സവിശേഷതകളും ആനുകൂല്യങ്ങളും

അപ്രതീക്ഷിതവും ഉയർന്നതുമായ ചികിത്സാ ചെലവുകളിൽ നിന്നും നിങ്ങളെ സംരക്ഷിക്കുന്നതിലൂടെ ആരോഗ്യം, രോഗം, അപകടങ്ങള്‍ എന്നിവയ്ക്ക് ഹെല്‍ത്ത് ഇൻഷുറൻസ് പരിരക്ഷ നല്‍കുന്നു. നിങ്ങൾ ഒരു ഹെല്‍ത്ത് ഇൻഷുറൻസ് പോളിസി എടുക്കുമ്പോൾ, ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുമ്പോഴുള്ള നിങ്ങളുടെ ചികിത്സാ ചെലവുകൾക്ക് നിങ്ങൾ തിരഞ്ഞെടുത്ത ഇൻഷുറൻസ് തുക വരെ ഇൻഷുറർ വഹിക്കുന്നതാണ്. ഒന്നുകിൽ നിങ്ങൾക്ക് ചികിത്സയ്ക്കായുള്ള പണം അടയ്ക്കുകയും പിന്നീട് പോളിസിയിൽ നിന്നും മടക്കിവാങ്ങുകയും ചെയ്യാവുന്നതാണ്, അല്ലെങ്കിൽ നിങ്ങളുടെ ചികിത്സയ്ക്ക് വേണ്ടി ഒരു നെറ്റ്‌ർക്ക് ഹോസ്പിറ്റലില്‍ പോകാവുന്നതാണ്, അവിടെ നിങ്ങളുടെ ചെലവുകള്‍ക്ക് തുടക്കം മുതല്‍ തന്നെ പരിരക്ഷ ലഭിക്കുന്നതാണ്. ഇതിനുപുറമെ, ആദായ നികുതി നിയമം, 1961, സെക്ഷൻ 80D പ്രകാരം നികുതി കിഴിക്കുന്നതിനായി പോളിസിയില്‍ അടച്ച പ്രീമിയങ്ങള്‍ കണക്കിലെടുക്കുന്നു.

ഒരു വ്യക്തിയ്ക്കോ കുടുംബത്തിനോ വേണ്ടി ഹെല്‍ത്ത് ഇൻഷുറൻസ് പോളിസികൾ വാങ്ങാവുന്നതാണ്. ഗുരുതരമായ രോഗങ്ങളിൽ നിന്ന് അല്ലെങ്കില്‍ ഗര്‍ഭകാലത്ത് നിങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടതായി വരുന്ന മറ്റേതെങ്കിലും പ്രശ്നങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പരിരക്ഷ നല്‍കുന്നതിനും നിങ്ങള്‍ക്ക് അവ വാങ്ങാവുന്നതാണ്. നിങ്ങളുടെ വാങ്ങൽ തീരുമാനം എടുക്കുന്നതിനു മുമ്പ് നിങ്ങൾക്ക് പരിഗണിക്കാവുന്ന എല്ലാ തരം ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷകളെക്കുറിച്ചും നമുക്ക് പരിശോധിക്കാം.

വിവിധ തരം ഹെൽത്ത് ഇൻഷുറൻസ് പോളിസികള്‍

 • പേഴ്സണൽ ഹെല്‍ത്ത് ഇൻഷുറൻസ് പോളിസി

  പേഴ്സണൽ ഹെല്‍ത്ത് ഇൻഷുറൻസ് പോളിസി പ്രകാരം, വ്യക്തിഗത അടിസ്ഥാനത്തില്‍ പ്ലാനില്‍ പരിരക്ഷ എടുത്തിട്ടുള്ള ഒരു വ്യക്തിയ്ക്ക് ക്യാഷ്‌ലെസ് ഹോസ്പിറ്റലൈസേഷനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമായി തിരഞ്ഞെടുത്തിട്ടുള്ള ഇൻഷുറൻസ് തുക ബാധകമാകുന്നതാണ്. ഇന്‍ഷുര്‍ ചെയ്യപ്പെട്ടിട്ടുള്ള ഓരോ അംഗത്തിനും മുഴുവന്‍ തുകയും വെവ്വേറെയായി ലഭിക്കാന്‍ അര്‍ഹത നല്‍കുന്ന ഒരു പോളിസിയാണ് ഇത്.

 • ഫാമിലി ഫ്ലോട്ടര്‍ ഹെൽത്ത് ഇൻഷുറൻസ് പോളിസി

  ഫാമിലി ഫ്ലോട്ടര്‍ ഹെല്‍ത്ത് ഇൻഷുറൻസ് പോളിസിയിൽ, ഒരൊറ്റ ഇൻഷുറൻസില്‍ പരിരക്ഷിക്കപ്പെട്ട എല്ലാ കുടുംബാംഗങ്ങള്‍ക്കും തിരഞ്ഞെടുത്ത ഇൻഷുറൻസ് തുക ബാധകമാകുന്നതാണ്. ഇത് ഒരു അംഗത്തിന് പൂര്‍ണ്ണമായോ അല്ലെങ്കില്‍ ഒന്നിലധികം ക്ലെയിമുകളിലായി ഒന്നിലധികം അംഗങ്ങള്‍ക്കോ ഉപയോഗിക്കാന്‍ കഴിയുന്നതാണ്.

 • ടോപ്പ് - അപ്പ് ഹെൽത്ത് ഇൻഷുറൻസ് പോളിസി

  നിലവിലെ പ്ലാനിൽ അല്ലെങ്കിൽ തൊഴിൽ ദാതാവിൽ നിന്നുള്ള ഇൻഷുറൻസില്‍ പരിമിതമായ ഹെല്‍ത്ത് ഇൻഷുറൻസ് പരിരക്ഷയുള്ള ആളുകള്‍ക്ക് കൂടുതൽ പരിരക്ഷ നല്‍കുന്നതാണ് ടോപ്പ്-അപ്പ് ഹെൽത്ത് ഇൻഷുറൻസ്. നിലവിലുള്ള പരിരക്ഷയുടെ പരിധി മതിയാകാതെ വരുമ്പോള്‍ ഒരൊറ്റ രോഗത്തിന്‍റെ ചെലവുകള്‍ മടക്കി ലഭിക്കുന്നതിനുള്ളതാണ് ഇത്.

 • ക്രിട്ടിക്കല്‍ ഇല്‍നെസ് ഹെല്‍ത്ത് ഇൻഷുറൻസ് പ്ലാനുകള്‍

  ഒരു ഇൻഷുറൻസ് പോളിസി എടുക്കുക അല്ലെങ്കില്‍ ക്യാൻസർ, വൃക്കരോഗം, ഹൃദയാഘാതം മുതലായ ഗുരുതരമായ രോഗങ്ങളുടെ ചികിത്സയ്ക്കായി ഒരു റൈഡര്‍ എടുക്കുക. മിക്ക ക്രിട്ടിക്കല്‍ ഇല്‍നെസ് ഇൻഷുറൻസ് പോളിസികളും പോളിസിയുടമയ്ക്ക് രോഗനിര്‍ണ്ണയം ചെയ്യപ്പെടുമ്പോള്‍ ഒരുമിച്ചൊരു തുക നല്‍കുന്നു.

 • ഗ്രൂപ്പ് / എംപ്ലോയീസ് ഹെൽത്ത് ഇൻഷുറൻസ് പോളിസി

  ഗ്രൂപ്പ് / എംപ്ലോയീസ് ഹെല്‍ത്ത് ഇൻഷുറൻസ് പോളിസികൾ പൊതുവേ കമ്പനികൾ വാങ്ങുകയും ആ സ്ഥാപനത്തിലെ ജീവനക്കാരുടെ ചികിത്സാ ചെലവുകള്‍ക്ക് പരിരക്ഷ നല്‍കുകയും ചെയ്യുന്നു. ഗ്രൂപ്പ് മെഡിക്കൽ ഇൻഷുറൻസ് പ്ലാനുകളുടെ പ്രീമിയം പൊതുവേ ശരാശരിയെക്കാളും കുറവാണ്, മാത്രമല്ല രോഗങ്ങൾക്കും ചികിത്സകള്‍ക്കുമുള്ള പരിരക്ഷ വിശാലവുമാണ്‌.

 • പേഴ്സണൽ ആക്സിഡന്‍റ് കവര്‍

  മരണം, പരുക്ക്, വൈകല്യങ്ങള്‍, മറ്റ് അപ്രതീക്ഷിത സാഹചര്യങ്ങള്‍ തുടങ്ങിയ പോലുള്ള അപകടത്തിന്റെ ഫലമായി ഉണ്ടാകുന്ന ചെലവുകളിൽ നിന്നും പേഴ്സണൽ അപകട ഇൻഷുറൻസ് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും പരിരക്ഷണം നൽകുന്നു. പേഴ്സണൽ ആക്സിഡന്റ് പരിരക്ഷ തനിച്ച് വാങ്ങുകയോ അല്ലെങ്കില്‍ നിലവിലുള്ള പോളിസിയുടെ കൂടെ ഒരു റൈഡര്‍ ആയി വാങ്ങുകയോ ചെയ്യാവുന്നതാണ്.

 • Senior Citizen Health Insurance Policy

  സീനിയർ സിറ്റിസൺ ഹെൽത്ത് ഇൻഷുറൻസ് പോളിസി

  കുറഞ്ഞത് 60 വയസ്സ് അല്ലെങ്കിൽ അതില്‍ കൂടുതല്‍ പ്രായമുള്ളവർക്ക് മുതിർന്ന പൌരന്മാർക്കുള്ള ഹെല്‍ത്ത് ഇൻഷുറൻസ് പ്ലാനുകൾ വാങ്ങാന്‍ കഴിയുന്നതാണ്. അവ വൃദ്ധജനങ്ങളുടെ ആരോഗ്യപരിചരണവുമായി ബന്ധപ്പെട്ട ചെലവുകൾ നിറവേറ്റുന്നതിന് പ്രത്യേകമായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഇത്തരം പോളിസികളില്‍ നിങ്ങള്‍ ഈ പ്ലാനുകൾ പ്രയോജനപ്പെടുത്തുന്നതിനു മുൻപ് നിങ്ങൾ ഒരു ആരോഗ്യപരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്. എന്നിരുന്നാലും, അവയുടെ പ്രീമിയം ചെലവ് സാധാരണയുള്ളതിനേക്കാൾ കുറവാണ്.

 • മെറ്റേണിറ്റി ഹെൽത്ത് ഇൻഷുറൻസ്

  ഗർഭിണികളായ സ്ത്രീകള്‍ക്കായി രൂപകൽപന ചെയ്തിട്ടുള്ള ഒരു വിശിഷ്ടമായ പരിരക്ഷയാണ് മെറ്റേണിറ്റി ഹെല്‍ത്ത് ഇൻഷുറൻസ്. ഇത് തനിച്ച് വാങ്ങുകയോ അല്ലെങ്കില്‍ നിലവിലുള്ള പോളിസിയുടെ കൂടെ ഒരു റൈഡര്‍ ആയി വാങ്ങുകയോ ചെയ്യാവുന്നതാണ്. ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണതകള്‍ക്ക് പരിരക്ഷ നല്‍കുന്നതിന് പുറമേ അമ്മയുടെയും കുഞ്ഞിന്‍റെയും പ്രീ-നാറ്റല്‍, പോസ്റ്റ്‌-നാറ്റല്‍, ഹോസ്പിറ്റലൈസേഷന്‍ ചെലവുകളും മെറ്റേണിറ്റി ഹെല്‍ത്ത് ഇൻഷുറൻസ് പരിരക്ഷ നല്‍കുന്നു.

ഇന്ത്യയിലെ ഹെല്‍ത്ത് ഇൻഷുറൻസ് പോളിസികളുടെ സവിശേഷതകളും പ്രയോജനങ്ങളും

 • രൂ.2 ലക്ഷം മുതല്‍ രൂ.50 ലക്ഷം വരെയുള്ള കോംപ്രിഹെന്‍സീവ് ഹെല്‍ത്ത് ഇൻഷുറൻസ് ഓപ്ഷനുകൾ

 • ക്യാഷ്‌ലെസ് സെറ്റിൽമെന്‍റ് - ആശുപത്രികളുടെ നെറ്റ്‌വര്‍ക്കില്‍ ചികിത്സയ്ക്കായി ഹോസ്പിറ്റലൈസേഷന്‍ ചെയ്തിരിക്കുമ്പോള്‍ അതിനു നിങ്ങള്‍ക്ക് പണം നല്‍കേണ്ടിവരുന്നില്ല

 • ആംബുലൻസ് ഫീസ് ഉള്‍പ്പെടുന്നു

 • മുറി വാടകയില്‍ പരിധി ഇല്ല

 • മെറ്റേണിറ്റി ആനുകൂല്യങ്ങളില്‍, 10 വർഷം വരെയുള്ള വാക്സിനേഷൻ ചെലവുകള്‍ ഉള്‍പ്പെടെയുള്ള പരിരക്ഷ നവജാതശിശുക്കള്‍ക്ക് ലഭിക്കുന്നതാണ്

 • ഹോസ്പിറ്റലൈസേഷന് 30 ദിവസങ്ങള്‍ക്ക് മുമ്പ് വരെയും 60 ദിവസങ്ങള്‍ക്ക് ശേഷം വരെയുമുള്ള ആനുകൂല്യങ്ങള്‍

 • 130 ഡേ കെയർ നടപടിക്രമങ്ങൾ പരിരക്ഷിക്കപ്പെടുന്നു

 • അവയവമാറ്റത്തിനുള്ള ചികിത്സാ ചെലവുകൾ

 • എമര്‍ജന്‍സി ആംബുലൻസ് ചെലവുകള്‍ പരിരക്ഷിക്കപ്പെടുന്നു

 • ആയുഷ് (ആയുർവേദം, യുനാനി, സിദ്ധ, ഹോമിയോപ്പതി) ചികിത്സയും ഇതിൽ ഉൾപ്പെടുന്നു

 • നോ ക്ലെയിം ബോണസ് ആയി (മുമ്പത്തെ വർഷം ഏതെങ്കിലും ചികിത്സയ്ക്കായി ഒരു വ്യക്തി ഒരു ക്ലെയിമും ഫയൽ ചെയ്തിട്ടില്ലെങ്കിൽ നല്‍കുന്നതാണ് NCB) സൗജന്യ ഹെല്‍ത്ത് പരിശോധനകളും ഡിസ്ക്കൗണ്ട് വൗച്ചറുകളും

 • അംഗമാകുന്നതിനുള്ള പ്രായം 60 വയസ്സൂവരെ

 • സെക്ഷൻ 80D പ്രകാരമുള്ള ആദായ നികുതി ആനുകൂല്യം

 • ക്ലെയിം ഇല്ലാത്ത ഓരോ വർഷത്തിനു ശേഷവും പോളിസി പുതുക്കുമ്പോള്‍ നോ ക്ലെയിം ബോണസ്

 • ഇൻഷുററുടെ കീഴിൽ സമാനമായ പോളിസിയില്‍ കുടുംബാംഗങ്ങളെ അല്ലെങ്കിൽ സുഹൃത്തുക്കളെ റെഫര്‍ ചെയ്തതിന് പ്രീമിയത്തിലുള്ള ലോയൽറ്റി ഡിസ്കൗണ്ട്

 • 24/7 ടോൾഫ്രീ കോൾ സെന്റർ സപ്പോര്‍ട്ട് ഏത് സമയത്തും നിങ്ങളുടെ പോളിസി ആക്സസ് ചെയ്യാൻ കഴിയുമെന്ന് ഉറപ്പുവരുത്തുന്നു

 • ഓൺലൈൻ ആപ്ലിക്കേഷൻ, പുതുക്കൽ എന്നിവ പോളിസിയെ പ്രയാസ രഹിതമാക്കുന്നു

 • വാർദ്ധക്യ കാലത്ത് ഉള്‍പ്പെടെ ജീവിതകാലം മുഴുവന്‍ പുതുക്കുവാന്‍ കഴിയുന്നു

 • ഇൻഷുറൻസ് പോളിസി നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഏത് ഇന്‍ഷുററുടെ പക്കലിലേക്കും പോര്‍ട്ട്‌ ചെയ്യാന്‍ കഴിയുന്നു

ഹെല്‍ത്ത് ഇൻഷുറൻസിനുള്ള യോഗ്യതയും ആവശ്യമായ രേഖകളും

 • കുറഞ്ഞത് 18 മുതൽ 21 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് ഹെല്‍ത്ത് ഇൻഷുറൻസ് പോളിസി പ്രയോജനപ്പെടുത്താൻ കഴിയുന്നതാണ്

 • 90 ദിവസങ്ങള്‍ മുതല്‍ 25 വയസ് വരെ പ്രായമുള്ള ആശ്രിതരായ കുട്ടികളെ പോളിസിയിൽ ഉൾപ്പെടുത്താവുന്നതാണ്

 • മുതിർന്ന പൌരന്മാർക്ക് അവര്‍ക്കായി രൂപകല്‍പ്പന ചെയ്യപ്പെട്ട പോളിസിയില്‍ 60 വയസ്സുമുതല്‍ പരിരക്ഷ ലഭിക്കുന്നതാണ്

 • സാധാരണയായി, കൃത്യമായി പൂരിപ്പിച്ച് ഒപ്പ് വച്ച അപേക്ഷാ ഫോമിനു പുറമേ മറ്റ് ഡോക്യുമെന്‍റുകള്‍ ഒന്നും ഹെല്‍ത്ത് ഇൻഷുറൻസ് പോളിസികൾക്ക് ആവശ്യമില്ല. എന്നിരുന്നാലും, നിങ്ങൾ ഒരു നിശ്ചിത പ്രായപരിധിയ്ക്ക് മുകളിലാണെങ്കില്‍ നിങ്ങൾ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാകേണ്ടിവരുന്നതാണ്.

ഹെല്‍ത്ത് ഇൻഷുറൻസ് പ്ലാൻ വാങ്ങുന്നതിന് മുൻപായി നിങ്ങള്‍ പരിഗണിക്കേണ്ട കാര്യങ്ങള്‍


 • നിങ്ങൾ ഏതു തരം ഇൻഷുറൻസ് പോളിസി വാങ്ങാനാണ് ഉദ്ദേശിക്കുന്നത്, വ്യക്തിഗതമാണോ അല്ലെങ്കില്‍ ഫാമിലിയാണോ?

 • നിങ്ങൾക്ക് / നിങ്ങളുടെ കുടുംബത്തിന് ആവശ്യമായ ഇൻഷുറൻസ് പരിരക്ഷ എത്രയാണ്?

 • നിങ്ങൾ തിരഞ്ഞെടുക്കുവാന്‍ ആഗ്രഹിക്കുന്ന ആഡ്-ഓൺ സവിശേഷതകൾ ഏതാണ്?

 • ബാധകമായ സബ്‌ ലിമിറ്റുകള്‍ അറിയുക (മുറി വാടക, ഡോക്ടർമാരുടെ ഫീസ്, മെഡിക്കൽ ടെസ്റ്റ് ചെലവുകള്‍ മുതലായ വിഭാഗങ്ങളിലെ ചെലവുകളിലുള്ള പരിധി)

 • പോളിസിയിലെ ഉൾപ്പെടുത്തലുകളും ഒഴിവാക്കലുകളും.

 • ക്ലെയിം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമാണ്? (ക്യാഷ്‌ലെസ്, റീഇംബേര്‍സ്‍മെന്‍റ്)

 • പോളിസി അംഗീകരിക്കുന്നതിന് മുമ്പ് ആരോഗ്യ പരിശോധനകൾ ആവശ്യമാണോ?