എന്താണ് ഒരു ക്രെഡിറ്റ് കാർഡ്?

2 മിനിറ്റ് വായിക്കുക

ക്യാഷ്‌ലെസ് ട്രാൻസാക്ഷനുകൾ നടത്താൻ നിങ്ങളെ സഹായിക്കുന്ന, പ്രീ-സെറ്റ് ക്രെഡിറ്റ് പരിധിയുള്ള ബാങ്കുകൾ നൽകുന്ന ഒരു ഫൈനാൻഷ്യൽ ഇൻസ്ട്രുമെന്‍റാണ് ക്രെഡിറ്റ് കാർഡ്. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ, ക്രെഡിറ്റ് ഹിസ്റ്ററി, നിങ്ങളുടെ വരുമാനം എന്നിവയെ അടിസ്ഥാനമാക്കി കാർഡ് ഇഷ്യൂവർ ക്രെഡിറ്റ് പരിധി നിശ്ചയിക്കുന്നു.

നിങ്ങൾക്ക് ക്രെഡിറ്റ് കാർഡ് ബിൽ ലഭിച്ചാൽ, ഒരു നിശ്ചിത തിരിച്ചടവ് കാലയളവിനുള്ളിൽ പലിശ ഇല്ലാതെ നിങ്ങൾ ചെലവഴിച്ച തുക തിരിച്ചടയ്ക്കാം. ഈ ഗ്രേസ് പിരീഡിന് ശേഷം, നിങ്ങളുടെ ബാലൻസിന് പലിശ ബാധകമാകും.

പ്രധാനമായും ക്രെഡിറ്റ് കാർഡും ഡെബിറ്റ് കാർഡും തമ്മിലുള്ള വ്യത്യാസം നിങ്ങൾ ഒരു ഡെബിറ്റ് കാർഡ് സ്വൈപ്പ് ചെയ്യുമ്പോൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം കിഴിവ് ചെയ്യും എന്നുള്ളതാണ്. ക്രെഡിറ്റ് കാർഡിന്‍റെ കാര്യത്തിൽ, നിങ്ങളുടെ ക്രെഡിറ്റ് പരിധിയിൽ നിന്നാണ് പണം എടുക്കുക.

മിക്കവാറും എല്ലാ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ഓൺലൈനിൽ അല്ലെങ്കിൽ ഓഫ്‌ലൈനിൽ പേമെന്‍റ് നടത്താൻ നിങ്ങൾക്ക് ഒരു ക്രെഡിറ്റ് കാർഡ് സ്വൈപ്പ് ചെയ്യാം. നിങ്ങൾ ഒരു ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കുകയും അത് ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്‌ത ശേഷം, പെനാൽറ്റി ചാർജുകൾ ഒഴിവാക്കുന്നതിന് നിങ്ങൾ കടം വാങ്ങിയതോ ഉപയോഗിച്ചതോ ആയ തുക നിശ്ചിത സമയപരിധിക്കുള്ളിൽ തിരിച്ചടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. നിങ്ങളുടെ ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ ഇഷ്യൂവറുടെ പക്കൽ സുരക്ഷിതമായിരിക്കും. വഞ്ചന ഒഴിവാക്കാൻ, നിങ്ങളുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ആരുമായും പങ്കിടരുത്.

ആകർഷകമായ ഓഫറുകൾ ലഭിക്കുന്നതിനും കാർഡ് ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുന്നതിനും ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡ് തിരഞ്ഞെടുക്കുക.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക