എന്താണ് പേഴ്സണൽ ഓവർഡ്രാഫ്റ്റ് സൗകര്യം?

2 മിനിറ്റ് വായിക്കുക

ഒരു ഓവർഡ്രാഫ്റ്റ് സൗകര്യം നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ, ഒരു ഫിക്സഡ് ലൈൻ ഓഫ് ക്രെഡിറ്റിൽ നിന്ന് പണം പിൻവലിക്കാൻ നിങ്ങളെ അനുവദിക്കുന്നു. റീപേമെന്‍റ് എളുപ്പവും പ്രയാസരഹിതവുമാണ്, കാരണം നിങ്ങളുടെ സൗകര്യപ്രകാരം നിങ്ങൾ വായ്പ എടുക്കുന്നത് തിരിച്ചടയ്ക്കാം. ഇത് ഒരു ഓവർഡ്രാഫ്റ്റ് സൗകര്യത്തെ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ക്രെഡിറ്റ് ഓപ്ഷനുകളിലൊന്നാക്കുന്നു. ബജാജ് ഫിന്‍സെര്‍വ് അതിന്‍റെ അണ്‍സെക്യുവേര്‍ഡ് ഫ്ലെക്സി പേഴ്സണല്‍ ലോണ്‍ വഴി ഈ സവിശേഷതകള്‍ ഓഫർ ചെയ്യുന്നു.

ബജാജ് ഫിന്‍സെര്‍വ് ഫ്ലെക്സി പേഴ്സണല്‍ ലോണ്‍

ബജാജ് ഫിൻസെർവ് ഫ്ലെക്സി പേഴ്സണൽ ലോണിലൂടെ, നിങ്ങൾക്ക് ഫണ്ട് വേണ്ടപ്പോഴൊക്കെ നിങ്ങളുടെ ലോൺ പരിധിയിൽ നിന്ന് പലതവണ പിൻവലിക്കലുകൾ നടത്താം. മാത്രമല്ല, നിങ്ങളുടെ ഫൈനാന്‍ഷ്യല്‍ ഫ്ലെക്സിബിലിറ്റി അനുസരിച്ച് നിങ്ങൾക്ക് പാര്‍ട്ട്-പ്രീപേ ചെയ്യാം. സാങ്ഷന്‍ ചെയ്ത തുകയില്‍ നിന്ന് നിങ്ങൾ വിനിയോഗിക്കുന്ന തുകക്ക് മാത്രം പലിശ നല്‍കിയാല്‍ മതി എന്നതാണ് ഏറ്റവും നല്ല കാര്യം. കാലാവധിയുടെ പ്രാരംഭ ഘട്ടത്തില്‍ പലിശ-മാത്ര ഇഎംഐ-കൾ അടയ്‌ക്കാൻ തീരുമാനിക്കുമ്പോള്‍ നിങ്ങളുടെ പ്രതിമാസ ഔട്ട്‌ഗോ 45%* വരെ കുറയ്ക്കാം. തിരിച്ചടവ് വിൻഡോയിൽ നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും പിൻവലിക്കാനും പ്രീ-പേ ചെയ്യാനും കഴിയും.

ബജാജ് ഫിന്‍സെര്‍വിന്‍റെ ഫ്ലെക്സി ലോണ്‍ സൗകര്യം താഴെ പറയുന്ന പ്രയോജനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

  • ബാധകമായ പേഴ്സണൽ ലോൺ പലിശ നിരക്ക് നാമമാത്രമാണ്. മാത്രമല്ല, സാങ്ഷനായ മുഴുവന്‍ തുകക്കുമല്ല, വിനിയോഗിക്കുന്ന തുകക്ക് മാത്രം പലിശ നൽകിയാല്‍ മതി. ഇത് അനായാസമായ തിരിച്ചടവ് സാധ്യമാക്കുന്നു
  • തുക പ്രീ-സാങ്ഷന്‍ ചെയ്യുന്നതിനാല്‍, നിങ്ങൾ ശമ്പളക്കാരനായാലും സ്വയം തൊഴിൽ ഉള്ള വ്യക്തി ആയാലും നിങ്ങൾക്ക് തൽക്ഷണം അതിൽ നിന്ന് വായ്പ എടുക്കാം
  • അന്തിമ ഉപയോഗത്തിന് നിയന്ത്രണങ്ങളൊന്നുമില്ല, അതിനാൽ നിങ്ങൾക്ക് ഉചിതമെന്ന് തോന്നുന്ന വിധം ലോണില്‍ നിന്നുള്ള തുക വ്യക്തിപരമോ, തൊഴില്‍പരമോ ആയ ആവശ്യങ്ങൾക്ക്, പ്ലാന്‍ ചെയ്തോ അല്ലാതെയോ ഉപയോഗിക്കാം
  • ഈ സൗകര്യം വായ്പ എടുക്കുന്നതും തിരിച്ചടയ്ക്കുന്നതും ലളിതമാക്കുന്നതിനാൽ, നിങ്ങൾക്ക് അതിലൂടെ ഒരു മികച്ച ക്രെഡിറ്റ് ഹിസ്റ്ററി ഉണ്ടാക്കാം, നിങ്ങളുടെ ക്രെഡിറ്റ് സ്കോർ വർദ്ധിപ്പിക്കുകയും ചെയ്യാം

*വ്യവസ്ഥകള്‍ ബാധകം

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക