1 മിനിറ്റ് വായിക്കുക
25 മെയ് 2021

എല്ലാ ചെറിയ ലോണുകളും ഒന്നിലേക്ക് ക്ലബ്ബ് ചെയ്യാൻ ഡെറ്റ് കൺസോളിഡേഷൻ നിങ്ങളെ അനുവദിക്കുന്നു. നിങ്ങളുടെ ക്രെഡിറ്റ് കാർഡിന്‍റെ ബാക്കിയുള്ള ബിൽ ആയാലും അല്ലെങ്കിൽ നിങ്ങളുടെ ബിസിനസിനായി എടുക്കുന്ന ലോൺ ആയാലും, നിങ്ങളുടെ എല്ലാ കടങ്ങളും ഒന്നിച്ചാക്കി തിരിച്ചടയ്ക്കാം. ചെലവേറിയ പലിശ നിരക്കുകളോ ചാർജ്ജുകളോ നൽകാതെ നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയുന്ന നിരവധി മാർഗ്ഗങ്ങളുണ്ട്.

നിങ്ങളുടെ കടങ്ങൾ കൺസോളിഡേറ്റ് ചെയ്യാൻ സഹായിക്കുന്നതിന് നാല് ലളിതമായ ടിപ്സ് ഇതാ.

1 ഒരു ഡെറ്റ് കൺസോളിഡേഷൻ ലോൺ എടുക്കുക

കൺസോളിഡേഷൻ ലോണുകൾ നിങ്ങളുടെ കുടിശ്ശിക തീർപ്പാക്കാൻ സഹായിക്കുന്ന സവിശേഷമായ ലോൺ ഓഫറുകളാണ്. അത്തരം ലോണിന്‍റെ ആശയം പലിശ കൂടിയ പല EMI കള്‍ക്ക് പകരം ന്യായമായ പലിശ നിരക്കിൽ ഒരൊറ്റ ഇൻസ്റ്റാൾമെന്‍റ് അടയ്ക്കുക എന്നതാണ്. വ്യത്യസ്ത പലിശ നിരക്കുള്ള ഒന്നിലധികം കടങ്ങൾ തിരിച്ചടയ്ക്കുന്നതിനേക്കാൾ ഒരേയൊരു ലോൺ അടച്ചാല്‍ മതി എന്നതിനാല്‍ സിംഗിള്‍ ലോണില്‍ റീപേമെന്‍റ് മാനേജ് ചെയ്യാം.

2 നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബാലൻസ് മറ്റൊരു ലെൻഡറിലേക്ക് മാറ്റുക

നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ലെൻഡർ ഉയർന്ന ക്രെഡിറ്റ് പരിധി നല്‍കുന്നില്ലെന്നോ ഉയർന്ന പലിശ നിരക്ക് ഉണ്ടെന്നോ തോന്നുന്നുവെങ്കിൽ, നിങ്ങൾക്ക് എപ്പോഴും പ്രൊവൈഡർമാരെ മാറ്റാവുന്നതാണ്. ഒരു ക്രെഡിറ്റ് കാർഡ് ബാലൻസ് ട്രാൻസ്ഫറിൽ നിങ്ങളുടെ നിലവിലെ ക്രെഡിറ്റ് കാർഡ് ബാലൻസ് പുതിയ ലെൻഡറിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നത് ഉൾപ്പെടുന്നു. ബാലൻസ് അതുതന്നെ ആയിരുന്നാലും, കൂടുതൽ താങ്ങാവുന്ന പലിശ നിരക്കോടെ ഉയർന്ന ക്രെഡിറ്റ് പരിധി നിങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കഴിയും.

3 ഒരു ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍ പരിഗണിക്കുക

നിങ്ങളുടെ ഹോം ലോണിന് ഉയര്‍ന്ന പലിശ നിരക്കും മോശപ്പെട്ട കസ്റ്റമര്‍ സര്‍വീസുമാണ് ഉള്ളതെങ്കിൽ, നിങ്ങള്‍ക്ക് ബാലന്‍സ് ട്രാന്‍സ്ഫര്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഇതിനർത്ഥം നിങ്ങളുടെ ലോൺ ബാലൻസ് പുതിയ ലെൻഡറിലേക്ക് മാറുകയും തുടർന്നുള്ള EMI പുതിയ ലെൻഡറിന് നല്‍കുകയും ചെയ്യും എന്നാണ്. നിങ്ങൾക്ക് ഒന്നിലധികം ഹോം ലോണുകൾ ഉണ്ടെങ്കിൽ, ഇത് പുതിയ ലെൻഡറിലേക്ക് മാറ്റി അവ ഒന്നിച്ചാക്കാം. ഹോം ലോണുകൾ കൺസോളിഡേറ്റ് ചെയ്യാന്‍ ഏറ്റവും സൗകര്യപ്രദവും ലളിതവുമായ മാർഗ്ഗമാണിത്. ടോപ്പ്-അപ്പ് ലോണ്‍, ഡിസ്കൗണ്ടുകള്‍ എന്നിങ്ങനെ ലെന്‍ഡര്‍ നല്‍കുന്ന മറ്റ് ആനുകൂല്യങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നു.

4 ഒരു പേഴ്സണല്‍ ലോണിന് അപേക്ഷിക്കുക

നിങ്ങളുടെ കടങ്ങൾ ഒരുമിച്ചാക്കണമെങ്കില്‍ ഇത് ഏറ്റവും ഫ്ലെക്സിബിൾ ഓപ്ഷനാണ്. സാധാരണയായി രൂ. 25 ലക്ഷം വരെയുള്ള ഗണ്യമായ ഒരു ലോണ്‍ തുക കടം വാങ്ങാന്‍ ഇത് നിങ്ങളെ അനുവദിക്കുന്നു. എളുപ്പത്തിലും കൂടുതൽ സൗകര്യപ്രദവുമായി തിരിച്ചടയ്ക്കുന്നതിന് ഇത് നിങ്ങൾക്ക് ഒരു ഫ്ലെക്സിബിൾ കാലാവധി നല്‍കും. അതിന് പുറമെ, ഇന്‍സ്റ്റന്‍റ് പേഴ്സണൽ ലോൺ വേഗത്തിലുള്ള അപ്രൂവലുകൾ, ഫ്ലെക്സി സൗകര്യം തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും.

നിങ്ങൾക്ക് ക്രെഡിറ്റ് കാർഡ് കടം, ശേഷിക്കുന്ന ലോൺ അല്ലെങ്കിൽ മറ്റേതെങ്കിലും മാനേജ് ചെയ്യാൻ കഴിയാത്ത കടം എന്നിവ ഉണ്ടെങ്കിൽ, ഈ രീതികൾ അവ തടസ്സരഹിതമായി കൺസോളിഡേറ്റ് ചെയ്യാൻ നിങ്ങളെ സഹായിക്കും. നിങ്ങളുടെ കടങ്ങൾ തൽക്ഷണം ഒന്നിച്ചാക്കാൻ നിങ്ങൾക്ക് ബജാജ് ഫിൻസെർവിൽ നിന്ന് ഒരു പേഴ്സണൽ ലോൺ എടുക്കാം.
 

നിരാകരണം:
ഞങ്ങളുടെ വെബ്‌സൈറ്റിലും ബന്ധപ്പെട്ട പ്ലാറ്റ്‌ഫോമുകളിലും/വെബ്‌സൈറ്റുകളിലും ഉൾപ്പെടുത്തിയിട്ടുള്ളതോ ലഭ്യമായതോ ആയ വിവരങ്ങൾ, ഉൽപ്പന്നങ്ങൾ, സേവനങ്ങൾ എന്നിവ അപ്‌ഡേറ്റ് ചെയ്യുന്ന വേളയിൽ, മനപൂർവമല്ലാത്ത തെറ്റുകളോ അക്ഷര പിശകുകളോ അല്ലെങ്കിൽ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിൽ കാലതാമസമോ ഉണ്ടായേക്കാം. ഈ സൈറ്റിലും അതുമായി ബന്ധപ്പെട്ട വെബ് പേജുകളിലും അടങ്ങിയിരിക്കുന്ന മെറ്റീരിയൽ റഫറൻസിനും പൊതുവിവരങ്ങൾക്കുമുള്ളതാണ്, ഏതെങ്കിലും പൊരുത്തക്കേട് ഉണ്ടായാൽ ബന്ധപ്പെട്ട പ്രോഡക്ട്/സർവ്വീസ് ഡോക്യുമെന്‍റിൽ സൂചിപ്പിച്ചിരിക്കുന്ന വിശദാംശങ്ങൾ അതേപടി നിലനിൽക്കും. ഇവിടെ അടങ്ങിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിന് മുമ്പ് വരിക്കാരും ഉപയോക്താക്കളും പ്രൊഫഷണൽ ഉപദേശം തേടേണ്ടതാണ്. പ്രസക്തമായ പ്രോഡക്ട്/സർവ്വീസ് ഡോക്യുമെന്‍റും ബാധകമായ നിബന്ധനകളും വ്യവസ്ഥകളും പരിശോധിച്ചതിന് ശേഷം ഏതെങ്കിലും പ്രോഡക്ടും സർവ്വീസും സംബന്ധിച്ച് അറിവോടെയുള്ള തീരുമാനം എടുക്കുക. എന്തെങ്കിലും പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ, ദയവായി ക്ലിക്ക് ചെയ്യുക ഞങ്ങളെ ബന്ധപ്പെടുക.

*നിബന്ധനകളും വ്യവസ്ഥകളും ബാധകം