ഗോൾഡ് ലോൺ ബാലൻസ് ട്രാൻസ്ഫർ എന്നാൽ എന്താണ്?

2 മിനിറ്റ് വായിക്കുക

ഗോൾഡ് ലോൺ ബാലൻസ് ട്രാൻസ്ഫർ എന്നത് ഒരു ലെൻഡറിൽ നിന്ന് മറ്റൊന്നിലേക്ക് ഗോൾഡ് ലോൺ മാറ്റുന്ന പ്രക്രിയയാണ്. കസ്റ്റമർ സർവ്വീസിൽ നിങ്ങൾക്ക് അതൃപ്തിയുണ്ടെങ്കിൽ അല്ലെങ്കിൽ മറ്റൊരു ബാങ്കോ നോൺ-ബാങ്കിംഗ് ഫൈനാൻഷ്യൽ കമ്പനിയോ നിങ്ങൾക്ക് മികച്ച പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്നുവെങ്കിൽ, നിങ്ങളുടെ നിലവിലുള്ള ഗോൾഡ് ലോൺ അക്കൗണ്ട് ഒരു ലെൻഡറിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാം.

ബജാജ് ഫിൻസെർവിലേക്ക് ഗോൾഡ് ലോൺ ബാലൻസ് ട്രാൻസ്ഫർ എങ്ങനെ ചെയ്യാം?

ബാലൻസ് ട്രാൻസ്ഫർ സൗകര്യം വഴി കുറഞ്ഞ നിരക്കിൽ ശേഷിക്കുന്ന ഗോൾഡ് ലോണുകളുടെ ട്രാൻസ്ഫർ ബജാജ് ഫിൻസെർവ് അനുവദിക്കുന്നു. ഗോൾഡ് ലോൺ ട്രാൻസ്ഫറിന്‍റെ പ്രക്രിയ വേഗത്തിലുള്ളതും എളുപ്പവുമാണ്, ഏതാനും ലളിതമായ ഘട്ടങ്ങൾ മാത്രം ഉൾപ്പെടുന്നു. നിങ്ങളുടെ കുടിശ്ശികയുള്ള ഗോൾഡ് ലോൺ ട്രാൻസ്ഫർ ചെയ്യുന്നത് കുറഞ്ഞ നിരക്കിൽ അഡ്വാൻസ് തിരിച്ചടയ്ക്കാൻ നിങ്ങളെ അനുവദിക്കുന്നു, അനാവശ്യ പലിശ പേമെന്‍റുകളിൽ സേവിംഗ് അനുവദിക്കുന്നു.

കുറഞ്ഞ ഇഎംഐ പേമെന്‍റുകൾ ഫൈനാൻസ് മികച്ച രീതിയിൽ മാനേജ് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു. പണയ ഉരുപ്പടികള്‍ക്ക് ബജാജ് ഫിൻസെർവ് കോംപ്ലിമെന്‍ററി ഇൻഷുറൻസ് നല്‍കുന്നു, മോഷണം പോകുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നതില്‍ വായ്പക്കാരന് അധിക സുരക്ഷ ലഭിക്കും.

മാത്രമല്ല, തത്തുല്യ റീപേമെന്‍റ് ചെയ്ത് സ്വർണ്ണം ഭാഗികമായി റിലീസ് ചെയ്യുന്നതും വിവിധ റീപേമെന്‍റ് ചാനലുകളും പോലുള്ള സൗകര്യങ്ങൾ ബജാജ് ഫിൻസെർവിനെ വിപണിയില്‍ ഏറ്റവും കൂടുതൽ പേര്‍ സമീപിക്കുന്ന ഗോൾഡ് ലോൺ ദാതാക്കളിൽ ഒന്നാക്കി മാറ്റുന്നു.

ബജാജ് ഫിൻസെർവിലേക്ക് ഗോൾഡ് ലോൺ ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ

നിങ്ങളുടെ ശേഷിക്കുന്ന ഗോൾഡ് ലോൺ ബജാജ് ഫിൻസെർവിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ താഴെപ്പറയുന്ന ഘട്ടങ്ങൾ പൂർത്തിയാക്കുക.

  1. ബാലൻസ് ട്രാൻസ്ഫറിനുള്ള എല്ലാ യോഗ്യതാ ആവശ്യകതകളും നിങ്ങൾ നിറവേറ്റുന്നുണ്ടോ എന്ന് പരിശോധിക്കുക.
  2. അടുത്തതായി, നിങ്ങളുടെ നിലവിലെ ലെൻഡറിന്‍റെ പക്കല്‍ ഗോൾഡ് ലോൺ ഫോർക്ലോഷറിന് അപേക്ഷിക്കുക.
  3. തുടര്‍ന്ന് ലളിതമായ അപേക്ഷാ ഫോം പൂരിപ്പിച്ച് ബജാജ് ഫിൻസെർവിലേക്ക് ഗോൾഡ് ലോൺ ട്രാൻസ്ഫറിന് അപേക്ഷിക്കുക.
  4. പേപ്പർവർക്ക് പൂർത്തിയാക്കാൻ വേണ്ട മിനിമം ആവശ്യമായ ഡോക്യുമെന്‍റുകൾ സമർപ്പിക്കുക.
  5. മുൻ ലെൻഡറിൽ നിന്ന് പണയ ഉരുപ്പടികള്‍ എടുത്ത് ഇൻഡസ്ട്രിയിലെ മികച്ച വോൾട്ട് സെക്യൂരിറ്റിക്ക് കീഴിൽ ബജാജ് ഫിൻസെർവിൽ ഡിപ്പോസിറ്റ് ചെയ്യുക.
  6. ഏറ്റവും കുറഞ്ഞ ഗോൾഡ് ലോൺ പലിശ നിരക്കും മറ്റ് അനുകൂലമായ നിബന്ധനകളും സഹിതം ഒരു പുതിയ ലോൺ എഗ്രിമെന്‍റ് നേടുക.
  7. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ഗോൾഡ് ലോൺ തുക താമസിയാതെ സ്വീകരിക്കുക.

ലഭിച്ചു കഴിഞ്ഞാല്‍, അംഗീകരിച്ച ഷെഡ്യൂൾ അനുസരിച്ച് നിങ്ങൾക്ക് വായ്പ്പയുടെ റീപേമെന്‍റ് ആരംഭിക്കാം.

ബജാജ് ഫിൻസെർവ് ഗോൾഡ് ലോണിന്‍റെ നേട്ടങ്ങൾ

ബജാജ് ഫിൻസെർവ് ഗോൾഡ് ലോണിന്‍റെ മികച്ച നേട്ടങ്ങളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:

  • പണയം വെച്ച ആസ്തിയുടെ പരിശുദ്ധിയും തൂക്കവും അനുസരിച്ച് അനുയോജ്യമായ മൂല്യം കണ്ടെത്താന്‍ സ്വർണ്ണത്തിന്‍റെ കൃത്യവും സുതാര്യവുമായ വിലയിരുത്തൽ. കൃത്യതയ്ക്കായി ഇത്തരം വിലയിരുത്തൽ ഇൻഡസ്ട്രി-ഗ്രേഡ് കാരറ്റ് മീറ്റർ കൊണ്ടാണ് നടത്തുന്നത്
  • ബജാജ് ഫിന്‍സെര്‍വ് ഏറ്റവും കുറഞ്ഞ ഗോള്‍ഡ് ലോണ്‍ പലിശ നിരക്ക്, താങ്ങാനാവുന്ന ഫൈനാന്‍സിങ്ങ് നല്‍കുന്നു
  • ഗോൾഡ് ലോൺ ആയി രൂ. 2 കോടി വരെ ഉയർന്ന ഫൈനാൻസിംഗ് തുക ലഭിക്കും
  • പണയം വെച്ച സ്വർണ്ണം ഏറ്റവും സുരക്ഷിതമായ വോൾട്ടുകളിൽ രാപ്പകല്‍ നിരീക്ഷണത്തില്‍ സൂക്ഷിക്കുന്നു
  • പല റീപേമെന്‍റ് ഓപ്ഷനുകൾ വായ്പക്കാർക്ക് ഗോൾഡ് ലോണുകള്‍ സൗകര്യപ്രദമായി തിരിച്ചടക്കാന്‍ സഹായിക്കുന്നു
  • പാർട്ട് റിലീസ് സൗകര്യം ലോൺ കാലാവധിയില്‍ തത്തുല്യ റീപേമെന്‍റിന് മേൽ സ്വർണ്ണ ഇനങ്ങൾ റിലീസ് ചെയ്യാൻ അനുവദിക്കുന്നു
  • ഓരോ ഗ്രാമിനും ഉയർന്ന ലോൺ, അതായത് പരിശുദ്ധി അനുസരിച്ച്, പണയം വെച്ച ഓരോ ഗ്രാം സ്വര്‍ണ്ണത്തിനും വായ്പക്കാർക്ക് പരമാവധി വായ്പ്പ എടുക്കാം.
കൂടുതൽ വായിക്കുക കുറച്ച് വായിക്കുക