക്കും , ബജാജ് ഫൈനാൻസ് ലിമിറ്റഡിൻ്റെ കസ്റ്റമേഴ്സിനും ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസിൻ്റെ നിലവിലുള്ള പോളിസി ഹോൾഡേഴ്സിനും 0.10%

പുതുക്കൽ:

+ഡിപ്പോസിറ്റ് ചെയ്ത സമയത്തുള്ള നിരക്കിനേക്കാളും 0.10% കൂടുതല്‍

ബജാജ് ഫൈനാൻസ് സീനിയർ സിറ്റിസൺസ് ഫിക്സഡ് ഡിപ്പോസിറ്റ് സ്കീം

ബജാജ് ഫൈനാൻസ് ഫിക്സഡ് ഡിപ്പോസിറ്റിൽ നിക്ഷേപിക്കുമ്പോൾ, മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശനിരക്കിൽ നിന്നും നേട്ടം ഉണ്ടാക്കുവാൻ സാധിക്കും. അത് തങ്ങളുടെ നിക്ഷേപത്തിന്മേൽ മികച്ച ആദായം നേടുന്നതിനായി അവരെ പ്രാപ്തരാക്കുന്നു

മുതിർന്ന പൗരന്മാർക്കായി ഓഫർ ചെയ്തിട്ടുള്ള ആകർഷകമായ പലിശ നിരക്കുകൾ നിങ്ങൾക്ക് താഴെ പരിശോധിക്കുവാൻ സാധിക്കും:

കാലയളവ് മാസങ്ങളിൽ കുറഞ്ഞ നിക്ഷേപം (രൂപയിൽ) സഞ്ചിതം അസഞ്ചിതം
പ്രതിമാസം ത്രൈമാസികം അർധ വാർഷികം വാർഷികം
12 – 23 25,000 7.65% 7.39% 7.44% 7.51% 7.65%
24 – 35 7.70% 7.44% 7.49% 7.56% 7.70%
36 - 47 7.75% 7.49% 7.53% 7.61% 7.75%
48 - 60 7.85% 7.58% 7.63% 7.70% 7.85%

ഫിക്സഡ് ഡിപ്പോസിറ്റ് കാല്‍ക്കുലേറ്റര്‍

ബജാജ് ഫൈനാൻസ് ഫിക്സഡ് ഡിപ്പോസിറ്റ് കാല്‍ക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങൾക്ക് ഏറ്റവും ലാഭകരമായ രീതിയില്‍ നിങ്ങളുടെ റിട്ടേൺസ് കണക്കാക്കുകയും നിക്ഷേപങ്ങൾ പ്ലാൻ ചെയ്യുകയുമാവാം. ബജാജ് ഫൈനാൻസ് ഉപയോഗിക്കുന്നത് FD കാൽക്കുലേറ്റർ വളരെ ലളിതമാണ്. നിങ്ങൾ ആകെ ചെയ്യേണ്ടത്:

  • നിങ്ങളുടെ കസ്റ്റമർ ഇനം തിരഞ്ഞെടുക്കുക (അതായത് നിങ്ങൾ ഒരു പുതിയ കസ്റ്റമർ/നിലവിലുള്ള ലോൺ കസ്റ്റമർ/ സീനിയർ സിറ്റിസെൻ ഇവയിലേതെങ്കിലും ആണെങ്കില്‍
  • നിങ്ങലുടെ നിക്ഷേപ ലക്ഷ്യങ്ങളുമായി നല്ല രീതിയില്‍ ഒത്തുപോകുന്ന ഫിക്സഡ് ഡിപ്പോസിറ്റിൻറെ തരം തിരഞ്ഞെടുക്കുക – സഞ്ചിതം അല്ലെങ്കില്‍ അസഞ്ചിതം
  • നിങ്ങൾ നിക്ഷേപിക്കുവാനുദ്ദേശിക്കുന്ന തുക എൻറർ ചെയ്യുക
  • നിങ്ങളുടെ നിക്ഷേപത്തിൻറെ കാലയളവ് സെലക്ട് ചെയ്യുക

ആകെ പലിശ തുകയും മെച്യൂരിറ്റി തുകയും നിങ്ങളുടെ സ്ക്രീനില്‍ കാണിക്കുന്നതാണ്.

ബജാജ് ഫിക്സഡ് ഡിപ്പോസിറ്റുകളില്‍ നിക്ഷേപിക്കുന്നതിനെക്കുറിച്ച് ഇപ്പോഴും എന്തെങ്കിലും സംശയങ്ങൾ നിലനില്‍ക്കുന്നുണ്ടോ? പരിശോധിക്കുക ബജാജ് ഫിൻസെർവ് കസ്റ്റമർ പോർട്ടല്‍ നിക്ഷേപകരുടെ പക്ഷപാത രഹിതമായ അഭിപ്രായങ്ങൾ വായിക്കുന്നതിനായി നിങ്ങൾക്ക് നേരിട്ട് ബന്ധപ്പെടാവുന്നതാണ് ബജാജ് ഫിൻസെർവ് കസ്റ്റമർ കെയർ എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍.