സവിശേഷതകളും നേട്ടങ്ങളും

 • Loan up to %$$DL-Loan-Amount$$% for all your needs

  നിങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും രൂ. 50 ലക്ഷം വരെയുള്ള ലോൺ

  ക്ലിനിക് വികസനം മുതൽ നിങ്ങളുടെ കുട്ടിയുടെ ഉന്നത വിദ്യാഭ്യാസം വരെയുള്ള ചെലവുകൾക്കായി രൂ. 50 ലക്ഷം വരെ ഉയർന്ന തുകയ്ക്ക് അനുമതി നേടുക.

 • Lower your EMIs by up to %$$DL-Flexi-EMI$$%* with the Flexi facility

  ഫ്ലെക്സി സൗകര്യം ഉപയോഗിച്ച് നിങ്ങളുടെ ഇഎംഐ 45%* വരെ കുറയ്ക്കുക

  ഞങ്ങളുടെ ഫ്ലെക്സി ലോൺ സൗകര്യം ഉപയോഗിച്ച് പലിശ മാത്രമുള്ള ഇഎംഐ തിരഞ്ഞെടുക്കുകയും നിങ്ങളുടെ ഇഎംഐ ഏകദേശം പകുതിയായി കുറയ്ക്കുകയും ചെയ്യുക.

 • Money in your bank account in %$$DL-Disbursal$$%*

  24 മണിക്കൂറിനുള്ളിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ പണം*

  നിങ്ങളുടെ അപേക്ഷക്ക് അപ്രൂവൽ ലഭിച്ചാൽ ഡോക്ടർമാർക്കായുള്ള ലോൺ കാലതാമസം ഇല്ലാതെ നിങ്ങൾക്ക് ലഭിക്കുന്നതാണ്.

 • Loan repayment tenors of %$$DL-Tenor-Max-Months$$%

  96 മാസത്തെ ലോൺ റീപേമെന്‍റ് കാലയളവ്

  ഡോക്ടര്‍മാര്‍ക്കായുള്ള ലോണ്‍ തിരിച്ചടയ്ക്കുന്നതിന് നിങ്ങള്‍ക്ക് എട്ട് വര്‍ഷം വരെയുള്ള കാലയളവ് തിരഞ്ഞെടുക്കാം.

 • No collateral, minimal paperwork

  കൊലാറ്ററൽ ഇല്ല, കുറഞ്ഞ പേപ്പർവർക്ക്

  നിങ്ങളുടെ അൺസെക്യുവേർഡ് ലോൺ ലഭിക്കുന്നതിന് നിങ്ങളുടെ കെവൈസി ഡോക്യുമെന്‍റുകളും വരുമാന തെളിവും മാത്രം സമർപ്പിക്കുക.

നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നതിന് മെഡിക്കൽ പ്രാക്ടീഷണർമാർക്ക് വേണ്ടിയുള്ള പ്രത്യേക ഓഫറാണ് ഡോക്ടർമാർക്കായുള്ള ലോൺ. റെഗുലർ ടേം ലോണുകളുമായി താരതമ്യം ചെയ്യുമ്പോൾ, ഈ ഓഫറുകൾ അപേക്ഷകരുടെ മെഡിക്കൽ യോഗ്യതകൾ പരിഗണിച്ച് മിനിമൽ ഡോക്യുമെന്‍റേഷൻ, ഡോർസ്റ്റെപ്പ് സേവനങ്ങൾ, അതിവേഗ അപ്രൂവലുകൾ തുടങ്ങിയ നിരവധി ആനുകൂല്യങ്ങൾക്കൊപ്പം ഉയർന്ന ലോൺ തുക ഓഫർ ചെയ്യുന്നു.

ലളിതവും തടസ്സരഹിതവുമായ പ്രക്രിയ പിന്തുടർന്ന് ഓൺലൈനിൽ അപേക്ഷിച്ച് രൂ. 50 ലക്ഷം വരെ വായ്പ എടുക്കുക. ഒരു ബജാജ് ഫിന്‍സെര്‍വ് ഡോക്ടര്‍ ലോണ്‍ തിരഞ്ഞെടുത്ത് നിങ്ങളുടെ പ്ലാന്‍ ചെയ്തതും ചെയ്യാത്തതുമായ ചെലവുകള്‍ നിറവേറ്റുന്നതിന് ആവശ്യമായ ഫണ്ടുകള്‍ നേടുക.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

ഡോക്ടര്‍ ലോണ്‍ യോഗ്യതാ മാനദണ്ഡം

 • സൂപ്പർ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ (എംഡി/ ഡിഎം/ എംഎസ്) - മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്ത ഡിഗ്രി
 • ഗ്രാജുവേറ്റ് ഡോക്ടർമാർ (എംബിബിഎസ്) – മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്ത ഡിഗ്രി
 • ഡെന്‍റിസ്റ്റുകൾ (ബിഡിഎസ്/എംഡിഎസ്) - യോഗ്യത നേടിയതിന് ശേഷം കുറഞ്ഞത് 5 വർഷത്തെ പ്രവർത്തന പരിചയം
 • ആയുർവേദിക്, ഹോമിയോപ്പതി ഡോക്ടർമാർ (ബിഎച്ച്എംഎസ്/ബിഎഎംഎസ്) - യോഗ്യത നേടിയതിന് ശേഷം കുറഞ്ഞത് 2 വർഷത്തെ പ്രവർത്തന പരിചയം

ഇതിനൊപ്പം, നിങ്ങൾ ഇന്ത്യയിൽ താമസിക്കുന്ന ഒരു പൗരനായിരിക്കണം.

ഒരു ഡോക്ടര്‍ ലോണിന് അപേക്ഷിക്കുന്നത് എങ്ങനെയാണ്

ഡോക്ടര്‍മാര്‍ക്കായുള്ള ലോണിന് അപേക്ഷിക്കുന്നതിനുള്ള വിശദമായ ഗൈഡ് ഇതാ. നിങ്ങള്‍ക്ക് നിങ്ങളുടെ ഓണ്‍ലൈന്‍ അപേക്ഷ ആരംഭിക്കുകയും പിന്നീട് അത് പുനരാരംഭിക്കുകയും ചെയ്യാം.

 1. 1 അപേക്ഷാ ഫോം തുറക്കുന്നതിന് 'ഓൺലൈനിൽ അപേക്ഷിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക
 2. 2 നിങ്ങളുടെ ഫോൺ നമ്പറും അതിലേക്ക് അയച്ച ഒടിപിയും എന്‍റർ ചെയ്യുക
 3. 3 നിങ്ങളുടെ വ്യക്തിഗത, പ്രൊഫഷണൽ വിവരങ്ങൾ ഷെയർ ചെയ്യുക
 4. 4 നിങ്ങളുടെ അപേക്ഷ സമർപ്പിക്കുക

ഞങ്ങളുടെ പ്രതിനിധി നിങ്ങളെ വിളിക്കുകയും അടുത്ത ഘട്ടം സംബന്ധിച്ച് നിങ്ങളെ ഗൈഡ് ചെയ്യുന്നതുമാണ്.

നിർദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യതകൾ, പ്രവർത്തന പരിചയം, വാർഷിക വരുമാനം, പ്രായം എന്നിവ ഉൾപ്പെടെ ഏതാനും യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചതിന് ശേഷം ഡോക്ടർമാർക്ക് ബജാജ് ഫിൻസെർവിൽ നിന്ന് ലോൺ ലഭ്യമാക്കാം. നിങ്ങൾ യോഗ്യതാ മാനദണ്ഡം പാലിച്ചുകഴിഞ്ഞാൽ, ഈ പേജിലെ 'ഓൺലൈനിൽ അപേക്ഷിക്കുക' ബട്ടണിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ആപ്ലിക്കേഷൻ ആരംഭിക്കുക.

ആപ്ലിക്കേഷൻ പ്രോസസ് പൂർത്തിയാക്കാൻ 5 മിനിറ്റിൽ കുറവ് സമയം എടുക്കും, നിങ്ങളുടെ അപേക്ഷ പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിൽ, നിങ്ങൾക്ക് പിന്നീട് മടങ്ങി വന്ന്, അപേക്ഷ എവിടെയാണോ അവസാനിപ്പിച്ചത് അവിടെ നിന്ന് വീണ്ടും തുടരാം.

ബജാജ് ഫിന്‍സെര്‍വ് ഡോക്ടര്‍ ലോണ്‍ തിരഞ്ഞെടുത്ത് വെറും 24 മണിക്കൂറില്‍ നിങ്ങള്‍ക്ക് ആവശ്യമായ പണം നേടുക*

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

ഡോക്ടർ ലോണിനുള്ള ഫീസും നിരക്കുകളും

ഫീസ്‌ തരങ്ങള്‍

ബാധകമായ ചാര്‍ജുകള്‍

പലിശ നിരക്ക്

പ്രതിവർഷം 14%- 17%.

പ്രോസസ്സിംഗ് ഫീസ്

ലോൺ തുകയുടെ 2% വരെ (നികുതികളും)

പിഴ പലിശ

2% പ്രതിമാസം

ബൗൺസ് നിരക്കുകൾ

ഓരോ ബൌൺസിനും രൂ. 3,000 വരെ (നികുതികൾ ഉൾപ്പെടെ)

ഡോക്യുമെന്‍റ് പ്രോസസ്സിംഗ് നിരക്കുകൾ 

2,360 രൂ. വരെ (ഒപ്പം നികുതികളും)

 

ഡോക്ടര്‍മാര്‍ക്കായുള്ള ലോണുകളിൽ ബാധകമായ പൂര്‍ണ്ണമായ ഫീസുകളും ചാര്‍ജ്ജുകളും സംബന്ധിച്ച് നിങ്ങള്‍ക്ക് വായിക്കാം hഇഅർഇ.

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

എന്താണ് ഫ്ലെക്സി ലോണ്‍ സൗകര്യം?

നിങ്ങളുടെ ആവശ്യമനുസരിച്ച് നിങ്ങളുടെ ലോൺ പരിധിയിൽ നിന്ന് പണം പിൻവലിക്കാനും പ്രീപേ ചെയ്യാനും അനുവദിക്കുന്ന ഒരു സവിശേഷമായ ഫൈനാൻഷ്യൽ ഓഫറാണ് ഫ്ലെക്സി ലോൺ സൗകര്യം. നിങ്ങൾ ഉപയോഗിക്കുന്ന തുകയിൽ മാത്രമേ നിങ്ങൾക്ക് പലിശ ഈടാക്കുകയുള്ളൂ, നിങ്ങളുടെ ഇഎംഐ 45% വരെ കുറയ്ക്കാനുള്ള ഓപ്ഷനും നിങ്ങൾക്കുണ്ട്*. യോഗ്യതാ മാനദണ്ഡം പാലിക്കുന്ന ഡോക്ടര്‍മാര്‍ക്ക് ബജാജ് ഫിന്‍സെര്‍വ് ഫ്ലെക്സി ലോണ്‍ സൗകര്യം ഓഫർ ചെയ്യുന്നു.

എന്‍റെ ഡോക്ടര്‍ ലോണിന്‍റെ ലോണ്‍ അക്കൗണ്ട് സ്റ്റേറ്റ്‍മെന്‍റ് എവിടെ കണ്ടെത്താം?

നിങ്ങളുടെ ലോൺ അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ്, നിങ്ങളുടെ റീപേമെന്‍റ് ഷെഡ്യൂൾ, നിങ്ങളുടെ ഡോക്ടർ ലോണിന്‍റെ മറ്റ് വിശദാംശങ്ങൾ എന്നിവ എന്‍റെ അക്കൗണ്ടിൽ ലഭ്യമാണ്. വാസ്തവത്തിൽ, ഞങ്ങളുടെ കസ്റ്റമർ പോർട്ടലിലെ എന്‍റെ റിലേഷൻസ് ടാബിന് കീഴിൽ ബജാജ് ഫിൻസെർവിൽ നിങ്ങളുടെ മുമ്പത്തെ എല്ലാ ട്രാൻസാക്ഷനുകളുടെയും വിശദാംശങ്ങൾ നിങ്ങൾക്ക് കാണാൻ കഴിയും.

ഒരു ഡോക്ടര്‍ ലോൺ ഓഫറിലുള്ള പരമാവധി തുക എത്രയാണ്?

ബജാജ് ഫിന്‍സെര്‍വ് രൂ. 50 ലക്ഷം വരെയുള്ള ഡോക്ടര്‍ ലോണുകള്‍ ഓഫർ ചെയ്യുന്നു. ഞങ്ങളുമായി ഏതാനും അടിസ്ഥാന വിവരങ്ങൾ പങ്കിട്ട് നിങ്ങൾക്കായുള്ള പ്രീ-അപ്രൂവ്ഡ് ഡോക്ടർ ലോൺ തുക പരിശോധിക്കാം. അതേസമയം, നിങ്ങളുടെ വിശദാംശങ്ങൾ ഓൺലൈൻ ഫോമിൽ നൽകി നിങ്ങൾക്ക് ആവശ്യമുള്ള ഡോക്ടർ ലോൺ ലഭ്യമാക്കാം.

ഒരു ഫ്ലെക്സി ലോണും ടേം ലോണും തമ്മിലുള്ള വ്യത്യാസം എന്താണ്?

ഡോക്ടര്‍മാര്‍ക്കായി ബജാജ് ഫിന്‍സെര്‍വ് ഓഫർ ചെയ്യുന്ന ഡോക്ടര്‍ ലോണുകളുടെ രണ്ട് വേരിയന്‍റുകളാണ് ഫ്ലെക്സി ലോണും ടേം ലോണും.

നിങ്ങള്‍ക്ക് ആവശ്യമുള്ള തുക പ്രയോജനപ്പെടുത്തുകയും ലോണ്‍ കാലയളവില്‍ തിരിച്ചടയ്ക്കുകയും ചെയ്യുന്ന ഒരു റെഗുലർ ഡോക്ടര്‍ ലോണാണ് ടേം ലോണ്‍. നിങ്ങളുടെ ഇന്‍സ്റ്റാള്‍മെന്‍റുകള്‍ ഒരു പലിശ ഘടകവും പ്രിന്‍സിപ്പല്‍ ഘടകവും ഉള്‍പ്പെടുന്നു, കൂടാതെ ഇഎംഐ കാലയളവില്‍ ഉടനീളം നിശ്ചിത തുക ആയി തുടരുന്നു.

അതേസമയം ഫ്ലെക്സി ലോൺ സൗകര്യം നിങ്ങളുടെ സൗകര്യപ്രകാരം പിൻവലിക്കാനും തിരിച്ചടയ്ക്കാനും കഴിയുന്ന ഒരു ലോൺ പരിധിയിലേക്ക് ആക്സസ് നൽകുന്ന ഒരു സ്മാർട്ട് ലോൺ ഓപ്ഷനാണ്. ഫ്ലെക്സി സൗകര്യം ഉപയോഗിച്ച്, കാലയളവിന്‍റെ ആദ്യ ഭാഗത്ത് പലിശ മാത്രമുള്ള ഇഎംഐകളുടെ ഓപ്ഷനുണ്ട്, അത് നിങ്ങളുടെ ഇഎംഐകൾ 45% വരെ കുറയ്ക്കാൻ സഹായിക്കും*.

പേര് സൂചിപ്പിക്കുന്നത് പോലെ, ഫ്ലെക്സി ലോൺ ഓപ്ഷൻ കൂടുതൽ ഫ്ലെക്സിബിളാണ്, ലോൺ റീപേമെന്‍റുകളുടെ ഭാരം കുറയ്ക്കാനുള്ള അവസരം അത് നിങ്ങൾക്ക് നൽകുന്നു.

ഡോക്ടര്‍മാര്‍ക്കായുള്ള ലോണിന് ഞാന്‍ എങ്ങനെ അപേക്ഷിക്കും?

നിങ്ങൾ ബജാജ് ഫിൻസെർവിന്‍റെ പ്രീ-അപ്രൂവ്ഡ് കസ്റ്റമർ ആണെങ്കിൽ, നിങ്ങളുടെ പേരും ഫോൺ നമ്പറും ഇവിടെ എന്‍റർ ചെയ്ത് നിങ്ങളുടെ ഡോക്ടർ ലോൺ ഓഫർ പരിശോധിക്കാം. രൂ. 50 ലക്ഷം വരെയുള്ള പ്രീ-അപ്രൂവ്ഡ് ഓഫറുകൾ ഉപയോഗിച്ച്, ഒരു ഡോക്ടർ ലോണിന് വേഗത്തിലും എളുപ്പത്തിലും അപേക്ഷിക്കാം.

നിങ്ങൾ ബജാജ് ഫിൻസെർവിൽ പുതിയ ആളാണെങ്കിൽ, ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിച്ച് നിങ്ങളുടെ കെവൈസി, മറ്റ് ഡോക്യുമെന്‍റുകൾ എന്നിവ സമർപ്പിച്ച് നിങ്ങൾക്ക് ഒരു ഡോക്ടർ ലോണിന് അപേക്ഷിക്കാം. ഡോക്ടർ ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ് ആവശ്യമായ ഡോക്യുമെന്‍റുകളും യോഗ്യതാ മാനദണ്ഡങ്ങളും സംബന്ധിച്ച് നിങ്ങൾ വായിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക