നിലവിൽ ലോൺ അപേക്ഷ ഉണ്ടോ?

വീണ്ടും ആരംഭിക്കുക

ഞങ്ങളുടെ ഹോം ലോൺ ബാലൻസ് ട്രാൻസ്ഫറിന്‍റെ സവിശേഷതകളും ആനുകൂല്യങ്ങളും

ഞങ്ങളുടെ ഹോം ലോൺ ബാലൻസ് ട്രാൻസ്ഫറിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം

ഞങ്ങളുടെ ഹോം ലോൺ ബാലൻസ് ട്രാൻസ്ഫറിനെക്കുറിച്ച് എല്ലാം അറിയാൻ ഈ വീഡിയോ കാണുക: സവിശേഷതകളും ആനുകൂല്യങ്ങളും, ഫീസുകളും നിരക്കുകളും, യോഗ്യതാ മാനദണ്ഡം തുടങ്ങിയവ.

  • Top-up  loan of

    രൂ. 1 കോടി ടോപ്പ്-അപ്പ് ലോൺ*

    നിലവിലുള്ള ഹോം ലോൺ ഞങ്ങൾക്ക് ട്രാൻസ്ഫർ ചെയ്ത് രൂ. 1 കോടി വരെ ടോപ്പ്-അപ്പ് ലോൺ പ്രയോജനപ്പെടുത്താം*.

  • Low interest rates

    കുറഞ്ഞ പലിശ നിരക്കുകള്‍

    പ്രതിവർഷം 8.50%* മുതലുള്ള ഞങ്ങളുടെ കുറഞ്ഞ പലിശ നിരക്കില്‍, നിങ്ങളുടെ ഹോം ലോൺ റീഫൈനാൻസ് ചെയ്ത് രൂ. 805/ലക്ഷം വരെ കുറവ് ഇഎംഐ അടയ്ക്കുക*.

  • No restrictions on top-up use

    ടോപ്പ്-അപ്പ് ഉപയോഗത്തിൽ നിയന്ത്രണമില്ല

    മെഡിക്കൽ എമര്‍ജന്‍സി, ഹോം റിപ്പയര്‍, വിദ്യാഭ്യാസം, മറ്റേതെങ്കിലും അടിയന്തിര ആവശ്യങ്ങൾ തുടങ്ങിയ സാഹചര്യങ്ങൾ മാനേജ് ചെയ്യാൻ രൂ. 1 കോടി* ടോപ്പ്-അപ്പ് ലോൺ തുക ഉപയോഗിക്കാം.

  • Convenient tenure

    സൗകര്യപ്രദമായ കാലാവധി

    20 വർഷത്തെ* നീണ്ട കാലാവധിയില്‍ ലോൺ തിരിച്ചടയ്ക്കാം, നിങ്ങളുടെ ഫൈനാൻസ് സൗകര്യപ്രദമായി മാനേജ് ചെയ്യാം.

  • Foreclosure facility

    ഫോർക്ലോഷർ സൗകര്യം

    ഫ്ലോട്ടിംഗ് പലിശ നിരക്ക് ഉള്ള വ്യക്തിഗത വായ്പക്കാർക്ക് അധിക ഫീസ് നൽകാതെ മുഴുവൻ ലോണും ഭാഗിക പ്രീപേമെന്‍റ് നടത്താം അല്ലെങ്കിൽ ഫോർക്ലോസ് ചെയ്യാം.

  • Minimal documentation

    കുറഞ്ഞ ഡോക്യുമെന്‍റേഷൻ

    ഹോം ലോണുകളിലെ ബാലൻസ് ട്രാൻസ്ഫർ പ്രക്രിയ നീണ്ടതാകാം. ഡോക്യുമെന്‍റ് ആവശ്യകത മിനിമം ആക്കി പ്രോസസ് ഞങ്ങള്‍ അനായാസമാക്കുന്നു.

  • Externally benchmarked loans

    ബാഹ്യമായി ബെഞ്ച്മാർക്ക് ചെയ്ത ലോണുകൾ

    റിപ്പോ നിരക്ക്, അനുകൂലമായ വിപണി സാഹചര്യങ്ങളിൽ ആനുകൂല്യം തുടങ്ങിയ ബാഹ്യ ബെഞ്ച്മാർക്കുമായി ലിങ്ക് ചെയ്ത പലിശ നിരക്ക് തിരഞ്ഞെടുക്കുക.

  • Online account management

    ഓൺലൈൻ അക്കൗണ്ട് മാനേജ്മെന്‍റ്

    ലോൺ സ്റ്റാറ്റസും ഇഎംഐ ഷെഡ്യൂളും ഓൺലൈനിൽ എളുപ്പത്തിൽ ആക്സസ് ചെയ്യാം, ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ - മൈ അക്കൗണ്ടിൽ നിങ്ങളുടെ അക്കൗണ്ട് സ്റ്റേറ്റ്മെന്‍റും മറ്റ് ഡോക്യുമെന്‍റുകളും ഡൗൺലോഡ് ചെയ്യാം.

  • *നിബന്ധനകളും വ്യവസ്ഥകളും ബാധകം

കൂടുതല്‍ കാണിക്കുക കുറച്ച് കാണിക്കുക
Home loan balance transfer EMI calculator

ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ ഇഎംഐ കാൽക്കുലേറ്റർ

ഏതാനും വിശദാംശങ്ങൾ നൽകി നിങ്ങളുടെ ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ ഇഎംഐ പരിശോധിക്കുക.

യോഗ്യതാ മാനദണ്ഡവും ആവശ്യമായ ഡോക്യുമെന്‍റുകളും

താഴെപ്പറയുന്ന മാനദണ്ഡങ്ങൾ നിറവേറ്റിയാല്‍ ഞങ്ങളുടെ ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ സൗകര്യത്തിന് അപേക്ഷിക്കാം.

യോഗ്യതാ മാനദണ്ഡം

  • ദേശീയത: ഞങ്ങൾ പ്രവർത്തിക്കുന്ന ഒരു നഗരത്തിൽ പ്രോപ്പർട്ടിയുള്ള ഇന്ത്യൻ നിവാസിയായ ഒരു ഇന്ത്യൻ പൗരനായിരിക്കണം.
  • പ്രായം: ശമ്പളമുള്ളവർ/പ്രൊഫഷണൽ അപേക്ഷകൻ 23 വയസ്സിനും 62 വയസ്സിനും ഇടയിലായിരിക്കണം, സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണൽ 25 വയസ്സിനും 70 വയസ്സിനും ഇടയിലായിരിക്കണം.
    *ലോൺ മെച്യൂരിറ്റി സമയത്തെ പ്രായം, ഉയർന്ന പ്രായപരിധി പ്രായമായി കണക്കാക്കുന്നു.
  • സിബിൽ സ്കോർ: ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ അംഗീകരിക്കുന്നതിന് 750 അല്ലെങ്കിൽ അതിൽ കൂടുതൽ സിബിൽ സ്കോർ അനുയോജ്യമാണ്.
  • തൊഴിൽ: ശമ്പളമുള്ളവർ, ഡോക്ടർമാരെ പോലുള്ള സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണലുകൾ, സ്വയം തൊഴിൽ ചെയ്യുന്ന നോൺ-പ്രൊഫഷണലുകൾ എന്നിവർ അപ്ലൈ ചെയ്യാൻ യോഗ്യരാണ്.

ആവശ്യമായ ഡോക്യുമെന്‍റുകൾ:

  • KYC ഡോക്യുമെന്‍റുകൾ (ഐഡന്‍റിറ്റി, അഡ്രസ് പ്രൂഫ്)
  • വരുമാന തെളിവ് (സാലറി സ്ലിപ്പുകൾ അല്ലെങ്കിൽ പി&എൽ സ്റ്റേറ്റ്‌മെന്‍റ്)
  • ബിസിനസിന്‍റെ തെളിവ് (സ്വയം തൊഴിൽ ചെയ്യുന്ന അപേക്ഷകർക്ക്), കൂടാതെ
  • കഴിഞ്ഞ 6 മാസത്തെ അക്കൗണ്ട് സ്റ്റേറ്റ്‌മെന്‍റുകൾ

കുറിപ്പ്: നിങ്ങളുടെ യഥാർത്ഥ ലോൺ അപേക്ഷയെ അടിസ്ഥാനമാക്കി മാറാവുന്ന ഒരു സൂചക പട്ടികയാണിത്.

Check your home loan balance transfer eligibility

ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ യോഗ്യത പരിശോധിക്കുക

നിങ്ങൾക്ക് എത്ര തുക ലോൺ ലഭിക്കുമെന്ന് കണ്ടെത്തുക.

ഹോം ലോൺ ബാലൻസ് ട്രാൻസ്ഫറിന് എങ്ങനെ അപേക്ഷിക്കാം

ഹോം ലോൺ ബാലൻസ് ട്രാൻസ്ഫറിന് അപേക്ഷിക്കാനുള്ള ഘട്ടം ഘട്ടമായുള്ള ഗൈഡ്

  1. ഈ പേജിലെ 'അപേക്ഷിക്കുക' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  2. മുഴുവൻ പേര്, മൊബൈൽ നമ്പർ, നിങ്ങളുടെ തൊഴിൽ തരം, നിങ്ങൾ അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ലോൺ തരം എന്നിവ എന്‍റർ ചെയ്യുക.
  3. നിങ്ങളുടെ ഫോൺ നമ്പർ വെരിഫൈ ചെയ്യാൻ നിങ്ങളുടെ ഒടിപി ജനറേറ്റ് ചെയ്ത് സമർപ്പിക്കുക.
  4. അടുത്തതായി, ഡ്രോപ്പ്-ഡൗണിൽ നിന്ന് നിലവിലെ ഹോം ലോൺ ലെൻഡറെ തിരഞ്ഞെടുത്ത് നിങ്ങളുടെ പ്രതിമാസ ശമ്പളവും ആവശ്യമായ ലോൺ തുകയും എന്‍റർ ചെയ്യുക.
  5. അടുത്ത ഘട്ടത്തിൽ, നിങ്ങളുടെ ജനന തീയതി, പാൻ നമ്പർ, ഇമെയിൽ ഐഡി, നിലവിലെ ഇഎംഐ തുക, മറ്റ് വിശദാംശങ്ങൾ തുടങ്ങിയ അധിക വിശദാംശങ്ങൾ നൽകുക.
  6. അവസാനമായി, 'സമർപ്പിക്കുക' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

അത്ര തന്നെ! നിങ്ങളുടെ അപേക്ഷ സമർപ്പിച്ചു. അടുത്ത ഘട്ടങ്ങളിലൂടെ ഗൈഡ് ചെയ്യാൻ ഞങ്ങളുടെ പ്രതിനിധി നിങ്ങളെ ബന്ധപ്പെടുന്നതാണ്.

ബാധകമായ ഫീസും നിരക്കുകളും

അപേക്ഷിക്കുന്നതിന് മുമ്പ് ഞങ്ങളുടെ ഫീസും നിരക്കുകളും സംബന്ധിച്ച് വിശദമായി വായിക്കാൻ ഞങ്ങൾ നിങ്ങളോട് നിർദ്ദേശിക്കുന്നു.

ഫീസ് തരം

ബാധകമായ ചാര്‍ജ്ജുകള്‍

പലിശ നിരക്ക് (പ്രതിവർഷം)

ശമ്പളക്കാർ

സ്വയം തൊഴിൽ ചെയ്യുന്നയാൾ

ഡോക്ടർമാർ

8.50%* മുതൽ 15.00%* വരെ പ്രതിവർഷം.

9.50%* മുതൽ 15.00%* വരെ പ്രതിവർഷം.

8.50%* മുതൽ 15.00%* വരെ പ്രതിവർഷം.

പലിശ നിരക്ക് (ടോപ്പ്-അപ്പ് ലോൺ)

9.80%* മുതൽ 18.00%* വരെ പ്രതിവർഷം.

10.00%* മുതൽ 18.00%* വരെ പ്രതിവർഷം.

9.80%* മുതൽ 18.00%* വരെ പ്രതിവർഷം.

പ്രോസസ്സിംഗ് ഫീസ്‌

ലോൺ തുകയിൽ 7% വരെ

ബൗൺസ് നിരക്കുകൾ

രൂ. 3,000 വരെ

പിഴ പലിശ

പ്രതിമാസ ഇൻസ്‌റ്റാൾമെന്‍റ്/ ഇഎംഐ അടയ്‌ക്കുന്നതിൽ എന്തെങ്കിലും കാലതാമസം ഉണ്ടായാൽ, പ്രതിമാസ ഇൻസ്‌റ്റാൾമെന്‍റ്/ ഇഎംഐ, ഡിഫോൾട്ട് തീയതി മുതൽ പ്രതിമാസ ഇൻസ്‌റ്റാൾമെന്‍റ്/ ഇഎംഐ ലഭിക്കുന്നതുവരെ പ്രതിമാസം 2% എന്ന നിരക്കിൽ പിഴപ്പലിശ ഈടാക്കും.

പാർട്ട്-പ്രീപേമെന്‍റ് ചാര്‍ജുകള്‍**

ഇല്ല

ഫ്ലോർക്ലോഷർ നിരക്കുകൾ

ഇല്ല


നിങ്ങൾ തിരയുന്നത് ഇപ്പോഴും കണ്ടെത്തിയില്ലേ?? ഈ പേജിന്‍റെ മുകളിലുള്ള ഏതെങ്കിലും ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

എന്താണ് ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍?

നിലവിലുള്ള ഹോം ലോണ്‍ ഒരു ലെന്‍ഡറില്‍ നിന്ന് മറ്റൊന്നിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍, നിങ്ങള്‍ ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുന്നു. ബജാജ് ഫിൻസെർവിൽ, ഈ സവിശേഷത നിങ്ങളെ പ്രതിവർഷം 8.50%* മുതലുള്ള കുറഞ്ഞ പലിശ നിരക്ക് നേടാൻ അനുവദിക്കുന്നു. കൂടുതൽ സൗകര്യപ്രദമായ നിബന്ധനകളും നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങൾക്ക് രൂ. 1 കോടി* ഗണ്യമായ ടോപ്പ്-അപ്പ് ലോണും ലഭ്യമാക്കുന്നു.

ടോപ്പ്-അപ്പ് ലോൺ എന്നാൽ എന്താണ് അർത്ഥമാക്കുന്നത്?

ഹോം ലോൺ മറ്റൊരു ഫൈനാൻഷ്യൽ സ്ഥാപനത്തിലേക്ക് ട്രാൻസ്ഫർ ചെയ്യുമ്പോൾ ലഭ്യമായ അധിക ഫൈനാൻസിംഗ് ആണ് ഹോം ലോൺ ടോപ്പ്-അപ്പ്. ബജാജ് ഫിൻസെർവിനൊപ്പം നിങ്ങളുടെ നിലവിലെ ഹോം ലോൺ റിഫൈനാൻസ് ചെയ്ത് രൂ. 1 കോടിയുടെ ടോപ്പ്-അപ്പ് ലോൺ നേടുക*.

ടോപ്പ്-അപ്പ് തുകയുടെ കാര്യത്തില്‍ ഉപയോഗത്തിന് പരിമിതിയില്ല, അതായത്, വീട് നവീകരണം അല്ലെങ്കിൽ ഇന്‍റീരിയറുകൾ മുതൽ അടിയന്തിര മെഡിക്കൽ ബില്ലുകൾക്കോ വിവാഹത്തിനോ പോലും നിങ്ങൾക്ക് തുക ഉപയോഗിക്കാം.

എനിക്ക് എപ്പോഴാണ് ഹോം ലോൺ ബാലൻസ് ട്രാൻസ്ഫറിന് അപേക്ഷിക്കാവുന്നത്?

നിലവിലെ ലെൻഡറിന് 6 പ്രതിമാസ ഇൻസ്റ്റാൾമെന്‍റുകൾ അടച്ച ശേഷം ഏത് സമയത്തും ഹോം ലോൺ ബാലൻസ് ട്രാൻസ്ഫറിന് അപേക്ഷിക്കാം. അപേക്ഷിക്കുമ്പോൾ, നിങ്ങളുടെ നിലവിലെ ലോണിൽ കുടിശ്ശിക ശേഷിക്കരുത്.

റീഫൈനാൻസ് ചെയ്യാവുന്ന പരമാവധി ഹോം ലോൺ തുക എത്രയാണ്?

ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ ചെയ്യുമ്പോൾ തുകയ്ക്ക് പരിധി ഇല്ല. അനുവദിച്ച ലോൺ തുക നിങ്ങളുടെ വരുമാന പ്രൊഫൈൽ, സിബിൽ സ്കോർ, വീടിന്‍റെ മൂല്യം എന്നിവ അടിസ്ഥാനമാക്കിയാണ്.

ഹോം ലോൺ ലെൻഡറെ മാറ്റാൻ എത്ര സമയം എടുക്കും?

സാധാരണയായി, ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ വഴി ലെൻഡറിലേക്ക് മാറുന്നതിന് 5 മുതൽ 10 ദിവസം വരെ എടുക്കും. നിലവിലെ ലെൻഡറിൽ നിന്ന് ഫോർക്ലോഷർ ലെറ്ററും മറ്റ് ഡോക്യുമെന്‍റുകളും നിങ്ങൾക്ക് എത്ര വേഗത്തിൽ ലഭിക്കുന്നു എന്നതും ഈ കാലയളവിനെ ബാധിക്കുന്നു.

കൂടുതല്‍ കാണിക്കുക കുറച്ച് കാണിക്കുക