ആപ്പ് ഡൌൺലോഡ് ചെയ്യുക image

ബജാജ് ഫിൻസെർവ് ആപ്പ്

Platinum Plus SuperCard

ബജാജ് ഫിൻസെർവ് RBL ബാങ്ക് പ്ലാറ്റിനം പ്ലസ് ഫസ്റ്റ്-ഇയർ-ഫ്രീ സൂപ്പർകാർഡ്

പ്ലാറ്റിനം പ്ലസ് ഫസ്റ്റ്-ഇയർ-ഫ്രീ സൂപ്പർകാർഡ്: സവിശേഷതകളും ആനുകൂല്യങ്ങളും

ബജാജ് ഫിൻസെർവ് RBL ബാങ്ക് പ്ലാറ്റിനം പ്ലസ് ഫസ്റ്റ്-ഇയർ-ഫ്രീ (FYF) സൂപ്പർകാർഡ് സീറോ ജോയിനിംഗ് ഫീസിന്‍റെ നേട്ടം വാഗ്ദാനം ചെയ്യുന്നു, എയർപോർട്ട് ലോഞ്ചുകളിലേക്കുള്ള എക്സ്ക്ലൂസീവ് ആക്സസ്, കോംപ്ലിമെന്‍ററി മൂവി ടിക്കറ്റുകൾ, ഫ്യുവൽ സർചാർജ് ഇളവ്, ഡൗൺ പേമെന്‍റുകളിൽ ക്യാഷ്ബാക്ക് തുടങ്ങിയവ പോലുള്ള സവിശേഷതകൾ നിങ്ങൾക്ക് ലഭ്യമാക്കുന്നു.

ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന ഓരോ ഓൺലൈൻ പർച്ചേസിലും 2x റിവാർഡ് പോയിന്‍റുകളും ഓഫ്‌ലൈൻ പർച്ചേസിൽ റെഗുലർ പോയിന്‍റുകളും നേടുക. കൂടാതെ, നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് രൂ. 1,50,000 ൽ അധികം വിലമതിക്കുന്ന വാർഷിക ചെലവഴിക്കലിലും ബോണസ് പോയിന്‍റുകൾ നേടുക. പ്ലാറ്റിനം പ്ലസ് FYF സൂപ്പർകാർഡ് ഉപയോഗിക്കുമ്പോൾ ഈസി EMI കൺവേർഷൻ സൗകര്യത്തോടൊപ്പം സീറോ-പലിശ ATM പണം പിൻവലിക്കൽ, അടിയന്തിര പേഴ്സണൽ ലോണുകൾ തുടങ്ങിയ ഇൻഡസ്ട്രിയിലെ ആദ്യ ഫീച്ചറുകൾ ഉപയോഗപ്പെടുത്തുക.  

നിങ്ങളുടെ ബജാജ് ഫിൻസെർവ് കോ-ബ്രാൻഡ് ക്രെഡിറ്റ് കാർഡിന് തൽക്ഷണം അപ്രൂവൽ നേടുക. ഇപ്പോൾ അപേക്ഷിക്കുക

 • ജോയിനിംഗ് ഫീസ് ഇല്ല

  ആദ്യ വർഷത്തേക്ക് വാർഷിക ഫീസ് രൂ. 999 ഇല്ല

 • മൈൽസ്റ്റോൺ റിവാർഡുകൾ

  രൂ. 1,50,000 വിലയുള്ള വാർഷിക ചെലവഴിക്കലിൽ 10,000 റിവാർഡ് പോയിന്‍റുകൾ

 • സൌജന്യ എയർപോർട്ട് ലോഞ്ച്

  ഒരു വർഷത്തിൽ 2 തവണ വരെ കോംപ്ലിമെന്‍ററി എയർപോർട്ട് ലോഞ്ച് ആക്സസ്

 • എല്ലാ ദിവസത്തെയും റിവാർഡുകൾ

  പതിവ് പർച്ചേസുകളിൽ ചെലവഴിക്കുന്ന ഓരോ രൂ. 100 ന് 1 റിവാർഡ് പോയിന്‍റ്.

 • ഓൺലൈൻ ചെലവഴിക്കലിൽ റിവാർഡ് പോയിന്‍റുകൾ

  ഓൺലൈൻ പർച്ചേസുകളിൽ 2x റിവാർഡ് പോയിന്‍റുകൾ

 • വാർഷികമായി വലുത് ലാഭിക്കൂ

  നിങ്ങൾ സൂപ്പർകാർഡ് ഉപയോഗിച്ച് ഷോപ്പ് ചെയ്യുമ്പോൾ രൂ. 11,000+ വരെ വാർഷിക സമ്പാദ്യം

 • സൌജന്യ മൂവി ടിക്കറ്റുകൾ

  സൂപ്പർകാർഡ് ഉപയോഗിച്ച് BookMyShow യിൽ 1+1 മൂവി ടിക്കറ്റ്

 • ഇന്ധന സർചാർജ് ഒഴിവാക്കൽ

  ഫ്യുവൽ സർചാർജ് ഇളവ് പ്രതിമാസം രൂ. 100 വരെ

 • പലിശരഹിതമായ പണം പിൻവലിക്കൽ

  50 ദിവസം വരെ പണം പിൻവലിക്കലിൽ പലിശ ഇല്ല.

 • എമർജൻസി അഡ്വാൻസ്

  നാമമാത്രമായ പലിശ നിരക്കിൽ നിങ്ങളുടെ ലഭ്യമായ ക്യാഷ് പരിധിയിൽ ഒരു പേഴ്സണൽ ലോൺ.

 • പ്രയാസരഹിതമായ EMI പരിവർത്തനം

  നിങ്ങളുടെ ചെലവുകൾ താങ്ങാനാവുന്ന EMIകളായി പരിവർത്തനം ചെയ്യുക.

 • വാർഷിക ഫീസ് ഇളവ്

  ഒരു വർഷത്തിൽ രൂ. 50,000 ചെലവഴിക്കുകയും അടുത്ത വർഷത്തെ വാർഷിക ഫീസ് ഒഴിവാക്കുകയും ചെയ്യുക

 • കോണ്ടാക്റ്റ്‌ലെസ് പേമെന്‍റുകൾ

  രൂ. 5,000 വരെയുള്ള പേമെന്‍റുകളിൽ വേഗത്തിലും തടസ്സരഹിതവുമായ ട്രാൻസാക്ഷനുകൾ നടത്താൻ നിങ്ങളുടെ കാർഡ് ടാപ്പ് ചെയ്യുക

പ്ലാറ്റിനം പ്ലസ് ഫസ്റ്റ് ഇയർ ഫ്രീ സൂപ്പർകാർഡിലെ ഫീസും നിരക്കുകളും

ഫീസ്‌ തരങ്ങള്‍ ബാധകമായ ചാര്‍ജുകള്‍
വാർഷിക ഫീ രൂ.999 + GST
രൂ. 50,000 വരെയുള്ള വാർഷിക ചെലവഴിക്കലിൽ ഫീസ് ഇളവ്
ആഡ്-ഓൺ കാർഡ് ഫീസ് ഇല്ല
ഫോറിൻ കറൻസി ട്രാൻസാക്ഷൻ** 3.5%+GST
ബ്രാഞ്ചുകളിൽ ക്യാഷ് പേമെന്‍റ് RBL ബ്രാഞ്ചിലും ബജാജ് ഫിൻസെർവ് ബ്രാഞ്ചിലും ചെയ്ത രൂ. 250+GST ക്യാഷ് ഡിപ്പോസിറ്റ് ട്രാൻസാക്ഷൻ
റെയിൽവേ ടിക്കറ്റ് വാങ്ങുമ്പോൾ/റദ്ദാക്കുമ്പോൾ ഉള്ള സർചാർജ് IRCTC സർവ്വീസ് നിരക്കുകൾ* + പേമെന്‍റ് ഗേറ്റ്‌വേ. ട്രാൻസാക്ഷൻ നിരക്ക് [1.8%+GST വരെ (ടിക്കറ്റ് തുക +IRCTC സേവന നിരക്ക്). വിവരങ്ങൾക്കായി IRCTC വെബ്സൈറ്റ് പരിശോധിക്കുക
ഫ്യുവൽ ട്രാൻസാക്ഷൻ ചാർജ് - ഇന്ധനം വാങ്ങാൻ പെട്രോൾ പമ്പുകളിൽ നടത്തിയ ട്രാൻസാക്ഷനുകൾക്ക്^ ഇന്ധന ട്രാൻസാക്ഷൻ മൂല്യത്തിൽ 1%+GST സർചാർജ് അല്ലെങ്കിൽ രൂ. 10+GST, ഏതാണോ കൂടുതൽ അത്
റിവാർഡ് റിഡംപ്ഷൻ ഫീസ് ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡുകളിൽ നടത്തിയ എല്ലാ റിഡംപ്ഷനുകളിലും രൂ. 99+GST റിവാർഡ് റിഡംപ്ഷൻ ഫീസ് ഈടാക്കുന്നതാണ്. ജൂൺ 01, 2019 ടി&സി ബാധകം
ക്യാഷ് അഡ്വാൻസ് ട്രാൻസാക്ഷൻ ഫീ ക്യാഷ് തുകയുടെ 2.5% തുക (മിനിമം രൂ.500+GST) *ജൂലൈ'20 മുതൽ പ്രാബല്യത്തിൽ
ദീർഘിപ്പിച്ച ക്രെഡിറ്റിൽ കുടിശ്ശിക പലിശ പ്രതിമാസം 3.99% +GST വരെ അല്ലെങ്കിൽ പ്രതിവർഷം 47.88%+GST
സെക്യുവേർഡ് ക്രെഡിറ്റ് കാർഡുകളിലെ കുടിശ്ശിക പലിശ 3.33% പ്രതിമാസം അല്ലെങ്കിൽ 40% പ്രതിവർഷം
കുടിശ്ശിക പിഴ/വൈകിയുള്ള പേമെന്‍റ് അടയ്‌ക്കേണ്ട മൊത്തം തുകയുടെ 15% (കുറഞ്ഞത് രൂ. 50, പരമാവധി. രൂ. 1,500)
ഓവർ-ലിമിറ്റ് പിഴ രൂ. 600+GST
ഫൈനാൻസ് ചാർജ് (റീട്ടെയിൽ പർച്ചേസും ക്യാഷും) APR പ്രതിമാസം 3.99% വരെ +GST (പ്രതിവർഷം 47.88% വരെ +GST)
കോൾ-എ-ഡ്രാഫ്റ്റ് ഫീ ഡ്രാഫ്റ്റ് തുകയുടെ 2.5%+GST (മിനിമം രൂ. 300+GST)
കാർഡ് റീപ്ലേസ്മെന്‍റ് (നഷ്ടപ്പെട്ടു/മോഷ്ടിക്കപ്പെട്ടു/വീണ്ടും ഇഷ്യൂ ചെയ്യൽ/ മറ്റേതെങ്കിലും റീപ്ലേസ്മെന്‍റ്) രൂ. 200+GST
ഡ്യൂപ്ലിക്കേറ്റ് സ്റ്റേറ്റ്‌മെന്‍റ് ഫീ രൂ. 100+GST
ചാർജ് സ്ലിപ് റിട്രീവൽ/കോപ്പി ഫീസ് രൂ. 100+GST
ഔട്ട്സ്റ്റേഷൻ ചെക്ക് ഫീ രൂ. 100+GST
ചെക്ക് റിട്ടേൺ/ഡിഷനർ ഫീസ് ഓട്ടോ ഡെബിറ്റ് റിവേഴ്സൽ-ബാങ്ക് അക്കൌണ്ട് ഫണ്ടുകളിൽ നിന്ന് രൂ. 500+GST

വ്യത്യസ്ത മാർക്കറ്റിംഗ് പ്രോഗ്രാമുകൾ പ്രകാരം മുകളിൽപ്പറഞ്ഞിരിക്കുന്ന നിരക്കുകളിൽ മാറ്റമുണ്ടാകാം. ഈ മാറ്റത്തെക്കുറിച്ച് കാർഡ് മെമ്പറെ അറിയിക്കുന്നതാണ്.
^ മിനിമം ഫ്യുവൽ ട്രാൻസാക്ഷൻ രൂ. 500, പരമാവധി രൂ. 4,000 ന് സർചാർജ് ബാധകമാണ്. പ്ലാറ്റിനം സൂപ്പർകാർഡിന് രൂ.100, വേൾഡ് പ്ലസ് സൂപ്പർ കാർഡിന് രൂ.200, മറ്റ് എല്ലാ വേൾഡ് സൂപ്പർകാർഡിനും രൂ.150 എന്നിങ്ങനെയാണ് പരമാവധി സർചാർജ് ഇളവ്.
* വിശദാംശങ്ങൾക്കായി IRCTC വെബ്സൈറ്റ് പരിശോധിക്കുക
** വ്യാപാരി ഇന്ത്യയിലാണെങ്കിലും വിദേശത്ത് രജിസ്റ്റർ ചെയ്തിരിക്കുന്ന മർച്ചന്‍റ് സ്ഥാപനത്തിൽ നടത്തുന്ന ട്രാൻസാക്ഷനിൽ ക്രോസ് ബോർഡർ ചാർജ് ബാധകമായിരിക്കും

ഞങ്ങളെ ബന്ധപ്പെടുക

സഹായത്തിന്, ഞങ്ങളെ RBL ബാങ്ക് ക്രെഡിറ്റ് കാർഡ് കസ്റ്റമർ കെയർ നമ്പറിൽ ബന്ധപ്പെടുക: 022-7119 0900 (നിങ്ങളുടെ മൊബൈൽ ഫോൺ ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങളുടെ നഗരത്തിന്‍റെ STD കോഡ് നമ്പറിലേക്ക് പ്രിഫിക്സ് ചെയ്യുക). ഞങ്ങൾക്ക് ഇ-മെയിൽ അയയ്ക്കാം: supercardservice@rblbank.com

പ്ലാറ്റിനം പ്ലസ് സൂപ്പർകാർഡ് FYF: പതിവ് ചോദ്യങ്ങൾ

Q. പ്ലാറ്റിനം പ്ലസ് ഫസ്റ്റ്-ഇയർ-ഫ്രീ സൂപ്പർകാർഡിന്‍റെ വാർഷിക ഫീസ് എത്രയാണ്?
A. ഈ സൂപ്പർകാർഡിലെ വാർഷിക ഫീസ് രൂ. 999 ആണ് കൂടാതെ GST യും. നിങ്ങൾ വർഷത്തിൽ രൂ. 50,000 അല്ലെങ്കിൽ അതിൽ കൂടുതൽ ചെലവഴിക്കുമ്പോൾ, അടുത്ത വർഷത്തെ ഫീസ് ഒഴിവാക്കപ്പെടുന്നു.

Q. പ്ലാറ്റിനം പ്ലസ് ഫസ്റ്റ്-ഇയർ-ഫ്രീ സൂപ്പർകാർഡിൽ ജോയിനിംഗ് ഫീസ് ഉണ്ടോ?
A. സൂപ്പർകാർഡിന്‍റെ ഈ വേരിയന്‍റിന് ജോയിനിംഗ് ഫീസ് അല്ലെങ്കിൽ വെൽകം റിവാർഡ് പോയിന്‍റുകൾ ഇല്ല.

Q. എനിക്ക് എങ്ങനെ റിവാർഡ് പോയിന്‍റുകൾ നേടാം?
A. നിങ്ങളുടെ സൂപ്പർകാർഡ് ഉപയോഗിച്ച് നിങ്ങൾ നടത്തുന്ന ഓരോ ട്രാൻസാക്ഷനും റിവാർഡ് പോയിന്‍റുകൾ നേടുക. റിവാർഡ് പോയിന്‍റുകൾ ക്രെഡിറ്റ് ചെയ്യും
മാസാവസാനത്തിൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് www.rblrewards.com/SuperCard ൽ റിഡീം ചെയ്യാം

Q. എനിക്ക് എന്‍റെ റിവാർഡ് പോയിന്‍റുകൾ റിഡീം ചെയ്യാൻ കഴിയുന്ന www.rblrewards.com/SuperCard-ല്‍ ലഭ്യമായ കാറ്റഗറികൾ എന്തൊക്കെയാണ്?
A. യാത്ര, താമസം, ഫ്ലൈറ്റ്, ഷോപ്പിംഗ്, വൗച്ചർ, മൊബൈൽ റീച്ചാർജ്ജ് തുടങ്ങിയ വിവിധ കാറ്റഗറികളിൽ നിങ്ങളുടെ റിവാർഡ് പോയിന്‍റുകൾ www.rblrewards.com/SuperCard ൽ റിഡീം ചെയ്യാം.
 

Q. എനിക്ക് എങ്ങനെ ഇന്ധന സർചാർജ് ഇളവ് ലഭിക്കും?
A. ട്രാൻസാക്ഷന് ശേഷം അടുത്ത മാസം ഫ്യുവൽ സർചാർജ് ഇളവ് നിങ്ങൾക്ക് തിരികെ നൽകുന്നതാണ്. ഇതിന് യോഗ്യത നേടാൻ, രൂ. 500 മുതൽ രൂ. 4,000 വരെയുള്ള ഫ്യുവൽ ട്രാൻസാക്ഷൻ നടത്തണം. പരമാവധി ഇളവ് പ്രതിമാസം രൂ. 100 ആണ്.

q. എന്താണ് വാർഷിക മൈൽസ്റ്റോൺ റിവാർഡ്‌സ് പോയിന്‍റുകൾ?
A. വാർഷിക മൈൽസ്റ്റോൺ റിവാർഡ് പോയിന്‍റുകൾ നിങ്ങൾ ഒരു ചെലവഴിക്കൽ മൈൽസ്റ്റോൺ നേടുമ്പോൾ ലഭിക്കുന്ന ആനുകൂല്യങ്ങളാണ്. പ്ലാറ്റിനം പ്ലസ് FSF സൂപ്പർകാർഡ് ഉപയോഗിച്ച്, നിങ്ങളുടെ വാർഷിക ചെലവഴിക്കൽ രൂ. 1,50,000 കവിയുമ്പോൾ നിങ്ങൾക്ക് ഒരു വർഷത്തിൽ 10,000 റിവാർഡ് പോയിന്‍റ് നേടാം.
പ്ലാറ്റിനം പ്ലസ് FSF സൂപ്പർകാർഡ് ഉപയോഗിച്ച്, നിങ്ങളുടെ വാർഷിക ചെലവഴിക്കൽ രൂ. 1,50,000 കവിയുമ്പോൾ നിങ്ങൾക്ക് ഒരു വർഷത്തിൽ 10,000 റിവാർഡ് പോയിന്‍റ് നേടാം.

Q. എനിക്ക് എങ്ങനെ എന്‍റെ ക്യാഷ് പരിധി ഒരു ലോണായി മാറ്റാൻ കഴിയും?
A. 022-62327777 ൽ കസ്റ്റമർ കെയറിൽ വിളിച്ച് നിങ്ങളുടെ ലഭ്യമായ ക്യാഷ് പരിധി ലോൺ ആക്കി മാറ്റാവുന്നതാണ്. നിങ്ങൾ തുക 3 ഇൻസ്റ്റാൾമെന്‍റുകളിൽ തിരിച്ചടയ്ക്കുകയും വർഷത്തിൽ ഒരിക്കൽ ഈ സൗകര്യം പ്രയോജനപ്പെടുത്തുകയും ചെയ്യണം.

*വ്യവസ്ഥകള്‍ ബാധകം

Q. ഈ കാർഡിനുള്ള ജോയിനിംഗ് ഫീസ് എത്രയാണ്?
A. ബജാജ് ഫിൻസെർവ് RBL ബാങ്ക് പ്ലാറ്റിനം പ്ലസ് (FYF) സൂപ്പർകാർഡിനുള്ള ജോയിനിംഗ് ഫീസ് ₹999 ആണ്. എന്നിരുന്നാലും, ₹50,000 വാർഷിക ചെലവഴിക്കലിൽ 2nd വർഷത്തേക്കുള്ള വാർഷിക ഫീസിൽ ₹999 ഇളവ് ലഭിക്കും.

Q. നിങ്ങൾക്ക് എങ്ങനെ വെൽകം റിവാർഡ് പോയിന്‍റ് നേടാം?
A. കാർഡ് ഇഷ്യൂ ചെയ്ത് 30 ദിവസത്തിനുള്ളിൽ ₹2,000 ചെലവഴിച്ചാൽ നിങ്ങൾക്ക് വെൽകം ഗിഫ്റ്റ് ആയി 4,000 റിവാർഡ് പോയിന്‍റുകൾ നേടാം.

Q. സൂപ്പർകാർഡ് എന്നാൽ എന്താണ്?
A. RBL ബാങ്ക് ലിമിറ്റഡുമായി സഹകരിച്ചുള്ള ഒരു കോബ്രാൻഡ് ക്രെഡിറ്റ് കാർഡാണ് സൂപ്പർകാർഡ്. അതിൽ ലഭ്യമായ സൂപ്പർ ഫീച്ചറുകൾ കാരണം കാർഡ് സൂപ്പർകാർഡ് എന്നാണ് അറിയപ്പെടുന്നത്. ഇത് നിങ്ങളുടെ ദൈനംദിന/പ്രതിമാസ ക്രെഡിറ്റ് ആവശ്യങ്ങൾ നിറവേറ്റാൻ മാത്രമല്ല, അടിയന്തിര സാമ്പത്തിക ആവശ്യങ്ങൾ, പ്രത്യേക ബജാജ് ഫിൻസെർവ് പാർട്ട്ണർ സ്റ്റോർ ആനുകൂല്യങ്ങൾ, വിവിധ വിഭാഗങ്ങളിലെ ഡിസ്ക്കൗണ്ടുകൾ/ക്യാഷ്ബാക്കുകൾ, ഓരോ ട്രാൻസാക്ഷനിലും റിവാർഡുകൾ, മറ്റ് നിരവധി ഓഫറുകൾ നൽകുന്ന ഇൻഡസ്ട്രിയിലെ ഒരേയൊരു കാർഡ് ആണ്.

Q. ഇൻഡസ്ട്രിയിലെ മറ്റേതൊരു ക്രെഡിറ്റ് കാർഡിൽ നിന്നും സൂപ്പർകാർഡ് വ്യത്യസ്തമാകുന്നത് എങ്ങനെ?
A. സൂപ്പർകാർഡ് ക്രെഡിറ്റ് കാർഡുകൾ വാഗ്ദാനം ചെയ്യുന്ന സാധാരണ ഫീച്ചറുകൾ മാത്രമല്ല ഇതുപോലുള്ള ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു:
– പ്രോസസ്സിംഗ് ഫീസ് ഇല്ലാതെ പ്രതിമാസം 1 .16% ൽ ക്യാഷ് പരിധിയിന്മേൽ കുറഞ്ഞ നിരക്കുള്ള അഡ്വാൻസ്
– 50 ദിവസം വരെ 0% പലിശയിൽ പണം പിൻവലിക്കൽ
– മികച്ച റിവാർഡ് പ്രോഗ്രാം
– 'ഇൻഹാൻഡ്' സെക്യൂരിറ്റി വഴിയുള്ള മികച്ച സുരക്ഷാ ഫീച്ചറുകൾ
– അപേക്ഷാ ഫോമിൽ തൽക്ഷണ അപ്രൂവൽ/നിരസിക്കൽ

Q. സൂപ്പർകാർഡ് റിവാർഡ് പോയിന്‍റുകൾ എങ്ങനെ ഉപയോഗിക്കാം?
A. വെൽകം റിവാർഡ് (പെയ്ഡ് കാർഡ് വേരിയന്‍റുകളിൽ മാത്രം), ചെലവഴിക്കൽ അടിസ്ഥാനമാക്കിയുള്ള റിവാർഡ്, മൈൽസ്റ്റോൺ റിവാർഡ് എന്നിങ്ങനെ നിങ്ങളുടെ സൂപ്പർകാർഡിലെ റിവാർഡ് പോയിന്‍റുകൾ 3 തരത്തിൽ സ്വന്തമാക്കാവുന്നതാണ്. നിങ്ങൾക്ക് ഈ റിവാർഡ് പോയിന്‍റുകൾ www.rblrewards.com/SuperCard ൽ റിഡീം ചെയ്യാം അല്ലെങ്കിൽ ഇന്ത്യയിലുടനീളമുള്ള ഏതെങ്കിലും ബജാജ് ഫിൻസെർവ് പാർട്ട്ണർ സ്റ്റോറിൽ വിപുലമായ ഇലക്ട്രോണിക്സ്, കൺസ്യൂമർ ഡ്യൂറബിൾസ് മുതലായവയിൽ നോ കോസ്റ്റ് EMI ഡൗൺ പേമെന്‍റിനായി ഉപയോഗിക്കുക.

Q. നിങ്ങൾക്ക് കുറഞ്ഞ നിരക്കിലുള്ള എമർജൻസി അഡ്വാൻസ് എങ്ങനെ ഉപയോഗിക്കാം?
A. നിങ്ങളുടെ ക്രെഡിറ്റ് പരിധിക്കുള്ളിൽ നൽകിയിരിക്കുന്ന ക്യാഷ് പരിധിയിൽ കുറഞ്ഞ നിരക്കിലുള്ള എമർജൻസി അഡ്വാൻസ് ഉപയോഗിക്കാം. പ്രോസസ്സിംഗ് ഫീസ് ഇല്ലാതെ നാമമാത്രമായ 1.16% പ്രതിമാസ പലിശയിൽ നിങ്ങൾക്ക് ഈ ഹ്രസ്വ ലോൺ 3 ഈസി EMI യിൽ ലഭ്യമാക്കാൻ കഴിയും. ഇതിനായി RBL മൈകാർഡ് ആപ്പ് വഴി അപേക്ഷിക്കാം അല്ലെങ്കിൽ "CASH" എന്ന് 5607011 -ലേക്ക് SMS അയക്കാം അല്ലെങ്കിൽ 022 71190900 -ലേക്ക് വിളിക്കാം.

Q. സൂപ്പർകാർഡിൽ നിന്ന് പണം പിൻവലിക്കുന്നതിൽ പലിശ നിരക്ക് ഉണ്ടോ?
A. അടിയന്തിര സാഹചര്യങ്ങളിൽ, മറ്റ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ പണം പിൻവലിക്കൽ വാഗ്ദാനം ചെയ്യുന്നത് നിരവധി ഫീസും പലിശയും ഉൾപ്പടുത്തിയാണ്. സൂപ്പർകാർഡിൽ നിന്നുള്ള പണം പിൻവലിക്കൽ കാർഡ് ലിമിറ്റിന്‍റെ പണ പരിധിക്കുള്ളിൽ ചെയ്യാവുന്നതാണ്, ഇത് ആദ്യ 50 ദിവസം വരെ പലിശ രഹിതമാണ്, ഒപ്പം 2.5% എന്ന നാമമാത്രമായ പ്രോസസ്സിംഗ് ഫീസ് ആണ് ഉള്ളത്. എന്നിരുന്നാലും, പലിശ നിരക്കുകൾ ഒഴിവാക്കാൻ കൃത്യസമയത്ത് തിരിച്ചടയ്ക്കാൻ ശ്രമിക്കേണ്ടതാണ്.

Q. നിങ്ങളുടെ കാർഡ് എങ്ങനെ ആക്ടിവേറ്റ് ചെയ്യാം?
A. ഷോപ്പിംഗ് ആരംഭിക്കുന്നതിന് നിങ്ങൾക്ക് ഫിസിക്കൽ കാർഡിനായി കാത്തിരിക്കേണ്ടതില്ല ഇപ്പോൾ തന്നെ നിങ്ങളുടെ കാർഡ് ആക്ടിവേറ്റ് ചെയ്യാൻ സാധിക്കും. ബജാജ് ഫിൻസെർവ് വാലറ്റ് ആപ്പ് (ലിങ്ക്) ഡൗൺലോഡ് ചെയ്ത ശേഷം നിങ്ങളുടെ വിശദാംശങ്ങൾ ഉപയോഗിച്ച് സൈൻ അപ് ചെയ്യുക, ഹോംപേജിൽ സൂപ്പർകാർഡ് ഐക്കൺ ക്ലിക്ക് ചെയ്ത് നിങ്ങളുടെ കാർഡ് അപേക്ഷിച്ച സമയത്ത് നല്കിയ ആവശ്യമായ വിവരങ്ങൾ എന്‍റർ ചെയ്യുക. ഒരു 6-അക്ക mPin സെറ്റ് ചെയ്ത് നിങ്ങളുടെ ഡിജിറ്റൽ സൂപ്പർകാർഡ് കാണുക. സെറ്റിംഗ്സ് ഓപ്ഷൻ സന്ദർശിച്ച് ഓൺലൈൻ ട്രാൻസാക്ഷനുകൾ എനേബിൾ ചെയ്ത് ഓൺലൈൻ ട്രാൻസാക്ഷനുകൾ ആരംഭിക്കുക.

Q. ഷോപ്പിംഗ് ചെലവഴിക്കലുകൾ എങ്ങനെ ഈസി EMIകളായി മാറ്റാം?
A. RBL മൈകാർഡ് ആപ്പ് വഴി നിങ്ങൾക്ക് രൂ. 2,500 കവിയുന്ന ഷോപ്പിംഗ് ചെലവഴിക്കലുകൾ ഈസി EMI ആയി മാറ്റാവുന്നതാണ്, അല്ലെങ്കിൽ supercardservice@rblbank.com ലേക്ക് എഴുതുക. EMI കാലയളവ് നിങ്ങളുടെ ആവശ്യത്തിന് ഇണങ്ങുന്നതാണ്, നാമമാത്രമായ പ്രോസസ്സിംഗ് ഫീസ് മാത്രമേ ഉള്ളൂ.

Q. സ്റ്റോറുകളിൽ കോൺടാക്ട്‌ലെസ് പേമെന്‍റിനായി നിങ്ങൾക്ക് എങ്ങനെ സൂപ്പർകാർഡ് ഉപയോഗിക്കാം?
A. റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ വേഗത്തിലും സൗകര്യപ്രദവുമായ പേമെന്‍റുകൾ നടത്താൻ ഈ കാർഡ് ടാപ്പ് ചെയ്യുക. കോൺടാക്ട്‌ലെസ് പേമെന്‍റുകൾ എനേബിൾ ചെയ്തതിനാൽ, നിങ്ങളുടെ കാർഡ് ഒരിക്കലും കൈമാറേണ്ടതില്ല. ടാപ്പ് & പേ ഫീച്ചർ ഉപയോഗിച്ച് ഒരേ സമയം രൂ. 5000* വരെ പേമെന്‍റുകൾ നടത്തുക.

Q. സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്നതിനാൽ, എന്‍റെ സൂപ്പർകാർഡ് ഓൺലൈൻ തട്ടിപ്പിൽ നിന്ന് എത്രത്തോളം സുരക്ഷിതമായിരിക്കും?
A. സൂപ്പർകാർഡ് അവതരിപ്പിക്കുന്ന ഫീച്ചറാണ് 'ഇൻകൺട്രോൾ', ഇവിടെ നിങ്ങളുടെ സൂപ്പർകാർഡിന്‍റെ സുരക്ഷ നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കും. RBL മൈകാർഡ് ആപ്പ് വഴിയും നിങ്ങളുടെ കാർഡിന്‍റെ ഉപയോഗം നിയന്ത്രിക്കാൻ കഴിയും. നിങ്ങളുടെ ബജാജ് ഫിൻസെർവ് കോബ്രാൻഡ് ക്രെഡിറ്റ് കാർഡ് മുൻപ് ഇല്ലാത്ത വിധം സുരക്ഷിതമാണ്, അത് നിങ്ങളുടെ കാർഡ് സെക്കൻഡുകൾക്കുള്ളിൽ ഓൺ/ഓഫ് ചെയ്യാനുള്ള അധികാരം നിങ്ങൾക്ക് നൽകുന്നു. ഡൊമസ്റ്റിക്, ഇന്‍റർനാഷണൽ, ഓൺലൈൻ അല്ലെങ്കിൽ ഓഫ്‌ലൈൻ ട്രാൻസാക്ഷനുകൾ ഇപ്രകാരം അസാധ്യമാക്കാനോ പ്രവർത്തനരഹിതമാക്കാനോ സാധിക്കും.

Q. നിങ്ങളുടെ സൂപ്പർകാർഡ് സംബന്ധിച്ച് നിങ്ങൾക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടോ?
A. നിങ്ങൾക്ക് മറ്റെന്തെങ്കിലും അറിയേണ്ടതുണ്ടെങ്കിൽ, 022 71190900 ൽ ഞങ്ങളെ വിളിക്കുക അല്ലെങ്കിൽ supercardservice@rblbank.com ൽ ഞങ്ങൾക്ക് ഇ-മെയിൽ അയക്കുക, നിങ്ങളെ സഹായിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്.

പ്രീ അപ്രൂവ്ഡ് ഓഫർ

ക്വിക്ക് ആക്ഷൻ