ബജാജ് ഫിൻസെർവ് DBS ബാങ്ക് സൂപ്പർകാർഡ്

ബജാജ് ഫിൻസെർവ് അതിന്‍റെ എല്ലാ ഉപഭോക്താക്കൾക്കും സുഗമവും തടസ്സമില്ലാത്തതുമായ അനുഭവം നൽകുന്നതിന് പ്രതിജ്ഞാബദ്ധമാണ്. നിങ്ങളുടെ ബജാജ് ഫിൻസെർവ് DBS ബാങ്ക് ക്രെഡിറ്റ് കാർഡ് സംബന്ധിച്ച ഏതെങ്കിലും അന്വേഷണത്തിന്, നിങ്ങൾക്ക് ഞങ്ങളുടെ കസ്റ്റമർ കെയർ എക്സിക്യൂട്ടീവുമായി 1860 267 6789 ൽ ബന്ധപ്പെടാം അല്ലെങ്കിൽ supercardcare@dbs.com ൽ ഞങ്ങൾക്ക് എഴുതാം.

ബജാജ് ഫിൻസെർവ് DBS ബാങ്ക് സൂപ്പർകാർഡ് എഫ്എക്യു

ബജാജ് ഫിൻസെർവ് DBS ബാങ്ക് ക്രെഡിറ്റ് കാർഡിനെക്കുറിച്ച് സവിശേഷമായത് എന്താണ്?

ബജാജ് ഫിൻസെർവ് DBS ബാങ്ക് ക്രെഡിറ്റ് കാർഡ് നിങ്ങളുടെ ദൈനംദിന ക്രെഡിറ്റ് ആവശ്യങ്ങൾ നിറവേറ്റുന്നതിന് മാത്രമല്ല, അടിയന്തിര സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാനും നിങ്ങളെ സഹായിക്കുന്നു. ഇതിന് പുറമേ, നിങ്ങളുടെ ചെലവഴിക്കലിൽ ആക്സിലറേറ്റഡ് റിവാർഡുകൾ, കോംപ്ലിമെന്‍ററി ഹെൽത്ത് മെമ്പർഷിപ്പ്, വിവിധ കാറ്റഗറികളിൽ ഡിസ്കൗണ്ടുകൾ, ക്യാഷ്ബാക്കുകൾ, ഈസി ഇഎംഐ ഫൈനാൻസ് ഓപ്ഷനുകൾ എന്നിവ നേടാം.

ബജാജ് ഫിൻസെർവ് DBS ബാങ്ക് ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡം എന്താണ്?

ബജാജ് ഫിൻസെർവ് DBS ബാങ്ക് ക്രെഡിറ്റ് കാർഡിന് യോഗ്യത നേടാൻ, താഴെപ്പറയുന്ന മാനദണ്ഡങ്ങൾ നിങ്ങൾ പാലിക്കണം:

  • ക്രെഡിറ്റ് യോഗ്യത: 720 പോയിന്‍റോ അതിൽ കൂടുതലോ ഉള്ള സിബിൽ സ്കോർ നിലനിർത്തുക എന്നതാണ് ഒരു പ്രധാന ഘടകം. ഇത് നിങ്ങളുടെ അപേക്ഷയെ ശക്തിപ്പെടുത്തുന്ന ഒരു നല്ല ക്രെഡിറ്റ് ഹിസ്റ്ററിയെ സൂചിപ്പിക്കുന്നു
  • പ്രായം: നിങ്ങൾ 21 നും 70 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം
  • റെസിഡൻഷ്യൽ അഡ്രസ്സ്: ഇന്ത്യയിൽ ബജാജ് ഫിൻസെർവ് DBS ബാങ്ക് ക്രെഡിറ്റ് കാർഡ് ലഭ്യമായിട്ടുള്ളയിടത്ത് നിങ്ങൾക്ക് ഒരു റെസിഡൻഷ്യൽ അഡ്രസ്സ് ഉണ്ടായിരിക്കണം
എന്താണ് വെൽകം ബോണസ്?

ബജാജ് ഫിൻസെർവ് DBS ബാങ്ക് ക്രെഡിറ്റ് കാർഡ് വാങ്ങുമ്പോൾ വെൽകം ബോണസ് എന്ന് അറിയപ്പെടുന്ന ബോണസ് ക്യാഷ് പോയിന്‍റുകൾ നിങ്ങൾക്ക് ലഭിക്കുന്നു. ഇത് ജോയിനിംഗ് ഫീസ് പേമെന്‍റിനും ക്രെഡിറ്റ് കാർഡ് ലഭിച്ച് ആദ്യ 60 ദിവസത്തിനുള്ളിൽ നടത്തുന്ന ട്രാൻസാക്ഷനും വിധേയമാണ്.

എന്താണ് മന്ത്ലി മൈൽസ്റ്റോൺ ക്യാഷ് പോയിന്‍റുകൾ, എനിക്ക് അവ എങ്ങനെ നേടാം?

എല്ലാ മാസവും, നിങ്ങൾക്ക് ഒരു മൈൽസ്റ്റോൺ എത്താനുള്ള അവസരം ലഭിക്കുന്നു, അതിൽ നിങ്ങൾക്ക് അധിക ക്യാഷ് പോയിന്‍റുകൾ ലഭിക്കും. ഫീസ് ഒഴികെയുള്ള ഒരു സ്റ്റേറ്റ്‌മെന്‍റ് മാസത്തിൽ ഒരു നിശ്ചിത പരിധി* കവിഞ്ഞാൽ എല്ലാ പ്രതിമാസ ചെലവഴിക്കലിലും നിങ്ങൾക്ക് 10X വരെ ക്യാഷ് പോയിന്‍റുകൾ നേടാം. ഓരോ സ്റ്റേറ്റ്മെന്‍റിനും മന്ത്ലി മൈൽസ്റ്റോൺ ബോണസ് പ്രോഗ്രാമിനുള്ള ക്യാഷ് പോയിന്‍റുകളിൽ പരമാവധി പരിധി ഉണ്ട്.**

*ഓരോ ബജാജ് ഫിൻസെർവ് DBS ബാങ്ക് ക്രെഡിറ്റ് കാർഡ് വേരിയന്‍റിനും ത്രെഷോൾഡ് പരിധി വ്യത്യാസപ്പെടും.

**പരിധി വാങ്ങിയ ക്രെഡിറ്റ് കാർഡ് വേരിയന്‍റിനെ ആശ്രയിച്ചിരിക്കും.

എന്താണ് ആക്സിലറേറ്റഡ് ക്യാഷ് പോയിന്‍റുകൾ, എനിക്ക് അവ എങ്ങനെ നേടാം?

ബജാജ് ഫിൻസെർവ് DBS ബാങ്ക് ക്രെഡിറ്റ് കാർഡ് സാധാരണ ക്യാഷ് പോയിന്‍റുകൾക്ക് പുറമെ ക്യാഷ് പോയിന്‍റുകളും ആക്സിലറേറ്റഡ് റിവാർഡ് പ്രോഗ്രാമിൽ നിങ്ങളുടെ പ്രതിമാസ മൈൽസ്റ്റോണും നേടാൻ നിങ്ങളെ അനുവദിക്കുന്നു. ചെലവഴിക്കലിൽ നിങ്ങൾക്ക് 20X വരെ ക്യാഷ് പോയിന്‍റുകൾ നേടാം.

എന്‍റെ ബജാജ് ഫിൻസെർവ് DBS ബാങ്ക് ക്രെഡിറ്റ് കാർഡ് എനിക്ക് എപ്പോഴാണ് ലഭിക്കുക?

നിങ്ങളുടെ കാർഡ് അപേക്ഷ അംഗീകരിച്ച തീയതി മുതൽ 7 ദിവസത്തിനുള്ളിൽ നിങ്ങളുടെ ബജാജ് ഫിൻസെർവ് DBS ബാങ്ക് ക്രെഡിറ്റ് കാർഡ് ഡെലിവറി ചെയ്യുന്നതാണ്. അപേക്ഷ അംഗീകരിക്കുകയും കാർഡ് നിങ്ങളുടെ കമ്മ്യൂണിക്കേഷൻ അഡ്രസ്സിലേക്ക് അയക്കുകയും ചെയ്താൽ നിങ്ങൾക്ക് ഒരു നോട്ടിഫിക്കേഷൻ അയയ്ക്കുന്നതാണ്.

എനിക്ക് പാൻ അല്ലെങ്കിൽ ആധാർ കാർഡ് ഇല്ല. എനിക്ക് ഇപ്പോഴും ബജാജ് ഫിൻസെർവ് DBS ബാങ്ക് ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാൻ കഴിയുമോ?

നിങ്ങൾക്ക് പാൻ അല്ലെങ്കിൽ ആധാർ കാർഡ് ഉണ്ടെങ്കിൽ മാത്രമേ ബജാജ് ഫിൻസെർവ് DBS ബാങ്ക് ക്രെഡിറ്റ് കാർഡ് അപേക്ഷകൾ പ്രോസസ്സ് ചെയ്യാനാകൂ.

എന്‍റെ പാൻ അല്ലെങ്കിൽ ആധാർ കാർഡ് കയ്യിൽ ഇല്ലെങ്കിൽ എനിക്ക് ബജാജ് ഫിൻസെർവ് DBS ബാങ്ക് ക്രെഡിറ്റ് കാർഡ് അപേക്ഷ തുടരാനാകുമോ?

നിങ്ങളുടെ ക്രെഡിറ്റ് കാർഡ് അപേക്ഷ സമർപ്പിക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ നിങ്ങളുടെ പാൻ അല്ലെങ്കിൽ ആധാർ കാർഡ് കൈവശം ഉണ്ടെങ്കിൽ മാത്രം അപേക്ഷയിൽ തുടരാൻ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.

എന്‍റെ ബജാജ് ഫിൻസെർവ് DBS ബാങ്ക് ക്രെഡിറ്റ് കാർഡ് നഷ്ടപ്പെട്ടു/മോഷ്ടിക്കപ്പെട്ടു/തകരാർ സംഭവിച്ചു. ഞാൻ എന്ത് ചെയ്യണം?

നിങ്ങളുടെ കാർഡ് നഷ്ടപ്പെട്ടാൽ, മോഷ്ടിക്കപ്പെട്ടാൽ അല്ലെങ്കിൽ തകരാർ സംഭവിച്ചാൽ, ഉടൻ തന്നെ നിങ്ങളുടെ കാർഡ് ബ്ലോക്ക് ചെയ്യാൻ ഞങ്ങൾ നിങ്ങളോട് നിർദ്ദേശിക്കുന്നു. നിങ്ങളുടെ കാർഡ് ബ്ലോക്ക് ചെയ്യാൻ ഈ ഘട്ടങ്ങൾ പിന്തുടരുക:

  • DBS കാർഡ്+ IN ആപ്പിലേക്ക് ലോഗിൻ ചെയ്യുക
  • ക്രെഡിറ്റ് കാർഡ് ഡാഷ്ബോർഡിലെ 'സെറ്റിംഗ്സ്' ലേക്ക് പോകുക
  • 'നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ റിപ്പോർട്ട് ചെയ്യുക' അല്ലെങ്കിൽ 'കേടുപാടുള്ള കാർഡ് റീപ്ലേസ് ചെയ്യുക' എന്നതിലേക്ക് പോകുക'
  • നിങ്ങളുടെ കാർഡ് ബ്ലോക്ക് ചെയ്ത് കാർഡ് റീപ്ലേസ്മെന്‍റ് അല്ലെങ്കിൽ റീഇഷ്യൂ ചെയ്യാൻ അഭ്യർത്ഥിക്കുക

റീഇഷ്യൂ ചെയ്ത കാർഡിനായി നിങ്ങളുടെ കാർഡ് ഡെലിവറി വിലാസം മാറ്റാൻ ആഗ്രഹിക്കുന്നെങ്കിൽ, 1860 267 6789 ൽ ഞങ്ങളെ ബന്ധപ്പെടുക.

എന്‍റെ ബജാജ് ഫിൻസെർവ് DBS ബാങ്ക് ക്രെഡിറ്റ് കാർഡ് എങ്ങനെ റദ്ദാക്കാം?

നിങ്ങളുടെ ബജാജ് ഫിൻസെർവ് DBS ബാങ്ക് ക്രെഡിറ്റ് കാർഡ് റദ്ദാക്കാൻ, ദയവായി ഞങ്ങളെ 1860 267 6789 ൽ ബന്ധപ്പെടുക അല്ലെങ്കിൽ കൂടുതൽ സഹായത്തിന് supercardcare@dbs.com ൽ ഞങ്ങൾക്ക് എഴുതുക.

എനിക്ക് എന്‍റെ ബജാജ് ഫിൻസെർവ് DBS ബാങ്ക് ക്രെഡിറ്റ് കാർഡ് താൽക്കാലികമായി ബ്ലോക്ക് ചെയ്യാൻ കഴിയുമോ?

ഉവ്വ്, താഴെപ്പറയുന്ന ഘട്ടങ്ങൾ പിന്തുടർന്ന് നിങ്ങളുടെ ബജാജ് ഫിൻസെർവ് DBS ബാങ്ക് ക്രെഡിറ്റ് കാർഡ് താൽക്കാലികമായി ബ്ലോക്ക് ചെയ്യാം:

  • DBS കാർഡ്+ IN ആപ്പിലേക്ക് ലോഗിൻ ചെയ്യുക
  • ക്രെഡിറ്റ് കാർഡ് ഡാഷ്ബോർഡിലെ 'സെറ്റിംഗ്സ്' ലേക്ക് പോകുക
  • ടോഗിൾ ബട്ടൺ സ്ലൈഡ് ചെയ്ത് നിങ്ങളുടെ കാർഡ് ഓഫ് ചെയ്യുക
എന്‍റെ ബജാജ് ഫിൻസെർവ് DBS ബാങ്ക് ക്രെഡിറ്റ് കാർഡ് പിൻ എങ്ങനെ മാറ്റാം അല്ലെങ്കിൽ റീസെറ്റ് ചെയ്യാം?

താഴെപ്പറയുന്ന ഘട്ടങ്ങൾ പിന്തുടർന്ന് നിങ്ങളുടെ ക്രെഡിറ്റ് കാർഡ് പിൻ മാറ്റാവുന്നതാണ്:

  • DBS കാർഡ്+ IN ആപ്പിലേക്ക് ലോഗിൻ ചെയ്യുക
  • ക്രെഡിറ്റ് കാർഡ് ഡാഷ്ബോർഡിലെ 'സെറ്റിംഗ്സ്' ലേക്ക് പോകുക
  • 'കാർഡ് പിൻ മാറ്റുക' എന്നതിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പിൻ റീസെറ്റ് ചെയ്യുക
കൂടുതൽ വായിക്കുക കുറച്ച് വായിക്കുക