ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ടിന്‍റെ സവിശേഷതകൾ

 • Get demat and trading account at nil* charges
  ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ട് എടുക്കൂ ശൂന്യ* നിരക്കുകളിൽ

  കുറഞ്ഞ പിശക്, ഉയർന്ന സുരക്ഷ, ഭദ്രത എന്നിവയോടെ സൗകര്യപ്രദമായി, കുറഞ്ഞ ചെലവില്‍ വേഗത്തില്‍ സാമ്പത്തിക ആസ്തികൾ മാനേജ് ചെയ്യുക.

 • Get started in just 15 minutes
  വെറും 15 മിനിറ്റിനുള്ളിൽ ആരംഭിക്കുക

  നിങ്ങളുടെ പാൻ കാർഡ്, അഡ്രസ് പ്രൂഫ്, ബാങ്ക് വിശദാംശങ്ങൾ തയ്യാറാക്കി വെയ്ക്കുക.

 • Invest in multiple products
  ഒന്നിലധികം പ്രോഡക്ടുകളിൽ നിക്ഷേപിക്കുക

  ഇക്വിറ്റികൾ, ഇക്വിറ്റി ഡെറിവേറ്റീവ്, മ്യൂച്വൽ ഫണ്ടുകൾ എന്നിവയിൽ നിന്ന് തിരഞ്ഞെടുക്കുക.

 • Affordable subscription plans
  താങ്ങാനാവുന്ന സബ്സ്ക്രിപ്ഷൻ പ്ലാനുകൾ

  ട്രേഡ്-ഇൻ ചെയ്യാൻ താങ്ങാനാവുന്ന സബ്സ്ക്രിപ്ഷൻ പ്ലാനുകൾ ലഭ്യമാക്കുക.

 • Save up to 99%** brokerage charges
  99%** വരെ ബ്രോക്കറേജ് ചാര്‍ജ്ജ് ലാഭിക്കൂ

  ബിഎഫ്എസ്എല്‍ ഇൻഡസ്ട്രിയിലാകെ കുറഞ്ഞ ബ്രോക്കറേജ് വാഗ്ദാനം ചെയ്യുന്നു.

 • Smooth trading platforms are available
  സുഗമമായ ട്രേഡിംഗ് പ്ലാറ്റ്‍ഫോമുകൾ ലഭ്യമാണ്

  മറ്റ് ഓപ്ഷനുകളോടൊപ്പം ഞങ്ങളുടെ മൊബൈൽ ആപ്പിൽ സൗകര്യപ്രദമായി ട്രേഡ് ചെയ്യുക.

 • Get 100% subsidiary of BFL, BFSL
  ബിഎഫ്എല്‍, ബിഎഫ്എസ്എല്‍- ന്‍റെ 100% സബ്സിഡിയറി നേടുക

  മൂല്യം വര്‍ധിക്കുന്ന ഉൽപ്പന്നങ്ങൾ സുതാര്യമായി, വിശ്വസ്തതയോടെ വാഗ്ദാനം ചെയ്യുന്നു.

ഡിമാറ്റ് അക്കൗണ്ട് ഡിജിറ്റൽ മോഡിൽ ട്രേഡിംഗ് സൗകര്യമൊരുക്കുന്നു. സ്റ്റോക്ക് മാർക്കറ്റിൽ ട്രേഡിംഗ് ചെയ്യാനുള്ള ആദ്യ ഘട്ടമാണിത്, പ്രത്യേകിച്ച് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ), നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) എന്നിവയിൽ നിങ്ങൾ ട്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിൽ. ഒരു ഡിമാറ്റ് അക്കൗണ്ടില്‍, കമോഡിറ്റി, ഇക്വിറ്റികൾ, മ്യൂച്വൽ ഫണ്ടുകൾ എന്നിവയിൽ നിക്ഷേപിച്ച് നിങ്ങള്‍ക്ക് സമ്പത്ത് ആര്‍ജ്ജിച്ചു തുടങ്ങാം, സാമ്പത്തിക ചാഞ്ചല്യത്തില്‍ പോലും.

ബജാജ് ഫൈനാൻഷ്യൽ സെക്യൂരിറ്റീസ് ലിമിറ്റഡ് സൗജന്യമായി അക്കൗണ്ട് തുറക്കാന്‍ സഹായിക്കുന്നു, കൂടാതെ മിതനിരക്കിലുള്ള സബ്സ്ക്രിപ്ഷൻ പ്ലാനുകളിൽ ലഭ്യമായ വിവിധ ട്രേഡിംഗ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. സുഗമമായ ഓൺലൈൻ ട്രേഡിംഗിന് ബിഎഫ്എസ്എല്‍ ഒരു പേപ്പർലെസ്, തടസ്സരഹിത അക്കൗണ്ട് രജിസ്ട്രേഷൻ ലഭ്യമാക്കുന്നു.

ഡിമാറ്റ് അക്കൗണ്ടിൽ സെക്യൂരിറ്റികൾ ഡിജിറ്റലായി സൂക്ഷിക്കുന്നു, ഫിസിക്കൽ ട്രാൻസാക്ഷന്‍റെ ആവശ്യകത ഒഴിവാക്കുകയും പിശകുകള്‍ക്കുള്ള സാധ്യത കുറക്കുയും ചെയ്യുന്നു. ലളിതമായി കൈകാര്യം ചെയ്യാമെന്നതിനാല്‍ റിയൽ-ടൈം ബിസിനസ് നിങ്ങളുടെ വിൽപ്പനയും പർച്ചേസുകളും ഓൺലൈനിൽ നടത്താനും മാനേജ് ചെയ്യാനും എല്ലാ ട്രാൻസാക്ഷനുകളും ട്രാക്ക് ചെയ്യാനും സഹായിക്കുന്നു.

*ഫ്രീ അക്കൗണ്ട് തുറക്കൽ ഫ്രീഡം സബ്സ്ക്രിപ്ഷൻ പായ്ക്കിലൂടെയാണ്, ആദ്യ വർഷം സീറോ വാർഷിക സബ്സ്ക്രിപ്ഷൻ നിരക്കും രണ്ടാമത്തെ വർഷം മുതൽ രൂ. 431. ഡീമാറ്റ് എഎംസി സീറോ ആണ്.

**വ്യവസ്ഥകള്‍ ബാധകം

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

ഒരു ഡിമാറ്റ് അക്കൗണ്ട് എങ്ങനെ തുറക്കാം

ബിഎഫ്എസ്എല്‍- ൽ അക്കൗണ്ട് തുറക്കാനുള്ള ഗൈഡ് ഇതാ:

 1. 1 ഞങ്ങളുടെ ലളിതമായ ഓൺലൈൻ ഫോം സന്ദർശിക്കുന്നതിന് 'അക്കൗണ്ട് തുറക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക
 2. 2 പേര്, ഫോൺ നമ്പർ, ഇമെയിൽ ഐഡി, പാന്‍ പോലുള്ള നിങ്ങളുടെ അടിസ്ഥാന വിവരങ്ങൾ എന്‍റർ ചെയ്യുക
 3. 3 പണം ഇടപാടുകൾക്കായി ഡിമാറ്റ് അക്കൗണ്ടിലേക്ക് ലിങ്ക് ചെയ്യുന്ന ബാങ്ക് വിശദാംശങ്ങൾ നൽകുക
 4. 4 ഒരു സബ്സ്ക്രിപ്ഷൻ പ്ലാൻ തിരഞ്ഞെടുക്കുക
 5. 5 കെവൈസി ഡോക്യുമെന്‍റുകൾ അപ്‌ലോഡ് ചെയ്യുക - പാന്‍ കാർഡ്, റദ്ദാക്കിയ ചെക്ക്, അഡ്രസ് പ്രൂഫ് (ആധാർ കാർഡ്, വോട്ടർ ഐഡി, പാസ്പോർട്ട് അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ്), നിങ്ങളുടെ ഡിജിറ്റൽ ഒപ്പ്
 6. 6 നൽകിയ സ്ക്രിപ്റ്റ് വായിക്കുന്നതിന്‍റെ ഒരു വീഡിയോ റെക്കോർഡ് ചെയ്യുക അല്ലെങ്കിൽ നേരിട്ടുള്ള വെരിഫിക്കേഷനായി പ്രീ-റെക്കോർഡ് ചെയ്ത വീഡിയോ അപ്‌ലോഡ് ചെയ്യുക
 7. 7 എന്‍റർ ചെയ്ത വിശദാംശങ്ങൾ റിവ്യൂ ചെയ്ത് ഫോം ഇ-സൈൻ ചെയ്യുക; വാലിഡേറ്റ് ചെയ്യാൻ ഒടിപി എന്‍റർ ചെയ്യുക
 8. 8 നിങ്ങളുടെ അപേക്ഷ സമർപ്പിക്കുക, ഉടൻ തന്നെ നിങ്ങൾക്ക് ലോഗിൻ വിശദാംശങ്ങൾ ലഭിക്കും
 9. 9 ട്രേഡിംഗ് ആരംഭിക്കുന്നതിന് നിങ്ങളുടെ ലിങ്ക്ഡ് ബാങ്ക് അക്കൗണ്ടിൽ നിന്ന് ഫണ്ടുകൾ ചേർക്കുക

ബിഎഫ്എസ്എല്‍ അക്കൗണ്ട് മുഖേന എനിക്ക് എവിടെ നിക്ഷേപിക്കാം?
നിങ്ങൾക്ക് ഇക്വിറ്റികളിലും (ഡെലിവറി, ഇൻട്രാഡേ) ഇക്വിറ്റി ഡെറിവേറ്റീവുകളിലും നിക്ഷേപിക്കാം (ഫ്യൂച്ചേർസും ഓപ്ഷനുകളും).

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

എന്താണ് ഒരു ഡിമാറ്റ് അക്കൗണ്ട്?

ഡിമെറ്റീരിയലൈസ്ഡ് അക്കൗണ്ട് അല്ലെങ്കിൽ ഡിമാറ്റ് അക്കൗണ്ട് വിവിധ സെക്യൂരിറ്റികളുടെ ഡിജിറ്റൽ റിപ്പോസിറ്ററിയാണ്, അതായത് ഷെയറുകൾ, മ്യൂച്വൽ ഫണ്ടുകൾ, എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്) തുടങ്ങിയവ.

ഒരു ഡിമാറ്റ് അക്കൗണ്ട് ഓൺലൈനിൽ എങ്ങനെ തുറക്കാം?

ബജാജ് ഫൈനാൻഷ്യൽ സെക്യൂരിറ്റീസില്‍ ഓൺലൈനിൽ ഡിമാറ്റ് അക്കൗണ്ട് തുറക്കുന്നതിന്, ഈ ഘട്ടങ്ങൾ പിന്തുടരുക:

 1. ഓപ്പണ്‍ അക്കൗണ്ടിൽ ക്ലിക്ക് ചെയ്യുക
 2. നിങ്ങളുടെ പേര്, പാന്‍ വിശദാംശങ്ങൾ, മൊബൈൽ നമ്പർ എന്‍റർ ചെയ്യുക
 3. നിങ്ങളുടെ പേഴ്സണൽ, ബാങ്ക് വിശദാംശങ്ങൾ ചേർക്കുക
 4. അഡ്രസ് പ്രൂഫ്, ഐഡന്‍റിറ്റി പ്രൂഫ് തുടങ്ങിയ കെവൈസി ഡോക്യുമെന്‍റുകൾ അപ്‌ലോഡ് ചെയ്യുക
 5. ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ വഴി ഫോം ഇ-സൈൻ ചെയ്യുക
 6. അപേക്ഷ സമർപ്പിക്കുക
ഒരു ഡിമാറ്റ് അക്കൗണ്ട് എങ്ങനെ ഉപയോഗിക്കാം?

ഒരു ഏജന്‍റായി പ്രവർത്തിച്ച്, ഡിപ്പോസിറ്ററിയില്‍ നിങ്ങള്‍ക്ക് ആക്സസ് നല്‍കുന്ന ഒരു ഡിപ്പോസിറ്ററി പാര്‍ട്ടിസിപ്പന്‍റിന്‍റെ പക്കല്‍ ഒരു ഡിമാറ്റ് അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യുക. രണ്ട് ഡിപ്പോസിറ്ററികൾ ഉണ്ട്; നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് (എന്‍എസ്‍ഡിഎല്‍), സെൻട്രൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് (സിഎസ്‍ഡിഎല്‍). നിങ്ങളുടെ അക്കൗണ്ട് എടുത്തു കഴിഞ്ഞാല്‍, ട്രേഡുകൾ വാങ്ങാനും വിൽക്കാനും നിങ്ങൾ ഒരു ട്രേഡിംഗ് അക്കൗണ്ട് തുറക്കേണ്ടതാണ്. നിങ്ങളുടെ സ്റ്റോക്കുകൾ ഡിജിറ്റലായി സ്റ്റോർ ചെയ്യാനും മാനേജ് ചെയ്യാനും കഴിയുന്ന ഒരു റിപ്പോസിറ്ററിയാണ് ഡിമാറ്റ് അക്കൗണ്ട്, അതേസമയം ട്രേഡിംഗ് അക്കൗണ്ടിൽ നിങ്ങളുടെ ഫണ്ടുകൾ സൂക്ഷിക്കുന്നു. ഉപയോക്താക്കൾക്ക് സുരക്ഷിതവും എളുപ്പവും സൗകര്യപ്രദവുമായ ട്രേഡ് ലഭ്യമാക്കുന്നതിന് ഇത് ലക്ഷ്യം വെയ്ക്കുന്നു.

ഫ്രീ ഡിമാറ്റ് അക്കൗണ്ട് എങ്ങനെ തുറക്കാം?

ബിഎഫ്എസ്എല്‍ വാഗ്ദാനം ചെയ്യുന്ന മൂന്ന് സബ്സ്ക്രിപ്ഷൻ പായ്ക്കുകളില്‍ ഒന്നായ ഫ്രീഡം സബ്സ്ക്രിപ്ഷൻ പായ്ക്ക് തിരഞ്ഞെടുത്ത് ബജാജ് ഫൈനാൻഷ്യൽ സെക്യൂരിറ്റീസില്‍ നിങ്ങൾക്ക് ശൂന്യ* നിരക്കില്‍ ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ട് തുറക്കാം. ഒന്നാം വർഷം ആനുവല്‍ മെയിന്‍റനൻസ് ചാർജ് (എഎംസി) ഇല്ല. രണ്ടാം വർഷം മുതൽ നിങ്ങൾക്ക് രൂ. 431 ഈടാക്കും.

ഒരു ട്രേഡിംഗ് അക്കൗണ്ട് എങ്ങനെ തുറക്കാം?

നിങ്ങളുടെ വീടിന്‍റെ സൗകര്യത്തിൽ ഏതാനും മിനിറ്റിനുള്ളിൽ ബജാജ് ഫൈനാൻഷ്യൽ സെക്യൂരിറ്റീസില്‍ നിങ്ങളുടെ ട്രേഡിംഗ് അക്കൗണ്ട് തുറക്കുക. ആവശ്യമായ ഡോക്യുമെന്‍റുകൾ; പാന്‍ കാർഡ്, അഡ്രസ് പ്രൂഫ്, ഐഡന്‍റിറ്റി പ്രൂഫ്, ബാങ്ക് വിശദാംശങ്ങൾ, നിങ്ങളുടെ ഒപ്പ്, ഫോട്ടോ. നിങ്ങൾ ചെയ്യേണ്ടത് ഇതാണ്:

 • ഫോം ആക്സസ് ചെയ്യാൻ 'അക്കൗണ്ട് തുറക്കുക' ക്ലിക്ക് ചെയ്യുക
 • ആവശ്യമായ വിശദാംശങ്ങൾ, പാന്‍, മൊബൈൽ നമ്പർ, അഡ്രസ്സ്, ബാങ്ക് വിശദാംശങ്ങൾ മുതലായവ ചേർക്കുക
 • ആവശ്യമായ കെവൈസി ഡോക്യുമെന്‍റുകൾ അപ്‌ലോഡ് ചെയ്യുക
 • ഫോം ഇ-സൈൻ ചെയ്ത് അപേക്ഷ സമർപ്പിക്കുക

അക്കൗണ്ട് ആക്ടിവേഷന് ശേഷം നിങ്ങൾക്ക് ലോഗിൻ, പാസ്സ്‍വേർഡ് ലഭിക്കും.

ഡിമാറ്റ് അക്കൗണ്ടിന്‍റെ നേട്ടം എന്താണ്?

ഡിമാറ്റ് അക്കൗണ്ടിന്‍റെ നേട്ടങ്ങൾ ഇവയാണ്:

 1. നശിപ്പിക്കാനോ, മോഷ്ടിക്കാനോ നഷ്ടപ്പെടാനോ സാധിക്കാത്ത ഷെയറുകളുടെ സുരക്ഷിതമായ സ്റ്റോറേജ് ഡിജിറ്റൽ രൂപത്തില്‍
 2. ഡിമാറ്റ് അക്കൗണ്ടിൽ ഷെയറുകൾ, ബോണ്ടുകൾ, മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ തുടങ്ങിയ നിരവധി നിക്ഷേപങ്ങൾ ഉണ്ട്
 3. ഓൺലൈൻ അക്കൗണ്ട് ലോഗിൻ ചെയ്ത് എവിടെ നിന്നും ഇത് ആക്സസ് ചെയ്യാൻ കഴിയും
 4. നിങ്ങൾക്ക് ഒരു നോമിനിയെ ചേർക്കാം
 5. ഷെയര്‍ സ്പ്ലിറ്റ്, ബോണസ് ഷെയറുകൾ, ഡിവിഡന്‍റുകൾ ഓട്ടോമാറ്റിക്കലായി ഡിമാറ്റ് അക്കൗണ്ടിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്
ഡിമാറ്റ് അക്കൗണ്ട് തുറക്കുന്നതിന് ആവശ്യമായ ഡോക്യുമെന്‍റുകൾ എന്തൊക്കെയാണ്?

ബജാജ് ഫൈനാൻഷ്യൽ സെക്യൂരിറ്റീസ് ലിമിറ്റഡിൽ ഡിമാറ്റ്, ട്രേഡിംഗ് അക്കൗണ്ട് തുറക്കുന്നതിന്, നിങ്ങൾക്ക് വേണം:

 • പാൻ കാർഡ്
 • അഡ്രസ് പ്രൂഫ് (പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി, ആധാർ കാർഡ്, അഥവാ ബാങ്ക് സ്റ്റേറ്റ്മെന്‍റ്)
 • പാസ്പോർട്ട് സൈസ് ഫോട്ടോ
 • റദ്ദാക്കിയ ചെക്ക്
എന്താണ് ഡിപ്പോസിറ്ററി പാര്‍ട്ടിസിപ്പന്‍റ്?

ഡിപ്പോസിറ്ററി പാര്‍ട്ടിസിപ്പന്‍റ് ഡിമാറ്റ്, ട്രേഡിംഗ് അക്കൗണ്ട് ഉടമയെ ഡിപ്പോസിറ്ററികൾ ആക്സസ് ചെയ്യാൻ സഹായിക്കുന്നു. ഡിമെറ്റീരിയലൈസ്ഡ് രൂപത്തിൽ ഷെയറുകളും സെക്യൂരിറ്റികളും സ്റ്റോർ ചെയ്യുന്ന സ്ഥാപനമാണ് ഡിപ്പോസിറ്ററി. നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് (എന്‍എസ്‍ഡിഎല്‍), സെൻട്രൽ ഡിപ്പോസിറ്ററി സർവ്വീസ് ഇന്ത്യ ലിമിറ്റഡ് (സിഡിഎസ്എല്‍) എന്നിവയാണ് ഇന്ത്യയിലെ രണ്ട് ഡിപ്പോസിറ്ററികൾ.

ഈ ഡിപ്പോസിറ്ററികൾ ആക്സസ് ചെയ്യാൻ ബജാജ് ഫൈനാൻഷ്യൽ സെക്യൂരിറ്റീസ് ലിമിറ്റഡ് പോലുള്ള ഡിപ്പോസിറ്ററി പാര്‍ട്ടിസിപ്പന്‍റില്‍ നിങ്ങൾ ഡിമാറ്റ് അക്കൗണ്ട് തുറക്കണം. ഡിപ്പോസിറ്ററി പാര്‍ട്ടിസിപ്പന്‍റ് ഒരു ബ്രോക്കറേജ് സ്ഥാപനമോ ബാങ്കോ ആകാം, അതായത് നിക്ഷേപകർക്ക് ഒരു ഡിമാറ്റ് അക്കൗണ്ട് തുറക്കാനും സ്റ്റോക്ക് എക്സ്ചേഞ്ചിൽ ട്രേഡിംഗ് നടത്താനും സഹായിക്കുന്നു. അവർ ഡിപ്പോസിറ്ററിയും സ്റ്റോക്ക് എക്സ്ചേഞ്ചും തമ്മിലുള്ള മധ്യവര്‍ത്തികളായി പ്രവർത്തിക്കുന്നു.

ഒരു ഡിമാറ്റ്, ട്രേഡിംഗ് അക്കൗണ്ട് ഓൺലൈനിൽ തുറക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡം എന്തൊക്കെയാണ്?

18 വയസ്സില്‍ കൂടുതലുള്ള ഏത് ഇന്ത്യക്കാരനും ബിഎഫ്എസ്എല്‍-ല്‍ ഓൺലൈൻ ഡിമാറ്റും ട്രേഡിംഗ് അക്കൗണ്ടും തുറക്കാം. പാന്‍ കാർഡ്, ബാങ്ക് അക്കൗണ്ട് എന്നിവയും, ആധാർ കാർഡ്, വോട്ടർ ഐഡി, പാസ്പോർട്ട് അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് പോലുള്ള ഐഡന്‍റിറ്റി, അഡ്രസ് പ്രൂഫ് എന്നിവയുടെ ഡോക്യുമെന്‍റുകളും നിര്‍ബന്ധമായും ഉണ്ടായിരിക്കണം.

ഡിമാറ്റും ട്രേഡിംഗ് അക്കൗണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ്?

ഡിമാറ്റ് അക്കൗണ്ടിൽ ഓഹരികൾ, ഇക്വിറ്റികൾ, ബോണ്ടുകൾ തുടങ്ങിയവയുടെ ഡിജിറ്റൽ റിപ്പോസിറ്ററി ഉണ്ട്, ട്രേഡിംഗ് അക്കൗണ്ടിൽ ഷെയർ മാർക്കറ്റിൽ ട്രേഡിംഗിനായി ഉപയോഗിക്കുന്ന ഫണ്ടുകൾ ഉണ്ട്. ഒരു ട്രേഡിംഗ് അക്കൗണ്ട് കൊണ്ട് ഒരേ ട്രേഡിംഗ് സെഷനിൽ നിക്ഷേപകന് ആസ്തികൾ ഇടയ്ക്കിടെ വാങ്ങാനും വിൽക്കാനും കഴിയും.

ഓൺലൈനിൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ട്രേഡിംഗ് ചെയ്യുന്നതിന് ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ടുകൾ ആവശ്യമാണ്. ബജാജ് ഫൈനാൻഷ്യൽ സെക്യൂരിറ്റീസ് ലിമിറ്റഡ് ഉപയോഗിച്ച്, നിങ്ങൾക്ക് ഏതാനും ലളിതമായ ഘട്ടങ്ങളിൽ ഡീമാറ്റും ട്രേഡിംഗ് അക്കൗണ്ടും തുറക്കാനും ഓൺലൈനിൽ ട്രേഡിംഗ് ആരംഭിക്കാനും കഴിയും.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക