അവലോകനം

നിങ്ങളുടെ കുടുംബത്തിന്‍റെ സാമ്പത്തിക ഭദ്രതയെ അപകടത്തിലാക്കാൻ കഴിയുന്ന റിസ്ക്കുകളും അപ്രതീക്ഷിത സംഭവങ്ങളും നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്നേക്കും. അങ്ങനെയുള്ള സമയങ്ങളിൽ നിങ്ങളുടെ കുടുംബത്തെ പരിരക്ഷിക്കാൻ ലൈഫ് ഇൻഷുറൻസ് പ്ലാനിനെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? നിങ്ങളുടെ കുടുംബത്തിനായുള്ള ശരിയായ ലൈഫ് ഇൻഷുറൻസ് പരിരക്ഷയെപ്പറ്റി മനസ്സിലാക്കുക, ഞങ്ങളുടെ ഉൽപ്പന്നങ്ങൾ മൂലമുള്ള ആനുകൂല്യങ്ങൾ ആസ്വദിക്കുക. മരണം അല്ലെങ്കില്‍ വൈകല്യങ്ങള്‍ അല്ലെങ്കില്‍ ഗുരുതരരോഗങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ അവിചാരിതമായി സംഭവിക്കുമ്പോള്‍ ചില ആഡ്-ഓണുകൾ വഴി നിങ്ങളുടെ കുടുംബത്തെ സാമ്പത്തികമായി സംരക്ഷിക്കുന്നതിനുള്ള സുരക്ഷിതമായ മാർഗമാണ് ലൈഫ് ഇൻഷുറൻസ് പോളിസി. ലൈഫ് ഇൻഷുറൻസിലെ നിങ്ങളുടെ ആവശ്യകതയ്ക്ക് അനുസരിച്ചുള്ള ചില ഓപ്ഷനുകൾ നമുക്ക് പരിശോധിക്കാം.

 • ടേം ഇൻഷുറൻസ്

  ഒരു നിശ്ചിത കാലയളവിലേക്ക് ഫൈനാൻഷ്യൽ പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ലളിതവും ചെലവുകുറഞ്ഞതുമായ ഇൻഷുറൻസ് ആണ് ഇത്. നിങ്ങളുടെ കുടുംബത്തിന് മൊത്തം തുക ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നു, അതായത് നിങ്ങളുടെ കുടുംബത്തിന് സാമ്പത്തിക സ്ഥിരതയുള്ള ജീവിതം നയിക്കുന്നതിന് നിങ്ങളുടെ മരണശേഷം ലഭിക്കുന്ന ഇന്‍ഷുറന്‍സ് തുക. എന്നാല്‍, നിങ്ങൾ കാലയളവ് അതിജീവിക്കുകയാണെങ്കില്‍, ഇൻഷുറർ നിങ്ങള്‍ക്ക് പണം ഒന്നും നല്‍കുകയില്ല.

 • ULIP

  ULIP അല്ലെങ്കിൽ യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനുകളിൽ, പ്രീമിയത്തിന്‍റെ ഒരു ഭാഗം ലൈഫ് കവർ നൽകുന്നതിലേക്കായി പോകുന്നു, അതേസമയം ശേഷിക്കുന്ന തുക ഓഹരികളിലോ അല്ലെങ്കില്‍ ഡെബ്റ്റുകളിലേക്കോ പോകുന്നു. ULIP നിക്ഷേപം മാർക്കറ്റിലെ ചലനാത്മകതയ്ക്ക് വിധേയമാണ്.

 • ചൈല്‍ഡ് പ്ലാനുകള്‍

  വര്‍ദ്ധിച്ച് വരുന്ന വിദ്യാഭ്യാസ ചിലവ് മാതാപിതാക്കള്‍ക്ക് പ്രയാസമുണ്ടാക്കും. അതിനാൽ, നിങ്ങളുടെ അഭാവത്തിൽ പോലും നിങ്ങളുടെ കുട്ടിക്ക് സുരക്ഷിതമായ ജീവിതം നൽകുന്നതിന് ഒരു മികച്ച ചൈൽഡ് ഇൻഷുറൻസ് പ്ലാനിൽ നിക്ഷേപിക്കുന്നത് നല്ലതാണ്. ചൈൽഡ് ലൈഫ് ഇൻഷുറൻസ് പ്ലാൻ പോളിസി ഉടമ മരിക്കുമ്പോൾ ഗുണഭോക്താവിന് (അതായത് കുട്ടി) ലംപ്സം തുക വാഗ്ദാനം ചെയ്യുന്നു.

 • പെൻഷൻ പ്ലാന്‍

  റിട്ടയർമെന്‍റ് കോർപ്പസ് സൃഷ്ടിക്കാന്‍ ഒരു വ്യക്തിയെ സഹായിക്കുന്നതിന് ലൈഫ് ഇൻഷുറൻസ് കമ്പനികൾ പെൻഷനേഴ്സ് ഇൻഷുറൻസ് പ്ലാനുകൾ നല്‍കുന്നു. വിരമിക്കലിനു ശേഷം സാമ്പത്തികമായി സുരക്ഷിതമായ ഒരു ജീവിതം നയിക്കാൻ ഈ പണം ഒരു വ്യക്തിയെ സഹായിക്കുന്നു. പോളിസി ഉടമയുടെ മരണം സംഭവിക്കുന്ന പക്ഷം, നോമിനിയ്ക്ക് മൊത്തം തുക ലഭിക്കുകയോ അല്ലെങ്കില്‍ പോളിസി കാലാവധി പൂർത്തിയാകും വരെ സ്ഥിരമായ പെൻഷൻ ലഭിക്കുകയോ ചെയ്യുന്നതാണ്.

 • ഇതിനിടയിൽ കൂടുതൽ അറിയാൻ നിങ്ങൾക്ക് ഞങ്ങളെ 0928 922 2406 -ല്‍ വിളിക്കാവുന്നതാണ്

സവിശേഷതകളും നേട്ടങ്ങളും

• പ്രീമിയം കുറഞ്ഞ ചെലവിൽ ലൈഫ് കവർ പ്രയോജനപ്പെടുത്തുക
• പേഔട്ട് ഓപ്ഷനുകൾ - നിർഭാഗ്യകരമായ മരണം സംഭവിക്കുമ്പോള്‍ അല്ലെങ്കിൽ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മൊത്തം തുക ലഭിക്കുന്ന അല്ലെങ്കിൽ മാസംതോറും പണം ലഭിക്കുന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
• പോളിസി കാലയളവ് - 5 മുതൽ 30 വർഷം വരെയുള്ള നിങ്ങളുടെ ഇൻഷുറൻസ് പോളിസി ടേം തിരഞ്ഞെടുക്കുക.
• ഒറ്റ പോളിസിയില്‍ ജോയിന്‍റ് ലൈഫ് കവറേജ്. അപകടം കാരണമുള്ള വൈകല്യങ്ങള്‍ അല്ലെങ്കില്‍ രോഗങ്ങള്‍ കാരണം വരുമാനനഷ്ടം ഉണ്ടാകുന്ന പക്ഷം നിങ്ങളുടെ പോളിസി സപ്ലിമെന്‍ററി വരുമാനത്തില്‍ നിങ്ങളുടെ പങ്കാളിയെ ഉള്‍പ്പെടുത്തുക
• ക്രിട്ടിക്കല്‍ ഇല്‍നെസ് - ഗുരുതരമായ രോഗം നിര്‍ണ്ണയിക്കപ്പെടുമ്പോള്‍ ഒരുമിച്ചൊരു തുക നേടുക
• അധിക ആനുകൂല്യങ്ങൾ - അപകടത്താല്‍ മരണം സംഭവിക്കുമ്പോള്‍ അധിക ഇൻഷുറൻസ് തുക
• പുകവലിക്കാത്തവർക്കുള്ള തിരഞ്ഞെടുത്ത നിരക്കുകൾ.
• നികുതി ഇളവുകൾ - ഇന്ത്യൻ ആദായനികുതി നിയമത്തിന്‍റെ 80C, 10(10D) സെക്ഷന്‍ പ്രകാരമുള്ള നികുതിയിളവുകള്‍. ഗുരുതര രോഗ ആനുകൂല്യങ്ങള്‍ക്ക് വേണ്ടി അടച്ച പ്രീമിയങ്ങളും സെക്ഷൻ 80D പ്രകാരമുള്ള കിഴിവുകള്‍ക്ക് അര്‍ഹമാണ്

അപേക്ഷിക്കേണ്ട വിധം

നിങ്ങൾ ഒരിക്കലും ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിച്ചിട്ടില്ലെങ്കിൽ പോലും ബജാജ് ഫിൻസെർവില്‍ ലൈഫ് ഇൻഷുറൻസ് പോളിസി എടുക്കുന്നത് എത്ര എളുപ്പമാണെന്ന് അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടുന്നതാണ്. ഈ പേജിൽ നിങ്ങളുടെ വിശദാംശങ്ങൾ പൂരിപ്പിക്കുക അല്ലെങ്കിൽ 09289 222 406 എന്നതിൽ ഞങ്ങൾക്ക് മിസ്ഡ് കോൾ നൽകുക, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുകയും പ്രോസസ്സില്‍ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നതാണ്.

വാങ്ങുന്നതിന് മുമ്പ് നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിങ്ങൾക്ക് ഏത് തരം ലൈഫ് ഇൻഷുറൻസ് പ്ലാൻ ആണ് ആവശ്യമായിട്ടുള്ളത്, ടേം ഇൻഷുറൻസ്, ULIP, ചൈൽഡ് അല്ലെങ്കിൽ പെൻഷൻ പ്ലാൻ?
• ഇൻഷുറൻസ് തുകയും മെച്യുരിറ്റി പ്രായവും എത്രയാണ്?
• ക്ലെയിം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമാണ്?
• ക്ലെയിം സെറ്റിൽമെന്‍റ് റേഷ്യോ എന്നാല്‍ എന്താണ്?

Disclaimer - *Conditions apply. This product is offered under the Group Insurance scheme wherein Bajaj Finance Limited is the Master policyholder. The insurance coverage is provided by our partner Insurance Company. Bajaj Finance Limited does not underwrite the risk. IRDAI Corporate Agency Registration Number CA0101. The above mentioned benefits and premium amount are subject to various factors such as age of insured, lifestyle habits, health, etc (if applicable). BFL does NOT hold any responsibility for the issuance, quality, serviceability, maintenance and any claims post sale. This product provides insurance coverage. Purchase of this product is purely voluntary in nature. BFL does not compel any of its customers to mandatorily purchase any third party products.”