ഗോൾഡ് ലോൺ കാൽക്കുലേറ്ററിനെക്കുറിച്ച്
നിങ്ങൾക്ക് വേഗത്തിൽ പണം ആവശ്യമുള്ളപ്പോൾ ഫണ്ടുകൾ ലഭിക്കുന്നതിനുള്ള സൗകര്യപ്രദമായ മാർഗമായി ഗോൾഡ് ലോണുകൾ ഉയർന്നുവന്നു. ഒരു ലോണിന് അപേക്ഷിക്കുന്നതിന് വരുമ്പോൾ, ഗോൾഡ് ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങൾ ഒരു ഓൺലൈൻ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കാൻ ശുപാർശ ചെയ്യുന്നു. റീപേമെന്‍റ് ബാധ്യതയുടെ എസ്റ്റിമേറ്റ് മുൻകൂട്ടി ലഭിക്കാൻ ഇത് നിങ്ങളെ സഹായിക്കും.
പലിശ നിരക്കും ലോൺ കാലാവധിയും അടിസ്ഥാനമാക്കി ഗോൾഡ് ലോൺ ഇഎംഐ കണക്കാക്കാൻ ഉപയോഗിക്കാവുന്ന ഓൺലൈൻ ടൂളാണ് ബജാജ് ഫിൻസെർവ് ഗോൾഡ് ലോൺ ഇഎംഐ കാൽക്കുലേറ്റർ.
നിരാകരണം
കാൽക്കുലേറ്ററിന്‍റെ ഫലങ്ങൾ ശരാശരിയെ സൂചിപ്പിക്കുന്നതും സ്വർണ്ണത്തിന്‍റെ ഭൗതിക മൂല്യം അനുസരിച്ച് മാറ്റത്തിന് വിധേയവുമാണ്. ലോൺ തുകയിൽ ബാധകമായ പലിശ നിരക്ക് ലോൺ അനുമതി സമയത്ത് നിലവിലുള്ള നിരക്കുകളെ ആശ്രയിച്ചിരിക്കും.
കാൽക്കുലേറ്റർ അതിൻ്റെ ഉപയോക്താക്കൾക്ക്/കസ്റ്റമറിന് ഒരു സാഹചര്യത്തിലും ബജാജ് ഫൈനാൻസ് ലിമിറ്റഡ് ("ബിഎഫ്എൽ") സാക്ഷ്യപ്പെടുത്തിയ ഫലങ്ങൾ അല്ലെങ്കിൽ ഏതെങ്കിലും സാഹചര്യത്തിൽ ബിഎഫ്എൽ-ന്‍റെ വാറന്‍റി, ബാധ്യത, പ്രതിബദ്ധത അല്ലെങ്കിൽ ഏറ്റെടുക്കൽ, പ്രൊഫഷണൽ, ഫൈനാൻഷ്യൽ ഉപദേശം എന്നീ ഫലങ്ങൾ നൽകാൻ ഉദ്ദേശിച്ചുള്ളതല്ല. ഉപയോക്താക്കളെ/കസ്റ്റമറിനെ ഡാറ്റ ഇൻപുട്ടിൽ നിന്ന് സൃഷ്ടിച്ച വ്യത്യസ്ത സാഹചര്യങ്ങളുടെ ഫലങ്ങൾ നേടാൻ സഹായിക്കുന്നതിനുള്ള ഒരു ടൂളാണ് കാൽക്കുലേറ്റർ, അതിന്‍റെ ഉപയോഗം പൂർണ്ണമായും ഉപയോക്താവിന്‍റെ/കസ്റ്റമറിന്‍റെ റിസ്കിലാണ്. കാൽക്കുലേറ്റർ ഉപയോഗത്തിന്‍റെ ഫലമായുണ്ടാകുന്ന എന്തെങ്കിലും പിശകുകൾക്ക് ബിഎഫ്എൽ ഉത്തരവാദിയല്ല.
പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍
മൊത്തം കുടിശ്ശികയിൽ നിന്ന് മുതൽ ലോൺ തുക കുറച്ചുകൊണ്ട് നിങ്ങൾക്ക് ഗോൾഡ് ലോൺ പലിശ നിർണ്ണയിക്കാനാകും. അത് സംബന്ധിച്ച് അറിയാൻ ഗോൾഡ് ലോൺ പലിശ നിരക്ക് കാൽക്കുലേറ്ററിന്‍റെ സഹായം നിങ്ങൾക്ക് തേടാം, പലിശ നിരക്ക് EMI, മൊത്തം കുടിശ്ശിക തുക എന്നിവയെ എങ്ങനെ മാറ്റുന്നു എന്ന് മനസ്സിലാക്കാം.
ഗോൾഡ് ലോൺ കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള ഗൈഡ് താഴെ കൊടുക്കുന്നു:
- ഘട്ടം 1: ഗോൾഡ് ലോൺ കാൽക്കുലേറ്ററിന്‍റെ വെബ്സൈറ്റ് സന്ദർശിക്കുക
- ഘട്ടം 2: ആവശ്യമായ മൂല്യങ്ങൾ എന്‍റർ ചെയ്യുക, അതായത് ഗോൾഡ് ലോൺ പലിശ നിരക്ക്, ലോൺ കാലാവധി, സ്വർണ്ണ ഉരുപ്പടികളുടെ തൂക്കം, കാരറ്റ്, പേമെന്‍റ് രീതി
- ഘട്ടം 3: ഇഎംഐ തുകയും മറ്റ് ലോൺ വിശദാംശങ്ങളും തൽക്ഷണം നേടുക
ഗോൾഡ് ലോൺ യോഗ്യതാ മാനദണ്ഡം നേരായതാണ്, സ്വർണ്ണാഭരണങ്ങൾ കൈവശം ഉള്ള ഏതൊരു മുതിർന്ന ഇന്ത്യക്കാരനും ഈ ക്രെഡിറ്റിന് അപേക്ഷിക്കാവുന്നതാണ്. ഉയർന്ന ക്രെഡിറ്റ് സ്കോർ അല്ലെങ്കിൽ ശ്രദ്ധേയമായ ക്രെഡിറ്റ് ഹിസ്റ്ററി നിലനിർത്താൻ ഇത് വായ്പയെടുക്കുന്നവരെ നിർബന്ധിക്കുന്നില്ല. എന്നിരുന്നാലും, ലെൻഡർ ലോൺ അംഗീകരിക്കുന്നതിന് മുമ്പ് തിരിച്ചടവ് ശേഷിയിലും ഡോക്യുമെന്‍റേഷനിലും ശ്രദ്ധ പതിപ്പിച്ചേക്കാം.
ഒരു ഓൺലൈൻ ടൂൾ ആണ് ഗോൾഡ് ലോൺ കാൽക്കുലേറ്റർ, അത് ഭാവി വായ്പക്കാരെ അവരുടെ ബാധ്യതകളെക്കുറിച്ച് നന്നായി മനസ്സിലാക്കാൻ അനുവദിക്കുന്നു. ഇതുപോലുള്ള ഓൺലൈൻ കാൽക്കുലേറ്ററുകൾക്ക് വ്യത്യസ്ത കോളങ്ങളുണ്ടാകും, അവിടെ നിങ്ങൾ അടയ്ക്കേണ്ട പ്രതിമാസ ഇൻസ്റ്റാൾമെന്‍റുകൾ കണ്ടെത്തുന്നതിന്, സ്വർണവസ്തുക്കളുടെ മൊത്തം തൂക്കം, ഗോൾഡ് കാരറ്റ്, ലോൺ തുക, പലിശ നിരക്ക്, കാലയളവ്, പേമെന്‍റ് രീതി എന്നീ വിവരങ്ങൾ നൽകണം.
ഇഎംഐകൾക്ക് പുറമേ, ഓൺലൈൻ ഗോൾഡ് ലോൺ കാൽക്കുലേറ്ററുകൾ ഒരു അമോർട്ടൈസേഷൻ ഷെഡ്യൂൾ വഴി ഒരു പ്രത്യേക ലോൺ ഓഫറിനെക്കുറിച്ച് മികച്ച അറിവ് ഓഫർ ചെയ്യുന്നു. ഈ ഷെഡ്യൂൾ കാലയളവിലുടനീളം അടയ്‌ക്കേണ്ട ഇഎംഐകളുടെ വിശദമായ ബ്രേക്ക്-അപ്പ് നൽകുന്നു.
കുറിപ്പ്: ഗോൾഡ് ലോൺ കാൽക്കുലേറ്ററുകൾക്ക് അവ ഉപയോഗിക്കാൻ അധിക ചാർജ്ജുകളൊന്നും ആവശ്യമില്ല.
ഗോൾഡ് ലോൺ കാൽക്കുലേറ്ററിന്‍റെ പ്രയോജനങ്ങളിൽ ഇവ ഉൾപ്പെടുന്നു:
- വേഗത്തിലുള്ള കാല്‍ക്കുലേഷന്‍: ഇത് വേഗത്തിലുള്ള ഫലങ്ങൾ നൽകുന്നു. ആവശ്യമായ മൂല്യങ്ങൾ നൽകുമ്പോൾ, ഇത് ഇഎംഐ, മറ്റ് ലോൺ ഘടകങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ തൽക്ഷണം നൽകും.
- കൃത്യമായ ഫലങ്ങൾ: ഇഎംഐകളും അടയ്‌ക്കേണ്ട മൊത്തം പലിശയും മാനുവലായി കണക്കാക്കാം. എന്നാല്‍, മാനുവൽ കാല്‍ക്കുലേഷന് സമയം എടുക്കും, പിശക് ഉണ്ടായെന്നും വരാം. ഈ ഓൺലൈൻ കാൽക്കുലേറ്റർ കൊണ്ട്, അത്തരം പ്രശ്നങ്ങൾ എളുപ്പത്തിൽ ഒഴിവാക്കാം. എന്‍റർ ചെയ്ത മൂല്യത്തില്‍, ഉപയോക്താക്കൾക്ക് എപ്പോഴും കൃത്യ ഫലം ലഭിക്കും.
- ഉപയോഗിക്കാൻ എളുപ്പം: ഓൺലൈൻ ഗോൾഡ് പലിശ കാൽക്കുലേറ്റർ ഉപയോഗിക്കാനും നാവിഗേറ്റ് ചെയ്യാനും എളുപ്പമാണ്. പലിശ നിരക്ക്, സ്വർണ്ണാഭരണങ്ങളുടെ തൂക്കം, ഗോൾഡ് കാരറ്റ്, പേമെന്‍റ് രീതി, കാലയളവ് തുടങ്ങിയ വ്യത്യസ്ത ലോൺ ഘടകങ്ങൾ എന്‍റർ ചെയ്യാൻ ഇത് നിർദ്ദിഷ്ട ഫീൽഡുകൾ ഉൾക്കൊള്ളുന്നു. ഇത് ഫലങ്ങൾ പ്രദർശിപ്പിക്കുന്നു.
- ഫൈനാൻഷ്യൽ പ്ലാനിംഗ്: ഈ കാൽക്കുലേറ്റർ ഫൈനാൻഷ്യൽ പ്ലാനിംഗിനും സഹായകമാകുന്നു. ഇത് ഇഎംഐ, പലിശ പേമെന്‍റുകൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ മുൻകൂട്ടി നൽകുന്നതിനാൽ, ഉപയോക്താക്കൾക്ക് റീപേമെന്‍റുകൾ മികച്ച രീതിയിൽ പ്ലാൻ ചെയ്യാം.
ഇതിന് പുറമേ, ഈ കാൽക്കുലേറ്റർ വാഗ്ദാനം ചെയ്യുന്ന കസ്റ്റമൈസേഷൻ സൗകര്യം യാതൊരു തടസ്സവുമില്ലാതെ മികച്ച ഗോൾഡ് ലോൺ ഓഫർ കണ്ടെത്താനും സഹായിക്കുന്നു.
ഗോൾഡ് ലോണിന് അപേക്ഷിക്കാൻ, ബാങ്ക് അല്ലെങ്കിൽ എന്‍ബിഎഫ്‌സി പോലുള്ള ലെൻഡറുമായി നിങ്ങളുടെ സ്വർണ്ണാഭരണങ്ങൾ പണയം വെയ്ക്കണം. പണയം വയ്ക്കുന്ന ഓരോ ഗ്രാം സ്വർണത്തിനും വായ്പയായി നൽകുന്ന തുകയെയാണ് ഗ്രാം നിരക്കിലുള്ള ഗോൾഡ് ലോൺ എന്ന് പറയുന്നത്. ഈ തുക സാധാരണയായി ഓരോ ലെൻഡറിലും വ്യത്യാസപ്പെടും.
ഒരു ഗ്രാം സ്വർണ്ണത്തിന്‍റെ മാർക്കറ്റ് മൂല്യം അനുസരിച്ച് ഗ്രാമിന് നൽകുന്ന ഗോൾഡ് ലോൺ നിരക്ക് ദിവസേന മാറിക്കൊണ്ടിരിക്കും. ഇത് എൽടിവി അല്ലെങ്കിൽ ലോൺ-ടു വാല്യൂ അനുപാതം എന്നാണ് അറിയപ്പെടുന്നത്. ഉദാഹരണത്തിന്, എൽടിവി 70% ആണെങ്കിൽ, പണയം വെച്ച സ്വർണ്ണത്തിന്‍റെ മൂല്യം രൂ. 1 ലക്ഷം ആണെങ്കിൽ, വായ്പക്കാരന് രൂ. 70,000 ലോൺ ലഭിക്കും. ഗോൾഡ് ലോണിൽ ബജാജ് ഫിൻസെർവ് 75% എൽടിവി അനുപാതം ഓഫർ ചെയ്യുന്നു. ഓരോ ഗ്രാം നിരക്കിലും ഉള്ള ഗോൾഡ് ലോൺ ഇന്നത്തെ വിപണിയിലെ ഏറ്റക്കുറച്ചിലുകളെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടും എന്നതിനാൽ, ഓരോ ഗ്രാം സ്വർണ്ണത്തിന്‍റെയും നിരക്ക് ദിവസേന മാറും. ബജാജ് ഫിൻസെർവിൽ ഇന്നത്തെ ഗോൾഡ് ലോൺ ഓരോ ഗ്രാം നിരക്കിൽ പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.