എന്‍ബിഎഫ്‌സിയിൽ നിന്ന് പേഴ്സണൽ ലോൺ ലഭിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ

2 മിനിറ്റ് വായിക്കുക

നോൺ-ബാങ്കിംഗ് ഫൈനാൻഷ്യൽ കമ്പനികളുടെ (എൻബിഎഫ്‌സികൾ) പേഴ്സണലൈസ്ഡ് ഓഫറിംഗുകൾ, വിശാലമായ സാന്നിധ്യം, വിപുലമായ റിസ്ക്ക് മാനേജ്മെന്‍റ് ഫ്രെയിംവർക്കുകൾ, വിവിധ സഹ ലെൻഡിംഗ് കരാറുകൾ, ഡൈനാമിക് ഡിജിറ്റൽ സാന്നിധ്യം എന്നിവ ഇന്ത്യയിൽ അവകളുടെ ക്രെഡിറ്റ് സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നു. വായ്പ എടുക്കുന്ന വ്യക്തി ബാങ്ക് ലോണിനെ അപേക്ഷിച്ച് എന്തുകൊണ്ട് എന്‍ബിഎഫ്‌സി ലോൺ തിരഞ്ഞെടുക്കുന്നു എന്ന് അറിയാൻ വായിക്കുക.

എന്തുകൊണ്ടാണ് ഒരു എന്‍ബിഎഫ്‌സി പേഴ്സണല്‍ ലോണ്‍ ഒരു മികച്ച ഓപ്ഷനായിരിക്കുന്നത്?

1. ലളിതമായ യോഗ്യതാ മാനദണ്ഡങ്ങൾ
നീണ്ട അല്ലെങ്കിൽ സങ്കീർണ്ണമായ കാര്യങ്ങൾ പാലിക്കേണ്ടതില്ല പേഴ്സണല്‍ ലോണുകള്‍ക്കുള്ള യോഗ്യതാ മാനദണ്ഡം എൻബിഎഫ്‌സികൾക്കൊപ്പം. ഈ ലെന്‍ഡര്‍മാര്‍ പരിഗണിക്കുന്ന പ്രാഥമിക മാനദണ്ഡം നിങ്ങളുടെ ക്രെഡിറ്റ് സ്കോർ. മിനിമം 750 എന്ന സിബിൽ സ്കോർ ഉണ്ടെങ്കില്‍ തൽക്ഷണം അപ്രൂവൽ ലഭിച്ചെന്ന് വരും. കുറഞ്ഞ ക്രെഡിറ്റ് സ്കോറുകൾ ഉള്ളവർക്ക് ഗണ്യമായ വരുമാനവും മികച്ച കരിയർ പോർട്ട്ഫോളിയോയും കാട്ടി അപേക്ഷിക്കാം.

അതിന് പുറമേ, ബാങ്കുകൾ നിശ്ചയിച്ച യോഗ്യതാ നിബന്ധനകൾ വളരെ കർശനമാണ്, പ്രത്യേകിച്ച് സ്വയം തൊഴിൽ ചെയ്യുന്ന അപേക്ഷകർക്ക്.

2. മിനിമം അല്ലെങ്കിൽ ഒട്ടും തന്നെ പേപ്പർവർക്ക് ഇല്ല
എൻബിഎഫ്‌സിയിൽ പേഴ്‌സണൽ ലോണിന് അപേക്ഷിക്കുമ്പോൾ നിലവിലുള്ളതോ മുൻകൂട്ടി അംഗീകാരം ലഭിച്ചതോ ആയ ഉപഭോക്താക്കൾ ഡോക്യുമെന്‍റുകളൊന്നും സമർപ്പിക്കേണ്ടതില്ല. പുതിയ ഉപഭോക്താക്കൾക്ക്, ആവശ്യമായ ഡോക്യുമെന്‍റുകൾ കെവൈസി, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്‍റുകൾ, ഏറ്റവും പുതിയ സാലറി സ്ലിപ്പുകൾ എന്നിവയ്‌ക്കായുള്ള ഒവിഡി-കൾ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ബാങ്കുകളുടെ കാര്യത്തിൽ, നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കൾ ദീർഘമായ പേപ്പർ വർക്ക് സമർപ്പിക്കേണ്ടതുണ്ട്. ഈ ലെന്‍ഡര്‍മാര്‍ക്ക് സാധാരണയായി സ്വയം തൊഴില്‍ ചെയ്യുന്ന അപേക്ഷകരില്‍ നിന്നും അധിക ഡോക്യുമെന്‍റുകള്‍ ആവശ്യമാണ്.

3. വേഗത്തിലുള്ള അപ്രൂവല്‍
പ്രീ-അപ്രൂവ്‍ഡ് ഉപഭോക്താക്കൾക്ക് ബെസ്റ്റ് എന്‍ബിഎഫ്‌സി-യില്‍ പേഴ്സണല്‍ ലോണിന് അപേക്ഷിച്ച് മിനിറ്റുകൾക്കുള്ളിൽ ലോൺ അപ്രൂവൽ നേടാൻ കഴിയും. മറ്റ് സാഹചര്യങ്ങളിലും, പ്രമുഖ എന്‍ബിഎഫ്‌സി-കളിൽ നിന്ന് വെറും 5 മിനിറ്റിനുള്ളിൽ* അൺസെക്യുവേർഡ് ലോൺ അപ്രൂവൽ ലഭിക്കും.

അപേക്ഷ അംഗീകരിക്കുന്നതിന് മുമ്പ് കൂടുതൽ ആഭ്യന്തര പ്രക്രിയകൾ പാലിക്കേണ്ടതിനാല്‍, ഇത് ബാങ്കുകളുമായി ബന്ധപ്പെട്ട സാഹചര്യം അല്ല.

4. വേഗത്തിലുള്ള പ്രോസസ്സിംഗ്
എൻബിഎഫ്‌സികള്‍ക്ക് അപേക്ഷ അപ്രൂവ് ചെയ്താല്‍ ഒരു പ്രവൃത്തി ദിവസത്തിനുള്ളിൽ പ്രോസസ്സ് ചെയ്യാം. തിരഞ്ഞെടുത്ത നോൺ-ബാങ്കിംഗ് ഫൈനാൻഷ്യൽ കമ്പനികളില്‍ അങ്ങനെ 24 മണിക്കൂറിനുള്ളിൽ* വായ്പക്കാർക്ക് അക്കൗണ്ടിൽ പണം ലഭിക്കും. ഇത് എന്‍ബിഎഫ്‌സി ലോണുകളെ മെഡിക്കൽ എമര്‍ജന്‍സി പോലുള്ള അടിയന്തിര സന്ദര്‍ഭങ്ങളില്‍ ഉചിതമായ ഫണ്ടിംഗ് ഓപ്ഷനാക്കുന്നു.

ബാങ്കുകളിൽ നിന്നുള്ള പേഴ്സണൽ ലോണിന്‍റെ വിതരണ സമയം ഏതാനും ദിവസങ്ങൾ മുതല്‍ ഏതാനും ആഴ്ചകൾ വരെയാകാം.

5. പൂർണ്ണമായും ഓൺലൈൻ അപേക്ഷാ പ്രക്രിയ
ഞങ്ങൾ 100% ഡിജിറ്റൽ, പേപ്പർലെസ് ആപ്ലിക്കേഷൻ പ്രോസസ്സാണ് നല്‍കുന്നത്. നടപടിക്രമം ആരംഭിക്കുന്നതിന് നിങ്ങൾ പേര്, ഫോൺ നമ്പർ, നഗരം തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ മാത്രം നൽകിയാല്‍ മതി.

അതേസമയം, പല ബാങ്കുകളിലും ഓൺലൈൻ ലോൺ അപേക്ഷാ പ്രോസസ്സ് ഇപ്പോഴും ലഭ്യമല്ല. വായ്പക്കാർ ബ്രാഞ്ചില്‍ ചെന്ന് നേരിട്ട് അപേക്ഷ നല്‍കേണ്ടതിനാല്‍ അത് ബുദ്ധിമുട്ടാണ്.

6. സവിശേഷമായ കസ്റ്റമർ സർവ്വീസ്
അത് മാത്രമല്ല, എൻബിഎഫ്‌സികള്‍ക്ക്, വിശ്വാസമര്‍പ്പിക്കാവുന്ന മേല്‍ത്തരം കസ്റ്റമർ സർവ്വീസാണ് ഉള്ളത്. ഈ ലെൻഡിംഗ് കമ്പനികൾ സാധാരണയായി പേഴ്സണൽ ലോണിന് അപേക്ഷിക്കുന്നതിന് മുമ്പും ശേഷവും അല്ലെങ്കിൽ അനുവദിക്കുന്നതിന് മുമ്പും ശേഷവും വായ്പക്കാരനെ സഹായിക്കാൻ ലഭ്യമായ ഒരു കസ്റ്റമർ റിലേഷൻഷിപ്പ് മാനേജരെ നിയോഗിക്കും.

നേരേമറിച്ച്, ബാങ്കുകളില്‍, പ്രത്യേകിച്ച് പൊതുമേഖലയില്‍ അത്തരം സേവനങ്ങള്‍ അത്ര കസ്റ്റമര്‍-സെന്‍ട്രിക്ക് ആയിരിക്കില്ല.

ഈ കാരണങ്ങളാല്‍, എന്‍ബിഎഫ്‌സി ലോൺ തിരഞ്ഞെടുക്കുന്നത് മികച്ച ഓപ്ഷനായി കാണുന്നു. ബാങ്കിനെ അപേക്ഷിച്ച് നിങ്ങൾക്ക് എന്‍ബിഎഫ്‌സിയില്‍ നിന്ന് (യോഗ്യത അടിസ്ഥാനമാക്കി) ഉയർന്ന തുകക്ക് ഇന്‍സ്റ്റന്‍റ് ലോൺ ലഭിക്കും. നാമമാത്രമായ പലിശ നിരക്കിൽ ആകർഷകമായ സവിശേഷതകളും ആനുകൂല്യങ്ങളും നേടാൻ ബജാജ് ഫിൻസെർവിൽ പേഴ്സണൽ ലോണിന് അപേക്ഷിക്കുക.

*നിബന്ധനകളും വ്യവസ്ഥകളും ബാധകം

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക