പേഴ്സണല്‍ ലോണ്‍ ഫീസുകളും ചാര്‍ജുകളും

ഞങ്ങളുടെ പേഴ്സണല്‍ ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ് ഞങ്ങളുടെ ഫീസും ചാര്‍ജ്ജുകളും വിശദമായി വായിക്കാന്‍ ഞങ്ങള്‍ നിങ്ങളോട് ആവശ്യപ്പെടുന്നു.

ബാധകമായ ഫീസും നിരക്കുകളും

ഫീസ് തരം

ബാധകമായ ചാര്‍ജ്ജുകള്‍

പലിശ നിരക്ക്

13% മുതല്‍.

പ്രോസസ്സിംഗ് ഫീസ്‌

ലോൺ തുകയുടെ 4% വരെ (ജിഎസ്‌ടി ഉൾപ്പെടെ).

ബൗൺസ് നിരക്കുകൾ

ഓരോ ബൗൺസിനും രൂ. 1 - രൂ. 2,3(നികുതി ഉൾപ്പെടെ).

പിഴ പലിശ

പ്രതിമാസ ഇൻസ്റ്റാൾമെന്‍റ്/ഇഎംഐ പേമെന്‍റിലെ കാലതാമസം ഡിഫോൾട്ട് തീയതി മുതൽ പ്രതിമാസ ഇൻസ്റ്റാൾമെന്‍റ്/ഇഎംഐ ലഭിക്കുന്നത് വരെ കുടിശ്ശികയുള്ള പ്രതിമാസ ഇൻസ്റ്റാൾമെന്‍റ്/ഇഎംഐയിൽ പ്രതിമാസം 2% മുതൽ 4% വരെ പലിശ നിരക്ക് ഈടാക്കും.

പാർട്ട്-പ്രീപേമെന്‍റ് ചാര്‍ജുകള്‍*

2% + അടച്ച പാർട്ട് പേമെന്‍റ് തുകയിൽ ബാധകമായ നികുതികൾ.

സ്റ്റാമ്പ് ഡ്യൂട്ടി

കൃത്യ നിരക്കിൽ (സംസ്ഥാനം അനുസരിച്ച്).

മാൻഡേറ്റ് റിജക്ഷൻ നിരക്കുകൾ

കസ്റ്റമറുടെ ബാങ്ക് നിരസിച്ച മാൻഡേറ്റിനുള്ള കൃത്യ തീയതി മുതൽ പുതിയ മാൻഡേറ്റ് രജിസ്റ്റർ ചെയ്യുന്നതുവരെ പ്രതിമാസം രൂ. 450 (ബാധകമായ നികുതികൾ ഉൾപ്പെടെ). 

വാർഷിക മെയിന്‍റനൻസ് ചാർജുകൾ

ഫ്ലെക്സി ടേം, ഫ്ലെക്സി ഹൈബ്രിഡ് ലോൺ - അത്തരം നിരക്കുകൾ ഈടാക്കുന്ന തീയതിയിൽ ഉപയോഗം പരിഗണിക്കാതെ മൊത്തം പിൻവലിക്കാവുന്ന തുകയിൽ 0.295% ഒപ്പം ബാധകമായ നികുതികളും.

ഫ്ലോർക്ലോഷർ നിരക്കുകൾ

ടേം ലോൺ - അത്തരം മുഴുവൻ പ്രീ-പേമെന്‍റ് തീയതിയിൽ ശേഷിക്കുന്ന മുതൽ തുകയിൽ 4% ഒപ്പം ബാധകമായ നികുതികളും.
ഫ്ലെക്സി ടേം, ഫ്ലെക്സി ഹൈബ്രിഡ് ലോൺ - മൊത്തം പിൻവലിക്കാവുന്ന തുകയിൽ 4% ഒപ്പം ബാധകമായ നികുതികളും (അത്തരം ചാർജുകൾ ഈടാക്കുന്ന തീയതിയിൽ തിരിച്ചടവ് ഷെഡ്യൂൾ അനുസരിച്ച് കാലാകാലങ്ങളിൽ ഫ്ലെക്സി ടേം ലോണിന് കീഴിൽ നിങ്ങൾക്ക് പിൻവലിക്കാവുന്ന മൊത്തം ലോൺ തുക).

*ഈ നിരക്കുകൾ ഫ്ലെക്സി വേരിയന്‍റുകളിൽ ബാധകമല്ല. അതിലുപരി, പാർട്ട്-പ്രീപേമെന്‍റ് ഒന്നിൽ കൂടുതൽ ഇഎംഐ ആയിരിക്കണം.

പേഴ്സണല്‍ ലോണ്‍ അപേക്ഷാ പ്രക്രിയ

ഒരു പേഴ്സണല്‍ ലോണിന് അപേക്ഷിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള ഗൈഡ്

  1. ഞങ്ങളുടെ ഓൺലൈൻ അപേക്ഷാ ഫോം തുറക്കുന്നതിന് ഈ പേജിന്‍റെ മുകളിലുള്ള 'അപേക്ഷിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക.
  2. നിങ്ങളുടെ 10-അക്ക മൊബൈൽ നമ്പർ എന്‍റർ ചെയ്ത് നിങ്ങളുടെ ഫോണിലേക്ക് അയച്ച ഒടിപി വെരിഫൈ ചെയ്യുക.
  3. നിങ്ങളുടെ മുഴുവൻ പേര്, പാൻ, ജനന തീയതി, പിൻ കോഡ് തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ ഉപയോഗിച്ച് അപേക്ഷാ ഫോം പൂരിപ്പിക്കുക.
  4. ഇപ്പോൾ, ലോൺ സെലക്ഷൻ പേജ് സന്ദർശിക്കാൻ 'തുടരുക' എന്നതിൽ ക്ലിക്ക് ചെയ്യുക.
  5. നിങ്ങൾക്ക് ആവശ്യമുള്ള ലോൺ തുക എന്‍റർ ചെയ്യുക. ടേം, ഫ്ലെക്സി ടേം, ഫ്ലെക്സി ഹൈബ്രിഡ് തുടങ്ങിയ ഞങ്ങളുടെ മൂന്ന് പേഴ്സണല്‍ ലോണ്‍ വേരിയന്‍റുകളില്‍ നിന്ന് തിരഞ്ഞെടുക്കുക.
  6. റീപേമെന്‍റ് കാലയളവ് തിരഞ്ഞെടുക്കുക - നിങ്ങൾക്ക് 12 മാസം മുതൽ 60 മാസം വരെയുള്ള കാലയളവ് ഓപ്ഷനുകൾ തിരഞ്ഞെടുത്ത് 'തുടരുക' എന്നതിൽ ക്ലിക്ക് ചെയ്യാം’.
  7. നിങ്ങളുടെ കെവൈസി പൂർത്തിയാക്കി നിങ്ങളുടെ അപേക്ഷ സമർപ്പിക്കുക.

അടുത്ത ഘട്ടങ്ങളിൽ ഞങ്ങളുടെ പ്രതിനിധി നിങ്ങളെ ഗൈഡ് ചെയ്യും. നിങ്ങളുടെ ഡോക്യുമെന്‍റുകളുടെ വിജയകരമായ വെരിഫിക്കേഷൻ കഴിഞ്ഞാൽ ലോൺ തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതാണ്.