യോഗ്യതാ മാനദണ്ഡം
-
പൗരത്വം
ഇന്ത്യൻ
-
വയസ്
21 മുതൽ 70 വയസ്സ് വരെ
-
തൊഴിൽ
സ്ഥിര വരുമാന സ്രോതസ്സ് ഉണ്ടായിരിക്കണം
-
ക്രെഡിറ്റ് സ്കോർ
720 അല്ലെങ്കിൽ അതിൽ കൂടുതൽ
ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ എന്തൊക്കെയാണ്?
ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡിൽ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുന്നതിന് യോഗ്യതാ മാനദണ്ഡം പാലിക്കുന്നത് എളുപ്പമാണ്.
- പ്രായം 21 നും 70 നും ഇടയിലായിരിക്കണം
- നിങ്ങൾക്ക് പതിവ് വരുമാന ഉറവിടം ഉണ്ടായിരിക്കണം
- മിനിമം സിബിൽ സ്കോർ 685 അല്ലെങ്കിൽ അതിൽ കൂടുതൽ, മുൻകാല ഡിഫോൾട്ട് റെക്കോർഡുകൾ ഇല്ലാതെ ക്രെഡിറ്റ് യോഗ്യത
- രാജ്യത്തെ സൂപ്പർകാർഡ് ലൈവ് ലൊക്കേഷനുകളിൽ ഉൾപ്പെടേണ്ട ഒരു റെസിഡൻഷ്യൽ വിലാസം
- അപേക്ഷകൻ നിലവിലുള്ള ബജാജ് ഫിൻസെർവ് കസ്റ്റമറും ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉടമയും ആയിരിക്കണം
ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കാൻ ഏതോക്കെ ഡോക്യുമെന്‍റുകൾ ആവശ്യമാണ്?
ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡിന് അപേക്ഷിക്കുന്നതിന് നിങ്ങൾ ഫിസിക്കൽ ഡോക്യുമെന്‍റുകളൊന്നും സമർപ്പിക്കേണ്ടതില്ല. അപേക്ഷാ പ്രക്രിയ പൂർത്തിയാക്കാൻ നിങ്ങളുടെ പാൻ കാർഡ് നമ്പറും ആധാർ കാർഡ് നമ്പറും മാത്രം ഷെയർ ചെയ്താൽ മതി.
വിശദാംശങ്ങൾ ആവശ്യമാണ്
- പാൻ കാർഡ് നമ്പർ
- ആധാർ കാർഡ് നമ്പർ
**അപേക്ഷാ പ്രക്രിയയിൽ അധിക ഡോക്യുമെന്‍റുകൾ സമർപ്പിക്കാൻ നിങ്ങളോട് ആവശ്യപ്പെടാം.
യോഗ്യതാ മാനദണ്ഡം പാലിക്കാൻ ബുദ്ധിമുട്ടില്ലാത്തതിനാൽ ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡ് ലഭ്യമാക്കുന്നത് എളുപ്പമാണ്, കൂടാതെ ഡോക്യുമെന്‍റേഷൻ ആവശ്യകത വളരെ കുറവാണ്. ബജാജ് ഫിൻസെർവ് കസ്റ്റമർ എന്ന നിലയിൽ, സ്ഥിര വരുമാന സ്രോതസ്സും ശക്തമായ സാമ്പത്തിക ട്രാക്ക് റെക്കോർഡും പ്രദർശിപ്പിച്ച് നിങ്ങൾക്ക് വേഗത്തിൽ ഒരു സൂപ്പർകാർഡ് ലഭിക്കും. നിങ്ങളുടെ യോഗ്യത തെളിയിക്കുന്നതിന്, ലളിതമായ കെവൈസി ഡോക്യുമെന്‍റുകൾ ആവശ്യമാണ്.
അപ്രൂവ് ചെയ്താൽ, പലിശ രഹിത പണം പിൻവലിക്കൽ, നിങ്ങളുടെ ക്യാഷ് പരിധിയിൽ 90 ദിവസത്തേക്കുള്ള പേഴ്സണൽ ലോണുകൾ, റിവാർഡ് പോയിന്‍റുകൾ, ഡിസ്കൗണ്ടുകൾ, മൈൽസ്റ്റോൺ ബോണസുകൾ, വെൽകം ഗിഫ്റ്റുകൾ തുടങ്ങിയ ആനുകൂല്യങ്ങൾക്കൊപ്പം എളുപ്പമുള്ള ഇഎംഐ കൺവേർഷൻ ഓപ്ഷനുകൾ തുടങ്ങിയ സവിശേഷതകൾ നിങ്ങൾക്ക് ആസ്വദിക്കാം.
പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍
കസ്റ്റമേർസിന് പ്രീ-സെറ്റ് ക്രെഡിറ്റ് പരിധി നൽകുന്ന ഒരു പേമെന്‍റ് ഇൻസ്ട്രുമെന്‍റാണ് ക്രെഡിറ്റ് കാർഡ്. ഈ ക്രെഡിറ്റ് പരിധി ഉപയോഗിച്ച്, ഉപഭോക്താവിന് പണമായി നൽകാതെയും ചെക്ക് നൽകാതെയും പര്‍ച്ചേസുകള്‍ക്ക് പണം നൽകാം. കസ്റ്റമറിന്‍റെ ക്രെഡിറ്റ് സ്കോറും പ്രതിമാസ വരുമാനവും അനുസരിച്ച് ഫൈനാന്‍ഷ്യല്‍ സ്ഥാപനമാണ് കാര്‍ഡിന്‍റെ പരിധി തീരുമാനിക്കുന്നത്.
ഇന്ത്യയിൽ ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 വയസ്സാണ്. എന്നിരുന്നാലും, അപേക്ഷകരുടെ റീപേമെന്‍റ് പരിഗണിച്ച് ബജാജ് ഫിൻസെർവ് കുറഞ്ഞ പ്രായം 21 വയസ്സ് ആയി നിലനിർത്തുന്നു.
ഓൺലൈൻ അപേക്ഷാ ഫോം, ആവശ്യമായ ഡോക്യുമെന്‍റുകൾ എന്നിവ സമർപ്പിച്ച് നിങ്ങൾക്ക് എളുപ്പത്തിൽ ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡിന് അപേക്ഷിക്കാം.