നിലവിലെ പേഴ്സണൽ ലോൺ പലിശ നിരക്ക്, ഫീസ്, ചാർജ്ജുകൾ

ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണ്‍ വഴി നിങ്ങള്‍ക്ക് രൂ. 25 ലക്ഷം വരെ ആകര്‍ഷകമായ പലിശ നിരക്കില്‍ നേടാനാവും. ലോണിൽ മറഞ്ഞിരിക്കുന്ന നിരക്കുകൾ ഇല്ല, 100% സുതാര്യമാണ്, ഇത് നിങ്ങളുടെ മൊത്തത്തിലുള്ള വായ്പ അനുഭവം തടസ്സരഹിതമാക്കുന്നു.

ഫീസ്‌ തരങ്ങള്‍

ബാധകമായ ചാര്‍ജുകള്‍

പലിശ നിരക്ക്

13% മുതല്‍

പ്രോസസ്സിംഗ് ഫീസ്‌

ലോൺ തുകയുടെ 4% വരെ (ജിഎസ്‌ടി ഉൾപ്പെടെ)

പിഴ പലിശ

പ്രതിമാസ ഇൻസ്‌റ്റാൾമെന്‍റ്/ ഇഎംഐ അടയ്‌ക്കുന്നതിൽ കാലതാമസം വരുത്തിയാല്‍, കുടിശകയായ പ്രതിമാസ ഇൻസ്‌റ്റാൾമെന്‍റ്/ ഇഎംഐ-യില്‍, മുടക്കം വരുത്തിയ തീയതി മുതല്‍ പ്രതിമാസ ഇൻസ്‌റ്റാൾമെന്‍റ്/ ഇഎംഐ ലഭിക്കുന്നത് വരെ, മാസം 2% മുതൽ 4% വരെ നിരക്കില്‍ പിഴ പലിശ ഈടാക്കുന്നതാണ്.

പാർട്ട്-പ്രീപേമെന്‍റ് ചാര്‍ജുകള്‍**

2% + അടച്ച പാർട്ട്-പേമെന്‍റിൽ ബാധകമായ നികുതി

ബൗൺസ് നിരക്കുകൾ

ഒരു ബൗൺസിന് രൂ. 600 – രൂ. 1,200 (ബാധകമായ നികുതി ഉൾപ്പെടെ)

സ്റ്റാമ്പ് ഡ്യൂട്ടി ആക്‌ച്വലിൽ. (സംസ്ഥാനം പ്രകാരം)
മാൻഡേറ്റ് റിജക്ഷൻ നിരക്കുകൾ കസ്റ്റമറുടെ ബാങ്ക് നിരസിച്ച മാൻഡേറ്റിനുള്ള കൃത്യ തീയതി മുതൽ പുതിയ മാൻഡേറ്റ് രജിസ്റ്റർ ചെയ്യുന്നതുവരെ പ്രതിമാസം രൂ. 450/- (ബാധകമായ നികുതികൾ ഉൾപ്പെടെ)

 

**ഈ ചാര്‍ജ്ജുകള്‍ ഫ്ലെക്സി ലോണ്‍ സൗകര്യത്തിന് ബാധകമല്ല. മാത്രമല്ല, പാർട്ട്-പ്രീപേമെന്‍റ് 1 ഇഎംഐയേക്കാൾ കൂടുതലായിരിക്കണം.

പേഴ്സണല്‍ ലോണ്‍ പലിശ നിരക്കുകളുടെ തരങ്ങള്‍

പേഴ്സണല്‍ ലോണുകള്‍ രണ്ട് തരത്തിലുള്ള പലിശ നിരക്കുകള്‍ സഹിതമാണ് വരുന്നത്: ഫിക്സഡ് പലിശ നിരക്കും ഫ്ലോട്ടിംഗ് പലിശ നിരക്കും.

1. സ്ഥിര പലിശ നിരക്ക്

പേര് സൂചിപ്പിക്കുന്നത് പോലെ, പലിശ നിരക്ക് ലോണ്‍ കാലയളവില്‍ ഒന്നായിരിക്കും. അതിനാല്‍, ലോണ്‍ EMI-കളും നിരന്തരമായിരിക്കും.

2. അസ്ഥിര പലിശ നിരക്ക്

ഫ്ലോട്ടിംഗ്, അഡ്ജസ്റ്റബിൾ, അല്ലെങ്കിൽ വേരിയബിൾ പലിശ നിരക്ക് ഫൈനാൻഷ്യൽ സ്ഥാപനത്തിന്‍റെ ഇന്‍റേണൽ ബെഞ്ച്മാർക്കുമായി ലിങ്ക് ചെയ്തിട്ടുണ്ട്. ഈ ബെഞ്ച്മാർക്കിലെ മാറ്റങ്ങൾ നിരക്കുകളെ ബാധിക്കും. അക്കാരണത്താൽ, ഫ്ലോട്ടിംഗ് നിരക്കുകൾ ലോൺ കാലയളവിലുടനീളം വ്യത്യാസപ്പെടും.

ഈ രണ്ട് നിരക്കുകൾക്കും ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. ഫിക്സഡ് നിരക്കുകൾ EMIകൾ സ്ഥിരമായി നിലനിർത്തുന്നു, ഇത് ബജറ്റിംഗിനെ സഹായിക്കുന്നു. മറുവശത്ത്, ഇന്‍റേണൽ ബെഞ്ച്മാർക്ക് നിരക്കിനൊപ്പം ഫ്ലോട്ടിംഗ് നിരക്കുകൾ ഉയരുകയോ താഴുകയോ ചെയ്യും.

പേഴ്സണല്‍ ലോണിലുള്ള പലിശ കണക്കാക്കുന്നതിനുള്ള രീതികള്‍

ഫ്ലാറ്റ് നിരക്ക്, കുറയുന്ന ബാലൻസ് പലിശ നിരക്ക് എന്നീ രണ്ട് തരത്തിൽ പേഴ്സണൽ ലോൺ പലിശ നിരക്ക് കണക്കാക്കാം:

1. ഫ്ലാറ്റ് റേറ്റ് രീതി

ഈ രീതിയിൽ, ബാധകമായ പലിശ നിരക്ക് കാലയളവിൽ മുഴുവൻ പ്രിൻസിപ്പലിലും ഈടാക്കുന്നതാണ്.

2. കുറയുന്ന ബാലൻസ് രീതി

ബാലൻസ് കുറയ്ക്കുമ്പോൾ അല്ലെങ്കിൽ ബാലൻസ് കുറയ്ക്കുന്ന രീതിയിൽ, ഓരോ EMI അടച്ചതിന് ശേഷം ബാക്കിയുള്ള മുതലിൽ ബാധകമായ പലിശ നിരക്ക് ഈടാക്കുന്നതാണ്. അതിനാൽ, ലോൺ ബാലൻസിൽ ഓരോ മാസവും പലിശ കണക്കാക്കും. ഫ്ലാറ്റ് റേറ്റ് രീതിയുമായി താരതമ്യം ചെയ്യുമ്പോൾ വായ്പക്കാർക്ക് ലോണിൽ കുറഞ്ഞ പലിശയാണ് അടയ്ക്കുന്നത്.

പലിശ നിരക്ക് കണക്കാക്കൽ ഫോർമുല

ഫ്ലാറ്റ് റേറ്റ് രീതിയിലൂടെയും കുറയുന്ന ബാലൻസ് രീതിയിലൂടെയും പേഴ്സണൽ ലോണിനുള്ള പലിശ നിരക്ക് ഇനിപ്പറയുന്ന സൂത്രവാക്യം ഉപയോഗിച്ചാണ് കണക്കാക്കുന്നത്:

1. ഫ്ലാറ്റ് റേറ്റ് രീതി

മുഴുവൻ ലോൺ മുതലിലും പലിശ നിരക്ക് ഈടാക്കുന്നതാണ്.

ഈ രീതിക്കുള്ള ഫോർമുല ഇതാണ് –

EMI = (പ്രിൻസിപ്പൽ + മൊത്തം പലിശ അടയ്ക്കേണ്ടത്) / മാസങ്ങളിലെ ലോൺ കാലയളവ്

അതിൽ, അടയ്ക്കേണ്ട മൊത്തം പലിശ = P x r x n/100

2. കുറയുന്ന ബാലൻസ് രീതി

ഓരോ EMI പേമെന്‍റിന് ശേഷം ബാക്കിയുള്ള മുതലിൽ പലിശ നിരക്ക് ഈടാക്കുന്നതാണ്.

ഇത് കണക്കാക്കാനുള്ള ഫോർമുല ഇതാണ് –

EMI = [P x r x (1 + r) ^n] / [(1 + r) ^(n-1)]]

ഇവിടെ, 'P' എന്നത് ലോണ്‍ തുക അല്ലെങ്കില്‍ മുതൽ ആണ്, 'r' എന്നത് പലിശ നിരക്കാണ്, 'n' എന്നത് മാസത്തിലുള്ള ലോണ്‍ കാലയളവാണ്.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

വാർഷിക മെയിന്‍റനൻസ് ചാർജുകൾ

ലോൺ തരം

നിരക്കുകൾ

ഫ്ലെക്സി ടേം, ഹൈബ്രിഡ് ലോൺ

ചാർജ്ജുകൾ ഈടാക്കുന്ന തീയതിയിൽ വിനിയോഗം എന്തായിരുന്നാലും മൊത്തം പിൻവലിക്കാവുന്ന തുകയിൽ 0.25% ഉം ബാധകമായ നികുതികളും

 

പേഴ്സണല്‍ ലോണ്‍ ഫോര്‍ക്ലോഷര്‍ ചാര്‍ജുകള്‍

ലോൺ തരം

നിരക്കുകൾ

ടേം ലോൺ

ഫുള്‍ പ്രീ-പേമെന്‍റിന്‍റെ തീയതിയിൽ ശേഷിക്കുന്ന പ്രിന്‍സിപ്പല്‍ തുകയിൽ 4%ഉം ബാധകമായ നികുതികളും

ഫ്ലെക്സി ടേം, ഹൈബ്രിഡ് ലോൺ

മൊത്തം പിൻവലിക്കാവുന്ന തുകയിൽ* 4%ഉം ബാധകമായ നികുതികളും (*അത്തരം ചാർജ്ജുകൾ ഈടാക്കുന്ന തീയതിയിൽ റീപേമെന്‍റ് ഷെഡ്യൂൾ പ്രകാരം നിങ്ങൾക്ക് ഫ്ലെക്സി ലോണിന് കീഴിൽ കാലാകാലങ്ങളിൽ പിൻവലിക്കാവുന്ന മൊത്തം ലോൺ തുക).

 

മാൻഡേറ്റ് റിജക്ഷൻ സർവ്വീസ് ചാർജ്ജ്: രൂ. 450 (ബാധകമായ നികുതികൾ ഉൾപ്പെടെ)

കസ്റ്റമറിന്‍റെ ബാങ്കിൽ നിന്ന് മാൻഡേറ്റ് നിരസിച്ച് 30 ദിവസത്തിനകം പുതിയ മാൻഡേറ്റ് ഫോം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, നിരസിക്കാനുള്ള കാരണം എന്ത് തന്നെ ആയാലും നിരക്കുകൾ ഈടാക്കുന്നതാണ്.

അതാത് സംസ്ഥാനത്തെ നിയമങ്ങൾ പ്രകാരം എല്ലാ പ്രോഡക്ടുകൾക്കും എല്ലാ നിരക്കുകളിലും അധിക സെസ് ബാധകമായിരിക്കും.

ബജാജ് ഫിന്‍സെര്‍വ് 13% മുതല്‍ ആരംഭിക്കുന്ന മിതമായ പലിശ നിരക്കില്‍ രൂ. 25 ലക്ഷം വരെയുള്ള പേഴ്സണല്‍ ലോണുകള്‍ ഓഫർ ചെയ്യുന്നു. മറഞ്ഞിരിക്കുന്ന ചാർജ്ജുകളൊന്നുമില്ല, നിങ്ങൾക്ക് 100% സുതാര്യത ഉറപ്പാണ്.

മിതമായ പലിശ നിരക്ക് നേടുന്നതിലൂടെ, നിങ്ങളുടെ ഫൈനാന്‍ഷ്യല്‍ ലക്ഷ്യങ്ങള്‍ ഫലപ്രദമായി നിറവേറ്റുന്നതിന് ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണ്‍ ഉപയോഗിക്കാം. ഒരു പേഴ്സണല്‍ ലോണിന് അപേക്ഷിക്കുമ്പോള്‍, ലോണ്‍ തുകയുടെ 4% വരെയും നികുതികളും പ്രോസസ്സിംഗ് ഫീസായി നൽകണം. ഇത് ഒറ്റത്തവണ ഫീസാണ്. 60 മാസം വരെയുള്ള ഫ്ലെക്സിബിൾ റീപേമെന്‍റ് കാലയളവ് ലഭിക്കുന്നതിനാൽ നിങ്ങൾക്ക് റീപേമെന്‍റ് പരമാവധി 60 ഇഎംഐകളായി വിഭജിക്കാം. എളുപ്പത്തിൽ പ്ലാൻ ചെയ്യുന്നതിന്, പേഴ്സണൽ ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കുക.

വീഴ്ചവരുത്തുന്നത് പിഴയും പിഴപ്പലിശയും ഈടാക്കുന്നതിനാൽ പേഴ്സണൽ ലോൺ എടുക്കുമ്പോൾ മുൻകൂട്ടി ആസൂത്രണം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇഎംഐ ബൌൺസ് നിരക്കുകൾ രൂ. 600 മുതൽ രൂ. 1,200 വരെയാണ്, ഡിഫോൾട്ട് തീയതി മുതൽ പ്രതിമാസ ഇൻസ്‌റ്റാൾമെന്‍റ്/ ഇഎംഐ ലഭിക്കുന്നത് വരെ പ്രതിമാസ ഇൻസ്‌റ്റാൾമെന്‍റ്/ ഇഎംഐ കുടിശ്ശികയിൽ പ്രതിമാസം 2% മുതൽ 4% വരെ പിഴ പലിശ ഈടാക്കും.

ശേഷിക്കുന്ന മുതൽ കുറയ്ക്കുന്നതിനാൽ പാർട്ട്-പ്രീപേമെന്‍റുകൾ ലോൺ റീപേമെന്‍റ് കുറയ്ക്കാൻ സഹായിക്കുന്നു. എന്നിരുന്നാലും, അടച്ച തുകയുടെ 2% ഫീസും നികുതികളും കണക്കാക്കി പാർട്ട്- പേമെന്‍റിന്‍റെ ആനുകൂല്യം വിലയിരുത്തുന്നുവെന്ന് ഉറപ്പാക്കുക. ഫ്ലെക്സി ലോൺ സൗകര്യത്തിന് പാർട്ട്-പ്രീപേമെന്‍റ് ഫീസ് ബാധകമല്ല.

നിങ്ങളുടെ ലോൺ പ്രീ-ക്ലോസ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ശേഷിക്കുന്ന മുതലിൽ നിങ്ങൾക്ക് നാമമാത്രമായ 4% നിരക്കും നികുതിയും ഈടാക്കും. ഫ്ലെക്സി ലോണിന്, പിൻവലിക്കാവുന്ന തുകയുടെ നികുതിയും സെസും അടക്കം ഫോർക്ലോഷർ നിരക്ക് 4% ​​ആണ്.

നിങ്ങളുടെ ലോണ്‍ രേഖകളും സ്റ്റേറ്റ്‍മെന്‍റുകളും കാണുന്നതിന്, കസ്റ്റമര്‍ പോര്‍ട്ടല്‍ – എക്സ്പീരിയ സന്ദര്‍ശിക്കുക. നിങ്ങൾക്ക് എക്സ്പീരിയയിൽ നിന്ന് ഇ-സ്റ്റേറ്റ്മെന്‍റുകൾ, ലെറ്ററുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവ ഡൗൺലോഡ് ചെയ്യാം. ഫിസിക്കൽ കോപ്പികൾക്ക്, നിങ്ങൾക്ക് അടുത്തുള്ള ബജാജ് ഫിൻസെർവ് ബ്രാഞ്ച് സന്ദർശിച്ച് നിങ്ങൾക്ക് ആവശ്യമുള്ള കോപ്പി ലഭിക്കുന്നതിന് നാമമാത്രമായ രൂ. 50 ഫീസ് അടയ്ക്കാം.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

പേഴ്സണല്‍ ലോണിനുള്ള പ്രോസസ്സിംഗ് ഫീസ് എന്താണ്?

ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണിനുള്ള പ്രോസസ്സിംഗ് ഫീസ് ലോണ്‍ തുകയുടെ 4% വരെയും നികുതികളും ആയിരിക്കും. ഈ ഫീസ് ലോൺ തുകയെയും നിങ്ങളുടെ യോഗ്യത പോലുള്ള ഘടകങ്ങളെയും ആശ്രയിച്ചിരിക്കും.

പാർട്ട്-പ്രീപേമെന്‍റുകളിൽ ചാർജ് ബാധകമാണോ?

പാർട്ട് പ്രീപേമെന്‍റ് നടത്തുമ്പോൾ, നിങ്ങൾ നടത്തിയ പാർട്ട് പ്രീപേമെന്‍റ് തുകയുടെ 2% ഫീസും നികുതികളും നൽകണം. എന്നിരുന്നാലും, നിങ്ങൾ ഫ്ലെക്സി ലോൺ സൗകര്യം പ്രയോജനപ്പെടുത്തിയിട്ടുണ്ടെങ്കിൽ, പാർട്ട്-പ്രീപേമെന്‍റ് ഫീസ് നിങ്ങൾക്ക് ബാധകമാകുന്നതല്ല.

ബൗൺസ് ചാർജ് എന്താണ് അർത്ഥമാക്കുന്നത്?

നിങ്ങൾ ഒരു ഇഎംഐ പേമെന്‍റ് വിട്ടുപ്പോകുമ്പോൾ ഉണ്ടാകുന്ന പിഴയാണ് ബൗൺസ് ചാർജ്. ഓരോ ഇഎംഐ വിട്ടുപ്പോകുമ്പോഴും ബജാജ് ഫിൻസെർവ് ഓരോ ബൗൺസിനും രൂ. 600 - രൂ. 1,200 (ബാധകമായ നികുതികൾ ഉൾപ്പെടെ) നിരക്കുകൾ ഈടാക്കുന്നു. കൂടാതെ, വൈകിയുള്ള പേമെന്‍റ് അല്ലെങ്കിൽ ഇഎംഐ(കൾ) ൽ വീഴ്ച വരുത്തുകയാണെങ്കിൽ, പിഴ പലിശ 2% - 4% നിരക്കിൽ ഈടാക്കുന്നതാണ്.

പേഴ്സണല്‍ ലോണിനുള്ള പലിശ നിരക്ക് എത്രയാണ്?

13% മുതല്‍ ആരംഭിക്കുന്ന മത്സരക്ഷമമായ പലിശ നിരക്കില്‍ നിങ്ങള്‍ക്ക് ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണ്‍ പ്രയോജനപ്പെടുത്താം.

പേഴ്സണല്‍ ലോണുകള്‍ക്കുള്ള ഫോര്‍ക്ലോഷര്‍ ചാര്‍ജ്ജ് എന്താണ്?

നിങ്ങളുടെ ലോൺ ഫോർക്ലോസ് ചെയ്യുമ്പോൾ, നിങ്ങൾ ഒരു ടേം ലോൺ എടുത്തിട്ടുണ്ടെങ്കിൽ, കുടിശ്ശികയുള്ള മുതലിൽ 4% ഫോർക്ലോസ് നിരക്കും നികുതിയും അടയ്‌ക്കേണ്ടി വരും. ഫ്ലെക്സി ടേം ലോണിന് അല്ലെങ്കിൽ ഫ്ലെക്സി ഹൈബ്രിഡ് ലോണിന്, പിൻവലിക്കാവുന്ന മൊത്തം തുകയിലെ നികുതിയും സെസും അടക്കം ഫോർക്ലോഷർ നിരക്ക് 4% ആണ്.

നിങ്ങൾക്ക് നൽകുന്ന പലിശ നിരക്കിനെ ബാധിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്?

സിബിൽ സ്കോർ: ഒരു പേഴ്സണൽ ലോണിന് ആവശ്യമായ ഏറ്റവും കുറഞ്ഞ സിബിൽ സ്കോർ 750 ആണ്. ഉയർന്ന സിബിൽ സ്കോറുകൾ ക്ലീന്‍ ഫൈനാൻഷ്യൽ ട്രാക്ക് റെക്കോർഡ് സൂചിപ്പിക്കുന്നു, കുറഞ്ഞ പലിശ നിരക്ക് നേടാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും. നിങ്ങളുടെ സിബിൽ സ്കോർ സൗജന്യമായി പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

തൊഴിൽ: ശമ്പളക്കാര്‍ക്കും സ്വയം തൊഴിൽ ചെയ്യുന്നവര്‍ക്കും അവരുടെ വരുമാനത്തിന്‍റെ സ്വഭാവം മൂലം വ്യത്യസ്ത പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നതാണ്. പലപ്പോഴും, ശമ്പളക്കാരെ റിസ്ക് കുറവുള്ളവരായി കണക്കാക്കും.

വരുമാനം: ലെന്‍ഡര്‍മാര്‍ക്ക് തിരിച്ചടവ് ഉറപ്പാകും എന്നതിനാല്‍ കുറഞ്ഞ പലിശ നിരക്ക് ലഭിക്കാന്‍ ഉയര്‍ന്ന വരുമാനം നിങ്ങളെ സഹായിക്കും.

വായ്പ്പ - വരുമാന അനുപാതം: നിങ്ങളുടെ ഇഎംഐകൾ അടയ്‌ക്കാൻ കൂടുതൽ ഫണ്ടുകൾ ഉള്ളതിനാൽ ഈ അനുപാതം കുറവായി നിലനിർത്തുന്നത് വീഴ്ച വരുത്തുന്നതിന്‍റെ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. പലിശ നിരക്ക് അതനുസരിച്ച് കുറവായിരിക്കാം.

പ്രായം: വരുമാനം നേടുന്ന അനവധി വർഷങ്ങൾ ശേഷിക്കുന്ന ചെറുപ്പക്കാർക്ക് റിട്ടയർമെന്‍റ് അടുത്തവരേക്കാള്‍ കൂടുതൽ മിത നിരക്കുകൾ ലഭിച്ചേക്കാം.

തൊഴിൽ: ഒരു പ്രമുഖ സ്ഥാപനത്തിൽ തൊഴിൽ ചെയ്യുന്നത് കൂടുതൽ തൊഴില്‍, വരുമാന സ്ഥിരത ഉള്ളതിനാൽ മികച്ച നിരക്ക് നേടാൻ നിങ്ങളെ സഹായിക്കും.

ലെൻഡറുമായുള്ള ബന്ധം: നിലവിലുള്ള ഉപഭോക്താക്കൾക്ക് കൂടുതൽ അനുകൂലമായ പലിശ നിരക്ക് ലഭിക്കും.

റീപേമെൻ്റിനുള്ള പരമാവധി കാലയളവും കുറഞ്ഞ കാലയളവും എത്രയാണ്?

60 മാസം വരെയുള്ള കാലയളവില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ലോണ്‍ തിരിച്ചടയ്ക്കാം. അതാണ്, നിങ്ങൾക്ക് പരമാവധി 5 വർഷത്തേക്ക് നിങ്ങളുടെ ഇഎംഐകൾ വ്യാപിപ്പിക്കാം.

എന്താണ് ഫ്ലാറ്റ് രീതിയും റെഡ്യൂസിംഗ് ബാലൻസ് രീതിയും?

ഫ്ലാറ്റ് റേറ്റ് രീതിയിൽ കാലയളവിലുടനീളം മുഴുവൻ പ്രിൻസിപ്പലിലും നിങ്ങൾക്ക് പലിശ ഈടാക്കുന്നതാണ്. ഇത് ചെലവേറിയതാണ്. റെഡ്യൂസിംഗ് ബാലൻസ് രീതിയിൽ, നിങ്ങൾക്ക് ബാക്കിയുള്ള പ്രിൻസിപ്പലിൽ പലിശ ഈടാക്കുന്നതാണ്. നിങ്ങൾ അടയ്‌ക്കുന്ന ഓരോ ഇഎംഐയിലും, കുടിശ്ശികയുള്ള മുതൽ കുറയുന്നു. ഈ രീതി കൂടുതൽ ചെലവ് കുറഞ്ഞതാണ്.

പേഴ്സണല്‍ ലോണ്‍ പലിശ നിരക്ക് എങ്ങനെ കണക്കാക്കാം?

നിങ്ങള്‍ ഒരു പേഴ്സണല്‍ ലോണിന് അപേക്ഷിക്കുമ്പോള്‍, നിങ്ങള്‍ ലെന്‍ഡറിന് മുതലും പലിശ തുകയും തിരിച്ചടയ്ക്കണം. എന്നിരുന്നാലും, നിങ്ങൾ അടയ്ക്കേണ്ട പേഴ്സണൽ ലോൺ തുക എത്രമാത്രം ആയിരിക്കും എന്ന് മാനുവലായി കണക്കാക്കുന്നത് എളുപ്പമല്ല.

ഇതിനായി, ബജാജ് ഫിൻസെർവ് വെബ്സൈറ്റിലെ പേഴ്സണൽ ലോൺ ഇഎംഐ കാൽക്കുലേറ്റർ പരിശോധിക്കാം.

നിങ്ങൾ ആഗ്രഹിക്കുന്ന ലോൺ തുക, കാലയളവ്, ബാധകമായ പലിശ നിരക്ക് എന്നിവ തിരഞ്ഞെടുത്താൽ, കാൽക്കുലേറ്റർ ഒരു EMI തുക നിർദ്ദേശിക്കും. ഇത് കൃത്യമായ പേഴ്സണൽ ലോൺ പലിശ തുകയും കാണിക്കും.

പേഴ്സണല്‍ ലോണില്‍ ലഭ്യമായ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് എത്രയാണ്?

പലിശ നിരക്ക് അപേക്ഷകന്‍റെ തരം, അവരുടെ ക്രെഡിറ്റ് സ്കോർ (750 അല്ലെങ്കിൽ അതിൽ കൂടുതൽ), വരുമാനം, പ്രായം, ഫൈനാൻഷ്യൽ സ്ഥാപനവുമായുള്ള ബന്ധം, നിലവിലുള്ള കടങ്ങൾ, മറ്റ് നിരവധി ഘടകങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. അനുകൂലമായ പശ്ചാത്തലവും മികച്ച ക്രെഡിറ്റ് ഹിസ്റ്ററിയും ഉള്ള ഉപഭോക്താക്കൾക്ക് കുറഞ്ഞ പലിശ നിരക്ക് ലഭിക്കും.

പേഴ്സണല്‍ ലോണുകള്‍ക്കുള്ള ചാര്‍ജ്ജുകള്‍ എന്തൊക്കെയാണ് ?

ബജാജ് ഫിന്‍സെര്‍വിലെ പേഴ്സണല്‍ ലോണ്‍ നിരക്കുകളില്‍ ഒരു പ്രോസസ്സിംഗ് ഫീസ് ഉള്‍പ്പെടുന്നു, അത് മൊത്തം ലഭ്യമായ തുകയുടെ 4.13% വരെയാണ്.

ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ, എക്സ്പീരിയ വഴി ഇ-സ്റ്റേറ്റ്മെന്‍റുകൾ ഡൗൺലോഡ് ചെയ്യുന്നതിൽ നിരക്കുകളൊന്നുമില്ല. എന്നിരുന്നാലും, ഫിസിക്കൽ കോപ്പി ലഭിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾ രൂ.50 + നികുതി അടയ്ക്കേണ്ടതുണ്ട്.

എന്താണ് റിപ്പോ നിരക്ക്, ഇത് എങ്ങനെയാണ് പേഴ്സണല്‍ ലോണുകളെ ബാധിക്കുക ?

വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പണം നൽകുന്ന നിരക്കാണ് റിപ്പോ നിരക്ക്. റിപ്പോ നിരക്കിലെ വെട്ടിക്കുറവ് സാധാരണഗതിയിൽ വ്യക്തികൾക്കും ബാങ്കുകൾക്കുമുള്ള പലിശ നിരക്കും EMIയും പോലുള്ള വായ്പച്ചെലവുകൾ കുറയ്ക്കുന്നു എന്നാണ് അർത്ഥമാക്കുന്നത്.

നിങ്ങൾ ഫ്ലോട്ടിംഗ് പലിശ നിരക്ക് തിരഞ്ഞെടുത്താൽ മാത്രമേ പേഴ്സണൽ ലോണുകളുടെ പലിശ നിരക്കിനെ റിപ്പോ നിരക്ക് ബാധിക്കുകയുള്ളൂ. നിശ്ചിത പലിശ നിരക്കിൽ നൽകുന്ന പേഴ്സണല്‍ ലോണുകളെ റിപ്പോ നിരക്കിലെ കുറവ് ബാധിക്കില്ല.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക