പേഴ്സണല്‍ ലോണിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള ഞങ്ങളുടെ ഗൈഡ് വായിക്കുക

2 മിനിറ്റ് വായിക്കുക

പേപ്പർലെസ് പേഴ്സണൽ ലോൺ നേടുന്നത് ഉൾപ്പെടെ ജീവിതത്തിലെ എല്ലാ വശങ്ങളും ഡിജിറ്റൈസേഷൻ ലളിതമാക്കിയിരിക്കുന്നു. നിങ്ങൾ ഒരു ലെൻഡറെ തിരഞ്ഞെടുത്തുകഴിഞ്ഞാൽ, ഒട്ടും വൈകാതെ നിങ്ങൾക്ക് ഓൺലൈനിൽ അപേക്ഷിക്കാം, നിങ്ങൾക്ക് ആവശ്യമുള്ള ധനസഹായം കരഗതമാക്കാം.

ഒരു പേപ്പർലെസ് പേഴ്സണൽ ലോണിന് അപേക്ഷിക്കാനുള്ള നടപടിക്രമം എന്താണ്?

  • ലെന്‍ഡറുടെ വെബ്‍സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ ലോണ്‍ അപേക്ഷാ ഫോം കണ്ടെത്തുക.
  • തൊഴിൽ, സാമ്പത്തിക, വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടെ ആവശ്യമായ എല്ലാ വിശദാംശങ്ങളും പൂരിപ്പിക്കുക.
  • ശരിയായ ലോണ്‍ തുകയും തിരിച്ചടവിനുള്ള സൗകര്യപ്രദമായ കാലയളവും തിരഞ്ഞെടുക്കുക.
  • നിങ്ങളുടെ ലോൺ അപേക്ഷ പ്രോസസ് ചെയ്യുന്നതിന് ആവശ്യമായ എല്ലാ ഡോക്യുമെന്‍റുകളുടെയും സോഫ്റ്റ് കോപ്പി നൽകുക.
  • വേഗത്തിലുള്ള അപ്രൂവലും വിതരണവും പ്രതീക്ഷിക്കുക.

അപ്രൂവലും വിതരണവും തികച്ചും വേഗത്തിലുള്ളതും തൽക്ഷണവുമാണെന്ന് ഉറപ്പുവരുത്തുന്നതിന്, നിങ്ങൾ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും ആവശ്യമായ രേഖകൾ സമർപ്പിക്കുകയും വേണം.

പേപ്പർലെസ് പേഴ്സണൽ ലോൺ: യോഗ്യതാ മാനദണ്ഡം

സാധാരണയായി, നിങ്ങൾക്ക് 750 അല്ലെങ്കിൽ അതിൽ കൂടുതൽ ക്രെഡിറ്റ് സ്കോർ ഉണ്ടായിരിക്കണം, നിങ്ങൾ ഉചിതമായ പ്രായ പരിധിക്കുള്ളിൽ വരണം, ഇന്ത്യൻ പൗരനായിരിക്കണം, സ്വകാര്യ/പൊതുമേഖലാ കമ്പനിയിൽ അല്ലെങ്കിൽ എംഎൻസിയിൽ ജോലി ചെയ്യണം, ലെൻഡർ നിർവ്വചിച്ച പ്രകാരമുള്ള കുറഞ്ഞ ശമ്പളം നേടണം.

പേപ്പർലെസ് പേഴ്സണൽ ലോൺ: ആവശ്യമായ ഡോക്യുമെന്‍റുകൾ

നിങ്ങൾ യോഗ്യതാ മാനദണ്ഡം പാലിച്ചുകഴിഞ്ഞാൽ, ആവശ്യമായ ഡോക്യുമെന്‍റുകൾ ശേഖരിക്കുക. സാധാരണയായി, ലെന്‍ഡര്‍മാര്‍ക്ക് താഴെ പറയുന്നവ ആവശ്യമാണ്:

  • ഐഡന്‍റിറ്റി, അഡ്രസ്സ് പ്രൂഫ്: ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ്, വോട്ടർ ഐഡി അല്ലെങ്കിൽ പാസ്പോർട്ട്
  • തൊഴിലിന്‍റെ തെളിവ്: എംപ്ലോയി ഐഡി കാർഡ്
  • സാമ്പത്തിക സ്ഥിരതയുടെ തെളിവ്: ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്‍റുകളും ശമ്പള സ്ലിപ്പുകളും

തൽക്ഷണം ലോൺ ലഭിക്കുന്നതിനുള്ള വ്യഗ്രതയിൽ, പേഴ്സണൽ ലോണിന്റെ പലിശ നിരക്കുകളും മറ്റ് ചാർജ്ജുകളും പരിശോധിക്കാൻ മറക്കരുത്. സുഗമവും താങ്ങാനാവുന്നതുമായ തിരിച്ചടവ് ഉറപ്പാക്കാൻ ഇത് നിങ്ങളെ സഹായിക്കും.

കൂടാതെ, ബജാജ് ഫിന്‍സെര്‍വില്‍ നിന്നുള്ള ഒരു പേപ്പര്‍ലെസ് പേഴ്സണല്‍ ലോണ്‍ പരിഗണിക്കുക. നാമമാത്രമായ പലിശ നിരക്ക്, ഫ്ലെക്സി സൗകര്യം നേടുക, ഓൺലൈനിൽ അപേക്ഷിക്കുക. എല്ലാത്തിലും മികച്ചത്, നിങ്ങൾക്ക് 5 മിനിറ്റിനുള്ളിൽ* അപ്രൂവലും 24 മണിക്കൂറിനുള്ളിൽ നിങ്ങളുടെ അക്കൗണ്ടിൽ ഫണ്ടുകളും ലഭിക്കും എന്നതാണ്*.

*വ്യവസ്ഥകള്‍ ബാധകം

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക