എങ്ങനെ ഒരു ക്രെഡിറ്റ് കാർഡ് പേമെന്‍റ് നടത്താം?
ക്രെഡിറ്റ് കാർഡ് പേമെന്‍റ് നടത്തുന്നത് ലളിതവും തടസ്സരഹിതവുമാണ്.
താഴെപ്പറയുന്ന ഏതെങ്കിലും മാധ്യമങ്ങൾ തിരഞ്ഞെടുത്ത് നിങ്ങളുടെ ക്രെഡിറ്റ് കാർഡ് പേമെന്‍റ് നടത്തുക:
- RBL മൈകാർഡ് ആപ്പ് മുഖേനയുള്ള ക്രെഡിറ്റ് കാർഡ് പേമെന്‍റ്
- ബിൽ ഡെസ്‌ക് ഉപയോഗിച്ചുള്ള ക്രെഡിറ്റ് കാർഡ് പേമെന്‍റ്
- എന്‍ഇഎഫ്‌ടി വഴിയുള്ള ക്രെഡിറ്റ് കാർഡ് പേമെന്‍റ്
- നെറ്റ് ബാങ്കിംഗ് ഉപയോഗിച്ചുള്ള ക്രെഡിറ്റ് കാർഡ് പേമെന്‍റ്
- എൻഎസിഎച്ച് സൌകര്യം ഉപയോഗിച്ചുള്ള ക്രെഡിറ്റ് കാർഡ് പേമെന്‍റ്
- ചെക്ക് സൗകര്യം വഴിയുള്ള ക്രെഡിറ്റ് കാര്‍ഡ് പേമെന്‍റ്
ഈ ക്രെഡിറ്റ് കാർഡ് പേമെന്‍റ് ഓപ്ഷനുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ വായിക്കാം.
4 കാര്‍ഡുകളുടെ കരുത്ത് 1 ബജാജ് ഫിന്‍സെര്‍വ് RBL ബാങ്ക് സൂപ്പര്‍ കാര്‍ഡില്‍ നേടുക.
പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍
താഴെപ്പറയുന്ന മാര്‍ഗ്ഗങ്ങളില്‍ നിങ്ങള്‍ക്ക് ബജാജ് ഫിന്‍സെര്‍വില്‍ ഓണ്‍ലൈന്‍ ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേമെന്‍റുകള്‍ നടത്താനാവും:
- RBL മൈകാർഡ് ആപ്പ് വഴി
- ബിൽ ഡെസ്ക് വഴി
- എന്‍ഇഎഫ്‌ടി വഴി
- നെറ്റ് ബാങ്കിംഗ് വഴി
നിങ്ങൾ ക്രെഡിറ്റ് കാർഡ് ബിൽ പേമെന്‍റ് നടത്തുമ്പോൾ ക്രെഡിറ്റ് കാർഡ് ഇഷ്യുവർക്ക് നൽകേണ്ട കുടിശ്ശികകൾ നിങ്ങൾ തിരിച്ചടയ്ക്കുന്നു. കൃത്യമായ തീയതിയിൽ അല്ലെങ്കിൽ അതിന് മുമ്പ് നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബിൽ പൂർണ്ണമായി അടയ്ക്കുന്നതിൽ നിങ്ങൾ പരാജയപ്പെട്ടാൽ, കുടിശ്ശികയ്ക്ക് മേൽ നിങ്ങൾക്ക് പലിശ ഈടാക്കുന്നതാണ്, കൂടാതെ അത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെയും ബാധിക്കും.