ബജാജ് ഫിൻസെർവിൽ നിന്ന് ഓൺലൈൻ ഗോൾഡ് ലോൺ എങ്ങനെ നേടാം?
സ്വർണ്ണാഭരണങ്ങൾ കൊലാറ്ററൽ ആയി വെച്ചുള്ള ലോണ്‍ ഈ വിലപ്പെട്ട ലോഹത്തിന്‍റെ മൂല്യം വിനിയോഗിക്കാനും അടിയന്തിര സാഹചര്യങ്ങളിൽ ആവശ്യമായ പണം കണ്ടെത്താനും അനുവദിക്കുന്നു. ഇന്ന്, ലളിതമായ ഏതാനും ഘട്ടങ്ങൾ പിന്തുടർന്ന് നിങ്ങൾക്ക് ഗോൾഡ് ലോൺ അപേക്ഷ ഓൺലൈനിൽ അയക്കാം.
ഗോൾഡ് ലോണിനുള്ള യോഗ്യതയും ഡോക്യുമെന്‍റേഷൻ ആവശ്യകതകളും വളരെ പരിമിതമാണ്. ലളിതമായ ഗോൾഡ് ലോൺ യോഗ്യതാ മാനദണ്ഡം നിറവേറ്റി ലോണിനായി അപേക്ഷിക്കുന്നതിന് കുറഞ്ഞ പേപ്പർവർക്ക് പൂർത്തിയാക്കുക. പണയം വെച്ച സ്വർണ്ണം നിങ്ങളുടെ ലെൻഡറിന്‍റെ ഏറ്റവും അടുത്തുള്ള ബ്രാഞ്ചിൽ സുരക്ഷിതമായി സൂക്ഷിക്കും, ലോൺ തിരിച്ചടച്ച് കഴിയുമ്പോൾ അത് വീണ്ടെടുക്കാം.
ഗോൾഡ് ലോണിന് ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം
താഴെപ്പറയുന്ന ഏതാനും ഘട്ടങ്ങളിലൂടെ നിങ്ങളുടെ ഗോൾഡ് ലോൺ ഓൺലൈൻ അപേക്ഷ പൂർത്തിയാക്കുക.
ഘട്ടം 1: നിങ്ങൾ തിരഞ്ഞെടുത്ത ലെൻഡിംഗ് സ്ഥാപനത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് പോകുക.
ഘട്ടം 2: വെബ്സൈറ്റിൽ, ഗോൾഡ് ലോൺ പേജിലേക്ക് നാവിഗേറ്റ് ചെയ്യുക.
ഘട്ടം 3: 'ഓൺലൈനിൽ അപേക്ഷിക്കുക' ഓപ്ഷൻ കണ്ടെത്തി തുടരുന്നതിന് ക്ലിക്ക് ചെയ്യുക.
ഘട്ടം 4: അടുത്തതായി, പേജ് നിങ്ങളുടെ ഓൺലൈൻ അപേക്ഷാ ഫോം തുറക്കും. ആവശ്യമായ വ്യക്തിഗത, സാമ്പത്തിക, തൊഴിൽ വിശദാംശങ്ങൾ ഉപയോഗിച്ച് അത് പൂരിപ്പിക്കുക.
ഘട്ടം 5: പണയം വെയ്ക്കാൻ ഉദ്ദേശിക്കുന്ന സ്വർണ്ണത്തിന്‍റെ തൂക്കവും പരിശുദ്ധിയും സംബന്ധിച്ച കൃത്യമായ വിശദാംശങ്ങൾ നല്‍കുക.
ഘട്ടം 6: നിങ്ങളുടെ ഗോൾഡ് ലോൺ അപേക്ഷ പൂർത്തിയാക്കാൻ ആവശ്യമായ ഡോക്യുമെന്‍റുകൾ സമർപ്പിക്കുക.
നിങ്ങളുടെ ഗോൾഡ് ലോൺ അപേക്ഷ ഓൺലൈനിൽ സമർപ്പിച്ചാൽ, പണയം വെച്ച സ്വർണ്ണം നിങ്ങളുടെ ലെൻഡറിന് കൈമാറാനായി തുടരുക. തുടരുന്നതിന് മുമ്പ് ഗോൾഡ് സ്റ്റോറേജിന്‍റെ സുരക്ഷ പരിശോധിക്കുക. ഇൻഡസ്ട്രിയിലെ ഏറ്റവും മികച്ച വോൾട്ടുകളും 24x7 നിരീക്ഷണവും ഉള്ള ഗോൾഡ് സ്റ്റോറേജ് സൗകര്യങ്ങൾ തിരഞ്ഞെടുക്കാം.
അത്തരം സ്റ്റോറേജിൽ കോംപ്ലിമെന്‍ററി ഗോൾഡ് ഇൻഷുറൻസിന്‍റെ ലഭ്യത വായ്പക്കാരന്‍റെ ലെൻഡിംഗ് സ്ഥാപനത്തിലെ വിശ്വാസം ശക്തിപ്പെടുത്തുന്നു.
യോഗ്യതയും ആവശ്യമായ ഡോക്യുമെന്‍റുകളും
ഗോള്‍ഡ് ലോണിന് അപേക്ഷിക്കാൻ നിറവേറ്റേണ്ട ലളിതമായ യോഗ്യതാ മാനദണ്ഡങ്ങളിൽ ഇവ ഉൾപ്പെടുന്നു –
- അപേക്ഷകർ സ്ഥിരമായ വരുമാന സ്രോതസ്സ് ഉള്ള ശമ്പളക്കാരോ അല്ലെങ്കിൽ സ്വയം തൊഴിൽ ചെയ്യുന്നവരോ ആയിരിക്കണം. സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികളിൽ പ്രൊഫഷണലുകളും നോൺ-പ്രൊഫഷണലുകളും ഉൾപ്പെടുന്നു
- ഗോൾഡ് ലോണിനുള്ള കുറഞ്ഞ പ്രായപരിധി 21 വയസ്സും പരമാവധി പരിധി 70 വയസ്സ് വരെയുമാണ്
- സ്വർണ്ണാഭരണങ്ങൾ അല്ലെങ്കിൽ പണയം വെയ്ക്കേണ്ട ആഭരണങ്ങൾ 18, 22, അല്ലെങ്കിൽ 24 കാരറ്റ് പരിശുദ്ധി പാലിക്കണം
സെക്യുവേർഡ് അഡ്വാൻസ് ആയതിനാല്‍, ഗോൾഡ് ലോണുകൾക്ക് മിനിമം ക്രെഡിറ്റ് സ്കോർ ആവശ്യമില്ല. ഗോള്‍ഡ് ലോണിൽ ഈടാക്കുന്ന പലിശ നിരക്കിനെ ഇത് ബാധിക്കില്ല. എന്നാൽ ഗോൾഡ് ലോണിന് അപേക്ഷിക്കുമ്പോൾ 750 അഥവാ അതിൽ കൂടുതൽ ക്രെഡിറ്റ് സ്കോർ ഉള്ളത് നല്ലതാണ്, കാരണം വായ്പ്പക്ക് അത് അനുകൂല നിബന്ധനകൾ നേടാന്‍ നിങ്ങളെ സഹായിക്കും.
അഡ്വാൻസിനുള്ള നിങ്ങളുടെ പരമാവധി യോഗ്യത വിലയിരുത്താൻ ഞങ്ങളുടെ ഗോൾഡ് ലോൺ കാൽക്കുലേറ്റർ ഉപയോഗിക്കുക. നിങ്ങളുടെ പണയ സ്വർണ്ണത്തിന്‍റെ തൂക്കവും പരിശുദ്ധിയും അനുസരിച്ച് ഒരു ഗ്രാമിന്‍റെ നിരക്ക് മനസ്സിലാക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. നിങ്ങളുടെ ഗോൾഡ് ലോൺ അപേക്ഷ അയക്കുന്നതിന് മുമ്പ് ഗോൾഡ് ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കുന്നത് നല്ലതാണ്, കാരണം ഇഎംഐ മിതമായുള്ള ലോൺ തുക തിരഞ്ഞെടുക്കാൻ അത് സഹായിക്കും.
ഗോൾഡ് ലോണിന് അപേക്ഷിക്കാൻ ആവശ്യമായ ഡോക്യുമെന്‍റുകളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:
- പാൻ കാർഡ്, ആധാർ കാർഡ്, വോട്ടർ ഐഡി കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് പോലുള്ള ഐഡന്‍റിറ്റി പ്രൂഫ്, അല്ലെങ്കിൽ ഒരു അംഗീകൃത സ്ഥാപനം നൽകിയ മറ്റ് ഫോട്ടോ ഐഡന്‍റിറ്റി പ്രൂഫ്
- വോട്ടർ ഐഡി കാർഡ്, ആധാർ കാർഡ്, പാസ്പോർട്ട്, യൂട്ടിലിറ്റി ബില്ലുകൾ, റേഷൻ കാർഡ് അല്ലെങ്കിൽ അപേക്ഷകന്‍റെ വിലാസത്തിൽ ഒരു അംഗീകൃത സ്ഥാപനം അല്ലെങ്കിൽ വ്യക്തി നൽകിയ കത്ത് പോലുള്ള അഡ്രസ് പ്രൂഫ്
പേപ്പർവർക്ക് ഈ ആവശ്യങ്ങളില്‍ കർശനമായി പരിമിതമല്ല, ആവശ്യമെങ്കിൽ അധിക ഡോക്യുമെന്‍റുകൾ സമർപ്പിക്കണം.