ബജാജ് ഫിൻസെർവ് RBL ബാങ്ക് ക്രെഡിറ്റ് കാർഡിന്‍റെ സവിശേഷതകളും ആനുകൂല്യങ്ങളും
-
ലളിതമായ EMI പരിവർത്തനം
രൂ. 2,500 ഉം അതിൽ കൂടുതലും ഉള്ള നിങ്ങളുടെ പർച്ചേസുകൾ ഈസി ഇഎംഐകളായി മാറ്റുക.
-
എമർജൻസി അഡ്വാൻസ്*
സീറോ പ്രോസസ്സിംഗ് ഫീസും പ്രതിമാസം 1.16% പലിശ നിരക്കും സഹിതം നിങ്ങളുടെ ലഭ്യമായ ക്യാഷ് പരിധി 3 മാസത്തേക്ക് പേഴ്സണൽ ലോൺ ആക്കി മാറ്റുക.
-
പലിശരഹിതമായ പണം പിൻവലിക്കൽ
50 ദിവസം വരെ പണം പിൻവലിക്കലിൽ പലിശ ഇല്ല.
-
5% ക്യാഷ്ബാക്ക്
ഏതെങ്കിലും ബജാജ് ഫിൻസെർവ് പാർട്ട്ണർ സ്റ്റോറിൽ ഡൗൺ പേമെന്‍റിൽ 5% ക്യാഷ്ബാക്ക് നേടുക.
-
പോയിന്‍റുകൾ ഉപയോഗിച്ച് പണമടയ്‌ക്കുക
ഇഎംഐ നെറ്റ്‌വർക്കിൽ ഡൗൺ പേമെന്‍റ് അടയ്ക്കാൻ നിങ്ങളുടെ റിവാർഡ് പോയിന്‍റുകൾ റിഡീം ചെയ്യുക.
-
കൂടുതൽ ഷോപ്പ് ചെയ്യൂ, കൂടുതൽ സേവ് ചെയ്യൂ
നിങ്ങൾ സൂപ്പർകാർഡ് ഉപയോഗിച്ച് ഷോപ്പ് ചെയ്യുമ്പോൾ രൂ. 55,000+ വരെ വാർഷിക സമ്പാദ്യം.
-
എയർപോർട്ട് ലോഞ്ച് ആക്‌സസ്
ഒരു വർഷത്തിൽ എട്ട് കോംപ്ലിമെന്‍ററി എയർപോർട്ട് ലോഞ്ച് ആക്സസ് നേടുക.
-
സൌജന്യ മൂവി ടിക്കറ്റുകൾ
സൂപ്പർകാർഡ് ഉപയോഗിച്ച് BookMyShow യിൽ 1+1 സിനിമാ ടിക്കറ്റുകൾ നേടുക.
ബജാജ് ഫിൻസെർവ്, RBL ബാങ്കുമായി സഹകരിച്ച്, നിങ്ങൾക്ക് ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡ് ലഭ്യമാക്കുന്നു. യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കുന്നത് മുതൽ ഹോം അപ്ലയൻസുകൾ വാങ്ങുന്നത് വരെ, ഈ ഇൻസ്റ്റന്‍റ് ക്രെഡിറ്റ് കാർഡ് നിങ്ങളുടെ എല്ലാ ദൈനംദിന ചെലവുകളും എളുപ്പത്തിൽ നിർവ്വഹിക്കാൻ സഹായിക്കുന്നു.
ഈ സൂപ്പർകാർഡ് ഒരു ക്രെഡിറ്റ്, ഡെബിറ്റ്, ലോൺ, ഇഎംഐ കാർഡ് ആണ് -- എല്ലാം ഇതിൽ ഉൾപ്പെടുന്നു. ഈ ക്രെഡിറ്റ് കാർഡിന് ഓൺലൈനായി അപേക്ഷിച്ച് ഇൻഡസ്ട്രിയിലെ ആദ്യ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുക.
*RBL ബാങ്ക് അവരുടെ വിവേചനാധികാരത്തിന് അനുസരിച്ചാണ് ലോൺ നൽകുന്നത്, അതിന്‍റെ പോളിസികൾക്ക് വിധേയവുമാണ്.
യോഗ്യതാ മാനദണ്ഡം
-
പൗരത്വം
ഇന്ത്യൻ
-
വയസ്
25 മുതൽ 65 വയസ്സ് വരെ
-
തൊഴിൽ
സ്ഥിര വരുമാന സ്രോതസ്സ് ഉണ്ടായിരിക്കണം
-
ക്രെഡിറ്റ് സ്കോർ
750 അല്ലെങ്കിൽ അതിൽ കൂടുതൽ
ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ എന്തൊക്കെയാണ്?
ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുന്നതിന് ബജാജ് ഫിൻസെർവിന് എളുപ്പത്തിൽ നിറവേറ്റാവുന്ന യോഗ്യതാ മാനദണ്ഡം ഉണ്ട്. ഇതിൽ ഉൾപ്പെടുന്നവ:
- പ്രായം 25 നും 65 നും ഇടയിൽ ആയിരിക്കണം
- നിങ്ങൾക്ക് പതിവ് വരുമാന ഉറവിടം ഉണ്ടായിരിക്കണം
- കുറഞ്ഞ സിബിൽ സ്കോർ 750 അല്ലെങ്കിൽ അതിൽ ഉയർന്ന ക്രെഡിറ്റ് യോഗ്യത, കൂടാതെ നിങ്ങളുടെ പേമെന്റുകളിൽ വീഴ്ച വരുത്തിയതിന്റെ മുൻകാല റെക്കോർഡുകൾ ഇല്ല
- രാജ്യത്തെ സൂപ്പർകാർഡ് ലൈവ് ലൊക്കേഷനുകൾക്കുള്ളിൽ വരുന്ന ഒരു റെസിഡൻഷ്യൽ വിലാസം
- അപേക്ഷകൻ നിലവിലുള്ള ബജാജ് ഫിൻസെർവ് കസ്റ്റമർ ആയിരിക്കണം കൂടാതെ ബജാജ് ഫിൻസെർവ് EMI നെറ്റ്‌വർക്ക് കാർഡ് ഉടമ കൂടി ആയിരിക്കണം
ഒരു ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് എങ്ങനെ?
ബജാജ് ഫിൻസെർവ് ഓഫർ ചെയ്യുന്ന വിവിധ തരം ക്രെഡിറ്റ് കാർഡുകൾ
ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡ് 17 വ്യത്യസ്ത വേരിയന്‍റുകളിൽ ലഭ്യമാണ്, എന്നാൽ ഓരോ കാർഡിനും വ്യത്യസ്ത യോഗ്യതാ മാനദണ്ഡങ്ങൾ, ആനുകൂല്യങ്ങൾ, ഫീസുകൾ, നിരക്കുകൾ എന്നിവ ഉണ്ട്. ബജാജ് ഫിൻസെർവ് ഓഫർ ചെയ്യുന്ന വിവിധ തരം ക്രെഡിറ്റ് കാർഡുകളുടെ ഒരു ലിസ്റ്റ് ഇതാ:
ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കാൻ ഏതോക്കെ ഡോക്യുമെന്‍റുകൾ ആവശ്യമാണ്?
ബജാജ് ഫിൻസെർവ് ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിന് നിങ്ങൾക്ക് 3 പ്രാഥമിക ഡോക്യുമെന്‍റുകൾ ആവശ്യമാണ് - ഫോട്ടോ, ഐഡന്റിറ്റി, അഡ്രസ് പ്രൂഫ്. അപേക്ഷാ പ്രക്രിയയിൽ അധിക ഡോക്യുമെന്‍റുകൾ ആവശ്യമായി വന്നേക്കാം.
ക്രെഡിറ്റ് കാർഡിന് ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം?
ഒരു ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുന്നത് അതിവേഗവും എളുപ്പവുമാണ്. ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിന്, ഏതാനും ലളിതമായ ഘട്ടങ്ങളിൽ ഓൺലൈനിൽ അപേക്ഷിക്കുക.
- 1 ക്ലിക്ക് ചെയ്യുക ഇവിടെ നിങ്ങളുടെ മൊബൈൽ നമ്പർ എന്‍റർ ചെയ്യുക
- 2 ലഭിച്ച ഒടിപി സമർപ്പിച്ച് നിങ്ങൾക്ക് ബജാജ് ഫിൻസെർവ് RBL ബാങ്ക് ക്രെഡിറ്റ് കാർഡ് ഓഫർ ഉണ്ടോ എന്ന് പരിശോധിക്കുക
- 3 നിങ്ങൾക്ക് ഓഫർ ഉണ്ടെങ്കിൽ, നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഓഫറുകൾ പ്രയോജനപ്പെടുത്തുക
- 4 ഓഫർ ഇല്ലെങ്കിൽ, നിങ്ങളുടെ വിശദാംശങ്ങൾ സമർപ്പിക്കുക
- 5 ഞങ്ങളുടെ പ്രതിനിധിയിൽ നിന്ന് ഒരു കോൾ നേടുക
- 6 ആവശ്യമായ ഡോക്യുമെന്‍റുകൾ സമർപ്പിക്കുക
ഫീസും നിരക്കുകളും
17 സൂപ്പർകാർഡ് വേരിയന്‍റുകൾ ഉണ്ട്, ഓരോ കാർഡിനും വ്യത്യസ്ത ഫീസും നിരക്കുകളും ഉണ്ട്.
ക്രെഡിറ്റ് കാർഡിൽ ബാധകമായ ഫീസുകളും നിരക്കുകളും സംബന്ധിച്ച പൂർണ്ണമായ വിവരങ്ങൾ ലഭിക്കുന്നതിന്, ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിന് നിരവധി ആനുകൂല്യങ്ങളുണ്ട്. മുൻകൂട്ടി നിശ്ചയിച്ച അല്ലെങ്കിൽ പ്രീസെറ്റ് ക്രെഡിറ്റ് പരിധിക്കുള്ളിൽ ട്രാൻസാക്ഷനുകൾ നടത്താനും അധിക നിരക്കുകൾ ഇല്ലാതെ പലിശ രഹിത കാലയളവിനുള്ളിൽ തുക തിരിച്ചടയ്ക്കാനും നിങ്ങൾക്ക് ഒരു ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാം.
എന്നിരുന്നാലും, നിങ്ങളുടെ ക്രെഡിറ്റ് കാർഡ് കുടിശ്ശികകൾ സമയത്ത് അടച്ചില്ലെങ്കിൽ നിങ്ങൾ അഭിമുഖീകരിക്കുന്ന ക്രെഡിറ്റ് കാർഡ് പലിശ നിരക്കുകളും പിഴ നിരക്കുകളും നിങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. പേമെന്‍റ് കുടിശ്ശിക തീയതി നിങ്ങൾ വിട്ടുപോയാൽ, നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബില്ലിൽ അധിക പലിശ നിങ്ങൾക്ക് ലഭിക്കും. ഇന്ത്യയിലെ ഏറ്റവും മികച്ച ക്രെഡിറ്റ് കാർഡുകൾ കുറഞ്ഞ പലിശ നിരക്കുകൾക്കൊപ്പം വരുന്നു.
പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍
ഒരു ക്രെഡിറ്റ് കാർഡ് എന്നത് ഒരു ഫൈനാൻഷ്യൽ ഇൻസ്ട്രുമെന്റാണ്, അത് കാർഡ് ഉടമയെ തൽക്ഷണം പണമടയ്ക്കാതെ ട്രാൻസാക്ഷനുകൾ നടത്താൻ അനുവദിക്കുന്നു. ക്രെഡിറ്റ് കാർഡ് ഇഷ്യൂ ചെയ്യുന്ന കമ്പനി കാർഡ് ഉടമയുടെ പേരിൽ സാധനത്തിനോ സേവനത്തിനോ പണം നൽകുകയും ബില്ലിംഗ് സൈക്കിളിന്‍റെ അവസാനം കാർഡ് ഉടമയ്ക്ക് ഒരു ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്‍റ് നൽകുകയും ചെയ്യുന്നു. അതിൽ കുടിശ്ശികയുള്ള തുക പരാമർശിക്കുന്നു, അത് നിശ്ചിത തീയതിയിലോ അതിനുമുമ്പോ തിരിച്ചടയ്ക്കേണ്ടതുണ്ട്.
ബില്ലിംഗ് സൈക്കിളിന്‍റെ അവസാനത്തിൽ ബാങ്ക് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് കമ്പനി ഒരു ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്‍റ് നൽകും. ബില്ലിംഗ് കാലയളവിൽ നിങ്ങൾ നടത്തിയ എല്ലാ ട്രാൻസാക്ഷനുകളുടെയും സംഗ്രഹം ഇത് നൽകും. ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്‌മെന്‍റിൽ നിങ്ങൾ ബാങ്കിന് നൽകേണ്ട തുക, അടയ്‌ക്കേണ്ട ഏറ്റവും കുറഞ്ഞ തുക, അവസാന തീയതി എന്നിവ ഉണ്ടാകും.
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിന്‍റെ നേട്ടങ്ങൾ താഴെപ്പറയുന്നവയാണ്:
- നിങ്ങൾക്ക് ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ ക്രെഡിറ്റിൽ വാങ്ങാം, അതിനർത്ഥം ഫണ്ടുകളുടെ അഭാവം കാരണം നിങ്ങളുടെ പദ്ധതികൾ മാറ്റിവയ്ക്കേണ്ടതില്ല എന്നാണ്. ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡ് രൂ. 2,500 കവിയുന്ന ബില്ലുകളെ എളുപ്പത്തിൽ അടയ്‌ക്കേണ്ട പ്രതിമാസ ഇൻസ്റ്റാൾമെന്‍റുകളായി മാറ്റുന്നു.
- പല ക്രെഡിറ്റ് കാർഡുകളും കോംപ്ലിമെന്‍ററി എയർപോർട്ട് ലോഞ്ച് ആക്‌സസ്, മറ്റ് ആനുകൂല്യങ്ങൾ എന്നിവയ്‌ക്കൊപ്പം ഇന്ധന സർചാർജിൽ ഇളവ് വാഗ്ദാനം ചെയ്യുന്നു.
- റിഡീം ചെയ്യാവുന്ന റിവാർഡ് പോയിന്‍റുകൾ ഗിഫ്റ്റ് വൗച്ചറുകൾ, ഫ്രീ മൂവി ടിക്കറ്റുകൾ തുടങ്ങിയ മറ്റ് റിവാർഡുകൾ നേടാൻ നിങ്ങളെ സഹായിക്കുന്നു.
- ക്രെഡിറ്റ് കാർഡുകൾ വിവിധ പർച്ചേസുകളിൽ ലാഭകരമായ ഡിസ്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നു. അതിനാൽ, ഗണ്യമായി ലാഭിക്കാൻ അവ നിങ്ങളെ സഹായിക്കുന്നു.
ബജാജ് ഫിൻസെർവ് വെബ്സൈറ്റിലെ യോഗ്യതാ മാനദണ്ഡം പരിശോധിച്ച് നിങ്ങളുടെ യോഗ്യതയെക്കുറിച്ച് നിങ്ങൾക്ക് മനസ്സിലാക്കാം. ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാൻ നിങ്ങൾ പ്രായപൂർത്തിയായിരിക്കണം (18 വയസ്സ്) കൂടാതെ 70 വയസ്സിൽ കൂടരുത്. എന്നിരുന്നാലും, ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡ് 25 മുതൽ 65 വയസ്സ് വരെയുള്ളവർക്ക് മാത്രമാണ് നൽകുന്നത്. സ്ഥിരമായ വരുമാന സ്രോതസ്സും 750 അല്ലെങ്കിൽ അതിൽ കൂടുതലുള്ള ക്രെഡിറ്റ് സ്കോറും ഉള്ളത് അനിവാര്യമായ ആവശ്യകതകളും ആണ്.
ക്രെഡിറ്റ് കാർഡ് ബാലൻസ് എന്നത് ക്രെഡിറ്റ് കാർഡ് കമ്പനിക്ക് നിങ്ങൾ നൽകുന്ന മൊത്തം തുകയാണ്. ഇത് ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്‍റിൽ പരാമർശിച്ചിരിക്കും. പിഴ ഒഴിവാക്കാൻ നിങ്ങൾ ഈ തുക കുടിശ്ശിക തീയതിക്കോ അല്ലെങ്കിൽ അതിന് മുമ്പോ തിരിച്ചടയ്ക്കണം.
നിങ്ങൾ ഒരു ഡെബിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ, ക്രെഡിറ്റ് കാർഡിന് വിപരീതമായി നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നു, അവിടെ ഇഷ്യുവർ നിങ്ങൾക്ക് വേണ്ടി തുക നൽകുന്നു. നിങ്ങൾ അടിസ്ഥാനപരമായി ക്രെഡിറ്റ് കാർഡ് കമ്പനിയിൽ നിന്ന് ഒരു ലോൺ എടുക്കുന്നു, അത് കൃത്യ തീയതിയിലോ അതിന് മുമ്പോ തിരിച്ചടയ്ക്കണം. നിങ്ങൾ കുടിശ്ശികകൾ ക്ലിയർ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ, ശേഷിക്കുന്ന തുകയിൽ നിങ്ങൾക്ക് പലിശ ഈടാക്കുന്നതാണ്.
ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിന് നിങ്ങൾക്ക് 750 അല്ലെങ്കിൽ അതിൽ കൂടുതൽ ക്രെഡിറ്റ് സ്കോർ ഉണ്ടായിരിക്കണം.
അതെ, നിങ്ങൾക്ക് എടിഎമ്മിൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാം. എന്നിരുന്നാലും, അത്തരം ട്രാൻസാക്ഷനുകൾ ഉയർന്ന ഫീസുകളും പലിശ നിരക്കുകളുടെയും ഈടാക്കും. അതായത്, ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡ് നിങ്ങളെ ഏത് എടിഎമ്മിൽ നിന്നും 50 ദിവസം വരെ പലിശ രഹിതമായി പണം പിൻവലിക്കാൻ അനുവദിക്കുന്നു.
ആദ്യമായി ഒരു ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുമ്പോൾ നിങ്ങൾ താഴെപ്പറയുന്ന ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ട്:
- നിങ്ങൾക്ക് സ്ഥിരമായ വരുമാന സ്രോതസ്സ് ഉണ്ടെന്ന് ഉറപ്പുവരുത്തുക. നിങ്ങളുടെ വരുമാനത്തിൽ ഏറ്റക്കുറച്ചിലുണ്ടെങ്കിൽ, ഒരു സെക്യുവേർഡ് ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുന്നത് പരിഗണിക്കുക.
- നിങ്ങൾക്ക് മിനിമം 750 ക്രെഡിറ്റ് സ്കോർ ഉണ്ടെന്ന് ഉറപ്പുവരുത്തുക. മോശമായ ക്രെഡിറ്റ് ഹിസ്റ്ററി നിങ്ങൾക്ക് അപ്രൂവൽ ലഭിക്കാനുള്ള സാധ്യത കുറയ്ക്കും.
- നിങ്ങളുടെ സാമ്പത്തിക ആവശ്യകതകൾ മനസ്സിലാക്കി അതനുസരിച്ച് ഒരു ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുക. ഉദാഹരണത്തിന്, നിങ്ങൾ പതിവായി യാത്ര ചെയ്യുന്ന വ്യക്തിയാണെങ്കിൽ, അത് ബിസിനസ് ആകട്ടെ, നിങ്ങൾക്ക് ട്രാവൽ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം.
ക്രെഡിറ്റിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ഏതെങ്കിലും ഉൽപ്പന്നം വാങ്ങാൻ ക്രെഡിറ്റ് കാർഡ് നിങ്ങളെ അനുവദിക്കുന്നു. എന്നിരുന്നാലും, ഒരു നിശ്ചിത കാലയളവിന് ശേഷം നിങ്ങൾ ഇഷ്യുവറിന് തിരിച്ചടയ്ക്കണം.
പണമിടപാട് സമയത്ത് ഉപയോഗപ്രദമാകുന്ന സാമ്പത്തിക ഉപാധികളാണ് ക്രെഡിറ്റ് കാർഡുകൾ.
ക്രെഡിറ്റ് കാർഡിന് അപ്രൂവൽ ലഭിക്കുന്നതിന് നിങ്ങൾ വരുമാന യോഗ്യതാ മാനദണ്ഡം പാലിക്കണം. എന്നിരുന്നാലും, നിങ്ങൾ വരുമാന സ്രോതസ്സ് ഇല്ലാത്ത വിദ്യാർത്ഥിയാണെങ്കിൽ, നിങ്ങൾക്ക് ഒരു സ്റ്റുഡന്‍റ് ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം.
ഒരു ക്രെഡിറ്റ് കാർഡ് നമ്പർ എന്നത് ഓരോ ക്രെഡിറ്റ് കാർഡിനും മാത്രമുള്ള 16 അക്ക സംഖ്യയാണ്. ക്രെഡിറ്റ് കാർഡ് കമ്പനി തിരിച്ചറിയാൻ ആദ്യ അക്കങ്ങൾ സഹായിക്കുന്നു. ഉദാഹരണത്തിന്, വിസ ക്രെഡിറ്റ് കാർഡുകൾ "4" നമ്പറിൽ ആരംഭിക്കുന്നു, അതേസമയം മാസ്റ്റർകാർഡിന്‍റെ ആരംഭം "5 അക്കത്തിലാണ്". അതുപോലെ, ഡിസ്കവർ ക്രെഡിറ്റ് കാർഡുകൾ "6" എന്ന നമ്പറിൽ ആരംഭിക്കുന്നു". രണ്ട് മുതൽ ആറ് വരെയുള്ള അക്കങ്ങൾ ബാങ്കിനെ തിരിച്ചറിയാൻ സഹായിക്കുന്നു. 7th മുതൽ 15th വരെയുള്ള അക്കങ്ങൾ കാർഡ് ഉടമയുടെ അക്കൗണ്ട് നമ്പർ സൂചിപ്പിക്കുന്നു. അവസാനമായി ശേഷിക്കുന്ന സംഖ്യയെ ചെക്ക് ഡിജിറ്റ് എന്ന് വിളിക്കുന്നു. ശേഷിക്കുന്ന സംഖ്യകളെ അടിസ്ഥാനമാക്കി ഇത് ഓട്ടോമാറ്റിക്കലി ജനറേറ്റുചെയ്യുന്നു. പിശകുകൾ ഇല്ലാതാക്കാൻ ചെക്ക് ഡിജിറ്റ് സഹായിക്കുന്നു.
ഓരോ ക്രെഡിറ്റ് കാർഡിലും ചില അക്കങ്ങൾ അടങ്ങിയിരിക്കും, സാധാരണയായി ഓരോ കാർഡിനും തനതായ 16 അക്ക സംഖ്യാ നമ്പർ ഉണ്ട്. ഏതെങ്കിലും ട്രാൻസാക്ഷൻ പൂർത്തിയാക്കാൻ ഒരു ക്രെഡിറ്റ് കാർഡ് നമ്പർ അനിവാര്യമാണ്. ഇത് ഒരു കാർഡ് ഉടമയെ ആധികാരികമാക്കാൻ സഹായിക്കുന്നു.
ഓരോ ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡും വ്യത്യസ്ത വാർഷിക ഫീസുമായാണ് വരുന്നത്. ഫീസ്, ചാർജ് വിഭാഗത്തിന് കീഴിൽ നിങ്ങളുടെ സൂപ്പർകാർഡിന്‍റെ വാർഷിക ഫീസ് പരിശോധിക്കാം. നിങ്ങൾക്ക് താൽപ്പര്യമുള്ള കാർഡ് വേരിയന്‍റിനുള്ള വാർഷിക ഫീസും ഇവിടെ പരിശോധിക്കാം.
വേൾഡ് പ്രൈം സൂപ്പർകാർഡ്, വേൾഡ് പ്ലസ്, വാല്യൂ പ്ലസ് സൂപ്പർകാർഡ് പോലുള്ള ഏതാനും വേരിയന്‍റുകൾ ഇന്‍റർനാഷണൽ ട്രാൻസാക്ഷൻ സൗകര്യം ഓഫർ ചെയ്യുന്നു.
ഞങ്ങളുടെ മിക്ക ക്രെഡിറ്റ് കാർഡുകളും ഒന്നുകിൽ ജോയിനിംഗ് ഫീസ് ആനുകൂല്യമോ വാർഷിക ഫീസ് ഇളവോ ഇല്ലാതെയാണ് വരുന്നത്. വാർഷിക ഫീസ് ഇളവും ആദ്യ വർഷ സൗജന്യ ആനുകൂല്യവും വാഗ്ദാനം ചെയ്യുന്ന ഞങ്ങളുടെ ക്രെഡിറ്റ് കാർഡുകളുടെ ഒരു ലിസ്റ്റ് ഇതാ:
ജോയിനിംഗ് ഫീസ് ഇല്ലാത്ത ക്രെഡിറ്റ് കാർഡുകൾ-
- പ്ലാറ്റിനം പ്ലസ് സൂപ്പർകാർഡ് – ഫസ്റ്റ്-ഇയർ-ഫ്രീ
- ബിഞ്ച് സൂപ്പർകാർഡ് – ഫസ്റ്റ്-ഇയർ-ഫ്രീ
- പ്ലാറ്റിനം ചോയ്സ് സൂപ്പർകാർഡ് – ഫസ്റ്റ്-ഇയർ-ഫ്രീ
വാർഷിക ഫീസ് ഇളവ് ഉള്ള ക്രെഡിറ്റ് കാർഡുകൾ-
- ബിഞ്ച് സൂപ്പർകാർഡ്
- പ്ലാറ്റിനം ചോയ്സ് സൂപ്പർകാർഡ്
- പ്ലാറ്റിനം പ്ലസ് സൂപ്പർകാർഡ്
- പ്ലാറ്റിനം ഷോപ്പ് ഡെയ്‌ലി
- പ്ലാറ്റിനം എഡ്ജ് സൂപ്പർകാർഡ്
- ഫ്രീഡം സൂപ്പർകാർഡ്
- വേൾഡ് പ്ലസ് സൂപ്പർകാർഡ്
ഓരോ ബജാജ് ഫിൻസെർവ് RBL ബാങ്ക് ക്രെഡിറ്റ് കാർഡിനും വ്യത്യസ്ത പുതുക്കൽ ഫീസാണ് ഉള്ളത്. എന്നിരുന്നാലും, നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ തുക നിങ്ങൾ ചെലവഴിക്കുകയാണെങ്കിൽ ഈ പുതുക്കൽ ഫീസ് ഒഴിവാക്കപ്പെടും.
എല്ലാ 19 ബജാജ് ഫിൻസെർവ് RBL ബാങ്ക് ക്രെഡിറ്റ് കാർഡ് വേരിയന്‍റുകൾക്കും ഇന്ത്യയിലുടനീളമുള്ള ഏത് സ്റ്റോർ/ഔട്ട്ലെറ്റിലും ലഭ്യമാക്കാവുന്ന ഒരു ടച്ച്, പേ സൗകര്യം ഉണ്ട്.
നിയുക്ത പരിധിക്കപ്പുറം നിങ്ങളുടെ കാർഡ് ഉപയോഗിക്കാൻ കഴിയാത്തതിനാൽ നിങ്ങളുടെ ക്രെഡിറ്റ് പരിധി മറികടക്കൽ സാധ്യമല്ല.
നിങ്ങളുടെ ക്രെഡിറ്റ് കാർഡ് മോഷ്ടിക്കപ്പെട്ടാൽ, നിങ്ങൾ ഉടൻ അത് RBL ബാങ്കിലേക്ക് റിപ്പോർട്ട് ചെയ്യണം. നിങ്ങൾക്ക് RBL ബാങ്കിന്‍റെ കസ്റ്റമർ കെയർ എക്സിക്യൂട്ടീവുമായി +91 22 71190900 ൽ ബന്ധപ്പെടാം അല്ലെങ്കിൽ supercardservice@rblbank.com ൽ എഴുതാം.