ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡിന്‍റെ സവിശേഷതകൾ

  • Airport lounge access

    എയർപോർട്ട് ലോഞ്ച് ആക്‌സസ്

    ഒരു വർഷത്തിൽ എട്ട് കോംപ്ലിമെന്‍ററി എയർപോർട്ട് ലോഞ്ച് ആക്സസ് നേടുക.

  • Free movie tickets

    സൌജന്യ മൂവി ടിക്കറ്റുകൾ

    സൂപ്പർകാർഡ് ഉപയോഗിച്ച് BookMyShow യിൽ 1+1 സിനിമാ ടിക്കറ്റുകൾ നേടുക.

  • Easy EMI conversion

    ലളിതമായ ഇഎംഐ പരിവർത്തനം

    നിങ്ങളുടെ പർച്ചേസുകൾ താങ്ങാനാവുന്ന ഇഎംഐകളായി മാറ്റുക.

  • Emergency advance*

    എമർജൻസി അഡ്വാൻസ്*

    സീറോ പ്രോസസ്സിംഗ് ഫീസും പ്രതിമാസം 1.16% പലിശ നിരക്കും സഹിതം നിങ്ങളുടെ ലഭ്യമായ ക്യാഷ് പരിധി 3 മാസത്തേക്ക് പേഴ്സണൽ ലോൺ ആക്കി മാറ്റുക.

  • Interest-free cash withdrawal

    പലിശരഹിതമായ പണം പിൻവലിക്കൽ

    50 ദിവസം വരെ പണം പിൻവലിക്കലിൽ പലിശ ഇല്ല.

  • 5% cashback

    5% ക്യാഷ്ബാക്ക്

    ഏതെങ്കിലും ബജാജ് ഫിൻസെർവ് പാർട്ട്ണർ സ്റ്റോറിൽ ഡൗൺ പേമെന്‍റിൽ 5% ക്യാഷ്ബാക്ക് നേടുക.

  • Pay with points

    പോയിന്‍റുകൾ ഉപയോഗിച്ച് പണമടയ്‌ക്കുക

    ഇഎംഐ നെറ്റ്‌വർക്കിൽ ഡൗൺ പേമെന്‍റ് അടയ്ക്കാൻ നിങ്ങളുടെ റിവാർഡ് പോയിന്‍റുകൾ റിഡീം ചെയ്യുക.

  • Shop more, save more

    കൂടുതൽ ഷോപ്പ് ചെയ്യൂ, കൂടുതൽ സേവ് ചെയ്യൂ

    നിങ്ങൾ സൂപ്പർകാർഡ് ഉപയോഗിച്ച് ഷോപ്പ് ചെയ്യുമ്പോൾ രൂ. 55,000+ വരെ വാർഷിക സമ്പാദ്യം.

ബജാജ് ഫിൻസെർവ് RBL ബാങ്ക് ക്രെഡിറ്റ് കാർഡ് (സൂപ്പർകാർഡ്) കേവലം ഒരു ക്രെഡിറ്റ് കാർഡിനേക്കാൾ അപ്പുറത്താണ് സൂപ്പർകാർഡ്, പേര് സൂചിപ്പിക്കുന്നത് പോലെ, നിങ്ങളുടെ പതിവ് ക്രെഡിറ്റ് ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, നിങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കുകയും അടിയന്തര ഘട്ടങ്ങളിൽ നിങ്ങളെ സഹായിക്കുകയും ചെയ്യുന്ന അതിമനോഹരമായ സവിശേഷതകളാൽ നിറഞ്ഞിരിക്കുന്നു.

സൂപ്പർകാർഡിന്‍റെ നൂതനവും ഇൻഡസ്ട്രി-ഫസ്റ്റ് ഫീച്ചറുകളും, അതിനെ വിപണിയിലെ മറ്റ് ക്രെഡിറ്റ് കാർഡുകളിൽ നിന്ന് വേറിട്ടു നിർത്തുന്നു.

90 ദിവസത്തേക്ക് 1.16% എന്ന നാമമാത്ര പലിശ നിരക്കിൽ നിങ്ങൾക്ക് ലഭ്യമായ പണ പരിധിയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് ലോൺ ലഭിക്കും. അതിലുപരി, നിങ്ങള്‍ക്ക് 3 ഈസി ഇഎംഐകളായി ലോണ്‍ തിരിച്ചടയ്ക്കാം. ഇതിന് പുറമെ, നിങ്ങൾക്ക് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുകയും 50 ദിവസത്തേക്ക് പലിശ ഇല്ലാതെ തിരിച്ചടയ്ക്കുകയും ചെയ്യാം. അത്തരം സാഹചര്യങ്ങളിൽ ഫ്ലാറ്റ് 2.5% പ്രോസസിംഗ് ഫീസ് മാത്രമേ ഈടാക്കുകയുള്ളൂ. അവസാനമായി, നിങ്ങൾക്ക് പർച്ചേസുകൾ നടത്താനും നിങ്ങളുടെ ചെലവുകൾ ബജറ്റ്-ഫ്രണ്ട്‌ലി ഇഎംഐകളായി മാറ്റാനും കഴിയും. 1 ൽ 4 കാർഡുകളുടെ നേട്ടങ്ങൾ നിങ്ങൾക്ക് ഓഫർ ചെയ്യുന്ന സൂപ്പർകാർഡ്, വിപണിയിലെ ഏറ്റവും ശക്തമായ ക്രെഡിറ്റ് കാർഡുകളിൽ ഒന്നാണ്.

*RBL ബാങ്ക് അവരുടെ വിവേചനാധികാരത്തിന് അനുസരിച്ചാണ് ലോൺ നൽകുന്നത്, അതിന്‍റെ പോളിസികൾക്ക് വിധേയവുമാണ്.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

യോഗ്യതാ മാനദണ്ഡം

  • Nationality

    പൗരത്വം

    ഇന്ത്യൻ

  • Age

    വയസ്

    21 മുതൽ 70 വയസ്സ് വരെ

  • Employment

    തൊഴിൽ

    സ്ഥിര വരുമാന സ്രോതസ്സ് ഉണ്ടായിരിക്കണം

  • Credit score

    ക്രെഡിറ്റ് സ്കോർ

    720 അല്ലെങ്കിൽ അതിൽ കൂടുതൽ

ബജാജ് ഫിൻസെർവ് RBL ബാങ്ക് ക്രെഡിറ്റ് കാർഡിനുള്ള യോഗ്യതാ മാനദണ്ഡം എന്തൊക്കെയാണ്?

ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാൻ ബജാജ് ഫിൻസെർവിന് എളുപ്പത്തിൽ നിറവേറ്റാവുന്ന യോഗ്യതാ മാനദണ്ഡം ഉണ്ട്. ഇതിൽ ഉൾപ്പെടുന്നു:

  • പ്രായം 21 നും 70 നും ഇടയിലായിരിക്കണം
  • നിങ്ങൾക്ക് പതിവ് വരുമാന ഉറവിടം ഉണ്ടായിരിക്കണം
  • മിനിമം സിബിൽ സ്കോർ 720 അല്ലെങ്കിൽ അതിൽ കൂടുതൽ, മുൻകാല ഡിഫോൾട്ട് റെക്കോർഡുകൾ ഇല്ലാതെ ക്രെഡിറ്റ് യോഗ്യത
  • രാജ്യത്തെ സൂപ്പർകാർഡ് ലൈവ് ലൊക്കേഷനുകൾക്കുള്ളിൽ വരുന്ന ഒരു റെസിഡൻഷ്യൽ വിലാസം
  • അപേക്ഷകൻ നിലവിലുള്ള ബജാജ് ഫിൻസെർവ് കസ്റ്റമർ ആയിരിക്കണം കൂടാതെ ബജാജ് ഫിൻസെർവ് EMI നെറ്റ്‌വർക്ക് കാർഡ് ഉടമ കൂടി ആയിരിക്കണം

ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡിന് അപേക്ഷിക്കാൻ ആവശ്യമായ ഡോക്യുമെന്‍റുകൾ എന്തൊക്കെയാണ്?

ബജാജ് ഫിൻസെർവ് RBL ബാങ്ക് ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാൻ 3 പ്രാഥമിക ഡോക്യുമെന്‍റുകൾ ആവശ്യമാണ് - ഒരു ഫോട്ടോ, ഐഡന്‍റിറ്റി, അഡ്രസ് പ്രൂഫ്. അപേക്ഷാ പ്രക്രിയയിൽ നിങ്ങൾ അധിക ഡോക്യുമെന്‍റുകൾ നൽകേണ്ടതുണ്ട്.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

ബജാജ് ഫിൻസെർവ് RBL ബാങ്ക് ക്രെഡിറ്റ് കാർഡിന് ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം?

ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡിനായി അപേക്ഷിക്കുന്നത് അതിവേഗവും എളുപ്പവുമാണ്. ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിന്, ഏതാനും ലളിതമായ ഘട്ടങ്ങളിൽ ഓൺലൈനിൽ അപേക്ഷിക്കുക.

  1. 1 ക്ലിക്ക് ചെയ്യുക ഇവിടെ നിങ്ങളുടെ മൊബൈൽ നമ്പർ എന്‍റർ ചെയ്യുക
  2. 2 നിങ്ങൾക്ക് ലഭിച്ച ഒടിപി സമർപ്പിച്ച് നിങ്ങൾക്ക് ക്രെഡിറ്റ് കാർഡ് ഓഫർ ഉണ്ടോ എന്ന് പരിശോധിക്കുക
  3. 3 നിങ്ങൾക്ക് ഓഫർ ഉണ്ടെങ്കിൽ, ദയവായി ഓഫർ പ്രയോജനപ്പെടുത്തുക
  4. 4 ഞങ്ങളുടെ പ്രതിനിധിയിൽ നിന്ന് ഒരു കോൾ നേടുക

ബജാജ് ഫിൻസെർവ് RBL ബാങ്ക് ക്രെഡിറ്റ് കാർഡ്: ഫീസും നിരക്കുകളും

ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡ് 16 വ്യത്യസ്ത വേരിയന്‍റുകളിൽ ലഭ്യമാണ്, ഓരോന്നിനും നിരവധി ആനുകൂല്യങ്ങളും ഉണ്ട്. ഈ വേരിയന്‍റുകളിൽ ഓരോന്നിനും വ്യത്യസ്തമായ ജോയിനിംഗ്, വാർഷിക ഫീസ് ഉണ്ട്. ഓരോ ക്രെഡിറ്റ് കാർഡ് വേരിയന്‍റും വ്യത്യസ്ത ആവശ്യങ്ങൾക്ക് അനുയോജ്യമായി തയ്യാറാക്കിയിരിക്കുന്നവയാണ്. വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ ഓപ്ഷനുകൾ കണ്ടെത്താനും ഫീസ് ഘടന മനസ്സിലാക്കാനും കഴിയും.

ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡ് ഉപയോഗിക്കുന്നതിന്‍റെ നേട്ടങ്ങൾ വളരെ മികച്ചതാണ്. ക്രെഡിറ്റിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ഏതെങ്കിലും ഉൽപ്പന്നം വാങ്ങാൻ നിങ്ങളെ അനുവദിക്കുന്നതിന് പുറമേ, ഇത് ലളിതമായ പ്രതിമാസ ഇൻസ്റ്റാൾമെന്‍റുകൾ(ഇഎംഐകൾ) സാധ്യമാക്കുന്നു. നിങ്ങളുടെ ലഭ്യമായ ക്രെഡിറ്റ് പരിധി നാമമാത്ര പലിശ നിരക്കിൽ പേഴ്സണൽ ലോണാക്കി മാറ്റുന്നതിനുള്ള ഓപ്ഷനും ഏതെങ്കിലും ബജാജ് ഫിൻസെർവ് പാർട്ട്ണർ സ്റ്റോറിൽ നടത്തിയ ഡൗൺ പേമെന്‍റിന് 5% ക്യാഷ്ബാക്കും നിങ്ങൾക്ക് ലഭിക്കും. ഏതെങ്കിലും എടിഎം ൽ നിന്ന് 50 ദിവസം വരെ പലിശ രഹിത പണം പിൻവലിക്കൽ മറ്റൊരു അധിക നേട്ടമാണ്.

എന്നാൽ, ക്രെഡിറ്റ് കാർഡ് കുടിശ്ശിക സമയത്ത് അടച്ചില്ലെങ്കിൽ നിങ്ങൾ വരുന്ന ക്രെഡിറ്റ് കാർഡ് പലിശ നിരക്കുകളും പിഴ നിരക്കുകളും കരുതണം. പേമെന്‍റ് കുടിശ്ശിക തീയതി വിട്ടുപോയാൽ, അധിക പലിശ നിരക്ക് അടയ്ക്കാൻ നിങ്ങൾ ബാധ്യസ്ഥമാണ്.

മികച്ച ബജാജ് ഫിൻസെർവ് RBL ബാങ്ക് ക്രെഡിറ്റ് കാർഡുകളുടെ പട്ടിക

മികച്ച ബജാജ് ഫിൻസെർവ് RBL ബാങ്ക് ക്രെഡിറ്റ് കാർഡുകൾ താഴെപ്പറയുന്നവയാണ്:

ടി&സി ഇവിടെ ബാധകമാണ്

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

RBL ബാങ്കിൽ നിന്നുള്ള ഏറ്റവും മികച്ച ക്രെഡിറ്റ് കാർഡ് ഏതാണ്?

ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡ് ഏറ്റവും മികച്ച RBL ക്രെഡിറ്റ് കാർഡാണ്. ഈ സൂപ്പർകാർഡ് നാല് വ്യത്യസ്ത കാർഡുകളുടെ കരുത്ത് നൽകുന്നു. നിങ്ങള്‍ക്ക് ഒരു റെഗുലര്‍ ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ്, ഒരു ഇഎംഐ കാര്‍ഡ് അല്ലെങ്കില്‍ ഒരു ലോണ്‍ കാര്‍ഡ് ആയി ഉപയോഗിക്കാം.

ബജാജ് ഫിൻസെർവ് RBL ബാങ്ക് ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിനുള്ള പ്രോസസ് എന്താണ്?

ഈ ഘട്ടങ്ങൾ പിന്തുടർന്ന് നിങ്ങൾക്ക് ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡിന് അപേക്ഷിക്കാം:

  • വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകുക
  • ഒടിപി എന്‍റർ ചെയ്ത് ഏതെങ്കിലും ബജാജ് ഫിൻസെർവ് RBL ബാങ്ക് ക്രെഡിറ്റ് കാർഡ് ഓഫറുകൾ പരിശോധിക്കുക
  • നിങ്ങൾക്ക് ഒരു ഓഫർ ലഭിച്ചാൽ, അത് ഉപയോഗിക്കുക
  • നിങ്ങൾക്ക് ഒരു ഓഫർ ഇല്ലെങ്കിൽ, നിങ്ങളുടെ വിശദാംശങ്ങൾ സമർപ്പിക്കുക
  • ഞങ്ങളുടെ പ്രതിനിധിയിൽ നിന്ന് നിങ്ങൾക്ക് ഒരു കോൾ ലഭിക്കും
  • ആവശ്യമായ ഡോക്യുമെന്‍റുകൾ സമർപ്പിക്കുക
ബജാജ് ഫിൻസെർവ് RBL ബാങ്ക് ക്രെഡിറ്റ് കാർഡ് സ്വന്തമാക്കുന്നതിന്‍റെ നേട്ടങ്ങൾ എന്തൊക്കെയാണ്?

ബജാജ് ഫിൻസെർവ് RBL ബാങ്ക് ക്രെഡിറ്റ് കാർഡ് നിരവധി ആനുകൂല്യങ്ങളുമായി വരുന്നു. ഇതിൽ ഉൾപ്പെടുന്നവ:

  • ഏകദേശം ഓരോ വിജയകരമായ ട്രാൻസാക്ഷന് ശേഷവും ഇത് റിഡീം ചെയ്യാവുന്ന റിവാർഡ് പോയിന്‍റുകൾ നൽകുന്നു
  • ഇന്ത്യയിലുടനീളമുള്ള ഏത് എടിഎമ്മിൽ നിന്നും 50 ദിവസം വരെ പലിശ രഹിതമായ പണം പിൻവലിക്കാം. പിൻവലിക്കലിൽ 2.5% പ്രോസസിംഗ് ഫീസ് ബാധകമാണ്
  • ലഭ്യമായ ക്യാഷ് പരിധിയിൽ നിങ്ങൾക്ക് പേഴ്സണൽ ലോണുകൾ ലഭ്യമാക്കാം. പ്രോസസിംഗ് ഫീ ഇല്ലാതെ പ്രതിമാസം 1.16% പലിശയാണ് ലോണിൽ ഈടാക്കുന്നത്
  • നിങ്ങൾക്ക് പ്രതിവർഷം രൂ. 55,000 വരെ ലാഭിക്കാം
  • രൂ. 2,500 കവിയുന്ന ബില്ലുകൾ എളുപ്പമുള്ള, താങ്ങാനാവുന്ന ഇഎംഐകളായി മാറ്റാൻ ഇത് അനുവദിക്കുന്നു
നിങ്ങളുടെ ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡ് എങ്ങനെ ആക്ടിവേറ്റ് ചെയ്യാം?

നിങ്ങളുടെ ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡ് ആക്ടിവേറ്റ് ചെയ്യാൻ, നിങ്ങൾ ഒരു പിൻ ജനറേറ്റ് ചെയ്യണം. നിങ്ങളുടെ പിൻ മൂന്ന് വ്യത്യസ്ത മാർഗ്ഗങ്ങളിൽ ലഭ്യമാക്കാം.

  • ബജാജ് ഫിൻസെർവ് വെബ്സൈറ്റ് സന്ദർശിക്കുന്നതിലൂടെ
  • നിങ്ങളുടെ ക്രെഡിറ്റ് കാർഡിന്‍റെ പിന്നിലുള്ള കസ്റ്റമർ കെയർ ഹെൽപ്പ്ലൈൻ നമ്പർ ഡയൽ ചെയ്യുന്നതിലൂടെ
  • ഒരു Android സ്മാർട്ട്ഫോണിൽ Google Play Store ൽ നിന്ന് അല്ലെങ്കിൽ Apple ന്‍റെ App Store ൽ RBL മൈകാർഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിലൂടെ
എന്‍റെ ബജാജ് ഫിൻസെർവ് RBL ബാങ്ക് ക്രെഡിറ്റ് കാർഡ് എവിടെ ഉപയോഗിക്കാം?

ഓൺലൈനിലോ ഓഫ്‌ലൈനിലോ ഷോപ്പ് ചെയ്യാൻ നിങ്ങളുടെ ബജാജ് ഫിൻസെർവ് RBL ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാം. ഇതിന് പുറമെ, അമ്പത് ദിവസം വരെ പലിശ നൽകാതെ ഏത് എടിഎമ്മിൽ നിന്നും പണം പിൻവലിക്കാൻ നിങ്ങൾക്ക് ഇത് ഉപയോഗിക്കാം. കൂടാതെ, അടിയന്തിര സാഹചര്യങ്ങളിൽ നിങ്ങൾക്ക് അടിയന്തിര ഫണ്ടുകൾ ആവശ്യമുണ്ടെങ്കിൽ, പ്രതിമാസം 1.16% വരെ കുറഞ്ഞ പലിശ നിരക്കിൽ നിങ്ങളുടെ ക്യാഷ് പരിധിയിൽ പേഴ്സണൽ ലോൺ ലഭ്യമാക്കാം.

ബജാജ് ഫിൻസെർവ് RBL ബാങ്ക് ക്രെഡിറ്റ് കാർഡുകളുടെ തരങ്ങൾ എന്തൊക്കെയാണ്?

ബജാജ് ഫിൻസെർവ് RBL ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ലൈഫ്സ്റ്റൈൽ, യാത്ര, റിവാർഡുകൾ, ക്യാഷ്ബാക്ക്, ബിസിനസ് എന്നിവ ഉൾപ്പെടെയുള്ള വിവിധ ക്രെഡിറ്റ് കാർഡുകൾ വാഗ്ദാനം ചെയ്യുന്നു. അതിന്‍റെ ചില പോപ്പുലർ കാർഡുകളിൽ ബജാജ് ഫിൻസെർവ് RBL ബാങ്ക് ബിംഗ് സൂപ്പർകാർഡ്, ബജാജ് ഫിൻസെർവ് RBL ബാങ്ക് പ്ലാറ്റിനം ചോയിസ് സൂപ്പർകാർഡ്, ബജാജ് ഫിൻസെർവ് RBL ബാങ്ക് പ്ലാറ്റിനം പ്ലസ് സൂപ്പർകാർഡ്, പ്ലാറ്റിനം ഷോപ്പ്‌ഡെയ്‌ലി തുടങ്ങിയവ ഉൾപ്പെടുന്നു. ബജാജ് ഫിൻസെർവ് വെബ്സൈറ്റിലെ കോ-ബ്രാൻഡ് ക്രെഡിറ്റ് കാർഡുകളുടെ മുഴുവൻ ശ്രേണിയും പരിശോധിക്കുക.

ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡിന്‍റെ ശ്രേണി മികച്ചതാണോ?

12x റിവാർഡ് പോയിന്‍റുകൾ, ഉയർന്ന വെൽകം ബോണസ്, കോംപ്ലിമെന്‍ററി ആനുകൂല്യങ്ങൾ എന്നിവ തേടുന്ന വ്യക്തികൾക്ക് ബജാജ് ഫിൻസെർവ് RBL സൂപ്പർകാർഡ് റേഞ്ച് മികച്ച ഓപ്ഷനാണ്. ഈ ശ്രേണിക്ക് കീഴിലുള്ള മിക്ക കാർഡുകളും പർച്ചേസുകളിൽ ക്യാഷ്ബാക്കും ഡിസ്കൗണ്ടുകളും, എയർപോർട്ട് ലോഞ്ച് ആക്സസ്, ക്യാഷ്ബാക്കുകൾ, ഇന്ധന സർചാർജ് ഇളവ് തുടങ്ങിയ വിവിധ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ ഒരു ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുന്നതിന് മുമ്പ്, നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമാണോ എന്ന് നിർണ്ണയിക്കുന്നതിന് കാർഡിന്‍റെ നിബന്ധനകളും ഫീസുകളും എപ്പോഴും അവലോകനം ചെയ്യേണ്ടത് പ്രധാനമാണ്.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക