പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍
എല്ലാ തരത്തിലുള്ള ആവശ്യങ്ങൾക്കും ബജാജ് ഫിൻസെർവ് ഗോൾഡ് ലോണുകൾ ഓഫർ ചെയ്യുന്നു. ന്യായമായതും വ്യക്തവുമായ പലിശ നിരക്കിൽ, രൂ. 5,000 മുതൽ രൂ. 2 കോടി വരെ ഗോൾഡ് ലോണുകൾ ഓഫർ ചെയ്യുന്നു. നിങ്ങളുടെ സൗകര്യപ്രകാരം ലോൺ തിരിച്ചടയ്ക്കാനുള്ള ഒന്നിലധികം ഓപ്ഷനുകളും ബജാജ് ഫൈനാൻസ് ഓഫർ ചെയ്യുന്നു. ഭാഗിക-പ്രീപേമെന്‍റുകൾ അല്ലെങ്കിൽ ഫോർക്ലോഷറുകൾക്ക് അധിക ഫീസും നിരക്കുകളും ഇല്ല. നിങ്ങൾക്ക് ഭാഗിക റിലീസ് ഫീച്ചറും ഉപയോഗിക്കാം, അത് നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ നിങ്ങളുടെ ചില സ്വർണ്ണാഭരണങ്ങൾ എടുക്കാൻ അനുവദിക്കുന്നു.
ബജാജ് ഫൈനാൻസിൽ, നിങ്ങളുടെ സ്വർണ്ണാഭരണങ്ങൾ ലോകോത്തര സുരക്ഷാ പ്രോട്ടോക്കോളുകളോടെ 24x7 നിരീക്ഷണത്തിന് കീഴിൽ സുരക്ഷിതമായ വോൾട്ടുകളിൽ സൂക്ഷിച്ചിരിക്കുന്നു. നിങ്ങളുടെ ആഭരണങ്ങളുടെ ഏറ്റവും ഉയർന്ന സുരക്ഷ ഉറപ്പാക്കുന്നതിന് ഞങ്ങളുടെ എല്ലാ ബ്രാഞ്ചുകളിലും മോഷൻ ഡിറ്റക്ടറുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.
ബജാജ് ഫൈനാൻസിൽ, നിങ്ങളുടെ സ്വർണ്ണം ഇൻഷ്വേർഡ് ആണ്. നിങ്ങളുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കപ്പെട്ടാൽ, റെക്കോർഡ് ചെയ്ത ഭാരവും കാരറ്റും അനുസരിച്ച് നിലവിലെ സ്വർണ്ണ വിലയെ അടിസ്ഥാനമാക്കി നിങ്ങളുടെ സ്വർണ്ണത്തിന്‍റെ മുഴുവൻ മൂല്യത്തിനും നിങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കും.
ഗോൾഡ് ലോണിനുള്ള ഡിസ്ബേർസ്മെൻറ് രീതി ക്യാഷ്, ഐഎംപിഎസ്/ എന്‍ഇഎഫ്‌ടി/ ആർടിജിഎസ് എന്നിവ വഴി ചെയ്യാവുന്നതാണ്.
- ആധാർ കാർഡ്
- വോട്ടർ ഐഡി കാർഡ്
- പാസ്സ്പോർട്ട്
- ഡ്രൈവറുടെ ലൈസൻസ്
അതെ, ഒരു വർഷത്തിന് ശേഷം നിങ്ങളുടെ ലോൺ തുടരാം. ബജാജ് ഫൈനാൻസിൽ, നിങ്ങളുടെ ഗോൾഡ് ലോൺ പുതുക്കുന്നതിനുള്ള ഓപ്ഷനുണ്ട്.
ബജാജ് ഫൈനാൻസ് ഒന്നിലധികം റീപേമെന്‍റ് ഓപ്ഷനുകളും സൗജന്യ പാർട്ട്-പ്രീപേമെന്‍റ് സൗകര്യവും ഉള്ള ഗോൾഡ് ലോണുകൾ ഓഫർ ചെയ്യുന്നു. അധിക ചാർജ് ഒന്നുമില്ലാതെ നിങ്ങളുടെ ഗോൾഡ് ലോൺ 2 പാർട്ട്-പേമെന്‍റുകളിൽ അടച്ച് തീർക്കാം.
ബജാജ് ഫൈനാൻസ് ഒന്നിലധികം റീപേമെന്‍റ് സ്കീമുകളും സൗജന്യ ഭാഗിക-പ്രീപേമെന്‍റും ഫോർക്ലോഷർ സൗകര്യങ്ങളും ഉള്ള ഗോൾഡ് ലോണുകൾ ഓഫർ ചെയ്യുന്നു. നിങ്ങൾക്ക് അധിക ഫണ്ടുകൾ ഉള്ളപ്പോഴെല്ലാം നിങ്ങൾ തിരഞ്ഞെടുത്ത റീപേമെന്‍റ് സ്കീം പരിഗണിക്കാതെ നിങ്ങൾക്ക് ഗോൾഡ് ലോൺ ഭാഗികമായി അടയ്ക്കാം.
ഈ ആകസ്മിക സംഭവത്തിൽ, ബജാജ് ഫൈനാൻസ് ലിമിറ്റഡിൽ പണയം വെച്ച സ്വർണ്ണം ശേഷിക്കുന്ന തുക അടച്ചും ആവശ്യമായ ഡോക്യുമെന്‍റുകൾ കാണിച്ചും നിങ്ങളുടെ നോമിനിക്ക് ക്ലെയിം ചെയ്യാം.
ഇല്ല. ആർബിഐ മാർഗ്ഗനിർദ്ദേശ പ്രകാരം, ശുദ്ധ സ്വർണ്ണാഭരണങ്ങളിൽ മാത്രമേ ഗോൾഡ് ലോണുകൾ നൽകാനാകൂ.
താഴെപ്പറയുന്ന ഫ്രീക്വൻസികളിൽ പലിശ തുക അടയ്ക്കാനുള്ള ഫ്ലെക്സിബിലിറ്റി നിങ്ങൾക്കുണ്ട്
- പ്രതിമാസം - മാസത്തിൽ ഒരിക്കൽ
- ദ്വൈമാസം - ഓരോ 2 മാസത്തില്‍ ഒരിക്കൽ
- ത്രൈമാസം - ഓരോ 3 മാസത്തില്‍ ഒരിക്കൽ
- അർദ്ധവാർഷികം - ഓരോ 6 മാസത്തില്‍ ഒരിക്കൽ
- വാർഷികം - ലോൺ മെച്യൂരിറ്റിയില്‍ പ്രിൻസിപ്പലിനൊപ്പം ഒറ്റത്തവണ പലിശ പേമെന്‍റ്
നിങ്ങളുടെ മുമ്പത്തെ ലെൻഡറിൽ നിന്ന് ബജാജ് ഫൈനാൻസ് ലിമിറ്റഡിലേക്ക് നിങ്ങളുടെ നിലവിലുള്ള ഗോൾഡ് ലോൺ ട്രാൻസ്ഫർ ചെയ്യാം. ഗോൾഡ് ഡിപ്പോസിറ്റ് റെസീപ്റ്റ് (ജിഡിആർ) ഉൾപ്പെടെ നിങ്ങളുടെ നിലവിലുള്ള ഗോൾഡ് ലോണിന്‍റെ എല്ലാ വിശദാംശങ്ങളും ഞങ്ങൾക്ക് നൽകേണ്ടതുണ്ട്.
ഗോൾഡ് ലോണിന് അപേക്ഷിക്കാൻ പാൻ കാർഡ് ആവശ്യമാണ്. നിങ്ങൾക്ക് പാൻ കാർഡ് ഇല്ലെങ്കിൽ, നിങ്ങൾ ഫോം 60 ഒപ്പിട്ട് നല്‍കണം. നിങ്ങൾക്ക് പാൻ കാർഡ് ഇല്ലെന്നും വരുമാനം നികുതിയോഗ്യ പരിധിക്ക് താഴെയാണെന്നും വ്യക്തമാക്കുന്ന ഒപ്പിട്ട ഡിക്ലറേഷനാണ് ഫോം 60. രൂ. 5 ലക്ഷത്തിൽ കൂടുതലുള്ള ലോണുകൾക്ക് പാൻ കാർഡ് നിർബന്ധമാണ്.
22-കാരറ്റ് അല്ലെങ്കിൽ അതിൽ കൂടുതൽ മൂല്യമുള്ള ശുദ്ധ സ്വർണ്ണാഭരണങ്ങൾക്ക് മേൽ നിങ്ങൾക്ക് ഗോൾഡ് ലോൺ ലഭ്യമാക്കാം. ഗോൾ കോയിനുകൾ, ബാറുകൾ, ഗോൾഡ് ബിസ്കറ്റുകൾ, സ്പൂണുകൾ, പാത്രങ്ങൾ, മതപരമായ വിഗ്രഹങ്ങൾ, ക്രൗണുകൾ എന്നിവയിൽ ഗോൾഡ് ലോൺ നൽകുന്നതല്ല.
അതെ, നിങ്ങൾക്ക് ഗോൾഡ് ലോൺ തുക ക്യാഷ് ആയി നേടാം. ഭാഗികമായി പണമായും ഭാഗികമായി ബാങ്ക് അക്കൗണ്ടിലും ലോൺ തുക ലഭിക്കുന്നതിനും നിങ്ങൾക്ക് തിരഞ്ഞെടുക്കാം. നിങ്ങൾക്ക് പണമായി ലഭ്യമാക്കാവുന്ന പരമാവധി ലോൺ തുക രൂ. 1,99,999 ആണ്.
ഗോൾഡ് ഡിപ്പോസിറ്റ് രസീത് അല്ലെങ്കിൽ ജിഡിആർ എന്നത് ഗോൾഡ് ലോണിനായി ലെൻഡർ പക്കൽ സ്വർണ്ണം പണയം വെച്ചിരിക്കുന്നതിന്‍റെ തെളിവാണ്. ഗോൾഡ് ലോൺ ലഭ്യമാക്കിയ നിലവിലെ ലെൻഡറിൽ നിന്നും മറ്റൊരു ലെൻഡറിലേക്ക് മാറാൻ ഒരു വ്യക്തി ആഗ്രഹിക്കുന്നെങ്കിൽ ഈ ഡോക്യുമെന്‍റ് പ്രധാനപ്പെട്ടതാണ്.