ക്രെഡിറ്റ് കാർഡിലെ ക്യാഷ് പരിധി എന്താണ്?
ക്രെഡിറ്റ് കാർഡ് ക്യാഷ് പരിധി എന്നത് ബാങ്കിന്‍റെ എടിഎമ്മിൽ നിന്ന് നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് പിൻവലിക്കാവുന്ന പരമാവധി പണം ആണ്. ഒരു ക്രെഡിറ്റ് കാർഡ് ഉപയോക്താവിന് ബാങ്ക് നിശ്ചയിച്ച പരിധിക്കുള്ളിൽ പണം പിൻവലിക്കാം, പലിശയും മറ്റ് നിരക്കുകളും സഹിതം പിന്നീട് തുക തിരിച്ചടയ്ക്കണം.
ക്രെഡിറ്റ് കാർഡ് ക്യാഷ് അഡ്വാൻസും ക്രെഡിറ്റ് പരിധിയും തമ്മിലുള്ള വ്യത്യാസം
ക്രെഡിറ്റ് കാർഡ് ക്യാഷ് അഡ്വാൻസും ക്രെഡിറ്റ് ലിമിറ്റും വ്യത്യസ്ത പദങ്ങളാണെങ്കിലും അവ പരസ്പരം തെറ്റിച്ച് ഉപയോഗിക്കാറുണ്ട്. ഈ രണ്ട് പദങ്ങളും ക്രെഡിറ്റ് കാർഡിന്‍റെ വ്യത്യസ്ത വശങ്ങളെ പ്രതിനിധീകരിക്കുന്നു. നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് ചെലവഴിക്കാൻ കഴിയുന്ന ആകെ തുകയാണ് ക്രെഡിറ്റ് പരിധി. അതിനാൽ, ക്രെഡിറ്റ് പരിധി കഴിഞ്ഞ് നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ ശ്രമിക്കുകയാണെങ്കിൽ നിങ്ങളുടെ ട്രാൻസാക്ഷനുകൾ പരാജയപ്പെടുന്നതാണ്.
നിങ്ങളുടെ ക്രെഡിറ്റ് പരിധിയിൽ പണം കടം വാങ്ങുന്നതിനുള്ള സൗകര്യങ്ങൾ ക്രെഡിറ്റ് കാർഡുകൾ വാഗ്ദാനം ചെയ്യുന്നു. ഇതിനെ ക്യാഷ് അഡ്വാൻസ് എന്ന് വിളിക്കുന്നു. ഇതിൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നത് ഉൾപ്പെടുന്നു. ക്യാഷ് അഡ്വാൻസ് പരിധി ക്രെഡിറ്റ് പരിധിയുടെ ഒരു ചെറിയ ശതമാനമാണ്. കൂടാതെ, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങൾ പണം കടം എടുക്കുമ്പോൾ കാർഡ് ഇഷ്യൂവർ നിങ്ങളിൽ നിന്ന് ക്യാഷ് അഡ്വാൻസ് ഫീസ് ഈടാക്കുമെന്ന കാര്യം ഓർക്കുക.
പതിവ് ചോദ്യങ്ങൾ
ബജാജ് ഫിൻസെർവ് DBS Bank ക്രെഡിറ്റ് കാർഡും ബജാജ് ഫിൻസെർവ് RBL Bank സൂപ്പർകാർഡും രൂ. 2 ലക്ഷം പരിധി ഓഫർ ചെയ്യുന്നു.