ഞങ്ങളുടെ 5X പ്ലസ് റിവാർഡ്സ് ക്രെഡിറ്റ് കാർഡിന്‍റെ സവിശേഷതകളും ആനുകൂല്യങ്ങളും
Features & Benefits of the Bajaj Finserv DBS Bank 5X Plus Rewards Credit Card
Here's all you need to know about the Bajaj Finserv DBS Bank 5X Plus Rewards Credit Card.
-
വെൽകം ബോണസ്*
ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് 4,000 ക്യാഷ് പോയിന്‍റുകൾ വെൽകം ബോണസ് ആയി ലഭിക്കും, അത് 'DBS കാർഡ്+ ഐഎൻ' എന്ന DBS Bank ആപ്പിൽ റിഡീം ചെയ്യാം’.
-
പ്രതിമാസ മൈൽസ്റ്റോൺ ആനുകൂല്യം
പ്രതിമാസം രൂ. 10,000 ന്‍റെ മിനിമം ചെലവഴിക്കലിൽ 5X ക്യാഷ് പോയിന്‍റുകൾ ലഭിക്കുന്നതിന് ദിവസേനയുള്ള ഗ്രോസറികൾ, അപ്പാരൽ, ഹോം അപ്ലയൻസുകൾ എന്നിവയും അതിലേറെയും ഷോപ്പ് ചെയ്യുക.
-
10X ആക്സിലറേറ്റഡ് ക്യാഷ് പോയിന്‍റുകൾ
ബജാജ് ഫിൻസെർവ് ആപ്പ് അല്ലെങ്കിൽ DBS Bank ആപ്പ് - 'DBS കാർഡ്+ ഐഎൻ ഉപയോഗിച്ച് നടത്തിയ യൂട്ടിലിറ്റി, ബിൽ പേമെന്‍റുകൾ, ട്രാവൽ ബുക്കിംഗുകൾ എന്നിവയിൽ 10X ക്യാഷ് പോയിന്‍റുകൾ ലഭിക്കുന്നതിന് നിങ്ങൾക്ക് ഈ കാർഡ് ഉപയോഗിക്കാം’.
-
സബ്സ്ക്രിപ്ഷനുകളിൽ ഡിസ്ക്കൗണ്ട്*
Hotstar പോലുള്ള ഒടിടി സബ്സ്ക്രിപ്ഷനുകൾ വാങ്ങാൻ നിങ്ങൾ ഈ കാർഡ് ഉപയോഗിക്കുമ്പോൾ, ക്യാഷ് പോയിന്‍റുകളുടെ രൂപത്തിൽ നിങ്ങൾക്ക് 20% ഡിസ്‌ക്കൗണ്ട് ലഭിക്കും.
-
എയർപോർട്ട് ലോഞ്ച് ആനുകൂല്യം
ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച്, നിങ്ങൾക്ക് ഒരു വർഷത്തിൽ 4 സൗജന്യ ഡൊമസ്റ്റിക് എയർപോർട്ട് ലോഞ്ച് ആക്സസ് ലഭിക്കും. ക്വാർട്ടറിൽ ഒരിക്കൽ മാത്രമേ നിങ്ങൾക്ക് ഈ സൗകര്യം ഉപയോഗിക്കാനാകൂ.
-
ബജാജ് ഹെൽത്ത് മെമ്പർഷിപ്പ്
ഈ കാർഡ് നിരവധി ആനുകൂല്യങ്ങൾ ഉള്ളതാണ്, അതിൽ ഒന്നാണ് ബജാജ് ഹെൽത്ത് മെമ്പർഷിപ്പ്, അത് നിങ്ങൾക്ക് 3 ഡിസ്‌ക്കൗണ്ട് നിരക്കിൽ ടെലികൺസൾട്ടേഷനുകൾ നൽകുന്നു.
-
ഇന്ധന സർചാർജ് ഒഴിവാക്കൽ
ഒരു വർഷത്തിൽ രൂ. 1,200 വരെ ഇന്ത്യയിലുടനീളമുള്ള ഏത് സ്റ്റേഷനിലും ഇന്ധന സർചാർജ് ഇളവ് ലഭിക്കുന്നതിന് ഈ കാർഡ് ഉപയോഗിക്കുക.
-
വാർഷിക ഫീസ് ഇളവ്
ഈ കാർഡ് ഉപയോഗിച്ച് നിങ്ങൾ ഒരു വർഷത്തിൽ കുറഞ്ഞത് രൂ. 75,000 ചെലവഴിക്കുകയാണെങ്കിൽ, നിങ്ങളുടെ വാർഷിക ഫീസ് ഒഴിവാക്കാം.
-
പതിവ് ചെലവഴിക്കലിൽ ക്യാഷ് പോയിന്‍റുകൾ
ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഓൺലൈനിലും ഓഫ്‌ലൈനിലും ഷോപ്പ് ചെയ്ത് ചെലവഴിക്കുന്ന ഓരോ രൂ. 200 നും 2 ക്യാഷ് പോയിന്‍റുകൾ നേടുക.
-
പലിശരഹിതമായ പണം പിൻവലിക്കൽ*
ഇന്ത്യയിലുടനീളമുള്ള ഏത് എടിഎമ്മിൽ നിന്നും 50 ദിവസം വരെ പലിശ ഈടാക്കാതെ പണം പിൻവലിക്കാൻ നിങ്ങൾക്ക് ഈ കാർഡ് ഉപയോഗിക്കാം.
-
ഡൗൺ പേമെന്‍റിൽ ക്യാഷ്ബാക്ക്
4,000+ വലിയതും ചെറുതുമായ നഗരങ്ങളിൽ ഞങ്ങളുടെ ഏതെങ്കിലും 1.5 ലക്ഷം+ ഇഎംഐ നെറ്റ്‌വർക്ക് പാർട്ട്ണർ സ്റ്റോറുകളിൽ നടത്തിയ ഡൗൺ പേമെന്‍റുകളിൽ 5% ക്യാഷ്ബാക്ക് നേടുക.
-
*നിങ്ങൾ ജോയിനിംഗ് ഫീസ് അടയ്ക്കുകയും ഇഷ്യൂ ചെയ്ത് 60 ദിവസത്തിനുള്ളിൽ കാർഡ് ഉപയോഗിക്കുകയും ചെയ്യുമ്പോൾ വെൽകം റിവാർഡുകൾ നൽകുന്നതാണ്.
*ഓൺലൈൻ സബ്സ്ക്രിപ്ഷനുകളിൽ Hotstar, Prime Video, Zomato Pro എന്നിവ ഉൾപ്പെടുന്നു.
*Processing fee of 2.5% or Rs. 500 (whichever is higher) is applicable.
നിങ്ങൾ തിരയുന്നത് ഇപ്പോഴും കണ്ടെത്തിയില്ലേ?? ഈ പേജിന്‍റെ മുകളിലുള്ള ഏതെങ്കിലും ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.
നിബന്ധനകളും വ്യവസ്ഥകളും ബാധകം
യോഗ്യതാ മാനദണ്ഡങ്ങളും രേഖകളും
താഴെപ്പറയുന്ന അടിസ്ഥാന മാനദണ്ഡങ്ങൾ പാലിക്കുകയാണെങ്കിൽ ആർക്കും ബജാജ് ഫിൻസെർവ് DBS Bank 5X പ്ലസ് റിവാർഡ്സ് ക്രെഡിറ്റ് കാർഡ് ലഭ്യമാക്കാം. നിങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുകയാണെങ്കിൽ, നിങ്ങളുടെ അപേക്ഷാ പ്രക്രിയ പൂർത്തിയാക്കാൻ നിങ്ങൾക്ക് ഒരു കൂട്ടം ഡോക്യുമെന്‍റുകൾ ആവശ്യമാണ്.
യോഗ്യതാ മാനദണ്ഡം
- പൗരത്വം: ഇന്ത്യൻ
- വയസ്: 21 മുതൽ 70 വയസ്സ് വരെ
- ക്രെഡിറ്റ് സ്കോർ: 720 അല്ലെങ്കിൽ അതിൽ കൂടുതൽ
- തൊഴിൽ: സ്ഥിര വരുമാന സ്രോതസ്സ് ഉണ്ടായിരിക്കണം
വിശദാംശങ്ങൾ ആവശ്യമാണ്
- പാൻ കാർഡ് നമ്പർ
- ആധാർ കാർഡ് നമ്പർ
ബജാജ് ഫിൻസെർവ് DBS Bank ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിന് നിങ്ങളുടെ റെസിഡൻഷ്യൽ വിലാസം DBS Bank-ഉം ബജാജ് ഫിൻസെർവും സേവനം നൽകുന്ന ലൊക്കേഷനിൽ ആയിരിക്കേണ്ടത് അത്യാവശ്യമാണ്.
ബജാജ് ഫിൻസെർവ് DBS Bank 5X പ്ലസ് റിവാർഡ്സ് ക്രെഡിറ്റ് കാർഡിന് എങ്ങനെ അപ്ലൈ ചെയ്യാം

ബാധകമായ ഫീസും നിരക്കുകളും
ബജാജ് ഫിൻസെർവ് DBS Bank 5X പ്ലസ് റിവാർഡ്സ് ക്രെഡിറ്റ് കാർഡിനുള്ള ഫീസും നിരക്കുകളും താഴെപ്പറയുന്നു:
ഫീസ് തരം | ബാധകമായ ചാര്‍ജ്ജുകള്‍ |
ജോയിനിംഗ് ഫീ |
രൂ.999 + ജിഎസ്‌ടി |
റിന്യൂവൽ ഫീസ് |
രൂ.999 + ജിഎസ്‌ടി |
റിവാർഡ് റിഡംപ്ഷൻ ഫീസ് |
രൂ. 99 + ജിഎസ്‌ടി ഓരോ റിഡംപ്ഷനും |
ക്യാഷ് അഡ്വാൻസ് ഫീസ് |
ക്യാഷ് തുകയുടെ 2.50% (കുറഞ്ഞത് രൂ. 500) |
വൈകിയുള്ള പേമെന്‍റ് ഫീസ് |
•രൂ. 100 വരെ കുടിശ്ശികയുള്ള തുകയ്ക്ക് നിരക്ക് ഈടാക്കുന്നില്ല |
ഓവർ ലിമിറ്റ് ഫീസ് |
രൂ.600 + ജിഎസ്‌ടി |
ഫൈനാൻസ് നിരക്കുകൾ |
പ്രതിമാസം 4% വരെ അല്ലെങ്കിൽ പ്രതിവർഷം 48% വരെ |
ഇഎംഐ കൺവേർഷൻ പ്രോസസ്സിംഗ് ഫീസ് |
കണ്‍വേര്‍ഷന്‍ തുകയുടെ 2%. മിനിമം രൂ. 249 |
ക്ലിക്ക് ചെയ്യു ക്രെഡിറ്റ് കാർഡ് ഫീസും നിരക്കുകളും സംബന്ധിച്ച് വിശദമായി വായിക്കാൻ.
പുതിയ ഉപഭോക്താക്കൾക്കുള്ള പ്രീ-അപ്രൂവ്ഡ് ഓഫറുകൾ
ഞങ്ങളുടെ പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കൾക്ക് പ്രീ-അപ്രൂവ്ഡ് ഓഫറുകളിൽ നിന്ന് തിരഞ്ഞെടുക്കാം. പരിശോധിക്കുന്നതിന് നിങ്ങളുടെ മൊബൈൽ നമ്പർ മാത്രമാണ് ഞങ്ങൾക്ക് വേണ്ടത്.
നിങ്ങൾ പ്രീ-അപ്രൂവ്ഡ് ഉപഭോക്താക്കളിൽ ഒരാളാണെങ്കിൽ നിങ്ങൾ പൂർണ്ണമായ അപേക്ഷാ നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടതില്ല. ഞങ്ങളുടെ ഗ്രീൻ ചാനൽ ആയി പരിഗണിക്കുക.
നിങ്ങൾക്ക് ഇപ്പോൾ ഒരു കാർഡ് ആവശ്യമില്ലായിരിക്കാം അല്ലെങ്കിൽ പ്രീ-അപ്രൂവ്ഡ് ഓഫർ ഇല്ലായിരിക്കാം. നിങ്ങൾക്ക് അപ്പോഴും വിവിധ ഓഫറുകളിൽ നിന്ന് തിരഞ്ഞെടുക്കാം:
-
നോ കോസ്റ്റ് ഇഎംഐകളിൽ 1 ദശലക്ഷം+ പ്രോഡക്ടുകൾ
ഇൻസ്റ്റ ഇഎംഐ കാർഡ് ഉപയോഗിച്ച് ഇലക്ട്രോണിക്സ്, ഗാഡ്ജെറ്റുകൾ, അപ്പാരൽ എന്നിവ ഷോപ്പ് ചെയ്ത് ബിൽ നോ കോസ്റ്റ് ഇഎംഐകളായി വിഭജിക്കുക. 3,000+ നഗരങ്ങളിൽ 1.2 ലക്ഷം പാർട്ട്ണർ സ്റ്റോറുകളിൽ ഈ കാർഡ് ഉപയോഗിക്കുക.
-
നിങ്ങളുടെ ക്രെഡിറ്റ് നില പരിശോധിക്കുക
നിങ്ങളുടെ ക്രെഡിറ്റ് ഹെൽത്തും സിബിൽ സ്കോറും ആണ് നിങ്ങൾക്ക് ഏറ്റവും നിർണായകമായ ചില ഘടകങ്ങൾ. നിങ്ങളുടെ ക്രെഡിറ്റ് മികച്ചതായി നിലനിർത്താൻ ഞങ്ങളുടെ ക്രെഡിറ്റ് ഹെൽത്ത് റിപ്പോർട്ട് നേടുക.
-
നിങ്ങളുടെ മെഡിക്കൽ ബില്ലുകൾ ഈസി ഇഎംഐകളായി മാറ്റുക
ഹെൽത്ത് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉപയോഗിച്ച് 1,700+ ആശുപത്രികളിൽ 1,000+ ചികിത്സകൾക്കായുള്ള നിങ്ങളുടെ ഹെൽത്ത്കെയർ ബില്ലുകൾ ഈസി ഇഎംഐകളായി മാറ്റുക.
നിങ്ങളുടെ ഹെൽത്ത് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് പരിധി പരിശോധിക്കുക
-
ഓരോ ലൈഫ് ഇവന്‍റിനും പരിരക്ഷയേകാൻ നിങ്ങൾക്കായുള്ള ഇൻഷുറൻസ്
ട്രെക്കിംഗ്, മൺസൂൺ സംബന്ധമായ അസുഖങ്ങൾ, കാറിന്‍റെ താക്കോൽ നഷ്ടപ്പെടൽ/കേടുപാടുകൾ എന്നിവയും അതിലേറെയും ഉൾപ്പെടെ, നിങ്ങളുടെ ജീവിതത്തിലെ എല്ലാ സംഭവങ്ങളും പരിരക്ഷിക്കുന്നതിനായി, കേവലം രൂ. 19 ൽ ആരംഭിക്കുന്ന 400 ലധികം ഇൻഷുറൻസ് പരിരക്ഷകൾ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.
-
ബജാജ് പേ വാലറ്റ് സൃഷ്ടിക്കുക
നിങ്ങളുടെ ഡിജിറ്റൽ വാലറ്റ്, ക്രെഡിറ്റ് കാർഡ്, യുപിഐ എന്നിവ ഉപയോഗിച്ച് പണം അടയ്ക്കാനോ ട്രാൻസ്ഫർ ചെയ്യാനോ നിങ്ങളെ അനുവദിക്കുന്ന ഇന്ത്യയിലെ ഏക ഫോർ-ഇൻ-വൺ വാലറ്റ്.
-
പ്രതിമാസം കേവലം രൂ. 100 കൊണ്ട് ഒരു എസ്ഐപി ആരംഭിക്കുക
SBI, Aditya Birla, HDFC, ICICI Prudential Mutual Fund തുടങ്ങിയ 40+ കമ്പനികളിൽ നിന്നുള്ള 900-ൽ അധികം മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് തിരഞ്ഞെടുക്കുക.
പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍
ബജാജ് ഫിൻസെർവ് DBS Bank 5X പ്ലസ് റിവാർഡ്സ് ക്രെഡിറ്റ് കാർഡ് നിങ്ങളുടെ എല്ലാ ചെലവഴിക്കലുകളിലും ക്യാഷ് പോയിന്‍റുകളുടെ രൂപത്തിൽ നിരവധി റിവാർഡുകൾ സഹിതമാണ് വരുന്നത്.
എല്ലാ റീട്ടെയിൽ ട്രാൻസാക്ഷനുകളിലും ചെലവഴിക്കുന്ന ഓരോ രൂ. 200 നും 2 ക്യാഷ് പോയിന്‍റുകൾ മാത്രമല്ല കാർഡ് നിങ്ങൾക്ക് നൽകുന്നത്:
- നിങ്ങൾ ഒരു മാസത്തിൽ കുറഞ്ഞത് രൂ. 10,000 ചെലവഴിക്കുമ്പോൾ, നിങ്ങൾക്ക് 5X ക്യാഷ് പോയിന്‍റുകൾ ലഭിക്കും, അതായത് സാധാരണ ക്യാഷ് പോയിന്‍റുകളേക്കാൾ 5 മടങ്ങ്.
ഉദാഹരണത്തിന്, നിങ്ങൾ പ്രതിമാസ മൈൽസ്റ്റോൺ പൂർത്തിയാക്കിയ ശേഷം രൂ. 1,000 ചെലവഴിക്കുകയാണെങ്കിൽ, അത് രൂ. 10,000 ആണ്, നിങ്ങൾക്ക് സാധാരണ ക്യാഷ് പോയിന്‍റിനേക്കാൾ 5 മടങ്ങ് ലഭിക്കും, അത് 50 ക്യാഷ് പോയിന്‍റുകളായിരിക്കും.
- ബജാജ് ഫിൻസെർവ് ആപ്പ് അല്ലെങ്കിൽ DBS Bank ആപ്പ് - 'DBS കാർഡ്+ ഐഎൻ' വഴി നിങ്ങൾ യൂട്ടിലിറ്റി, ബിൽ പേമെന്‍റുകൾ, ട്രാവൽ ബുക്കിംഗുകൾ എന്നിവ നടത്തുമ്പോൾ, നിങ്ങൾക്ക് 10X റിവാർഡുകൾ ലഭിക്കുന്നു, അതായത് പതിവ് റിവാർഡുകളേക്കാൾ 10 മടങ്ങ്.
ഉദാഹരണത്തിന്, നിങ്ങൾ ട്രാവൽ ബുക്കിംഗിൽ DBS Bank ആപ്പ് ഉപയോഗിച്ച് രൂ. 1,000 ചെലവഴിക്കുകയാണെങ്കിൽ, നിങ്ങൾക്ക് സാധാരണ റിവാർഡുകളേക്കാൾ 10 മടങ്ങ് ലഭിക്കും, അത് 100 റിവാർഡ് പോയിന്‍റുകളായിരിക്കും.
അതെ, നിങ്ങളുടെ ബജാജ് ഫിൻസെർവ് DBS Bank 5X പ്ലസ് റിവാർഡ്സ് ക്രെഡിറ്റ് കാർഡിൽ വെൽകം ബോണസ് ആയി നിങ്ങൾക്ക് 4,000 ക്യാഷ് പോയിന്‍റുകൾ ലഭിക്കും. നിങ്ങൾ ജോയിനിംഗ് ഫീസ് അടച്ച് കാർഡ് ഡെലിവറി ചെയ്ത് ആദ്യ 60 ദിവസത്തിനുള്ളിൽ ട്രാൻസാക്ഷൻ നടത്തിയാൽ ഈ ക്യാഷ് പോയിന്‍റുകൾ നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതാണ്.
ഉണ്ട്, ബജാജ് ഫിൻസെർവ് DBS Bank 5X പ്ലസ് റിവാർഡ്സ് ക്രെഡിറ്റ് കാർഡിൽ രൂ. 999 + ജിഎസ്‌ടി വാർഷിക ഫീസ് ഉണ്ട്. എന്നിരുന്നാലും, നിങ്ങളുടെ വാർഷിക ചെലവഴിക്കലുകൾ രൂ. 75,000-ന് മുകളിലാണെങ്കിൽ ഈ ചെലവ് അടുത്ത വർഷം ഒഴിവാക്കുന്നതാണ്.
Hotstar, Gaana.com, Voot പോലുള്ള ഒടിടി സബ്സ്ക്രിപ്ഷനുകൾക്കായി നിങ്ങൾ, ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമടയ്ക്കുമ്പോൾ, മറ്റ് പർച്ചേസുകൾ നടത്താൻ റിഡീം ചെയ്യാവുന്ന ക്യാഷ് പോയിന്‍റുകളുടെ രൂപത്തിൽ നിങ്ങൾക്ക് 20% ഡിസ്‌ക്കൗണ്ട് ലഭിക്കും.
ഉദാഹരണത്തിന്, നിങ്ങൾ രൂ. 2,000 വിലയുള്ള സബ്സ്ക്രിപ്ഷൻ എടുക്കുകയാണെങ്കിൽ, നിങ്ങൾക്ക് സബ്സ്ക്രിപ്ഷൻ തുകയുടെ 20% ക്യാഷ് പോയിന്‍റുകളായി ലഭിക്കും, അത് ഈ സാഹചര്യത്തിൽ 400 പോയിന്‍റുകളാണ്.
ദയവായി ശ്രദ്ധിക്കുക: ഒരു വർഷത്തിൽ സബ്സ്ക്രിപ്ഷൻ ആനുകൂല്യങ്ങൾ വഴി ബജാജ് ഫിൻസെർവ് DBS Bank 5X പ്ലസ് റിവാർഡ്സ് ക്രെഡിറ്റ് കാർഡിൽ നേടാൻ കഴിയുന്ന ക്യാഷ് പോയിന്‍റുകളുടെ പരമാവധി പരിധി 2,000 ആണ്.
ബജാജ് ഫിൻസെർവ് DBS Bank ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ട്രാൻസാക്ഷൻ നടത്തുമ്പോഴെല്ലാം യൂസേർസിന് പോയിന്‍റുകളുടെ രൂപത്തിൽ ഓഫർ ചെയ്യുന്ന ഒരു ആനുകൂല്യമാണ് ക്യാഷ് പോയിന്‍റ്. ക്യാഷ്ബാക്ക് ലഭിക്കുന്നതിന് പകരം, ട്രാൻസാക്ഷനിൽ നേടിയ പോയിന്‍റുകൾ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതാണ്.
1 ക്യാഷ് പോയിന്‍റിന്‍റെ മൂല്യം 0.25 പൈസയാണ്. ചെലവഴിക്കുന്ന ഓരോ രൂ. 200 നും, നിങ്ങൾ 2 ക്യാഷ് പോയിന്‍റ് നേടും. ഹോട്ടൽ, ട്രാവൽ ബുക്കിംഗ്, ഷോപ്പിംഗ്, ഫുഡ് തുടങ്ങിയ വിഭാഗങ്ങളിൽ ഇവ ബജാജ് ഫിൻസെർവ് ആപ്പിൽ അല്ലെങ്കിൽ DBS കാർഡ്+ ഐഎൻ ആപ്പിൽ റിഡീം ചെയ്യാം.
ബജാജ് ഫിൻസെർവ് DBS Bank 5X പ്ലസ് റിവാർഡ്സ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച്, ബജാജ് ഫിൻസെർവ് ഹെൽത്ത് ആപ്പ് വഴി രൂ. 75 നിരക്കിൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന ജനറൽ ഫിസിഷ്യൻസിന്‍റെ 3 കോംപ്ലിമെന്‍ററി ടെലികൺസൾട്ടേഷനുകൾ പ്രതിമാസം ലഭിക്കും.