ബജാജ് ഫിൻസെർവ് RBL ബാങ്ക് ക്രെഡിറ്റ് കാർഡ് കസ്റ്റമർ പോർട്ടൽ

നിങ്ങളുടെ പാസ്സ്‍വേർഡ് മറന്നുപോയാൽ, താഴെപ്പറയുന്ന ഘട്ടങ്ങൾ പിന്തുടർന്ന് നിങ്ങളുടെ ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡ് കാർഡ് അക്കൗണ്ട് ആക്സസ് ചെയ്യാം:

  1. 1 ഔദ്യോഗിക RBL ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക
  2. 2 'പേഴ്സണൽ ബാങ്കിംഗ്' വിഭാഗത്തിലേക്ക് പോകുക, യൂസർനെയിം ഫീൽഡിൽ, നിങ്ങളുടെ 16-അക്ക ക്രെഡിറ്റ് കാർഡ് നമ്പർ എന്‍റർ ചെയ്യുക
  3. 3 ലോഗിൻ ബട്ടണിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി അയക്കുന്നതാണ്
  4. 4 നിങ്ങൾ നേരത്തെ സജ്ജീകരിച്ച സുരക്ഷാ ചോദ്യം തിരഞ്ഞെടുത്ത് നിങ്ങളുടെ പാസ്സ്‌വേർഡ് റീസെറ്റ് ചെയ്യുന്നതിന് ശരിയായി ഉത്തരം നൽകുക
  5. 5 പുതിയ പാസ്സ്‌വേർഡ് എന്‍റർ ചെയ്ത് 'സ്ഥിരീകരിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക’
  6. 6 നിങ്ങളുടെ പാസ്സ്‍വേർഡ് വിജയകരമായി മാറ്റി

ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡ് ലോഗിൻ പേജ് നിങ്ങളുടെ അക്കൗണ്ട് ആക്സസ് ചെയ്യാനും നിങ്ങളുടെ ക്രെഡിറ്റ് കാർഡിന്‍റെ എല്ലാ വിശദാംശങ്ങളും എളുപ്പത്തിൽ പരിശോധിക്കാനും നിങ്ങളെ അനുവദിക്കുന്നു. ലോഗിൻ ചെയ്യാൻ നിങ്ങളുടെ യൂസർനെയിമും പാസ്സ്‌വേർഡും ഉപയോഗിക്കുക.

ബജാജ് ഫിൻസെർവ് RBL ബാങ്ക് ക്രെഡിറ്റ് കാർഡ് കസ്റ്റമർ പോർട്ടൽ ഒരു യൂസർ-ഫ്രണ്ട്‌ലി പ്ലാറ്റ്‌ഫോമാണ്. നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് നിങ്ങൾക്ക് ക്രെഡിറ്റ് കാർഡ് കസ്റ്റമർ പോർട്ടലിലേക്ക് ലോഗിൻ ചെയ്യാം. നിങ്ങൾ ലോഗിൻ ചെയ്താൽ, നിങ്ങളുടെ ക്രെഡിറ്റ് കാർഡുകളുടെ സ്റ്റാറ്റസ് പരിശോധിക്കാം, നിങ്ങളുടെ പ്രീ-അപ്രൂവ്ഡ് ക്രെഡിറ്റ് കാർഡ് ഓഫറുകൾ പ്രയോജനപ്പെടുത്താം, മറ്റ് വിവരങ്ങൾ ആക്സസ് ചെയ്യാം. നിങ്ങളുടെ ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും കണ്ടെത്തുന്നതിനുള്ള വൺ-സ്റ്റോപ്പ് ഡെസ്റ്റിനേഷനാണ് ഇത്.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

നിലവിലുള്ള ഉപയോക്താക്കൾക്കായുള്ള ക്രെഡിറ്റ് കാർഡ് അക്കൗണ്ട് ലോഗിൻ

ഈ ലളിതമായ ഘട്ടങ്ങൾ പിന്തുടർന്ന് നിങ്ങളുടെ ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡ് അക്കൗണ്ടില്‍ ലോഗിൻ ചെയ്യാം:

  1. 1 RBL ബാങ്കിന്‍റെ വെബ്സൈറ്റ് സന്ദർശിച്ച് ബജാജ് RBL ക്രെഡിറ്റ് കാർഡ് ലോഗിൻ പേജിലേക്ക് പോകുക
  2. 2 'പേഴ്സണൽ ബാങ്കിംഗ്' വിഭാഗത്തിലേക്ക് പോകുക. യൂസർനെയിം ഫീൽഡിൽ, നിങ്ങളുടെ 16-അക്ക ക്രെഡിറ്റ് കാർഡ് നമ്പർ എന്‍റർ ചെയ്യുക
  3. 3 നിങ്ങളുടെ പാസ്സ്‌വേർഡ് എന്‍റർ ചെയ്ത് 'ലോഗിൻ' ക്ലിക്ക് ചെയ്യുക’. നിങ്ങളെ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഡാഷ്ബോർഡിലേക്ക് റീഡയറക്ട് ചെയ്യും