കൊലാറ്ററല്‍ ലോണ്‍ എന്നാല്‍ എന്താണ്?

2 മിനിറ്റ് വായിക്കുക

കൊലാറ്ററല്‍ ലോണ്‍ ഒരു സെക്യുവേര്‍ഡ് ലോണ്‍ ആണ്, അത് വായ്പ എടുക്കുന്ന വ്യക്തിയെ ഏതെങ്കിലും ആസ്തി പണയം വെച്ച് ഒരു ലോണ്‍ നേടാൻ അനുവദിക്കുന്നു. ലോൺ തുക കൊലാറ്ററലിന്‍റെ മൂല്യത്തെ ആശ്രയിച്ചിരിക്കുന്നു. ഈ തരത്തിലുള്ള ലോണ്‍ ലെന്‍ഡര്‍ക്ക് താരതമ്യേന റിസ്ക്ക് രഹിതമാണ്, കാരണം വായ്പ എടുക്കുന്ന വ്യക്തി തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ ലെൻഡറിന് ആസ്തി ലിക്വിഡേറ്റ് ചെയ്യാനാവും. അതിന്‍റെ ഫലമായി, വായ്പ എടുക്കുന്നവർക്ക് കുറഞ്ഞ പലിശ നിരക്കിൽ ഉയർന്ന ലോൺ തുക ലഭ്യമാക്കാം.

കൊലാറ്ററൽ ആയി ഉപയോഗിക്കാവുന്ന ചില പൊതുവായ ആസ്തികളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:

  • സ്വകാര്യ വാഹനങ്ങൾ
  • കൊമേഴ്ഷ്യൽ, റെസിഡൻഷ്യൽ പ്രോപ്പർട്ടി
  • മെഷിനറിയും ഉപകരണങ്ങളും
  • ഫിക്സഡ് ഡിപ്പോസിറ്റുകൾ, ബോണ്ടുകൾ, മ്യൂച്വൽ ഫണ്ടുകൾ, ഷെയറുകൾ, ഇഎസ്ഒപികൾ പോലുള്ള നിക്ഷേപങ്ങൾ
  • ഇൻഷുറൻസ് പോളിസികൾ
  • വിലയേറിയ വസ്തുക്കളും ശേഖരങ്ങളും
  • ഉപഭോക്താക്കളിൽ നിന്നുള്ള ഭാവി പേമെന്‍റുകൾ (റിസീവബിൾസ്)
കൂടുതൽ വായിക്കുക കുറച്ച് വായിക്കുക