പേഴ്സണല്‍ ലോണിന്‍റെ വിവിധ ആനുകൂല്യങ്ങള്‍ എന്തൊക്കെയാണ്?

2 മിനിറ്റ് വായിക്കുക

പേഴ്സണല്‍ ലോണുകള്‍ നിങ്ങളുടെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനും, വലിയ ചെലവുള്ള പര്‍ച്ചേസുകള്‍ നടത്തുന്നതിനും അല്ലെങ്കില്‍ അടിയന്തിര സാഹചര്യങ്ങളില്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുമ്പോഴും തിരഞ്ഞെടുക്കാവുന്ന ഒന്നാണ്. വായ്പ എടുക്കുന്നവർക്ക് അനുയോജ്യമായ ഒരു തിരഞ്ഞെടുക്കൽ ആക്കി മാറ്റുന്ന നിരവധി പേഴ്സണല്‍ ലോണ്‍ ആനുകൂല്യങ്ങളുണ്ട്.

പേഴ്സണല്‍ ലോണുകളുടെ നേട്ടങ്ങളില്‍ താഴെ പറയുന്നവ ഉള്‍പ്പെടുന്നു:

1. രൂ. 40 ലക്ഷം വരെയുള്ള ഫൈനാൻസിംഗ്
പേഴ്സണൽ ലോണുകൾ രൂ. 40 ലക്ഷം വരെ ഫൈനാൻസിംഗ് നൽകാൻ കഴിയും. പ്രോപ്പർട്ടി പുതുക്കിപ്പണിയൽ, ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം, വാഹനം വാങ്ങൽ അല്ലെങ്കിൽ മെഡിക്കൽ ചെലവുകൾ ഉൾപ്പെടെയുള്ള ലക്ഷ്യങ്ങൾക്കായി ഈ ഫണ്ടുകൾ ഉപയോഗിക്കാം.

2. അനുയോജ്യമായ കാലയളവ്
പേഴ്സണല്‍ ലോണ്‍ ആനുകൂല്യങ്ങളിലൊന്ന് റീപേമെന്‍റ് കാലയളവ് 84 മാസം വരെയാണ് എന്നതാണ്. നിങ്ങളുടെ ഫൈനാൻസുകളും ആവശ്യങ്ങളും അനുസരിച്ച് ഒരു കാലയളവ് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട്.

3. അതിവേഗ വിതരണം
അപ്രൂവല്‍ ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ പേഴ്സണല്‍ ലോണ്‍ വിതരണം ചെയ്യുന്നു. പണം വേഗം കിട്ടുമെന്നതിനാല്‍ ഈ ലോണുകള്‍ മെഡിക്കൽ ആവശ്യങ്ങള്‍ക്കും, മറ്റ് അടിയന്തിര സാഹചര്യങ്ങൾക്കും അനുയോജ്യമാക്കുന്നു.

4. കൊലാറ്ററൽ ആവശ്യമില്ല
പേഴ്സണല്‍ ലോണുകള്‍ അണ്‍സെക്യുവേര്‍ഡ് ലോണുകള്‍ആണ്, അതിനാൽ അപേക്ഷിക്കാൻ നിങ്ങൾ ഒരു ആസ്തി പണയംവയ്ക്കേണ്ടതില്ല.

5. ആകർഷകമായ പലിശ നിരക്കുകൾ
പേഴ്സണല്‍ ലോണുകള്‍ മത്സരക്ഷമമായ പലിശ നിരക്കുകളില്‍ ഓഫർ ചെയ്യുന്നു, ഇത് നിങ്ങളുടെ ഇഎംഐകൾ താങ്ങാനാവുന്നതാക്കുന്നു.

6. ഏറ്റവും കുറഞ്ഞ പേപ്പര്‍ വര്‍ക്ക്
ഒരു പേഴ്സണല്‍ ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകള്‍ അടിസ്ഥാനവും അവയിൽ ഇനിപ്പറയുന്നവയും ഉള്‍പ്പെടുന്നു:

  • കെവൈസി ഡോക്യുമെന്‍റുകൾ
  • ബാങ്ക് അക്കൗണ്ട് സ്റ്റേറ്റുമെന്‍റുകൾ

ജോലിയുള്ള അപേക്ഷകർ എംപ്ലോയി ഐഡി കാർഡും ഏറ്റവും പുതിയ സാലറി സ്ലിപ്പും നൽകണം. സ്വയം തൊഴിൽ ചെയ്യുന്ന അപേക്ഷകർ തങ്ങളുടെ ബിസിനസ് പ്രൂഫ് ഡോക്യുമെന്‍റുകൾ, മുൻ വർഷത്തെ ടേൺഓവർ വിവരങ്ങൾ, ആദായ നികുതി റിട്ടേൺസ് എന്നിവ സമർപ്പിക്കണം.

7. ലളിതമായ യോഗ്യത
ഞങ്ങളുടെ പേഴ്‌സണൽ ലോൺ യോഗ്യതാ മാനദണ്ഡങ്ങൾ ലളിതമാണ്, നിങ്ങൾക്ക് അപേക്ഷിക്കുന്നതും ആവശ്യമായ ഫിനാൻസ് നേടുന്നതും എളുപ്പമാക്കുന്നു.

8. ഉപയോഗത്തിൽ നിയന്ത്രണമില്ല
പരിധിയില്ലാതെ ഏത് ലക്ഷ്യത്തിനും നിങ്ങളുടെ പേഴ്സണല്‍ ലോണില്‍ നിന്ന് ഫണ്ടുകള്‍ ഉപയോഗിക്കാം.

9. ടാക്സ് ആനുകൂല്യം
നിങ്ങള്‍ പണം എങ്ങനെ വിനിയോഗിക്കുന്നു എന്നതനുസരിച്ച്, പേഴ്സണല്‍ ലോണില്‍ നിങ്ങള്‍ക്ക് നികുതി സംബന്ധമായ ഒഴിവാക്കലുകള്‍ക്ക് യോഗ്യത ഉണ്ടാകാം.

10. ഫ്ലെക്സി ആനുകൂല്യങ്ങൾ
ഞങ്ങളുടെ പേഴ്സണൽ ലോണുകൾ ഒരു ഫ്ലെക്സി സൗകര്യവും വാഗ്ദാനം ചെയ്യുന്നു, അത് നിങ്ങളുടെ ലോൺ പരിധിയിൽ നിന്ന് സൗജന്യമായി വായ്പയെടുക്കാനും നിങ്ങളുടെ ആവശ്യാനുസരണം അധിക ചെലവില്ലാതെ പാർട്ട്-പ്രീപേ ചെയ്യാനും അനുവദിക്കുന്നു. നിങ്ങൾ ഉപയോഗിക്കുന്ന തുകയിൽ മാത്രമാണ് നിങ്ങൾ പലിശ അടയ്ക്കുന്നത്. കാലയളവിന്‍റെ ആദ്യ ഭാഗത്ത് പലിശ മാത്രമുള്ള ഇഎംഐ തിരഞ്ഞെടുത്ത് നിങ്ങളുടെ പ്രതിമാസ ഇൻസ്റ്റാൾമെന്‍റുകൾ 45%* വരെ കുറയ്ക്കാം.

*വ്യവസ്ഥകള്‍ ബാധകം

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക