എന്താണ് സെക്യുവേര്‍ഡ് ലോണ്‍
വായ്പ എടുക്കുന്ന വ്യക്തി ലോണിന് വേണ്ടി കാര്‍, പ്രോപ്പര്‍ട്ടി, അല്ലെങ്കില്‍ ഇക്വിറ്റി തുടങ്ങിയ സ്വത്ത് പണയമായി നൽകി എടുക്കുന്ന ഒരു തരം ലോണാണ് സെക്യുവേർഡ് ലോണ്‍. വായ്പ എടുക്കുന്ന വ്യക്തിക്ക് ലഭിക്കുന്ന ലോൺ തുക സാധാരണയായി കൊലാറ്ററലിന്റെ മൂല്യത്തെ അടിസ്ഥാനമാക്കിയാണ് നിർണ്ണയിക്കുന്നത്. വായ്പ എടുക്കുന്ന വ്യക്തി തിരിച്ചടവിൽ വീഴ്ചവരുത്തിയാൽ, ലെൻഡറിന് ആസ്തി ലിക്വിഡേറ്റ് ചെയ്യാനും ലോൺ തുക റിക്കവർ ചെയ്യാനും കഴിയും, ഇത് ഈ ലോണുകൾ ലെൻഡറിന് റിസ്ക്ക് രഹിതമാക്കുന്നു.
അതിന്റെ ഫലമായി, ഈ ലോണുകൾ ലഭ്യമാക്കാനും അൺസെക്യുവേർഡ് ലോണിനേക്കാൾ കുറഞ്ഞ പലിശ നിരക്ക് നേടാനും എളുപ്പമാണ്. സാധാരണയായി, താഴെപ്പറയുന്ന തരത്തിലുള്ള കൊലാറ്ററലിന് മേൽ ഒരു സെക്യുവേർഡ് ലോൺ ലഭ്യമാക്കാം:
- റിയൽ എസ്റ്റേറ്റ്, താമസസ്ഥലം വാങ്ങിയത് മുതൽ നേടുന്ന ഏതെങ്കിലും സാമ്പത്തിക ഇക്വിറ്റി ഉൾപ്പെടെ
- സേവിംഗ്സ് അക്കൗണ്ടുകളും ഫിക്സഡ് ഡിപ്പോസിറ്റുകളും പോലുള്ള ബാങ്ക് അക്കൗണ്ടുകൾ
- കൊമേഴ്ഷ്യൽ, റെസിഡൻഷ്യൽ പ്രോപ്പർട്ടി
- സ്വകാര്യ വാഹനങ്ങൾ
- സ്റ്റോക്കുകൾ, മ്യൂച്വൽ ഫണ്ടുകൾ, അല്ലെങ്കിൽ ബോണ്ട് നിക്ഷേപങ്ങൾ
- ലൈഫ് ഇൻഷുറൻസ് ഉൾപ്പെടെയുള്ള ഇൻഷുറൻസ് പോളിസികൾ
- വിലയേറിയ ലോഹങ്ങൾ, ഹൈ-എൻഡ് കളക്റ്റിബിൾസ്, മറ്റ് വിലയേറിയ വസ്തുക്കൾ
ബജാജ് ഫൈനാൻസ്, സെക്യൂരിറ്റികളിൽ (സ്റ്റോക്കുകൾ, ഷെയറുകൾ, യൂണിറ്റുകൾ, ബോണ്ടുകൾ, മറ്റ് സെക്യൂരിറ്റികൾ എന്നിവ ഉൾപ്പെടെ) ലോൺ ഓഫർ ചെയ്യുന്നു, അത് നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ ഉപയോഗിക്കാം.