സവിശേഷതകളും നേട്ടങ്ങളും
-
ലളിതമായ യോഗ്യത
-
തൽക്ഷണ അപ്രൂവൽ
-
കുറഞ്ഞ ഡോക്യുമെന്‍റേഷൻ
ലെൻഡർമാരെ മാറ്റുന്നതിന് ഐഡി പ്രൂഫ്, അഡ്രസ് പ്രൂഫ്, എൻഒസി, ഫോർക്ലോഷർ ലെറ്റർ തുടങ്ങിയ അടിസ്ഥാന ഡോക്യുമെന്‍റുകൾ നൽകുക.
-
ദീർഘിപ്പിച്ച തിരിച്ചടവ് കാലയളവ്
ബജറ്റിന് അനുസൃതമായി റീപേമെന്‍റ് നിലനിർത്തുന്നതിന് നിങ്ങളുടെ ഇഎംഐകൾ പരമാവധി 60 മാസ കാലയളവിൽ വിഭജിക്കുക.
-
ഫ്ലെക്സി ഹൈബ്രിഡ് ആനുകൂല്യങ്ങൾ
-
ലഘുവായ റീപേമെന്‍റ്
ഫ്ലെക്സി ലോൺ സൗകര്യം ഉപയോഗിച്ച് ആദ്യ 2 വർഷത്തേക്ക് പലിശ മാത്രം ഇഎംഐ അടയ്ക്കാൻ തിരഞ്ഞെടുത്ത് നിങ്ങളുടെ ഇഎംഐ 45% വരെ കുറയ്ക്കുക *.
-
ഓണ്‍ലൈന്‍ ലോണ്‍ മാനേജ്‍മെന്‍റ്
കസ്റ്റമർ പോർട്ടൽ, എക്സ്പീരിയ വഴി ഇഎംഐകൾ അടയ്ക്കുക, ഭാഗിക പ്രീ-പേമെന്‍റുകൾ നടത്തുക, ഭാവി പേമെന്‍റുകൾ കാണുക, സ്റ്റേറ്റ്മെന്‍റുകൾ ഡൗൺലോഡ് ചെയ്യുക എന്നിവയും മറ്റ് നിരവധി കാര്യങ്ങളും ചെയ്യൂ.
നിങ്ങളുടെ ഇഎംഐകൾ കൂടുതൽ മാനേജ് ചെയ്യാൻ ബജാജ് ഫിൻസെർവിലേക്ക് നിങ്ങളുടെ നിലവിലുള്ള പേഴ്സണൽ ലോൺ ട്രാൻസ്ഫർ ചെയ്യുക. ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണുകള്‍ മത്സരക്ഷമമായ പലിശ നിരക്കുകളില്‍ ഓഫർ ചെയ്യുന്നു, ഒപ്പം കൂടുതൽ സൗകര്യാർത്ഥം നിങ്ങള്‍ക്ക് 60 മാസം വരെയുള്ള ദീര്‍ഘിപ്പിച്ച കാലയളവില്‍ നിങ്ങളുടെ ലോണ്‍ തിരിച്ചടയ്ക്കാം.
ബജാജ് ഫിൻസെർവിനൊപ്പം നിങ്ങളുടെ ലോൺ റീഫൈനാൻസ് ചെയ്യാൻ, ലളിതമായ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും മിനിമം ഡോക്യുമെന്‍റേഷൻ ആവശ്യകതകൾ തയ്യാറാക്കി വെക്കുകയും ചെയ്യുക. തൽക്ഷണ അപ്രൂവൽ ലഭിക്കുന്നതിന് നിങ്ങൾക്ക് ഓൺലൈനിൽ അപേക്ഷിക്കാം*.
ആകർഷകമായ പലിശ നിരക്കുകളും ദീർഘിപ്പിച്ച റീപേമെന്‍റ് കാലയളവും കൂടാതെ, ഞങ്ങൾ ഫ്ലെക്സി ലോൺ ആനുകൂല്യങ്ങളും ഓഫർ ചെയ്യുന്നു. ഇതിലൂടെ, ലോൺ കാലയളവിന്‍റെ ആദ്യ ഭാഗത്ത് നിങ്ങൾക്ക് പലിശ മാത്രമുള്ള ഇഎംഐ അടയ്ക്കാം. അതിലുപരി, നിങ്ങൾക്ക് ഒരു പ്രീ-അപ്രൂവ്ഡ് പരിധി നൽകുകയും അതിൽ നിന്ന് അധിക നിരക്കുകൾ ഇല്ലാതെ ഒന്നിലധികം പിൻവലിക്കലുകളും ഡിപ്പോസിറ്റുകളും നടത്തുകയും ചെയ്യാം. ഇവിടെ, നിങ്ങൾ പിൻവലിക്കുന്ന തുകയിൽ മാത്രമേ പലിശ ഈടാക്കുകയുള്ളൂ.
ലെന്‍ഡര്‍മാരെ മാറ്റുന്നതിലൂടെ, ഓണ്‍ലൈന്‍ ലോണ്‍ മാനേജ്‍മെന്‍റ് ടൂളുകള്‍ ഉള്‍പ്പടെ നിരവധി ആനുകൂല്യങ്ങള്‍ നിങ്ങള്‍ ആസ്വദിക്കുന്നു. ഞങ്ങളുടെ കസ്റ്റമര്‍ പോര്‍ട്ടല്‍ എക്സ്പീരിയ അല്ലെങ്കില്‍ ബജാജ് ഫിന്‍സെര്‍വ് എക്സ്പീരിയ ആപ്പ് വഴി നിങ്ങളുടെ ഇഎംഐകൾ അടയ്ക്കാം, നിങ്ങളുടെ സ്റ്റേറ്റ്മെന്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാം, നിങ്ങളുടെ ലോണ്‍ ഫോര്‍ക്ലോസ് ചെയ്യുകയും ചെയ്യാം.
നിങ്ങളുടെ ലോൺ റീഫൈനാൻസ് ചെയ്യുന്നത് പലിശ ലാഭിക്കാനും റീപേമെന്‍റ് കൂടുതൽ മാനേജ് ചെയ്യാനും സഹായിക്കും. ഒരു തൽക്ഷണ പേഴ്സണൽ ലോൺ ബാലൻസ് ട്രാൻസ്ഫറിന് അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങൾ വിശദമായ ചെലവ്-വരവ് വിശകലനം ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുക.
പേഴ്സണൽ ലോൺ ബാലൻസ് തൽക്ഷണം ട്രാൻസ്ഫർ ചെയ്യുന്നതിന് അപേക്ഷിക്കുന്നതിനുള്ള പ്രോസസ്
നിങ്ങളുടെ നിലവിലുള്ള പേഴ്സണല്‍ ലോണ്‍ ബജാജ് ഫിന്‍സെര്‍വിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് താഴെയുള്ള ഘട്ടങ്ങള്‍ പിന്തുടരുക.
- 1 നിങ്ങളുടെ നിലവിലെ ലെൻഡറിന്‍റെ പലിശ നിരക്കുകളും ബജാജ് ഫിൻസെർവിന്‍റേതും തമ്മിൽ താരതമ്യം ചെയ്യുക
- 2 പേഴ്സണല്‍ ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫറിന്‍റെ ചെലവ് കണക്കാക്കുക, ബാധകമായ എല്ലാ ഫീസുകളും ചാര്‍ജ്ജുകളും ഉള്‍പ്പെടെ
- 3 നിങ്ങളുടെ നിലവിലുള്ള ലെൻഡറിൽ നിന്ന് ഒരു എൻഒസി, ഫോർക്ലോഷർ ലെറ്റർ എന്നിവ നേടുക
- 4 ഓണ്‍ലൈന്‍ അപേക്ഷാ ഫോം വഴി ബജാജ് ഫിന്‍സെര്‍വില്‍ നിന്ന് ഒരു തല്‍ക്ഷണ പേഴ്സണല്‍ ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫറിന് അപേക്ഷിക്കുക
- 5 വെരിഫിക്കേഷൻ സുഗമമാക്കുന്നതിന് ആവശ്യമായ ഡോക്യുമെന്‍റുകൾ സമർപ്പിക്കുക
*വ്യവസ്ഥകള്‍ ബാധകം