പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

മറ്റേതെങ്കിലും ക്രെഡിറ്റ് കാർഡിൽ നിന്ന് സൂപ്പർകാർഡ് എങ്ങനെയാണ് വ്യത്യസ്തമായിരിക്കുന്നത്?

പേര് സൂചിപ്പിക്കുന്നത് പോലെ , സൂപ്പർകാർഡിന് ചില സൂപ്പർ സവിശേഷതകള്‍ ഉണ്ട്. ഇത് സാധാരണ ക്രെഡിറ്റ് കാർഡിന്‍റെ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു, എന്നാൽ 50 ദിവസം വരെ പലിശ രഹിത പണം പിൻവലിക്കൽ പോലുള്ള അധിക സവിശേഷതകളുമായി വരുന്നു, കൂടാതെ ക്രെഡിറ്റ് കാർഡിന്മേൽ ലോൺ ലഭ്യമാക്കുകയും ചെയ്യുന്നു. ബജാജ് ഫിൻസെർവ് ലിമിറ്റഡ് നെറ്റ്‌വർക്കിൽ ഇതിന് റിവാർഡുകൾ, ആകർഷകമായ കിഴിവുകൾ, പ്രത്യേക ആനുകൂല്യങ്ങൾ എന്നിവയും ഉണ്ട്*.

സൂപ്പർകാർഡ് എടിഎം ക്യാഷ് പിൻവലിക്കലുകൾ വാഗ്ദാനം ചെയ്യുമോ?

അതെ, ഇത് ചെയ്യുന്നു. 50ദിവസം വരെ പലിശ ഇല്ലാതെയുമാണ് ഇത്. നിങ്ങൾ 2.5% പ്രോസസ്സിംഗ് ഫീസ് അടയ്ക്കേണ്ടതുണ്ട്. നിങ്ങൾക്ക് പിൻവലിക്കാനാകുന്ന തുക ലെൻഡറുടെ പോളിസികളെയും നിങ്ങളുടെ സൂപ്പർകാർഡിൽ നൽകിയിരിക്കുന്ന പരിധിയെയും ആശ്രയിച്ചിരിക്കും.

സൂപ്പർകാർഡ് എത്രത്തോളം സുരക്ഷിതമാണ്?

തികച്ചും സുരക്ഷിതമാണ്. സൂപ്പർകാർഡ് 'ഇൻഹാൻഡ്' സെക്യൂരിറ്റി ഫീച്ചറുമായി വരുന്നു, അതിൽ നിങ്ങളുടെ ക്രെഡിറ്റ്, ക്യാഷ് പരിധി നിയന്ത്രിക്കാനും RBL MyCard ആപ്പ് വഴി അന്താരാഷ്ട്ര ട്രാൻസാക്ഷനുകളിൽ ക്യാപ് ചെയ്യാനും കഴിയും

സൂപ്പർകാർഡ് ഉപയോഗിച്ച് എനിക്ക് എന്ത് തരത്തിലുള്ള ഓഫറുകളാണ് ലഭിക്കുക?

ഒരു സൂപ്പർകാർഡ് കസ്റ്റമർ എന്ന നിലയിൽ, ബജാജ് ഫിൻസെർവ് പാർട്ട്ണർ സ്റ്റോറുകളിൽ നിന്നുള്ള പ്രത്യേക ആനുകൂല്യങ്ങൾക്കും രൂ.2,500 ന് മുകളിലുള്ള ചെലവഴിക്കലിനുള്ള തടസ്സരഹിതമായ ഇഎംഐ പരിവർത്തനത്തിനും നിങ്ങൾക്ക് അർഹതയുണ്ട്. സൂപ്പർകാർഡിലെ ഏറ്റവും പുതിയ ഓഫറുകൾക്ക്, ബജാജ് ഫിൻസെർവ് MobiKwik വാലറ്റ് ആപ്പ് ഡൗൺലോഡ് ചെയ്യുക.

കസ്റ്റമറിന് എങ്ങനെ വെൽകം റിവാർഡ് പോയിന്‍റുകൾ നേടാം?

ജോയിനിംഗ് ഫീസ് ഉള്ള ഏത് സൂപ്പർകാർഡ് വേരിയന്‍റും വെൽകം റിവാർഡ് പോയിന്‍റുകൾ സഹിതമാണ് വരുന്നത്. റിവാർഡ് പോയിന്‍റുകൾ പ്രയോജനപ്പെടുത്താൻ, കാർഡ് ഇഷ്യൂ ചെയ്ത് 30 ദിവസത്തിനുള്ളിൽ രൂ. 2,000 അല്ലെങ്കിൽ അതിൽ കൂടുതൽ ട്രാൻസാക്ഷൻ ചെയ്യാൻ കസ്റ്റമർ സൂപ്പർകാർഡ് ഉപയോഗിക്കണം.

സൂപ്പർകാർഡിനുള്ള വാർഷിക ഫീസ് എത്രയാണ്?

കാർഡിന്‍റെ വാർഷിക ഫീസ് കാർഡിന്‍റെ ഓരോ വേരിയന്‍റിനും വ്യത്യാസപ്പെടും.

സൂപ്പർകാർഡ് ഉപയോഗിച്ച് എനിക്ക് എങ്ങനെ റിവാർഡ് പോയിന്‍റുകൾ നേടാം?

സൂപ്പർകാർഡ് ഉപയോഗിക്കുമ്പോൾ അവർ ചെയ്യുന്ന ഓരോ ട്രാൻസാക്ഷനും കസ്റ്റമർ റിവാർഡ് പോയിന്‍റുകൾ നേടുന്നു. മാസാവസാനത്തിൽ റിവാർഡ് പോയിന്‍റുകൾ കസ്റ്റമറിന്‍റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുകയും RBL റിവാർഡ് വെബ്സൈറ്റിൽ റിഡീം ചെയ്യാം.

ഒരു പലിശ രഹിത ലോണിലേക്ക് എന്‍റെ ക്യാഷ് പരിധി എങ്ങനെ മാറ്റാം?

RBL MyCard ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ ലഭ്യമായ ക്യാഷ് പരിധി 90 ദിവസം വരെ പലിശ രഹിത ലോണായി മാറ്റാവുന്നതാണ്.

പലിശരഹിത പണം പിൻവലിക്കലിന്‍റെ പരിധി എത്രയാണ്?

നിങ്ങളുടെ സൂപ്പർകാർഡ് ഉപയോഗിച്ച് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം. ഈ പിൻവലിക്കൽ 50 ദിവസം വരെ പലിശ രഹിതമാണ്; എന്നിരുന്നാലും, ഇത് ഫ്ലാറ്റ് പ്രോസസ്സിംഗ് ഫീസായ 2.5% സഹിതമാണ് വരുന്നത്, റിസ്ക് പോളിസികളെ ആശ്രയിച്ചിരിക്കുന്നു.

ആർക്കാണ് ഒരു ക്യാഷ്ബാക്ക് ക്ലെയിം ചെയ്യാൻ കഴിയുക, അവന്/അവൾക്ക് എപ്പോൾ അത് ലഭിക്കും?

സാധുതയുള്ളതും, പൂജ്യം കുടിശ്ശിക പേമെന്‍റുള്ളതും, 30 ദിവസത്തില്‍ കൂടുതല്‍ ഓവര്‍‌ഡ്യു ആയതുമായ സാധുതയുള്ള കാര്‍ഡ് ഉള്ള തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് മാത്രം ഒരു ക്യാഷ്ബാക്ക് ഓഫറിന് യോഗ്യതയുണ്ട്. നിങ്ങള്‍ ട്രാന്‍സാക്ഷന്‍ നടത്തി 45 ദിവസത്തിന് ശേഷം ക്യാഷ്ബാക്ക് റിവാര്‍ഡ് ചെയ്യും.

ക്യാഷ്ബാക്ക് തുക എത്രയായിരിക്കും?

കാർഡ് ഉടമകൾക്ക് ഒരൊറ്റ ട്രാൻസാക്ഷനിൽ പരമാവധി രൂ. 1,000 വരെ 5% ക്യാഷ്ബാക്ക് ലഭ്യമാക്കാം.

ഏത് ട്രാന്‍സാക്ഷനുകളാണ് ക്യാഷ്ബാക്ക് ലഭ്യമാക്കുന്നത്?

സൂപ്പർകാർഡ് ഉപയോഗിച്ച് RBL ബാങ്ക് പാർട്ട്ണർ സ്റ്റോറിൽ നടത്തിയ ഡൗൺ പേമെന്‍റിന് മാത്രമേ ക്യാഷ്ബാക്ക് സാധുതയുള്ളൂ ഈ ഓഫര്‍ അടച്ച മുഴുവന്‍ തുകയ്‍ക്കോ പേമെന്‍റിലോ മറ്റേതെങ്കിലും ട്രാന്‍സാക്ഷനോ ബാധകമല്ല.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക