യോഗ്യതാ മാനദണ്ഡവും ആവശ്യമായ ഡോക്യുമെന്‍റുകളും
നിങ്ങൾ ഇവിടെ പരാമർശിച്ചിരിക്കുന്ന അടിസ്ഥാന മാനദണ്ഡങ്ങൾ പാലിക്കുന്നിടത്തോളം കാലം ആർക്കും ഞങ്ങളുടെ ഗോൾഡ് ലോണിന് അപേക്ഷിക്കാം. നിങ്ങളുടെ അപേക്ഷാ പ്രക്രിയ പൂർത്തിയാക്കുന്നതിന് ഏതാനും അടിസ്ഥാന ഡോക്യുമെന്‍റുകൾ സമർപ്പിക്കാൻ നിങ്ങളോട് ആവശ്യപ്പെടും.
യോഗ്യതാ മാനദണ്ഡം
ദേശീയത: ഇന്ത്യൻ
പ്രായം: 21 മുതൽ 70 വരെ
സ്വർണ്ണ പരിശുദ്ധി: 22 കാരറ്റ് അല്ലെങ്കിൽ അതിൽ കൂടുതൽ
ആവശ്യമായ ഡോക്യുമെന്‍റുകൾ
താഴെപ്പറയുന്നവയിൽ ഏതെങ്കിലും ഒന്ന്:
- ആധാർ കാർഡ്
- വോട്ടർ ഐഡി കാർഡ്
- പാസ്സ്പോർട്ട്
- ഡ്രൈവിംഗ് ലൈസന്‍സ്
പാൻ കാർഡ് ആവശ്യമില്ല. എന്നിരുന്നാലും, നിങ്ങൾ രൂ. 5 ലക്ഷത്തിന് മുകളിലുള്ള ഗോൾഡ് ലോണിന് അപേക്ഷിക്കുകയാണെങ്കിൽ നിങ്ങളുടെ പാൻ കാർഡ് സമർപ്പിക്കാൻ ആവശ്യപ്പെടും.
കൂടുതൽ വിവരങ്ങൾ
നിങ്ങൾ യോഗ്യതയുള്ള പ്രായപരിധിക്കുള്ളിൽ ആയിരിക്കുകയും നിങ്ങളുടെ സ്വർണ്ണാഭരണങ്ങൾ കുറഞ്ഞത് 22 കാരറ്റ് ആയിരിക്കുകയും ചെയ്യുന്നിടത്തോളം, നിങ്ങൾക്ക് എളുപ്പത്തിൽ ഗോൾഡ് ലോണിന് യോഗ്യത നേടാം. നിങ്ങളുടെ സ്വർണ്ണ ആസ്തികൾ കൊലാറ്ററൽ ആയി നൽകുന്നതിനാൽ ഈ ലോണിന് അപേക്ഷിക്കാൻ നിങ്ങൾക്ക് ഉയർന്ന സിബിൽ സ്കോർ ഉണ്ടായിരിക്കേണ്ടതില്ല.
ഈ ലോണിന് എതിരെ നിങ്ങൾക്ക് സ്വർണ്ണാഭരണങ്ങൾ മാത്രമേ സെക്യൂരിറ്റിയായി സമർപ്പിക്കാനാകൂ. ഞങ്ങൾ നിലവിൽ സ്വർണ്ണ നാണയങ്ങൾ, ബാറുകൾ, വിഗ്രഹങ്ങൾ, പാത്രങ്ങൾ അല്ലെങ്കിൽ മറ്റേതെങ്കിലും ഇനങ്ങൾ കൊലാറ്ററൽ ആയി സ്വീകരിക്കുന്നില്ല.
നിങ്ങൾ തിരയുന്നത് ഇപ്പോഴും കണ്ടെത്തിയില്ലേ?? ഈ പേജിന്‍റെ മുകളിലുള്ള ഏതെങ്കിലും ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.