ഒരു ഫ്ലെക്സി പേഴ്സണല്‍ ലോണിന്‍റെ സവിശേഷതകളും ആനുകൂല്യങ്ങളും
-
നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ വായ്പ എടുക്കൂ
-
നിങ്ങൾക്ക് സാധ്യമാകുമ്പോൾ പ്രീപേ ചെയ്യൂ
-
അധിക ചാർജ്ജുകളൊന്നുമില്ല
-
ചേർത്ത അപേക്ഷകളൊന്നുമില്ല
-
ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനുകള്‍
നിങ്ങളുടെ ലോൺ പരിധിയിൽ നിന്ന് നിങ്ങളുടെ ലോൺ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാനും പ്രീപേമെന്‍റുകൾ നടത്താനും ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ – എക്സ്പീരിയ ഉപയോഗിക്കുക.
-
പലിശ-മാത്രമുള്ള ഇഎംഐകൾ
നിങ്ങളുടെ ഇഎംഐ 45% വരെ കുറയ്ക്കുന്നതിന് കാലയളവിന്‍റെ ആദ്യ ഭാഗത്ത് ഇഎംഐ ആയി പലിശ മാത്രം അടയ്ക്കാൻ തിരഞ്ഞെടുക്കുക*.
-
ദിവസേനയുള്ള പലിശ
നിങ്ങൾ ഉപയോഗിക്കുന്നതിൽ മാത്രം പലിശ അടയ്ക്കുക. ഇൻസൈറ്റ്‌സിനായി ഫ്ലെക്സി ഇന്‍ററസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുക.
ഫ്ലെക്സി പേഴ്സണൽ ലോൺ
ബജാജ് ഫിന്‍സെര്‍വിന്‍റെ ഫ്ലെക്സി ലോണുകള്‍ ഇന്ത്യയില്‍ ഫണ്ടുകള്‍ വായ്പ ലഭ്യമാക്കുന്നതിനുള്ള പുതിയ മാര്‍ഗ്ഗമാണ്. നിങ്ങളുടെ ക്രെഡിറ്റ് പ്രൊഫൈലിന്‍റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് പ്രീ-അപ്രൂവ്ഡ് ലോൺ പരിധി ലഭിക്കുകയും നിങ്ങളുടെ ഫണ്ടിംഗ് ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഇത് ഉപയോഗിക്കുകയും ചെയ്യാം. നിങ്ങൾക്ക് ഫൈനാൻസ് ആവശ്യമുള്ളപ്പോഴെല്ലാം ഈ പരിധിയിൽ നിന്ന് പണം പിൻവലിക്കാനും നിങ്ങളുടെ കൈയിൽ അധിക പണം ഉള്ളപ്പോഴെല്ലാം പ്രീപേ ചെയ്യാനും കഴിയും. നിങ്ങളുടെ ലോൺ പരിധിയിൽ നിന്ന് പിൻവലിക്കുന്നതിന് മാത്രം പലിശ അടയ്ക്കുക, മുഴുവൻ തുകയിലും അടയ്‌ക്കേണ്ടതില്ല. ഇതിലൂടെ, നിങ്ങളുടെ നിരന്തരം വർദ്ധിക്കുന്ന ആവശ്യങ്ങൾ നിറവേറ്റാൻ കഴിയും. പലിശ ദിവസത്തിന്‍റെ അവസാനത്തിൽ ഈടാക്കുന്നതാണ്, കൂടാതെ ലോൺ മികച്ച രീതിയിൽ ഉപയോഗിക്കുന്നതിന് നിങ്ങൾക്ക് ഫ്ലെക്സി ഡേ-വൈസ് ഇന്‍ററസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കാം.
നിങ്ങൾ നടത്തുന്ന ഓരോ പിൻവലിക്കലിനും പാർട്ട്-പ്രീപേമെന്‍റിനും ഞങ്ങൾ അധികമായി ചാർജ്ജ് ഈടാക്കുന്നില്ല. അതിനാൽ, നിങ്ങളുടെ പലിശ കുടിശ്ശികയിൽ ലാഭിക്കുന്നതിന് ഷെഡ്യൂളിന് മുമ്പ് നിങ്ങളുടെ ലോൺ ഫോർക്ലോസ് ചെയ്യാം. അതുപോലെ, പിൻവലിക്കലുകൾക്കും പാർട്ട്-പ്രീപേമെന്‍റുകൾക്കും അധിക പേപ്പർവർക്ക് ഞങ്ങൾ ആവശ്യപ്പെടുന്നില്ല. ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ – എക്സ്പീരിയ വഴി നിങ്ങൾക്ക് ഓൺലൈനിൽ ട്രാൻസാക്ഷൻ നടത്തുകയും വായ്പ ലഭ്യമാക്കുകയും ഫണ്ടുകൾ നിക്ഷേപിക്കുകയും ചെയ്യാം.
ശമ്പളമുള്ള വ്യക്തികള്‍, സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍, പ്രൊഫഷണലുകള്‍, ബിസിനസ്സുകാര്‍ എന്നിവര്‍ക്ക് ഞങ്ങളുടെ ഫ്ലെക്സി പേഴ്സണല്‍ ലോണുകള്‍ ലഭ്യമാണ്. ഞങ്ങൾക്ക് ലളിതമായ യോഗ്യതാ മാനദണ്ഡങ്ങൾ ആണുള്ളത്, നിങ്ങളുടെ ലോണിന് അംഗീകാരം നൽകാൻ അടിസ്ഥാന ഡോക്യുമെന്‍റുകൾ ആവശ്യമാണ്.
ഒരു സവിശേഷമായ ഫ്ലെക്സി ലോൺ സവിശേഷത നിങ്ങൾക്ക് കാലയളവിന്‍റെ ആദ്യ ഭാഗത്ത് നിങ്ങളുടെ ഇഎംഐയുടെ പലിശ ഘടകം മാത്രം അടയ്ക്കാൻ തിരഞ്ഞെടുക്കാം എന്നതാണ്. നിങ്ങൾക്ക് പിന്നീട് പ്രിൻസിപ്പൽ അടയ്ക്കാം. ഇത് നിങ്ങളുടെ ഇൻസ്റ്റാൾമെന്‍റുകൾ 45% വരെ കുറയ്ക്കുന്നു*. പലിശ മാത്രമുള്ള ഇഎംഐകൾ നിങ്ങളുടെ തിരിച്ചടവ് എളുപ്പമാക്കാൻ സഹായിക്കുകയും ചെലവേറിയ സാഹചര്യത്തിലും ഇഎംഐ താങ്ങാനാവുന്നത് ആക്കുന്നു. നിങ്ങള്‍ക്ക് 84 മാസത്തില്‍ കൂടുതല്‍ തിരിച്ചടവ് വ്യാപിപ്പിക്കുകയും ലോണ്‍ കൂടുതല്‍ താങ്ങാനാവുന്നതാക്കുകയും ചെയ്യാം.
ഭവന നവീകരണം, വിവാഹം, യാത്ര തുടങ്ങിയ അല്ലെങ്കിൽ നിങ്ങളുടെ ഫണ്ടിംഗ് ആവശ്യങ്ങളെക്കുറിച്ച് നിങ്ങൾക്ക് ഉറപ്പില്ലാത്തപ്പോൾ എന്നിങ്ങനെയുള്ള പ്രത്യേക സന്ദർഭങ്ങൾക്ക് ഫ്ലെക്സി പേഴ്സണൽ ലോണുകൾ അനുയോജ്യമാണ്.
*വ്യവസ്ഥകള്‍ ബാധകം
**ഫ്ലെക്സി ഹൈബ്രിഡ് ലോണുകൾക്ക് ബാധകം
ശമ്പളമുള്ള വ്യക്തികൾക്ക് ആവശ്യമായ ഡോക്യുമെന്‍റുകൾ
- കെവൈസി ഡോക്യുമെന്‍റുകൾ
- ഫോം 16 അല്ലെങ്കിൽ പുതിയ സാലറി സ്ലിപ്പുകൾ
- കഴിഞ്ഞ ആറ് മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്‍റുകൾ
(ഇവിടെ സൂചിപ്പിച്ചിരിക്കുന്ന ഡോക്യുമെന്‍റ് ലിസ്റ്റ് സൂചകമാണ്. നിങ്ങളുടെ ഫൈനാൻഷ്യൽ പ്രൊഫൈലിനെ ആശ്രയിച്ച് അധിക ഡോക്യുമെന്‍റുകൾ സമർപ്പിക്കാൻ നിങ്ങളോട് ആവശ്യപ്പെടാം.)
ഒരു ഫ്ലെക്സി പേഴ്സണല്‍ ലോണിനുള്ള യോഗ്യതാ മാനദണ്ഡം
ശമ്പളക്കാര്‍ക്ക് വേണ്ടി:
- നിങ്ങൾ 21 വയസ്സിനും 67 വയസ്സിനും* ഇടയിലായിരിക്കണം
- നിങ്ങൾ ഒരു എംഎൻസി, പൊതു അല്ലെങ്കിൽ സ്വകാര്യ കമ്പനിയിലെ ശമ്പളമുള്ള ജീവനക്കാരനായിരിക്കണം
- നിങ്ങൾ യോഗ്യതയുള്ള നഗരത്തിൽ താമസിക്കുന്ന ഒരു ഇന്ത്യൻ പൗരനായിരിക്കണം
ഒരു ഫ്ലെക്സി പേഴ്സണല്‍ ലോണിന് എങ്ങനെ അപേക്ഷിക്കാം
- 1 ഞങ്ങളുടെ ലളിതമായ ഓൺലൈൻ ഫോം തുറക്കുന്നതിന് 'ഓൺലൈനിൽ അപേക്ഷിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക.
- 2 നിങ്ങളുടെ ഫോൺ നമ്പർ ഷെയർ ചെയ്ത് ഒരു ഒടിപി ഉപയോഗിച്ച് ദൃഢീകരിക്കുക.
- 3 അടിസ്ഥാന കെവൈസി, വരുമാനം, തൊഴിൽ വിശദാംശങ്ങൾ എന്നിവ ഉപയോഗിച്ച് ഫോം പൂരിപ്പിക്കുക.
- 4 തൽക്ഷണ അപ്രൂവൽ ലഭിക്കുന്നതിന് നിങ്ങളുടെ ആവശ്യമായ ലോൺ തുകയും കാലയളവും തിരഞ്ഞെടുക്കുക.
- 5 ആവശ്യമായ ഡോക്യുമെന്‍റുകൾ അപ്‌ലോഡ് ചെയ്ത് ഫോം ഓൺലൈനായി സമർപ്പിക്കുക.
- 6 നിങ്ങളുടെ ലോൺ അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യാൻ കാത്തിരിക്കുക.
- 7 നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ പണം പിൻവലിച്ച് 2 മണിക്കൂറിനുള്ളിൽ നിങ്ങളുടെ ബാങ്ക് അക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യൂ.
*വ്യവസ്ഥകള്‍ ബാധകം