ക്രെഡിറ്റ് കാർഡ്

ക്രെഡിറ്റ് കാർഡ് പോയിന്‍റുകൾ എങ്ങനെ ഉപയോഗിക്കാം?

ക്രെഡിറ്റ് കാര്‍ഡ് റിവാര്‍ഡ് പോയിന്‍റുകള്‍ എങ്ങനെ റിഡീം ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യാം?

കസ്റ്റമേർസിന് അവർ വാങ്ങാനാഗ്രഹിക്കുന്ന എല്ലാ ഇനങ്ങളും വാങ്ങുന്നതിന് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ വേണ്ടി ഫൈനാന്‍ഷ്യല്‍ സ്ഥാപനങ്ങളും മറ്റ് ലെന്‍ഡര്‍മാരും റിവാര്‍ഡ് പോയിന്‍റുകള്‍ അവതരിപ്പിച്ചത്. ബാങ്കുകളും നോണ്‍-ബാങ്കിങ്ങ് ഫൈനാന്‍സ് കമ്പനികളും (NBFCs) ഇന്ന് ക്രെഡിറ്റ് കാര്‍ഡ് ട്രാന്‍സാക്ഷനുകളില്‍ റിവാര്‍ഡ് പോയിന്‍റുകള്‍ വാഗ്ദാനം ചെയ്യുന്നു. നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് കൂടുതലായി ഉപയോഗിക്കുമ്പോള്‍, കൂടുതല്‍ പോയിന്‍റുകള്‍ ശേഖരിക്കും.

നിങ്ങള്‍ ഒരു നിശ്ചിത എണ്ണം പോയിന്‍റുകള്‍ ശേഖരിക്കുമ്പോള്‍, ക്യാഷ്ബാക്കുകള്‍, ഗിഫ്റ്റ് വൗച്ചറുകള്‍, എയര്‍ മൈല്‍സ്, കൂപ്പണുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ഓഫറുകള്‍ക്കായി അവ റെഡീം ചെയ്യാനാവും. യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ ചെലവഴിക്കലുകള്‍ക്ക് അനുസരിച്ച് ഏറ്റവുമധികം ആനുകൂല്യങ്ങള്‍ നല്‍കുന്ന ഒരു ക്രെഡിറ്റ് കാര്‍ഡ്തിരഞ്ഞെടുക്കുന്നത് ബുദ്ധിപരമായ കാര്യമാണ്. ഉദാഹരണമായി, നിങ്ങള്‍ ഇടയ്ക്കിടയ്ക്ക് വിമാനയാത്ര ചെയ്യുന്ന ആളാണെങ്കില്‍ ബുക്ക് ചെയ്യുന്ന എല്ലാ ടിക്കറ്റുകള്‍ക്കും റിവാര്‍ഡ് പോയിന്‍റുകള്‍ വാഗ്ദാനം ചെയ്യുന്ന ഒരെണ്ണം തിരഞ്ഞെടുക്കണം. നിങ്ങള്‍ മികച്ച റിവാര്‍ഡ് പോയിന്‍റ്സ് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് വേണ്ടി അന്വേഷിക്കുകയാണെങ്കില്‍ ധാരാളം ഓപ്ഷനുകള്‍ ഉണ്ട്. 4 കാര്‍ഡുകളുടെ കരുത്ത് 1 കാര്‍ഡില്‍ ലഭിക്കുക മാത്രമല്ല, ഒരു അതിശയകരമായ റിവാര്‍ഡ് പ്രോഗ്രാം വഴി ഓരോ ട്രാന്‍സാക്ഷനും നിങ്ങള്‍ക്ക് റിവാര്‍ഡ് പോയിന്‍റുകള്‍ നേടാം. RBL ക്രെഡിറ്റ് കാര്‍ഡ് റിവാര്‍ഡ് പോയിന്‍റുകള്‍ മാസാവസാനം കസ്റ്റമേഴ്സിന്‍റെ അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യുകയും, അത് www.rblrewards.com/SuperCard-ല്‍ റിഡീം ചെയ്യുകയും ചെയ്യാനാവും. 

RBL ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് റിവാര്‍ഡുകള്‍

RBL ക്രെഡിറ്റ് കാര്‍ഡ് റിവാര്‍ഡ്സ് പ്രോഗ്രാം എന്നത് ട്രാന്‍സാക്ഷനുകളില്‍ ശേഖരിച്ച പോയിന്‍റുകള്‍ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് റിവാര്‍ഡ് ചെയ്യുന്നതിന് വേണ്ടി RBL ബാങ്ക് ആരംഭിച്ച ഒരു എക്സ്ക്ലൂസീവ് ലോയല്‍റ്റി പ്രോഗ്രാമാണ്. എയര്‍ലൈന്‍ ടിക്കറ്റുകള്‍, ബസ് ടിക്കറ്റുകള്‍, ഇക്ട്രോണിക് ഉത്പന്നങ്ങള്‍, വീട്, ഫാഷന്‍, സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങള്‍ എന്നിവ ഉള്‍പ്പടെയുള്ള അനേകം വൈവിധ്യമാര്‍ന്ന ഉപഭോക്തൃ ഉത്പന്നങ്ങള്‍ക്ക് പണമടയ്ക്കാനായി ഇത് റിഡീം ചെയ്യാനാവും.

RBL ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് പോയിന്‍റുകള്‍ എങ്ങനെ റിഡീം ചെയ്യാം?

ബജാജ് ഫിന്‍സെര്‍വ് RBL ക്രെഡിറ്റ് കാര്‍ഡ് വഴി റിവാര്‍ഡ് പോയിന്‍റുകളുടെ റിഡംപ്ഷന്‍ എളുപ്പമാണ്! www.rblrewards.com/SuperCard-ല്‍ RBL റിവാര്‍ഡ്സ് വെബ്‍സൈറ്റ് സന്ദര്‍ശിച്ച് നിങ്ങളുടെ അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുകയും ‘എന്‍റെ അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുക' ലിങ്ക് തിരഞ്ഞെടുക്കുകയും ചെയ്യുക. ഏതാനും അടിസ്ഥാന വിവരങ്ങള്‍‌ പൂരിപ്പിക്കുകയും, നിങ്ങളുടെ അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുകയും ചെയ്യുക. നിങ്ങള്‍ക്ക് 022 71190900 -ല്‍ RBL റിവാര്‍ഡ്സ് സര്‍വ്വീസ് സെന്‍ററില്‍ വിളിക്കുകയും നിങ്ങളുടെ അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുകയും ചെയ്യാം.

പ്രീ അപ്രൂവ്ഡ് ഓഫർ