ഞങ്ങളുടെ ഷെയറുകൾക്ക് മേലുള്ള ലോണിന്‍റെ സവിശേഷതകളും ആനുകൂല്യങ്ങളും
ഷെയറുകൾക്ക് മേലുള്ള ബജാജ് ഫിന്‍സെര്‍വ് ലോണിന്‍റെ സവിശേഷതകളും ആനുകൂല്യങ്ങളും
ഞങ്ങളുടെ ഷെയറുകൾക്ക് മേലുള്ള ലോണിന്‍റെ പ്രധാന സവിശേഷതകൾ പെട്ടന്ന് മനസിലാക്കാൻ ഈ വീഡിയോ കാണുക
-
പ്രീ-അസൈൻഡ് ലോൺ പരിധി
കേവലം 3 ഡോക്യുമെന്‍റുകൾ ഉപയോഗിച്ച് രൂ. 5 കോടി വരെയുള്ള പ്രീ-അസൈൻഡ് ലോൺ പരിധി നേടുക.
-
1100 + അംഗീകൃത ഷെയറുകൾ
ഞങ്ങളുടെ 1100 + ഷെയറുകളുടെ സമഗ്രമായ പട്ടിക ഉപയോഗിച്ച്, നിങ്ങളുടെ ഷെയർ മൂല്യത്തിന്‍റെ 50% വരെ ലോൺ ലഭ്യമാക്കാം. ഷെയറിന്‍റെ അംഗീകൃത പട്ടിക പരിശോധിക്കുക.
-
നിങ്ങളുടെ ഡിവിഡന്‍റുകൾ നേടുന്നത് തുടരുക
അതിന് മേൽ ലോൺ ലഭ്യമാക്കുമ്പോൾ നിങ്ങളുടെ ഷെയറുകളിൽ ഡിവിഡന്‍റുകൾ നേടുന്നത് തുടരാം.
-
ഉപയോഗിച്ച ലോൺ തുകയിൽ മാത്രം പലിശ അടയ്ക്കുക
ഉപയോഗിച്ച കാലയളവിൽ പിൻവലിച്ച ലോൺ തുകയിൽ പലിശ അടയ്ക്കുക. മൊത്തം അപ്രൂവ് ചെയ്ത ലോണിൽ നിങ്ങൾ ഇഎംഐ അടയ്ക്കേണ്ടതില്ല.
-
എല്ലാ തേര്‍ഡ് പാര്‍ട്ടി ഡിപി ഷെയറുകളും സ്വീകാര്യമാണ്
എല്ലാ കമ്പനികളുടെയും അല്ലെങ്കിൽ ഡിപികളുടെയും(ഡിപ്പോസിറ്ററി പങ്കാളികൾ) ഡിമാറ്റ് അക്കൗണ്ടുകൾ ഞങ്ങൾ സ്വീകരിക്കാവുന്നതാണ്.
-
വർദ്ധിച്ച ഷെയർ മൂല്യത്തിനുള്ള അധിക ക്രെഡിറ്റ്
നിങ്ങളുടെ ഷെയറുകളുടെ മൂല്യത്തിന്‍റെ 50% വരെ ബിഎഫ്എൽ ലോൺ ഓഫർ ചെയ്യുന്നു, അവിടെ നിങ്ങളുടെ ഷെയറുകളുടെ മൂല്യനിർണ്ണയം ഓരോ 5 മിനിറ്റിലും അപ്ഡേറ്റ് ചെയ്യുന്നു. അതിനാൽ, ലോൺ കാലയളവിൽ നിങ്ങളുടെ ഷെയറിന്‍റെ മൂല്യം വർദ്ധിക്കുകയാണെങ്കിൽ, യോഗ്യതയുള്ള പ്രീ-അസൈൻഡ് ലോൺ പരിധി വർദ്ധിക്കും. അതുപോലെ ഷെയറിന്‍റെ മൂല്യം കുറയുകയാണെങ്കിൽ, പ്രീ-അസൈൻഡ് ലോൺ പരിധി ആനുപാതികമായി കുറയും. ഇത് "അനുമതി പരിധി" ലംഘിക്കാതിരിക്കുന്നതിന് വിധേയമായിരിക്കും.
-
ആവശ്യമുള്ളപ്പോൾ പ്ലെഡ്ജ് ചെയ്ത ഷെയറുകൾ സ്വാപ് ചെയ്യുക
ലോൺ കാലയളവിൽ ഏത് സമയത്തും പ്ലെഡ്ജ് ചെയ്ത ഷെയറുകൾ സ്വാപ് ചെയ്യുന്നതിനുള്ള സൗകര്യം നിങ്ങൾക്കുണ്ട്.
-
സമർപ്പിതമായ കസ്റ്റമർ പോർട്ടൽ (എന്‍റെ അക്കൗണ്ട്)
ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ – എന്‍റെ അക്കൗണ്ട് ഉപയോഗിച്ച് നിങ്ങളുടെ ലോൺ സ്റ്റേറ്റ്‌മെന്‍റ് ഡൗൺലോഡ് ചെയ്യുക, ഷെയർ റിലീസ് ചെയ്യുക, കൂടാതെ നിങ്ങളുടെ ലോൺ മാനേജ് ചെയ്യുക.
പ്രീ-അപ്രൂവ്ഡ് ഓഫർ
ഞങ്ങളുടെ നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കൾക്കായി ഞങ്ങൾക്ക് പ്രീ-അപ്രൂവ്ഡ് ഓഫറുകൾ ഉണ്ട്. ഇത് പരിശോധിക്കാൻ, ഞങ്ങൾക്ക് ആകെ വേണ്ടത് നിങ്ങളുടെ മൊബൈൽ നമ്പർ മാത്രമാണ്.
നിങ്ങൾക്ക് ഈ സമയത്ത് ലോൺ ആവശ്യമില്ലായിരിക്കാം, അല്ലെങ്കിൽ നിങ്ങൾക്ക് പ്രീ-അപ്രൂവ്ഡ് ഓഫർ ഇല്ലായിരിക്കാം. നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന ഉൽപ്പന്നങ്ങളുടെ ഒരു വലിയ നിര ഇപ്പോഴും ലഭ്യമാണ്:
-
നിങ്ങളുടെ ബജാജ് പേ വാലറ്റ് സജ്ജമാക്കുക
യുപിഐ, ഇഎംഐ നെറ്റ്‌വർക്ക് കാർഡ്, ക്രെഡിറ്റ് കാർഡ്, നിങ്ങളുടെ ഡിജിറ്റൽ വാലറ്റ് എന്നിവ ഉപയോഗിച്ച് പണം ട്രാൻസ്ഫർ ചെയ്യാനോ പണമടയ്ക്കാനോ ഉള്ള ഓപ്ഷൻ 4-ഇൻ-1 വാലറ്റ് നിങ്ങൾക്ക് നൽകും.
-
നിങ്ങളുടെ ക്രെഡിറ്റ് ഹെൽത്ത് പരിശോധിക്കുക
നിങ്ങളുടെ ക്രെഡിറ്റ് ഹെൽത്ത്, സിബിൽ സ്കോർ എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഘടകങ്ങൾ. നിങ്ങളുടെ നിലവിലെ ഫൈനാൻഷ്യൽ സ്ഥിതി അറിയാൻ ഞങ്ങളുടെ ക്രെഡിറ്റ് ഹെൽത്ത് റിപ്പോർട്ട് നേടുക.
-
നിങ്ങളുടെ എല്ലാ ലൈഫ് ഇവന്‍റുകളും പരിരക്ഷിക്കുന്നതിനുള്ള പോക്കറ്റ് ഇൻഷുറൻസ്
രൂ. 199 മുതൽ ആരംഭിക്കുന്ന 500 ൽ കൂടുതൽ ഇൻഷുറൻസ് പ്ലാനുകൾ ഞങ്ങൾക്കുണ്ട്. ഹൈക്കിംഗ്, സാധാരണ രോഗങ്ങൾ, നിങ്ങളുടെ കാർ കീകൾ നഷ്ടപ്പെടൽ തുടങ്ങിയ എല്ലാ ലൈഫ് ഇവന്‍റുകളും ഇവ പരിരക്ഷിക്കുന്നു.
-
പ്രതിമാസം കുറഞ്ഞത് രൂ. 100 ന് ഒരു എസ്ഐപി സജ്ജമാക്കുക
Aditya Birla, SBI, HDFC, ICICI Prudential തുടങ്ങിയ 40+ മ്യൂച്വൽ ഫണ്ട് കമ്പനികളിൽ നിന്ന് 1000 ൽ അധികം മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കുക.
യോഗ്യതാ മാനദണ്ഡവും ആവശ്യമായ ഡോക്യുമെന്‍റുകളും
താഴെപ്പറയുന്ന നാല് അടിസ്ഥാന മാനദണ്ഡങ്ങൾ പാലിക്കുന്നിടത്തോളം കാലം ആർക്കും ഷെയറുകൾക്ക് മേലുള്ള ലോണിന് ഓൺലൈനായി അപേക്ഷിക്കാം. ഷെയറുകൾക്ക് മേലുള്ള ലോണിന് അപേക്ഷിക്കുമ്പോൾ ഏതാനും ഡോക്യുമെന്‍റുകൾ തയ്യാറാക്കി വെയ്ക്കുകയും ചെയ്യുക.
യോഗ്യതാ മാനദണ്ഡം
- ദേശീയത: ഇന്ത്യൻ
- പ്രായം: 18 വയസ്സ് മുതൽ 65 വയസ്സ് വരെ
- തൊഴിൽ: ശമ്പളക്കാർ, സ്വയം തൊഴിൽ ചെയ്യുന്നവർ
- സെക്യൂരിറ്റി മൂല്യം: കുറഞ്ഞത് രൂ. 50,000
രേഖകൾ
- കെവൈസി ഡോക്യുമെന്‍റുകൾ: ആധാർ/പാസ്പോർട്ട്/വോട്ടർ ഐഡി
- പാൻ കാർഡ്
- ഡീമാറ്റ് ഹോൾഡിംഗ് സ്റ്റേറ്റ്‌മെന്‍റ്
കോർപ്പറേറ്റുകൾ/ എച്ച്‌യുഎഫ്/ എൽഎൽപി/ പങ്കാളിത്തം/ ട്രസ്റ്റ്/ ഏക ഉടമസ്ഥത എന്നിവയ്ക്ക് las.support@bajajfinserv.in ൽ ഞങ്ങളെ ബന്ധപ്പെട്ട് രൂ. 1000 കോടി വരെയുള്ള ഷെയറുകളിലുള്ള ലോണിന് അപേക്ഷിക്കാം.
ബാധകമായ ഫീസും നിരക്കുകളും
ഫീസ് തരം |
ബാധകമായ ചാര്‍ജ്ജുകള്‍ |
പലിശ നിരക്ക് |
പ്രതിവർഷം 20% വരെ. |
പ്രോസസ്സിംഗ് ഫീസ് |
ലോൺ തുകയുടെ 4.72% വരെ (ബാധകമായ നികുതികൾ ഉൾപ്പെടെ) |
പാർട്ട്-പ്രീപേമെന്‍റ് ചാര്‍ജുകള്‍ |
അത്തരം ഭാഗിക പ്രീ-പേമെന്‍റ് തീയതിയിൽ പ്രീപേ ചെയ്ത ലോണിന്‍റെ പ്രിൻസിപ്പൽ തുകയുടെ 4.72% വരെ (ബാധകമായ ടാക്സുകൾ ഉൾപ്പെടെ) |
വാർഷിക മെയിന്‍റനൻസ് ചാർജുകൾ |
ബാധകമല്ല |
ബൗൺസ് നിരക്കുകൾ |
രൂ. 1,200 ഓരോ ബൌണ്‍സിനും |
പിഴ പലിശ |
പ്രതിമാസ ഇൻസ്റ്റാൾമെന്‍റ് പേമെന്‍റിലെ കാലതാമസം ഡിഫോൾട്ട് തീയതി മുതൽ പ്രതിമാസ ഇൻസ്റ്റാൾമെന്‍റ് ലഭിക്കുന്നതുവരെ പ്രതിമാസം 3% നിരക്കിൽ പിഴ പലിശ ഉണ്ടാകും. |
സ്റ്റാമ്പ് ഡ്യൂട്ടി |
സംസ്ഥാന നിയമങ്ങൾ അനുസരിച്ച് അടയ്ക്കേണ്ടതും ലോൺ തുകയിൽ നിന്ന് മുൻകൂർ കിഴിവ് ചെയ്യുന്നതുമാണ് |
ബ്രോക്കറേജ് നിരക്കുകൾ* |
ബാധകമായത് |
ഡിപി നിരക്കുകൾ** |
ബാധകമായത് |
ഫ്ലോർക്ലോഷർ നിരക്കുകൾ |
ഫുൾ പ്രീ-പേമെന്‍റ് തീയതിയിൽ ബാക്കിയുള്ള ലോൺ തുകയിൽ 4.72% വരെ (ബാധകമായ നികുതികൾ ഉൾപ്പെടെ). |
പ്ലെഡ്ജ് സ്ഥിരീകരണ നിരക്കുകൾ* |
ബാധകമായത് |
പ്ലെഡ്ജ് ഇന്നൊവേഷൻ നിരക്കുകൾ* |
ബാധകമായത് |
ഡിമാറ്റ് ഷെയർ ട്രാൻസ്ഫർ നിരക്കുകൾ (ഇൻവോക്കേഷന് ശേഷം) |
0.024% + ഫ്ലാറ്റ് രൂ. 5.9/- (ബാധകമായ നികുതികൾ ഉൾപ്പെടെ) അല്ലെങ്കിൽ രൂ. 64.9/- ഏതാണോ കൂടുതൽ അത് |
*ബിഎഫ്എല്ലിൽ നിന്ന് ബ്രോക്കർ ഈടാക്കുന്ന നിരക്കുകളും ക്ലയന്‍റുകൾക്ക് കൈമാറ്റം ചെയ്യുന്നതാണ്
**എൻഎസ്ഡിഎൽ/സിഡിഎസ്എൽ ബിഎഫ്എല്ലിൽ നിന്ന് ഈടാക്കുന്ന നിരക്കുകൾ ക്ലയന്‍റുകൾക്ക് കൈമാറ്റം ചെയ്യുന്നതാണ്
പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍
ബജാജ് ഫിൻസെർവ് ആപ്പ്/വെബ് വഴി ലഭ്യമായ ഷെയറുകൾക്ക് മേലുള്ള ലോൺ സൗകര്യം ശമ്പളക്കാർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും മാത്രമേ ബാധകമാകൂ, രൂ. 5 കോടി വരെയുള്ള ലോൺ ലഭിക്കുന്നതിന്.
കോർപ്പറേറ്റുകൾ/ എച്ച്‌യുഎഫ്/ എൽഎൽപി/ പങ്കാളിത്തം/ ട്രസ്റ്റ്/ ഏക ഉടമസ്ഥത എന്നിവയ്ക്ക് രൂ. 1000 കോടി വരെയുള്ള ഷെയറുകൾക്ക് മേലുള്ള ലോണുകളും ഞങ്ങൾ നൽകുന്നു. ഇതിനായി നിങ്ങൾക്ക് las.support@bajajfinserv.in മുഖേന ഞങ്ങളെ ബന്ധപ്പെടാം.
ബജാജ് ഫിൻസെർവിന്‍റെ പൂർണ്ണ വിവേചനാധികാരത്തിൽ, അനുവദിച്ച യഥാർത്ഥ തുക അപേക്ഷകരുടെ ക്രെഡിറ്റ് പ്രൊഫൈൽ, പ്ലെഡ്ജ് ചെയ്ത ഷെയറുകളുടെ മൂല്യം മുതലായവയെ ആശ്രയിച്ചിരിക്കും.
നിങ്ങൾക്ക് ഷെയറുകൾക്ക് മേലുള്ള ലോൺ 1100+ ഷെയറുകളിൽ പ്രയോജനപ്പെടുത്താം. ഷെയറുകളുടെ അംഗീകൃത പട്ടിക കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഷെയറുകൾക്ക് മേൽ നിലവിൽ ഓഫർ ചെയ്യുന്ന ലോൺ-ടു-വാല്യൂ ഷെയർ മൂല്യത്തിന്‍റെ 50% വരെയാണ്.
ബാധകമായ നിയന്ത്രണങ്ങളും ബിഎഫ്എല്ലിന്‍റെ ആഭ്യന്തര നയങ്ങളും അനുസരിച്ച് മേൽപ്പറഞ്ഞവ മാറ്റത്തിന് വിധേയമാണെന്നത് ദയവായി ശ്രദ്ധിക്കുക.
ലോണിന്‍റെ കാലയളവ് 36 മാസം വരെയാണ്. ലോൺ/സൗകര്യത്തിന്‍റെ ഏതെങ്കിലും പുതുക്കൽ ബിഎഫ്എൽ-ന്‍റെ പൂർണ്ണമായ വിവേചനാധികാരത്തിലായിരിക്കും.
ഷെയറുകൾക്ക് മേലുള്ള ലോണുകൾ അനുവദിക്കുന്നതിന്, ഞങ്ങൾക്ക് 1100 + ഷെയറുകളുടെ അംഗീകൃത പട്ടിക ഉണ്ട്, അത് സ്വീകരിക്കാവുന്നതാണ്. ബിഎഫ്എല്ലിന്‍റെ ആഭ്യന്തര നയങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് അംഗീകൃത ഷെയറുകളുടെ പട്ടിക ബിഎഫ്എൽ കാലാകാലങ്ങളിൽ പരിഷ്കരിച്ചേക്കാം.
ഷെയറുകൾക്ക് മേലുള്ള ലോണുമായി ബന്ധപ്പെട്ട ഏത് സഹായത്തിനും നിങ്ങൾക്ക് las.support@bajajfinserv.in ൽ ഞങ്ങൾക്ക് എഴുതാം.
അതെ, ഇത് സാധ്യമാണ്. കാലയളവ് അവസാനിക്കുന്നതിന് മുമ്പ് നിങ്ങൾക്ക് ഒരു പാർട്ട്-പ്രീപേമെന്‍റ് നടത്താം അല്ലെങ്കിൽ മുഴുവൻ ലോണും ഫോർക്ലോസ് ചെയ്യാം. അത്തരം പാർട്ട് പ്രീ-പേമെന്‍റ് തീയതിയിൽ പ്രീപേ ചെയ്ത ലോണിന്‍റെ മുതൽ തുകയുടെ 4.72% (ബാധകമായ നികുതികൾ ഉൾപ്പെടെ) വരെയും, ഫുൾ പ്രീ-പേമെന്‍റ് തീയതി പ്രകാരം ബാക്കിയുള്ള ലോൺ തുകയിൽ 4.72% (ബാധകമായ നികുതികൾ ഉൾപ്പെടെ) വരെയും ബജാജ് ഈടാക്കും. ഫ്ലോർക്ലോഷർ നിരക്കുകൾ.
അതെ, ലോൺ കാലയളവിൽ നിങ്ങൾക്ക് ഷെയറുകൾ സ്വാപ്പ് ചെയ്യാൻ/മാറ്റാൻ കഴിയും. ബജാജ് ഫൈനാൻസ് ലിമിറ്റഡിന്‍റെ (ബിഎഫ്എൽ) അംഗീകൃത ഷെയർ പട്ടികയ്ക്കുള്ളിൽ സ്വാപ്പിംഗ് അനുവദിക്കും.
സെക്യൂരിറ്റീസ് സർവ്വീസ് സെക്ഷനിലെ ലോണിലെ സ്റ്റേറ്റ്മെന്‍റുകൾ കാണുക എന്നതിന് കീഴിൽ ലഭ്യമായ ഐവിആർ (ഇന്‍ററിം വാല്യുവേഷൻ റിപ്പോർട്ട്) കാണുന്നതിലൂടെ നിങ്ങൾ ബിഎഫ്എൽ-ൽ പ്ലെഡ്ജ് ചെയ്ത ഷെയറുകളുടെ പട്ടിക കാണാൻ കഴിയും.
അധിക വിതരണത്തിനായി ഒരു അഭ്യർത്ഥന ഉന്നയിക്കുന്നതിന്, 'എന്‍റെ ബന്ധങ്ങൾ' ടാബിന് കീഴിൽ ലഭ്യമായ ഷെയർ സർവ്വീസ് സെക്ഷനിലുള്ള ലോണിലെ 'വിതരണ അഭ്യർത്ഥന' ഓപ്ഷൻ തിരഞ്ഞെടുക്കുക.
ഇത് പ്ലെഡ്ജ് ചെയ്ത ഷെയറുകളുമായും ശേഷിക്കുന്ന പ്രിൻസിപ്പൽ തുകയുമായും ബന്ധപ്പെട്ട് എൽടിവി നിലനിർത്തുന്നതിന് വിധേയമാണെന്ന് ദയവായി ശ്രദ്ധിക്കുക.
മൂല്യനിർണ്ണയത്തിനായി, നിങ്ങളുടെ ഷെയറുകളുടെ വില ബജാജ് ഫിൻസെർവ് ആപ്പ്/ബിഎഫ്എൽ പോർട്ടലിൽ ഓരോ 5 മിനിറ്റിലും അപ്ഡേറ്റ് ചെയ്യുന്നു.
ഷെയറുകൾക്ക് മേലുള്ള ലോണിലുള്ള പലിശ പ്രതിമാസം അടയ്ക്കേണ്ടതാണ്.
ഇല്ല. നിങ്ങൾ ഡ്രോ ഡൗൺ ചെയ്ത ലോൺ തുകയിൽ അല്ലെങ്കിൽ ശേഷിക്കുന്ന ലോൺ തുകയിൽ മാത്രമേ പലിശ ഈടാക്കുകയുള്ളൂ.
ഓരോ കലണ്ടർ മാസത്തിന്‍റെയും 7th ദിവസം മുതൽ തുടർന്നു വരുന്ന മാസത്തെ 6th ദിവസം വരെയാണ് പലിശ പേമെന്‍റ് സൈക്കിൾ കണക്കാക്കുന്നത്. ഷെയറുകൾക്ക് മേലുള്ള ലോൺ പലിശ എല്ലാ മാസവും 7th ന് ആരംഭിക്കുന്നു.
ലോൺ ടു വാല്യു അനുപാതം അല്ലെങ്കിൽ എൽടിവി എന്നത് പണയം വച്ച ഷെയറുകളുടെ മൂല്യവുമായി കുടിശ്ശികയുള്ള ലോൺ തുകയുടെ അനുപാതമാണ്. 50% ഷെയറുകൾക്ക് മേലുള്ള ലോൺ സൗകര്യത്തിനായി എല്ലായ്‌പ്പോഴും എൽടിവി നിലനിർത്തേണ്ടതുണ്ട്. നിയന്ത്രണങ്ങളിലെ മാറ്റങ്ങൾക്ക് വിധേയമാണ് എൽടിവി. ഷെയർ വിലയിൽ മൂവ്മെന്‍റിന്‍റെ കാരണം സംഭവിക്കുന്ന 50% എൽടിവിയുടെ മെയിന്‍റനൻസിൽ എന്തെങ്കിലും കുറവ് 7 ബിസിനസ് ദിവസത്തിനുള്ളിൽ പരിഹരിക്കുന്നതാണ്.
വ്യക്തിഗത വായ്പക്കാരെ സംബന്ധിച്ച് ബജാജ് ഫിൻസെർവ് ആപ്പ് മുഖേന ഒരു ഷെയറുകൾക്കെതിരെയുള്ള ലോൺ അക്കൗണ്ട് തുറക്കുന്നത് വിജയകരമായ കെവൈസി പൂർത്തീകരണത്തിന് വിധേയമാണ്
ലളിതവും സുഗമവുമായ ഓൺബോർഡിംഗിന്, താഴെപ്പറയുന്ന ഡോക്യുമെന്‍റുകൾ തയ്യാറാക്കി വെയ്ക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു:
- പാൻ കാർഡ്
- ഐഡന്‍റിറ്റി, അഡ്രസ് പ്രൂഫ് (ആധാർ, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി മുതലായവ)
- ഡീമാറ്റ് ഹോൾഡിംഗ് സ്റ്റേറ്റ്‌മെന്‍റ്
ഷെയറുകൾ പണയം വെയ്ക്കുന്നതിനുള്ള ഘട്ടങ്ങൾ താഴെപ്പറയുന്നു:
നിങ്ങളുടെ ഷെയറുകൾ ഓൺലൈനിലോ ഓഫ്‌ലൈനിലോ പണയം വെയ്ക്കാം. അതിനുള്ള ഘട്ടങ്ങൾ താഴെപ്പറയുന്നു:
ഘട്ടം 1: നിങ്ങളുടെ ഹോൾഡിംഗ് സ്റ്റേറ്റ്‌മെന്‍റിനായി നിങ്ങളുടെ നിലവിലുള്ള ബ്രോക്കറെ ബന്ധപ്പെടുക
ഘട്ടം 2: നിങ്ങളുടെ ഡിപ്പോസിറ്ററി പങ്കാളിയിൽ നിന്ന് ഡിപ്പോസിറ്ററി (എൻഎസ്‌ഡിഎൽ/സിഡിഎസ്എൽ) അടിസ്ഥാനമാക്കി പണയം വെയ്ക്കൽ ഫോം അഭ്യർത്ഥിക്കുക
ഘട്ടം 3: താഴെപ്പറയുന്ന പ്ലെഡ്‌ജീ വിശദാംശങ്ങൾ ഉപയോഗിച്ച് ഫോം പൂരിപ്പിക്കുക:
പ്ലെഡ്‌ജീയുടെ പേര്: ബജാജ് ഫൈനാൻസ് ലിമിറ്റഡ്
പ്ലെഡ്‌ജീ ഡിപി വിശദാംശങ്ങൾ: നിങ്ങളുടെ അക്കൗണ്ട് നിലനിർത്തുന്ന ഡിപ്പോസിറ്ററി പാർട്ടിസിപ്പന്‍റ് അക്കൗണ്ടിന്‍റെ വിശദാംശങ്ങൾ പൂരിപ്പിക്കുക (സിഡിഎസ്എൽ അല്ലെങ്കിൽ എൻഎസ്‌ഡിഎൽ)
ഡിപ്പോസിറ്ററി ഡിപി ഐഡി ക്ലയന്‍റ് ഐഡി
സിഡിഎസ്എൽ 12088600 00000061
എൻഎസ്‌ഡിഎൽ ഐഎൻ304300 10000061
ഘട്ടം 4: വിശദാംശങ്ങൾക്കൊപ്പം നിങ്ങളുടെ നിലവിലുള്ള ബ്രോക്കറിന് ഫോം സമർപ്പിക്കുക
ഘട്ടം 5: ഷെയറുകൾ പണയം വെച്ചാൽ, ലോൺ വിതരണം ചെയ്യുന്നതാണ്
ഷെയറുകളിലും ഷെയറുകളുടെ വിലയിലും അടയാളപ്പെടുത്തിയ ഫലപ്രദമായ പണയത്തിന്‍റെ അടിസ്ഥാനത്തിൽ അന്തിമ ലോൺ തുക കണക്കാക്കും.
ബിഎഫ്എൽ ആവശ്യപ്പെടുന്ന കരാറും അധിക ഡോക്യുമെന്‍റുകളും വിജയകരമായി നടപ്പിലാക്കിയ ശേഷം, ഷെയറുകളുടെ പണയം സൃഷ്ടിച്ചതിന് ശേഷം, കുറഞ്ഞ സമയത്തിനുള്ളിൽ ലോൺ തുക നിങ്ങളുടെ രജിസ്റ്റർ ചെയ്ത ബാങ്ക് അക്കൗണ്ടിലേക്ക് വിതരണം ചെയ്യുന്നതാണ്.
50% ഷെയറുകൾക്ക് മേലുള്ള ലോൺ സൗകര്യത്തിനായി എല്ലായ്‌പ്പോഴും എൽടിവി നിലനിർത്തേണ്ടതുണ്ട്. നിയന്ത്രണങ്ങളിലെ മാറ്റങ്ങൾ കാരണം എൽടിവി മാറ്റങ്ങൾക്ക് വിധേയമാണ്. ഷെയർ വിലയിൽ മൂവ്മെന്‍റിന്‍റെ കാരണം സംഭവിക്കുന്ന 50% എൽടിവിയുടെ മെയിന്‍റനൻസിൽ എന്തെങ്കിലും കുറവ് 7 ബിസിനസ് ദിവസത്തിനുള്ളിൽ പരിഹരിക്കുന്നതാണ്.
കൂടാതെ, ലോണിന്‍റെ മൂല്യം 85%-ൽ കൂടുതലാണെങ്കിൽ, തുടർന്ന്, വായ്പ എടുക്കുന്ന വ്യക്തിക്ക് ബിഎഫ്എൽ ഒരു അറിയിപ്പ് നൽകി ഷെയറുകളുടെ ലിക്വിഡേഷനുമായി മുന്നോട്ട് പോകും.
കുറവ് നികത്താൻ നിങ്ങൾക്ക് അത് റീപേ ചെയ്യാം അല്ലെങ്കിൽ കൂടുതൽ ഷെയറുകൾ പണയം വെയ്ക്കാം.
7 ബിസിനസ് ദിവസത്തിനുള്ളിൽ നിങ്ങൾ കുറവ് നിറവേറ്റാൻ പരാജയപ്പെട്ടാൽ, ബജാജ് ഫൈനാൻസ് ലിമിറ്റഡിന് ഈ കുറവ് നികത്താൻ പണയം വെച്ച ഷെയറുകൾ വിൽക്കാനുള്ള അവകാശമുണ്ട്.
നിങ്ങൾ കുറവ് നേരിടുന്നില്ലെങ്കിൽ പിൻവലിക്കാവുന്ന അധിക ഫണ്ടുകൾ ലഭ്യമാണെങ്കിൽ നിങ്ങൾക്ക് ഷെയറുകൾ റിലീസ് ചെയ്യാം. വെരിഫിക്കേഷന് ശേഷം കുറഞ്ഞ സമയത്തിനുള്ളിൽ അഭ്യർത്ഥന പ്രോസസ്സ് ചെയ്യുന്നതാണ്.
ഷെയറുകളിലുള്ള ലോണ്‍ ലഭ്യമാക്കാൻ, ഒരു വ്യക്തിയുടെ പ്രായം 18 നും 65 നും ഇടയിലായിരിക്കണം.