ക്രെഡിറ്റ് കാര്‍ഡിലുള്ള ലോണ്‍ എന്താണ്?

ക്രെഡിറ്റ് കാർഡിന് മേലുള്ള ലോൺ ഒരു പേഴ്സണൽ ലോൺ പോലെ പ്രവർത്തിക്കുന്നു. താരതമ്യേന കുറഞ്ഞ കാലയളവിൽ നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന ധനസഹായത്തിനുള്ള ഒരു മാർഗമാണിത്. നിങ്ങളുടെ പേരിൽ ഒരു ക്രെഡിറ്റ് കാർഡ് ഉള്ളിടത്തോളം കാലം, നിങ്ങൾക്ക് പുതിയ ഡോക്യുമെന്‍റുകളൊന്നും സമർപ്പിക്കാതെ തന്നെ പണം നേടാം.

ക്രെഡിറ്റ് കാർഡ് ലോണുകൾ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡിന് മേലുള്ള ലോണുകൾ പൊതുവെ മുൻകൂട്ടി അംഗീകാരം ലഭിച്ചവയാണ്, അവ തൽക്ഷണം നേടാം. ബജാജ് ഫിൻ‌സെർവ് RBL ബാങ്ക് ക്രെഡിറ്റ് കാർഡിന്‍റെ കാര്യത്തിൽ, നിങ്ങൾക്ക് ഇതിനകം മുൻ‌കൂട്ടി അംഗീകരിച്ച പരിധി ലഭ്യമാക്കിയിട്ടുണ്ട്. നിങ്ങൾക്ക് പണം ലഭ്യമാക്കേണ്ടിവരുമ്പോൾ, നിങ്ങളുടെ കാർഡിന്‍റെ ക്യാഷ് പരിധി അനുസരിച്ച് 90 ദിവസം വരെ ക്രെഡിറ്റ് കാർഡിൽ പലിശരഹിത പേഴ്സണൽ ലോൺ നിങ്ങൾക്ക് ലഭ്യമാക്കാം.

നിങ്ങൾക്ക് ഫ്ലാറ്റ് 2.5% പ്രോസസ്സിംഗ് ഫീസ് ഈടാക്കുമ്പോൾ, നിങ്ങളുടെ പ്രീ-അസൈൻഡ് പരിധി ലോൺ ആയി മാറ്റുന്നതിനുള്ള മുഴുവൻ പ്രോസസ്സും തടസ്സരഹിതവും വേഗത്തിലുള്ളതുമാണ്. ഈ പണം ലഭ്യമാക്കാൻ ദൈർഘ്യമേറിയ പേപ്പർവർക്കോ ഫിസിക്കൽ ബ്രാഞ്ച് സന്ദർശിക്കേണ്ട ആവശ്യമോ ഇല്ല. നിങ്ങൾക്ക് ഇത് RBL ബാങ്ക് മൊബൈൽ ആപ്പിൽ തന്നെ ചെയ്യാം.

പ്രീ അപ്രൂവ്ഡ് ഓഫർ