ഇമേജ്

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സംബന്ധിച്ച് കൂടുതല്‍ മനസ്സിലാക്കുക

ഹെല്‍ത്ത് ഇൻഷുറൻസ് നിര്‍വചനം

ഹെല്‍ത്ത് ഇൻഷുറൻസ് എന്താണ് എന്നതിനെ സംബന്ധിച്ച് ചിലരിൽ ഇപ്പോഴും ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ട്. ഒരു പോളിസി ഉടമയും ഇൻഷുറൻസ് കമ്പനിയും തമ്മിലുള്ള നിയമപരമായ ഒരു കരാറാണ് ഹെൽത്ത് ഇൻഷുറൻസ്, ഇതില്‍ ഒന്നാമത്തെ കക്ഷിയ്ക്ക് ഉണ്ടാകുന്ന എല്ലാ ചികിത്സാ ചെലവുകളും രണ്ടാമത്തെ കക്ഷി വഹിച്ചുകൊള്ളാമെന്ന് സമ്മതിക്കുന്നു. ഇൻഷുറൻസ് കമ്പനി ഒന്നുകിൽ ഇത് ക്യാഷ്‌ലെസ് ചികിത്സയിലൂടെ ഇത് നിര്‍വഹിക്കുന്നതാണ് അല്ലെങ്കിൽ ബില്ലുകൾ പ്രകാരം തുക മടക്കിനല്‍കുന്നതാണ്. പോളിസിയിൽ അടച്ച പ്രീമിയത്തിന്‍മേല്‍ നികുതിയിളവുകള്‍ നേടാന്‍ ഇൻഷുറർ ചെയ്തിരിക്കുന്ന വ്യക്തിക്കും ബാധ്യതയുണ്ട്. പോളിസി പ്രയോജനപ്പെടുത്തുന്നതിന്, പോളിസി ഉടമ ഇൻഷുറൻസ് കമ്പനിയ്ക്ക് മുടക്കം കൂടാതെ പ്രീമിയം അടയ്ക്കുകയും ചികിത്സയ്ക്ക് പണം നല്‍കേണ്ടതായി വരുമ്പോള്‍ ഇൻഷുറൻസ് പോളിസിയിലെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി ഇന്‍ഷുർ ചെയ്യപ്പെട്ട വ്യക്തിയ്ക്ക് കമ്പനി പണം നല്‍കുന്നതുമാണ്. ഒരു വെയ്റ്റിംഗ് പിരീഡ് ബാധകമാണ്, അതിന്‍പ്രകാരം ഒരു കാലയളവില്‍ ക്ലെയിമുകള്‍ അനുവദിക്കുന്നതല്ല. തൊഴിലുടമകൾ പലപ്പോഴും അവരുടെ ജീവനക്കാർക്ക് "ഹെൽത്ത് ഇൻഷുറൻസ്" നൽകുന്നു, പക്ഷേ പലപ്പോഴും കൂടുതല്‍ പരിരക്ഷ നല്‍കാറില്ല, അതിനാൽ പ്രത്യേക ഇൻഷുറൻസ് പോളിസി എടുക്കാന്‍ നിർദ്ദേശിക്കപ്പെടുന്നു. .