ഏതാനും മിനിറ്റിനുള്ളിൽ ഒരു പേഴ്സണൽ ലോണിന് അപേക്ഷിക്കൂ

ഒരു പേഴ്സണല്‍ ലോണിന് അപേക്ഷിക്കുന്നതിന് ഞങ്ങളുടെ ഘട്ടം ഘട്ടമായുള്ള ഗൈഡ് പിന്തുടരുക. നിങ്ങള്‍ക്ക് ഓൺലൈൻ അപേക്ഷ ആരംഭിച്ച്, പിന്നീടൊരു സന്ദര്‍ഭത്തില്‍ പുനരാരംഭിക്കാം.

  1. 1 ഞങ്ങളുടെ ഓൺലൈൻ അപേക്ഷാ ഫോം തുറക്കുന്നതിന് 'ഓൺലൈനിൽ അപേക്ഷിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക
  2. 2 ഏതാനും വിവരങ്ങൾ പൂരിപ്പിച്ച് നിങ്ങളുടെ ഫോണിലേക്ക് അയച്ച ഒടിപി വെരിഫൈ ചെയ്യുക
  3. 3 നിങ്ങളുടെ കെവൈസി, വരുമാന ഡാറ്റ എന്‍റർ ചെയ്യുക
  4. 4 നിങ്ങൾ വായ്പ എടുക്കാൻ ആഗ്രഹിക്കുന്ന ലോൺ തുക തിരഞ്ഞെടുക്കുക
  5. 5 നിങ്ങളുടെ അപേക്ഷ സമർപ്പിക്കുക

അടുത്ത ഘട്ടങ്ങളിൽ നിങ്ങളെ ഗൈഡ് ചെയ്യാൻ ഞങ്ങളുടെ പ്രതിനിധി നിങ്ങളെ വിളിക്കുന്നതാണ്. 24 മണിക്കൂറിനുള്ളിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുന്നതാണ്*.

ശമ്പളമുള്ള അപേക്ഷകർക്കായി ഏതാനും അടിസ്ഥാന വിവരങ്ങൾ പങ്കിടുന്നതിലൂടെ ലഭ്യമാക്കാവുന്ന അൺസെക്യുവേർഡ് ലോണുകൾ ബജാജ് ഫിൻസെർവ് നൽകുന്നു. നിങ്ങളുടെ കോണ്ടാക്ട് വിവരങ്ങൾ എന്‍റർ ചെയ്ത് നിങ്ങളുടെ ഫോണിലേക്ക് അയച്ച വൺ-ടൈം പാസ്സ്‍വേർഡ് (ഒടിപി) എന്‍റർ ചെയ്ത് നിങ്ങളുടെ പ്രൊഫൈൽ വെരിഫൈ ചെയ്യുക.

ഞങ്ങളുടെ നിലവിലുള്ള കസ്റ്റമേർസിന് അവരുടെ വിശദാംശങ്ങൾ ഇതിനകം നിലവിലുള്ള ഒരു പ്രീ-ഫിൽഡ് ഫോം ലഭിക്കുന്നു. നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ വിവരങ്ങൾ സ്ഥിരീകരിക്കുക അല്ലെങ്കിൽ ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തുക എന്നതാണ്. നിങ്ങൾ ആഗ്രഹിക്കുന്ന ലോൺ തുക തിരഞ്ഞെടുത്താൽ, 'സമർപ്പിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക, നിങ്ങളുടെ അപേക്ഷ തയ്യാറായിരിക്കും.

പാൻ, റെസിഡൻഷ്യൽ പിൻ പോലുള്ള കെവൈസി വിവരങ്ങൾ പൂരിപ്പിച്ച് പുതിയ ഉപഭോക്താക്കൾക്ക് അവരുടെ ലോൺ അപേക്ഷകൾ പൂർത്തിയാക്കാം. 'സമർപ്പിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ, നിങ്ങൾക്ക് ഞങ്ങളുടെ പ്രതിനിധിയിൽ നിന്ന് ഒരു കോൾ ലഭിക്കും, അവർ നിങ്ങളുടെ സ്ഥിരീകരിച്ച ലോൺ തുകയെക്കുറിച്ച് നിങ്ങളെ അറിയിക്കുകയും നിങ്ങളുടെ ഡോക്യുമെന്‍റുകൾ ശേഖരിക്കുന്നതിന് ഒരു സമയം ക്രമീകരിക്കുകയും ചെയ്യും. ഡോക്യുമെന്‍റ് വെരിഫിക്കേഷന്‍റെ 24 മണിക്കൂറിനുള്ളില്‍* നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ ലോണ്‍ തുക ലഭിക്കും.

നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ ഫണ്ടുകള്‍ വായ്പ എടുക്കാനും അനുവദിച്ച ലോണ്‍ തുകയില്‍ നിന്ന് പ്രീപേ ചെയ്യാനും അനുവദിക്കുന്ന ബജാജ് ഫിന്‍സെര്‍വ് ഫ്ലെക്സി പേഴ്സണല്‍ ലോൺ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും നിങ്ങള്‍ക്കുണ്ട്. പലിശ മാത്രം ഇഎംഐ ആയി അടയ്ക്കാനും കാലയളവിന്‍റെ അവസാനത്തിൽ പ്രിൻസിപ്പൽ തുക തിരിച്ചടയ്ക്കാനും നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഇത് നിങ്ങളുടെ ഇഎംഐ 45% വരെ കുറയ്ക്കുന്നു*.

പേഴ്സണല്‍ ലോണ്‍ യോഗ്യതാ മാനദണ്ഡം:

21 വയസ്സിനും 67 വയസ്സിനും ഇടയിലുള്ള ശമ്പളമുള്ള പ്രൊഫഷണലുകൾക്ക് ലോണിന് അപേക്ഷിക്കാം. നിങ്ങളുടെ പേഴ്സണല്‍ ലോണിന് അപ്രൂവല്‍ നേടുന്നതിന് അടിസ്ഥാന യോഗ്യതാ മാനദണ്ഡം പാലിക്കുകയും ആവശ്യമായ ഡോക്യുമെന്‍റുകൾ സമര്‍പ്പിക്കുകയും ചെയ്യുക.

പേഴ്സണല്‍ ലോണ്‍ പലിശ നിരക്കുകളും ചാര്‍ജുകളും:

ബജാജ് ഫിന്‍സെര്‍വ് ആകര്‍ഷകമായ പലിശ നിരക്കില്‍ പേഴ്സണല്‍ ലോണുകള്‍ ഓഫർ ചെയ്യുന്നു. മറഞ്ഞിരിക്കുന്ന ചാര്‍ജ്ജുകള്‍ ഇല്ലാത്തതിനാല്‍, നിങ്ങളുടെ പേഴ്സണല്‍ ലോണിന്‍റെ ഫീസുകളും ചാര്‍ജ്ജുകളും സംബന്ധിച്ച് നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കുന്നതാണ്.

പേഴ്സണല്‍ ലോണ്‍ ഇഎംഐ കണക്കുകൂട്ടല്‍:

പേഴ്സണല്‍ ലോണ്‍ ഇഎംഐ കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് നിങ്ങളുടെ ഇഎംഐകള്‍ കണക്കാക്കി നിങ്ങളുടെ പ്രതിമാസ ക്യാഷ് ഔട്ട്‍ഫ്ലോ കണക്കാക്കുകയും അതനുസരിച്ച് നിങ്ങളുടെ ലോണ്‍ തിരിച്ചടവ് പ്ലാന്‍ ചെയ്യുകയും ചെയ്യുക.

നിങ്ങളുടെ എല്ലാ ആസൂത്രണം ചെയ്തതും ആസൂത്രണം ചെയ്യാത്തതുമായ ചെലവുകള്‍ക്കും രൂ. 25 ലക്ഷം വരെ കടം വാങ്ങുകയും നിങ്ങള്‍ ഒരു ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണ്‍ തിരഞ്ഞെടുക്കുമ്പോള്‍ സമ്മര്‍ദ്ദ രഹിതമായി തിരിച്ചടയ്ക്കുകയും ചെയ്യുക. നിങ്ങളുടെ ലോൺ ഇഎംഐകൾ എത്രയാണെന്ന് കണക്കാക്കാൻ ഞങ്ങളുടെ ഓൺലൈൻ പേഴ്സണൽ ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കുക.

നിങ്ങൾക്ക് ലോണിന് യോഗ്യതയുണ്ടോ എന്ന് പരിശോധിക്കാൻ ഞങ്ങളുടെ പേഴ്സണൽ ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിക്കാം.

*നിബന്ധനകളും വ്യവസ്ഥകളും ബാധകം

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

ഒരു പേഴ്സണല്‍ ലോണിന് എനിക്ക് എങ്ങനെ അപേക്ഷിക്കാം?

ശമ്പളമുള്ള അപേക്ഷകൻ എന്ന നിലയിൽ, ഞങ്ങളുടെ ലളിതമായ ഓൺലൈൻ അപേക്ഷാ ഫോമിൽ നിങ്ങളുടെ വിശദാംശങ്ങൾ നൽകി നിങ്ങൾക്ക് ഒരു പേഴ്സണൽ ലോണിന് അപേക്ഷിക്കാം. ഈ പേജിന്‍റെ മുകളിൽ 'ഓൺലൈനിൽ അപേക്ഷിക്കുക' എന്നതിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ കോണ്ടാക്ട് വിവരങ്ങൾ എന്‍റർ ചെയ്യുക. നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് അയച്ച ഒടിപി എന്‍റർ ചെയ്ത് നിങ്ങളുടെ പ്രൊഫൈൽ ആധികാരികമാക്കി അപേക്ഷ തുടരുക. നിങ്ങളുടെ ഡോക്യുമെന്‍റുകൾ പങ്കുവെയ്ക്കുകയും നിങ്ങള്‍ക്ക് വായ്പ എടുക്കാൻ സാധ്യതയുള്ള ലോണ്‍ തുക തിരഞ്ഞെടുക്കുകയും ചെയ്യുക. നിങ്ങൾ ഞങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും അടിസ്ഥാന ഡോക്യുമെന്‍റ് വെരിഫിക്കേഷൻ പൂർത്തിയാക്കുകയും ചെയ്താൽ, നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ തന്നെ നിങ്ങൾക്ക് ആവശ്യമായ ഫണ്ടുകൾ ലഭിക്കും.

എന്‍റെ പേഴ്സണല്‍ ലോണ്‍ അപേക്ഷയില്‍ എങ്ങനെ വേഗത്തിലുള്ള അപ്രൂവല്‍ നേടാം?

ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണ്‍ വഴി അപ്രൂവല്‍ നേടുന്നത് എളുപ്പമാണ്. ലളിതമായ യോഗ്യതാ മാനദണ്ഡം പാലിക്കുകയും നിങ്ങളുടെ ഡോക്യുമെന്‍റുകൾ തയ്യാറാക്കി വെക്കുകയും ചെയ്യുക. നിങ്ങൾ മികച്ച ക്രെഡിറ്റ് സ്കോർ ഉള്ള ഒരു ഇന്ത്യൻ പൗരനാണെങ്കിൽ, നിങ്ങളുടെ പേഴ്സണൽ ലോൺ 24 മണിക്കൂറിനുള്ളിൽ ലഭ്യമാക്കാം*. നിങ്ങൾ ബജാജ് ഫിൻസെർവിന്‍റെ നിലവിലെ കസ്റ്റമർ ആണെങ്കിൽ, നിങ്ങളുടെ പേഴ്സണലൈസ്ഡ് പ്രീ-അപ്രൂവ്ഡ് ലോൺ ഓഫർ പരിശോധിച്ച് ക്യൂ ഒഴിവാക്കാം.

*നിബന്ധനകളും വ്യവസ്ഥകളും ബാധകം

പേഴ്സണല്‍ ലോണ്‍ അപ്രൂവല്‍ സമയം എന്താണ്?

പേഴ്സണല്‍ ലോണുകള്‍ പെട്ടന്നുള്ള അല്ലെങ്കില്‍ അടിയന്തിര ചെലവുകള്‍ക്ക് അനുയോജ്യമായതിനാല്‍, പേഴ്സണല്‍ ലോണുകള്‍ക്ക് ബജാജ് ഫിന്‍സെര്‍വ് തല്‍ക്ഷണമുള്ള അപ്രൂവല്‍ വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ ഓൺലൈനിൽ അപേക്ഷാ ഫോം പൂരിപ്പിച്ച് അടിസ്ഥാന വിവരങ്ങൾ നൽകിയാൽ, വെരിഫിക്കേഷൻ അതിവേഗം ചെയ്യുന്നതാണ്. യോഗ്യതാ മാനദണ്ഡം പാലിക്കുകയും അഞ്ച് മിനിറ്റിനുള്ളിൽ അപ്രൂവൽ നേടുകയും ചെയ്യുക.

ഒരു പേഴ്സണൽ ലോണിന് അപേക്ഷിക്കുന്നതിന് എന്തൊക്കെ ഡോക്യുമെന്‍റുകൾ ആവശ്യമാണ്?

ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണ്‍ ലഭ്യമാക്കാൻ, നിങ്ങള്‍ ഇനിപ്പറയുന്നവ സമര്‍പ്പിക്കേണ്ടതുണ്ട്:

പാൻ, ആധാർ, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി അല്ലെങ്കിൽ പാസ്പോർട്ട് പോലുള്ള കെവൈസി ഡോക്യുമെന്‍റുകൾ

  • എംപ്ലോയി ഐഡി കാർഡ്
  • രണ്ട് മാസത്തെ സാലറി സ്ലിപ്പുകൾ
  • മൂന്ന് മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്‍റ്
ഒരു പേഴ്സണല്‍ ലോണ്‍ ഉപയോഗിച്ച് എനിക്ക് എത്ര വായ്പ എടുക്കാനാകും?

ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണ്‍ നിങ്ങള്‍ക്ക് രൂ. 25 ലക്ഷം വരെ വായ്പ എടുക്കാന്‍ അനുവദിക്കുമ്പോള്‍, നിങ്ങൾക്ക് അപേക്ഷിക്കാവുന്ന ലോൺ തുക നിങ്ങളുടെ യോഗ്യതയെ ആശ്രയിച്ചിരിക്കുന്നു. കൃത്യമായ തുക പരിശോധിക്കാൻ, പേഴ്സണൽ ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിക്കുക. നിങ്ങൾ അപ്ലൈ ചെയ്ത് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ഫണ്ടുകൾ ലഭ്യമായാൽ, ഒരു വിവാഹത്തിന് ഫൈനാൻസ് ചെയ്യുക, കടം കൺസോളിഡേറ്റ് ചെയ്യുക എന്നിങ്ങനെ ഏത് ആവശ്യത്തിനും ആ തുക വിനിയോഗിക്കുക.

ഡിസ്ബേർസ്മെന്‍റിന് ശേഷം എനിക്ക് പേഴ്സണൽ ലോൺ റദ്ദാക്കാൻ കഴിയുമോ?

ഡിസ്ബേർസ് ചെയ്യുമ്പോൾ, നിങ്ങൾക്ക് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ പേഴ്സണൽ ലോൺ തുക ലഭിക്കുന്നു. എന്നിരുന്നാലും, ഡിസ്ബേർസ്മെന്‍റിന് ശേഷം നിങ്ങൾ ലോൺ റദ്ദാക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, നിങ്ങളുടെ ബജാജ് ഫിൻസെർവ് റിലേഷൻഷിപ്പ് മാനേജറുമായി ബന്ധപ്പെടുക.

എനിക്ക് ഇതിനകം നിലവിൽ ഒരു പേഴ്സണൽ ലോൺ ഉണ്ടെങ്കിൽ മറ്റൊന്നിന് അപേക്ഷിക്കാൻ കഴിയുമോ?

നിങ്ങൾക്ക് നിലവിൽ ഒന്നുണ്ടെങ്കിലും ഒരു പുതിയ ലോണിന് അപേക്ഷിക്കാം. എന്നിരുന്നാലും, നിങ്ങള്‍ക്ക് അപ്രൂവല്‍ ലഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ റീപേമെന്‍റ് ശേഷി വിശകലനം ചെയ്യും. ഓർക്കുക, ഒരേ സമയത്ത് ഒന്നിലധികം ലോണുകൾക്ക് അപേക്ഷിക്കുന്നത് നിങ്ങളുടെ സിബിൽ സ്കോറിനെ നെഗറ്റീവായി ബാധിക്കും. ഇത് അപ്രൂവൽ ലഭിക്കാനുള്ള നിങ്ങളുടെ സാധ്യതകളെ ബാധിക്കും.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക