കാർ ഇൻഷുറൻസ്

റോഡ് ട്രാഫിക് വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ഒരു ചെറിയ പോറല്‍ മുതൽ വലിയ അപകടങ്ങൾ വരെയുള്ള നിരവധി അനര്‍ത്ഥങ്ങളാണ് ഫോർ വീലറുകൾ നേരിടുന്നത്. കൂടാതെ, പ്രകൃതി ദുരന്തങ്ങള്‍ മൂലവും തകരാറുകള്‍ സംഭവിക്കാം. അതിനാൽ, ഒരു കാർ ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. ഒരു നല്ല കാർ ഇൻഷുറൻസ് അല്ലെങ്കിൽ ഫോർ വീലർ ഇൻഷുറൻസ് ഉപയോഗിച്ച്, അപ്രതീക്ഷിത സംഭവങ്ങൾ മൂലമുണ്ടാകുന്ന നഷ്ടങ്ങൾ/നാശനഷ്ടങ്ങൾ പരിരക്ഷിക്കാൻ സാമ്പത്തികമായി സജ്ജമാകാം.

പ്രകൃതി ദുരന്തങ്ങള്‍, മനുഷ്യ നിര്‍മ്മിത ദുരന്തങ്ങള്‍, മോഷണം, അക്രമം മുതലായ റിസ്ക്കുകളില്‍ നിന്ന് കാര്‍ ഇന്‍ഷുറന്‍സ് നിങ്ങളുടെ ഫോര്‍ വീലറിന് പരിരക്ഷയേകുന്നു. മാത്രമല്ല, തേര്‍ഡ്-പാര്‍ട്ടി ബാധ്യതകളുടെ ചെലവുകളുടെ കാര്യത്തില്‍ നിങ്ങളെ സാമ്പത്തികമായി പരിരക്ഷിക്കുകയും ചെയ്യുന്നു. മോട്ടോർ ഇൻഷുറൻസ് ആക്റ്റ്, 1988 ഇന്ത്യൻ റോഡുകളിൽ ഓടിക്കുന്നതിന് തേർഡ്-പാർട്ടി ഇൻഷുറൻസ് എടുക്കേണ്ടത് കർശനമായി നിർബന്ധമാക്കിയിട്ടുണ്ട്.

കാർ ഇൻഷുറൻസിന്‍റെ സവിശേഷതകളും ആനുകൂല്യങ്ങളും

ബജാജ് ഫൈനാൻസ് കാർ ഇൻഷുറൻസിന് കീഴിൽ വാഗ്ദാനം ചെയ്യുന്ന സവിശേഷതകളിൽ ഇതാ:

കാർ ഇൻഷുറൻസ് വാങ്ങാൻ എടുത്ത സമയം ഏതാനും മിനിറ്റിൽ കുറവ്
ക്യാഷ്‌ലെസ് റിപ്പയർ ലഭ്യമാണ്
ക്യാഷ്‍ലെസ് ഹോസ്പിറ്റലൈസേഷൻ ലഭ്യമാണ്
കസ്റ്റമൈസ് ചെയ്യാവുന്ന ആഡ്-ഓണുകൾ ലഭ്യമാണ്
നോ ക്ലെയിം ബോണസ് (NCB) ആനുകൂല്യങ്ങൾ നേടൂ 50% വരെ ഡിസ്ക്കൌണ്ട്
ലളിതമായ ക്ലെയിമുകൾ അതിവേഗ ഡിജിറ്റല്‍ പ്രോസസ്സ്
ലളിതമായ ക്ലെയിമുകൾ തടസ്സമില്ലാത്ത ഡിജിറ്റൽ പ്രോസസ്സ്
സമഗ്രമായ പരിരക്ഷ ലഭ്യമാണ്
തേര്‍ഡ്-പാര്‍ട്ടി ലയബിലിറ്റി പരിരക്ഷ ലഭ്യമാണ്
 • ക്യാഷ്‌ലെസ് ഗ്യാരേജ് നെറ്റ്‌വർക്ക്

  ക്യാഷ്‌ലെസ് ഗ്യാരേജ് നെറ്റ്‌വർക്കിൽ, ഇൻഷുർ ചെയ്ത വാഹനത്തിന്‍റെ റിപ്പയർ ചെലവുകൾ ഫോർ-വീലർ ഇൻഷുറൻസ് കമ്പനി നേരിട്ട് കൈകാര്യം ചെയ്യുന്നു. ഈ രീതിയിൽ ആണെങ്കിൽ, റിപ്പയറിനായി ഉടമ മുൻകൂട്ടി പണം നൽകേണ്ടതില്ല. റിപ്പയർ പൂർത്തിയാക്കിയ ശേഷം, ഇൻഷുറൻസ് കമ്പനി നേരിട്ട് ഗ്യാരേജിൽ ബിൽ സെറ്റിൽ ചെയ്യുന്നതായിരിക്കും.

 • നോ ക്ലെയിം ബോണസ്

  ക്ലെയിം ഫയൽ ചെയ്യാത്തതിന് പോളിസി ഹോൾഡർക്ക് ഇൻഷുറർ നൽകുന്ന ബോണസാണ് നോ ക്ലെയിം ബോണസ് അഥവാ 'NCB'. ക്ലെയിം രഹിത വർഷങ്ങളുടെ എണ്ണത്തെ ആശ്രയിച്ച്, നിങ്ങളുടെ കാർ പോളിസിക്കുള്ള പുതുക്കൽ പ്രീമിയം കുറയ്ക്കാൻ ഇത് സഹായിക്കുന്നു. ഭാവിയിൽ ഉടമ അങ്ങനെ ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിൽ NCB പുതിയ കാർ ഇൻഷുറൻസിലേക്ക് ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.

 • തേര്‍ഡ്-പാര്‍ട്ടി ലയബിലിറ്റി

  ഇൻഷുർ ചെയ്ത വാഹനം ഉപയോഗത്തിലായിരിക്കുമ്പോൾ ഉണ്ടായ അപകടം അല്ലെങ്കിൽ മറ്റേതെങ്കിലും സംഭവത്തിന്‍റെ ഫലമായി തേർഡ് പാർട്ടിക്ക് സംഭവിക്കുന്ന നഷ്ടം/കേടുപാടുകൾ എന്നിവയ്ക്ക് തേർഡ് പാർട്ടി ലയബിലിറ്റി നഷ്ടപരിഹാരം നൽകുന്നു. തേർഡ് പാർട്ടി കാർ ഇൻഷുറൻസ് തേർഡ് പാർട്ടിയുടെ പ്രോപ്പർട്ടിക്ക് എന്തെങ്കിലും നാശനഷ്ടമുണ്ടായാൽ അല്ലെങ്കിൽ അപകടം മൂലം ആ വ്യക്തിക്ക് മരണമോ ശാരീരികമോ ആയ പരിക്കുകൾ ഉണ്ടായാൽ ചെലവുകൾ വഹിച്ച് കാർ ഉടമയെ സാമ്പത്തികമായി സംരക്ഷിക്കുന്നു.

 • സ്വമേധയാലുള്ള കിഴിവ്

  ഒരു ക്ലെയിം ഉണ്ടായാൽ, നിർബന്ധിത കിഴിവുകൾക്ക് പുറമെ നിങ്ങൾ അടയ്ക്കേണ്ട തുകയാണ് വോളണ്ടറി ഡിഡക്റ്റബിൾ (VD). (അന്തിമ ക്ലെയിം തുക, പാർട്ടുകളിലെ ഡിപ്രീസിയേഷൻ, VD, നിർബന്ധിത കിഴിവ് എന്നിവ IMT പ്രകാരം കുറച്ചതിനുശേഷം ആയിരിക്കും)

 • ടോവിംഗ് സൗകര്യം

  ഇൻഷുർ ചെയ്ത വാഹനം പ്രവർത്തനരഹിതമായിട്ടുണ്ടെങ്കിൽ അടുത്തുള്ള ഗ്യാരേജിലേക്കുള്ള (ബ്രേക്ക്ഡൗൺ/അപകടത്തിന്‍റെ 50-കിലോമീറ്റർ റേഡിയസിനുള്ളിൽ) ടോവിംഗ് സർവ്വീസ് ബജാജ് ഫൈനാൻസ് നൽകുന്നു.

 • ബ്രേക്ക്-ഇൻ ഇൻഷുറൻസ്

  സമയത്ത് ഇൻഷുറൻസ് പുതുക്കാത്തതിനാൽ പോളിസി ലാപ്സാകുമ്പോഴാണ് ബ്രേക്ക്-ഇൻ ഇൻഷുറൻസ് സംഭവിക്കുന്നത്. കാലഹരണ തീയതിക്ക് ശേഷം 90 ദിവസത്തിനുള്ളിൽ ഫോർ-വീലർ ഇൻഷുറൻസ് ദീർഘിപ്പിച്ചാൽ NCB അതേപടി നിലനിൽക്കും.

 • പ്രകൃതിദത്ത അല്ലെങ്കിൽ മനുഷ്യനിർമ്മിത ദുരന്തങ്ങളിൽ നിന്ന് സംരക്ഷണം

  കാർ ഇൻഷുറൻസ് പോളിസി നിങ്ങളെ പ്രകൃതിദത്ത അല്ലെങ്കിൽ മനുഷ്യനിർമ്മിത ദുരന്തങ്ങളിൽ നിന്നും വ്യക്തിഗത പരിക്ക് ചെലവ്, സിവില്‍ ബാധ്യത, തേർഡ് പാർട്ടി നാശനഷ്ടങ്ങൾ എന്നിവയിൽ നിന്നും സംരക്ഷിക്കുന്നു.

കാര്‍ ഇന്‍ഷുറന്‍സിന്‍റെ ഇനങ്ങള്‍

ഇന്ത്യയിൽ രണ്ട് തരത്തിലുള്ള കാർ ഇൻഷുറൻസുകൾ ലഭ്യമാണ്:

കോംപ്രിഹെന്‍സീവ് ഇൻഷുറൻസ്: ഒരു കൂട്ടിയിടി അല്ലെങ്കിൽ ഹിമക്കാറ്റ് മൂലമോ അല്ലെങ്കിൽ അക്രമം മൂലമോ നിങ്ങളുടെ കാറിന് കേടുപാടുകൾ ഉണ്ടായാലോ? സമഗ്രമായ കാര്‍ ഇന്‍ഷുറന്‍സ് ഇവയ്ക്കെല്ലാം എതിരെ നിങ്ങള്‍ക്ക് സംരക്ഷണം നല്‍കും. നിങ്ങളുടെ കാറിനും ആളുകള്‍ക്കും വാഹനങ്ങൾക്കും വസ്തുവകകൾക്കും ഉണ്ടാകാവുന്ന പരിക്കുകളില്‍ നിന്നും കേടുപാടുകളില്‍ നിന്നും സംരക്ഷണമേകുന്ന വിപുലമായ കാർ ഇൻഷുറൻസ് ആണ് ഇത്. മോഷണം, അഗ്നിബാധ, ദ്രോഹകരമായ പ്രവർത്തനം, അല്ലെങ്കിൽ പ്രകൃതി ദുരന്തം എന്നിവ മൂലമുണ്ടാകുന്ന നഷ്ടത്തിന് നിങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നു.

തേർഡ്-പാർട്ടി ഇൻഷുറൻസ്: ഒരു കൂട്ടിയിടി ഉണ്ടായാല്‍ തെറ്റ് നിങ്ങളുടെ ഭാഗത്താണെങ്കില്‍ തേര്‍ഡ് പാര്‍ട്ടിക്ക് നിങ്ങള്‍ നഷ്ടപരിഹാരം കൊടുക്കണം. തേര്‍ഡ്-പാര്‍ട്ടി കാര്‍ ഇന്‍ഷുറന്‍സ് ഇന്ത്യയില്‍ നിര്‍ബന്ധമാണ്, നിങ്ങളുടെ കാര്‍ മൂലം മറ്റുള്ളവരുടെ വാഹനങ്ങള്‍ക്കും വസ്തുക്കള്‍ക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കെതിരെ നിങ്ങള്‍ക്ക് അത് പരിരക്ഷ നല്‍കുന്നു. എന്നാല്‍, തെറ്റ് നിങ്ങളുടെ ഭാഗത്താണെങ്കില്‍ നാശനഷ്ടത്തിനുള്ള പരിരക്ഷ ലഭിക്കില്ല.

കാർ ഇൻഷുറൻസ് പ്ലാനിൽ പരിരക്ഷിക്കപ്പെടുന്നത് എന്താണ്

സമഗ്രമായ കാർ/4-വീലർ ഇൻഷുറൻസിന് താഴെപ്പറയുന്ന റിസ്കുകൾക്ക് എതിരെ നിങ്ങളെ പരിരക്ഷിക്കാൻ കഴിയും:

• അപകടം മൂലമുള്ള തകരാർ
• വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, മിന്നൽ, ഭൂകമ്പം, മണ്ണിടിച്ചിൽ, ആലിപ്പഴം, മഞ്ഞ് തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ (ദൈവത്തിന്‍റെ പ്രവൃത്തി) മൂലമുണ്ടായ നഷ്ടം
• അഗ്നിബാധ അല്ലെങ്കിൽ സ്വയം അഗ്നിക്കിരയായത് കൊണ്ടുണ്ടായ തകരാറുകള്‍
• മോഷണം, കലാപം, അല്ലെങ്കിൽ ഏതെങ്കിലും ക്ഷുദ്ര അല്ലെങ്കിൽ തീവ്രവാദ പ്രവർത്തനങ്ങൾ എന്നിവ മൂലം ഉണ്ടാകുന്ന നഷ്ടം
• റോഡ്, റെയിൽ, ഉൾനാടൻ ജലപാത, ലിഫ്റ്റ്, എലിവേറ്റർ അല്ലെങ്കിൽ വിമാനം മുഖേനയുള്ള ഗതാഗതത്തില്‍ ഉണ്ടാകുന്ന തകരാറുകള്‍
• ഇന്‍ഷൂര്‍ ചെയ്ത കാറിന്‍റെ ഉടമ / ഡ്രൈവർക്കുണ്ടാകുന്ന പരിക്കുകൾക്ക് ആക്സിഡന്‍റ് കവർ
• മരണം അല്ലെങ്കില്‍ സ്ഥായിയായ വൈകല്യങ്ങള്‍ക്കുള്ള നഷ്ടപരിഹാരം

കാര്‍ ഇന്‍ഷുറന്‍സില്‍ തേര്‍ഡ് പാര്‍ട്ടി ബാധ്യതകളും ഉള്‍പ്പെടുന്നു:

• പൊതു സ്ഥലത്ത് നിങ്ങളുടെ ഇൻഷുർ ചെയ്ത കാർ കാരണം വാഹനത്തിന് അല്ലെങ്കിൽ വസ്തുവകകൾക്ക് കേടുപാടുകൾ
• അപകടം കാരണം തേര്‍ഡ്-പാര്‍ട്ടി ഡ്രൈവര്‍ക്ക് ഉണ്ടാകുന്ന പരിക്കുകള്‍

കാർ ഇൻഷുറൻസ് പ്ലാനിൽ പരിരക്ഷിക്കപ്പെടാത്തത് എന്താണ്

താഴെ പറയുന്നവ കാർ ഇൻഷുറൻസില്‍ പരിരക്ഷിക്കപ്പെടുകയില്ല:

• മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ ബ്രേക്ക്ഡൌൺ
• കാറിന്‍റെ ഡിപ്രീസിയേഷന്‍ അല്ലെങ്കില്‍ പൊതുവായ തേയ്മാനം
• മദ്യം/മയക്കുമരുന്ന് എന്നിവയുടെ സ്വാധീനത്തില്‍ വാഹനമോടിച്ച് ഉണ്ടാകുന്ന തകരാറുകള്‍
• സാധുതയുള്ള ലൈസൻസില്ലാതെ വാഹനം ഓടിക്കുമ്പോള്‍ സംഭവിച്ച തകരാറുകള്‍
• കാർ വാടകയ്ക്ക് അല്ലെങ്കിൽ റിവാർഡ്, സംഘടിത റേസിംഗ് അല്ലെങ്കിൽ സ്പീഡ് ടെസ്റ്റിംഗ് മുതലായവയ്ക്ക് ഉപയോഗിക്കുമ്പോൾ സംഭവിക്കുന്ന നാശനഷ്ടങ്ങൾ
• അപകടം മൂലമല്ലാതെ ടയറിന് സംഭവിച്ച തകരാര്‍
• മോഷണം മൂലം കാര്‍ ആക്സസറികള്‍ നഷ്ടപ്പെടൽ

കുറിപ്പ്: ഒഴിവാക്കലുകൾ ഓരോ പോളിസിയിലും വ്യത്യസ്തമായേക്കാം. അതിനാൽ, പോളിസി ബ്രോഷറിൽ നൽകിയിരിക്കുന്ന ഒഴിവാക്കലുകൾ പരിശോധിക്കാൻ ശുപാർശ ചെയ്യുന്നു.

ഇൻഷുർ ചെയ്ത പ്രഖ്യാപിച്ച മൂല്യം (IDV) എങ്ങനെ ബാധിക്കും

ഇൻഷുർ ചെയ്ത വ്യക്തിയുടെ ഫോർ-വീലർ ഇൻഷുറൻസ് ചെലവ് തീരുമാനിക്കുന്നതിൽ ഇൻഷുർ ചെയ്ത പ്രഖ്യാപിത മൂല്യം (IDV) ഒരു പ്രധാനപ്പെട്ട ഘടകമാണ്. ഓൺലൈൻ കാർ ഇൻഷുറൻസ് പോളിസിയിൽ കമ്പനി പോളിസി ഉടമയുടെ വാഹനം സുരക്ഷിതമാക്കുന്ന സ്ഥിര മൂല്യമാണ് IDV. വാഹന നിർമ്മാതാവിന്‍റെ പരസ്യപ്പെടുത്തിയ വിൽപന വിലയും ഏതെങ്കിലും ആക്സസറികളുടെ വിലയും ഉപയോഗിച്ചാണ് പോളിസി തുക കണക്കാക്കുന്നത്. ഇന്ത്യൻ മോട്ടോർ താരിഫ് പ്രകാരം, ഓരോ വർഷത്തേക്കുള്ള ഡിപ്രീസിയേഷൻ കുറച്ചതിന് ശേഷമാണ് ഇൻഷുറർ തുക കണക്കാക്കുന്നത്. ഉദാഹരണത്തിന്, നിർമ്മാതാവിന്‍റെ നിർദ്ദിഷ്ട റീടെയിൽ വിലയിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത ഏതെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങൾ കാറിൽ ഇൻഷുർ ചെയ്ത വ്യക്തി ഘടിപ്പിച്ചിട്ടുണ്ടെന്ന് കരുതുക. ആ സന്ദർഭത്തിൽ, IDV ക്ക് പുറമേ, ഇൻഷുറൻസ് പോളിസി തുകയിൽ വസ്തുവിന്‍റെ യഥാർത്ഥ മൂല്യവും ഇൻഷുറർ (ഡിപ്രീസിയേഷന് ശേഷം) ചേർക്കുന്നതാണ്.

ബജാജ് ഫൈനാൻസ് കാർ ഇൻഷുറൻസ് പോളിസിയിലെ ലഭ്യമായ ആഡ്-ഓണുകൾ

ബജാജ് ഫൈനാൻസ് കാർ ഇൻഷുറൻസ് പോളിസികൾക്ക് കീഴിൽ വാഗ്ദാനം ചെയ്യുന്ന ചില ആഡ്-ഓൺ ആനുകൂല്യങ്ങൾ ഇവയാണ്:
സീറോ ഡിപ്രീസിയേഷൻ പരിരക്ഷ
ബമ്പർ-ടു-ബമ്പർ പരിരക്ഷ എന്നും അറിയപ്പെടുന്നു, സീറോ-ഡിപ്രീസിയേഷൻ ആഡ്-ഓൺ ഉപയോഗിച്ച്, നിങ്ങളുടെ കാറുമായി ബന്ധപ്പെട്ട ഡിപ്രീസിയേഷൻ അസാധുവാക്കാം. ഈ പരിരക്ഷയിൽ, നിങ്ങളുടെ കാറിന്‍റെ ഡിപ്രീസിയേഷൻ നിങ്ങളുടെ ഇൻഷുറർ പരിഗണിക്കുന്നില്ലാത്തതിനാൽ നിങ്ങളുടെ കാറിന്‍റെയും അതിന്‍റെ എല്ലാ സ്പെയർ പാർട്ടുകൾക്കും നിങ്ങൾക്ക് പൂർണ്ണ മൂല്യം ലഭിക്കുന്നു.

എഞ്ചിൻ പ്രൊട്ടക്ടർ
എഞ്ചിൻ നാശനഷ്ടത്തിന്‍റെ ഫലമായി ഉണ്ടാകുന്ന ചെലവുകൾ സ്റ്റാൻഡേർഡ് ഫോർ വീലർ ഇൻഷുറൻസ് പ്ലാനുകൾ സംരക്ഷിക്കുന്നില്ല. നിങ്ങളുടെ കാറിന്‍റെ എഞ്ചിൻ ശരിയാക്കാൻ നിങ്ങൾ ചെലവഴിക്കുന്ന തുകയുടെ 40% വരെ ലാഭിക്കാൻ എഞ്ചിൻ പ്രൊട്ടക്ടർ ആഡ്-ഓൺ സഹായിക്കുന്നു.

കീ, ലോക്ക് അസിസ്റ്റൻസ്
നഷ്ടപ്പെട്ട അല്ലെങ്കിൽ കേടുപാടുള്ള കീകളുമായി ബന്ധപ്പെട്ട ചെലവുകൾ കുറയ്ക്കുന്നതിനാണ് ഈ ആഡ്-ഓൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്. റീപ്ലേസ് ചെയ്യേണ്ട കാർ കീ മാത്രമല്ല ലോക്കിംഗ് സിസ്റ്റം മുഴുവൻ വാങ്ങുന്നതും റീപ്ലേസ് ചെയ്യുന്നതും ഞങ്ങൾ ഏറ്റെടുക്കുന്നു.
 

24*7 സ്പോട്ട് അസിസ്റ്റൻസ്
ഇത് ഏറ്റവും ഉപയോഗപ്രദമായ കാർ ഇൻഷുറൻസ് ആഡ്-ഓണുകളിലൊന്നാണ്, കാർ പ്രശ്നം കാരണം നിങ്ങൾ ഒരിക്കലും റോഡിൽ കുടുങ്ങില്ല എന്നാണ് ഇത് അർത്ഥമാക്കുന്നത്. നിങ്ങൾക്ക് ടയർ മാറ്റണമെങ്കിൽ, നിങ്ങളുടെ കാറിന്‍റെ എഞ്ചിനിൽ വിദഗ്ദ്ധമായി പരിശോധിക്കണമെങ്കിൽ, അപകടം സെറ്റിൽ ചെയ്യാൻ സഹായം ആവശ്യമാകുന്നെങ്കിൽ, പ്രയാസപ്പെടേണ്ടതില്ല, ഞങ്ങളുടെ ടീം നിങ്ങളെ സഹായിക്കുന്നതിനായി ഒരു ഫോൺ കോൾ അല്ലെങ്കിൽ ഒരു ക്ലിക്ക് അകലെയുണ്ടായിരിക്കും.

കൺസ്യൂമബിൾ പരിരക്ഷ
അറ്റകുറ്റപ്പണി നടക്കുമ്പോഴോ അല്ലെങ്കിൽ ഈ ആഡ്-ഓൺ ഉപയോഗിച്ച് അപകടത്തിന് ശേഷം നിങ്ങളുടെ കാറിനായി ഉപഭോഗവസ്തുക്കൾ വാങ്ങുമ്പോൾ ഉണ്ടാകുന്ന ചെലവുകൾ ഏറ്റെടുക്കാൻ ഞങ്ങളെ അനുവദിക്കുന്നു. കൺസ്യൂമബിൾ ചെലവുകളിൽ എഞ്ചിൻ ഓയിൽ, ബ്രേക്കിംഗ് ഓയിൽ, കൂളന്‍റ്, ഗിയർബോക്സ് ഓയിൽ തുടങ്ങിയവ ഉൾപ്പെടുന്നു.

പേഴ്സണൽ ബാഗേജ്
പേഴ്സണൽ ബാഗേജ് ആഡ്-ഓൺ നിങ്ങളുടെ സ്വകാര്യ വസ്‌തുക്കളെ പരിരക്ഷിക്കുകയും വാഹനത്തിൽ നിന്നുള്ള കേടുപാടുകൾ അല്ലെങ്കിൽ മോഷണത്തിന്‍റെ ഫലമായി ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് പണം തിരികെ നൽകുകയും ചെയ്യും.

കൺവെയൻസ് ആനുകൂല്യങ്ങൾ
ഈ ആഡ്-ഓൺ ഉപയോഗിച്ച്, നിങ്ങളുടെ കാറിന്‍റെ സർവ്വീസ് സമയത്ത് നിങ്ങൾക്ക് നൽകേണ്ടി വരുന്ന ദൈനംദിന ക്യാബ് നിരക്ക്, യാത്രാ നിരക്ക് എന്നിവ നൽകി ​​നിങ്ങളുടെ വാലറ്റ് കാലിയാകുമെന്ന് വിഷമിക്കേണ്ടതില്ല. അപകടാനന്തരമുള്ള നിങ്ങളുടെ ദൈനംദിന യാത്രക്കുള്ള ചെലവുകൾ ഞങ്ങൾ ഏറ്റെടുക്കുന്നതാണ്.

കാർ ഇൻഷുറൻസ് പ്രീമിയം ഓൺലൈനിൽ എങ്ങനെ കണക്കാക്കാം

കാർ ഇൻഷുറൻസ് പ്രീമിയങ്ങൾ ഓൺലൈനിൽ തടസ്സരഹിതമായും വേഗത്തിലും കണക്കാക്കാൻ കഴിയുന്ന മൂന്ന് പ്രാഥമിക ഘടകങ്ങളുണ്ട്. പിന്തുടരാനുള്ള ഏതാനും ലളിതമായ ഘട്ടങ്ങൾ ഇതാ:

•ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്‍റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) വാഹനത്തിന്‍റെ ക്യൂബിക് കപ്പാസിറ്റിക് ആനുപാതികമായാണ് തേർഡ് പാർട്ടി ലയബിലിറ്റി പ്രീമിയം നിശ്ചയിക്കുന്നത്.
ക്യൂബിക് കപ്പാസിറ്റി ജൂൺ 16, 2019 മുതൽ പ്രാബല്യത്തിലുള്ള പ്രീമിയം (രൂ.)
1000 cc കവിയാത്തത് രൂ. 2,072
1000 cc കവിയുന്നു, എന്നാൽ 1500 cc കവിയാത്തത് രൂ. 3,221
1500 cc കവിയുന്നു രൂ. 7,890

• IDV x [താരിഫ് നിരക്ക്] – [ഡിസ്ക്കൌണ്ടുകൾ] + ആഡ്-ഓൺ കവർ എന്നത് ഓൺ ഡാമേജ് പ്രീമിയം കണക്കാക്കുന്നതിനുള്ള ഫോർമുലയാണ്.
• പ്രീമിയം പേഴ്സണൽ ആക്സിഡന്‍റ് ഇൻഷുറൻസ് + അധിക കവറേജ്
ഈ മൂന്ന് ഘടകങ്ങളും, പോളിസി ഉടമയുടെ അന്തിമ കാർ ഇൻഷുറൻസ് വിലയും, ഇനിപ്പറയുന്ന ഘടകങ്ങളെ ബാധിക്കും:

ഇൻഷ്വേർഡ് ഡിക്ലയേർഡ് വാല്യൂ (IDV)

കവറേജിന് കീഴിൽ ഒരു പോളിസി ഉടമക്ക് ക്ലെയിം ചെയ്യാവുന്ന പരമാവധി തുകയാണ് IDV. കാറിന്‍റെ വിപണി മൂല്യം ഉയർന്നതാണെങ്കിൽ പോളിസി ഉടമയുടെ IDV യും പ്രീമിയവും ഉയർന്നതായിരിക്കും.

മേക്ക്, മോഡൽ

റിപ്പയർ/റീപ്ലേസ്മെന്‍റ് എന്നിവയുടെ ചെലവ് കൂടുതലായതിനാൽ മുന്തിയ ഇനം വാഹനങ്ങൾക്ക് ഉയർന്ന ഇൻഷുറൻസ് പ്രീമിയമായിരിക്കും.

ഇന്ധന തരം

ഡീസൽ അല്ലെങ്കിൽ കംപ്രസ്ഡ് നാച്ചുറൽ ഗ്യാസിൽ ഓടുന്ന കാറുകളെ അപേക്ഷിച്ച് പെട്രോളിൽ ഓടുന്ന കാറുകൾ നന്നാക്കാനുള്ള ചെലവ് കുറവാണ്. അതിനാൽ, ഇന്ധന തരം അനുസരിച്ച് ഫോർ-വീലർ ഇൻഷുറൻസ് പ്രീമിയം വ്യത്യാസപ്പെടാം.

നിർമ്മിച്ച വർഷം

പ്രീമിയം തുക കണക്കാക്കുമ്പോൾ കാർ നിർമ്മിച്ച വർഷവും പഴക്കവും കണക്കിലെടുക്കുന്നതാണ്.

ലൊക്കേഷൻ

ട്രാഫിക് പെരുപ്പം കാരണം മെട്രോപൊളിറ്റൻ പ്രദേശങ്ങളിലാണ് അപകടം മൂലമുള്ള നാശനഷ്ടങ്ങൾക്ക് സാധ്യത കൂടുതൽ. തൽഫലമായി, ഇൻഷുർ ചെയ്ത വ്യക്തി എവിടെ താമസിക്കുന്നു എന്നതിനെ ആശ്രയിച്ച് ഇൻഷുറൻസ് പ്രീമിയവും വ്യത്യാസപ്പെടാം.

നോ ക്ലെയിം ബോണസ് (NCB)

ഇൻഷുർ ചെയ്തയാൾ മുമ്പ് ഫോർ വീലർ ഇൻഷുറൻസ് ക്ലെയിമുകൾ ഫയൽ ചെയ്തിട്ടില്ലെങ്കിൽ, കാർ ഇൻഷുറൻസ് ഉടമ 20-50% നിരക്കിൽ ഇളവിന് യോഗ്യനായിരിക്കും. കൂടാതെ, ഓൺലൈൻ കാർ ഇൻഷുറൻസ് പുതുക്കൽ വിലയും കുറയും.

ആഡ്-ഓൺസ്

ഇൻഷുറൻസ് ഉടമ തിരഞ്ഞെടുത്ത ആഡ്-ഓണുകൾ അധിക ചെലവിനായി പോളിസിയിൽ ഉൾപ്പെടുത്തും.

കാർ ഇൻഷുറൻസ് പ്രീമിയത്തിൽ എങ്ങനെ ലാഭിക്കാം

കാർ ഇൻഷുറൻസ് പ്രീമിയത്തിൽ നിങ്ങൾക്ക് എങ്ങനെ ലാഭിക്കാം എന്ന് ഇതാ:

NCB

കാർ ഇൻഷുറൻസ് ഉടമ മുൻ വർഷങ്ങളിൽ ക്ലെയിമുകൾ ഫയൽ ചെയ്തിട്ടില്ലെങ്കിൽ അയാൾക്ക്/അവർക്ക് NCB യുടെ 50% വരെ ശേഖരിക്കാൻ കഴിയും.

സുരക്ഷാ നടപടികൾ

ഫോർ-വീലർ മോഷ്ടിക്കപ്പെടാതിരിക്കാൻ ഇൻഷുറൻസ് എടുത്തയാൾ കൂടുതൽ മുൻകരുതലുകൾ എടുത്തിട്ടുണ്ടെങ്കിൽ കാർ ഇൻഷുറൻസ് പോളിസി ഉടമയ്ക്ക് ഡിസ്ക്കൌണ്ടിനുള്ള യോഗ്യതയുണ്ടാകാം. ഉദാഹരണത്തിന്, ഇൻഷുർ ചെയ്ത വ്യക്തിയുടെ വാഹനത്തിൽ ഒരു ആന്‍റി-തെഫ്റ്റ് ഡിവൈസ് (ARAI അംഗീകരിച്ചത്) ഇൻസ്റ്റാൾ ചെയ്യുന്നത് പലപ്പോഴും 2.5% കുറവിന് ഇടവരുത്തും.

ബജാജ് ഫൈനാൻസിൽ നിന്ന് കാർ ഇൻഷുറൻസ് എന്തുകൊണ്ട് തിരഞ്ഞെടുക്കുന്നു?

വിശ്വസനീയമായ ബ്രാൻഡ് പേര്
ഇൻഷുറൻസിൽ വിശ്വസിക്കുമ്പോൾ, നിങ്ങൾ തിരഞ്ഞെടുത്ത ഇൻഷുറൻസ് ദാതാവ് പണത്തിന് മികച്ച മൂല്യം വാഗ്ദാനം ചെയ്യുന്നുവെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. കാർ ഇൻഷുറൻസ് പോളിസിയിൽ ഞങ്ങളിൽ വിശ്വാസമർപ്പിക്കുന്ന ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുള്ള ഒരു പ്രശസ്തമായ ധനകാര്യ സ്ഥാപനമാണ് ബജാജ് ഫൈനാൻസ്. സുരക്ഷയ്ക്കും വിശ്വാസ്യതയ്ക്കും ഒപ്പം, CRISIL ന്‍റെ FAAA, ICRA യുടെ MAAA സുരക്ഷാ റേറ്റിംഗുകൾ ഞങ്ങൾക്ക് നൽകിയിട്ടുണ്ട്.

അതിവേഗ ഓൺലൈൻ പർച്ചേസ് പ്രോസസ്സ്
ഇക്കാലത്ത് കാർ ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങുന്നത് ഒരു പതിവാണ്. അപകടം, മോഷണം, അഗ്നിബാധ മുതലായവ മൂലമുണ്ടാകുന്ന ഏത് തകരാറിനും എതിരെ നിങ്ങൾക്ക് ഇപ്പോൾ നിങ്ങളുടെ കാർ ഇൻഷുർ ചെയ്യാം. കാർ ഇൻഷുറൻസ് ഓൺലൈൻ പ്രോസസ്സ് സൗകര്യപ്രദവും സമയം ലാഭിക്കുന്നതുമാണ്. പേമെന്‍റ് റിമൈൻഡറുകൾ, എളുപ്പത്തിലുള്ള താരതമ്യം, ഓൺലൈൻ ഫോം, ഡോക്യുമെന്‍റ് സോഫ്റ്റ് കോപ്പി തുടങ്ങിയ ആനുകൂല്യങ്ങൾ സഹിതം, ബജാജ് ഫൈനാൻസിന്‍റെ കാർ ഇൻഷുറൻസ് ഓൺലൈൻ ക്ലെയിമുകൾ പേപ്പർവർക്കൊന്നുമില്ലാതെ നിങ്ങളുടെ പരിശ്രമങ്ങൾ ലഘൂകരിക്കുന്നു.

എളുപ്പമുള്ള ക്ലെയിം പ്രോസസ്സ്
ബജാജ് ഫൈനാൻസ് പേപ്പർലെസ് ഡോർ-ടു-ഡോർ ക്ലെയിമുകൾ വാഗ്ദാനം ചെയ്യുന്നു. ബജാജ് ഫൈനാൻസ് കാർ പോളിസി ഉപയോഗിച്ച്, ഏതാനും മിനിറ്റിനുള്ളിൽ തടസ്സമില്ലാതെ പേപ്പർലെസ് കാർ ഇൻഷുറൻസ് ഓൺലൈൻ പ്രോസസ്സ് വഴി ഇപ്പോൾ ഒരു ക്ലെയിം ഉന്നയിക്കാം. നിങ്ങളുടെ വീടിന്‍റെ സൌകര്യത്തിൽ ഇരുന്ന് നിങ്ങൾക്ക് കോണ്ടാക്ട്‌ലെസ് ക്ലെയിം അല്ലെങ്കിൽ എളുപ്പത്തിൽ ഡോക്യുമെന്‍റ് ശേഖരിക്കൽ എന്നിവ തിരഞ്ഞെടുക്കാം.

ക്ലെയിം പ്രോസസ്സിന് ആവശ്യമായ ഡോക്യുമെന്‍റുകൾ

കാർ ഇൻഷുറൻസ് ക്ലെയിമുകൾക്ക് അഭ്യർത്ഥിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നിരുന്നാലും ശരിയായ ഒരുകൂട്ടം ഡോക്യുമെന്‍റുകൾ കൈയിൽ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. കാർ ആക്സിഡന്‍റ് ഇൻഷുറൻസ് ക്ലെയിം ഫയൽ ചെയ്യുന്നതിന് ആവശ്യമായ ഡോക്യുമെന്‍റുകൾ താഴെപ്പറയുന്നു:

 1. കാർ ഇൻഷുറൻസ് പോളിസി പേപ്പർ അല്ലെങ്കിൽ കവർ നോട്ടിന്‍റെ പകർപ്പ്.
 2. വാഹനമോടിക്കുന്ന വ്യക്തിയുടെ ഡ്രൈവിംഗ് ലൈസൻസ്.
 3. ഇൻഷുർ ചെയ്ത വാഹനത്തിന്‍റെ RC അല്ലെങ്കിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്.
 4. സാധുതയുള്ള ക്ലെയിം ഇന്‍റിമേഷൻ ഫോം.

കാർ ഇൻഷുറൻസ് ഓൺലൈനിൽ എങ്ങനെ അപേക്ഷിക്കാം

ബൈക്ക് ഇൻഷുറൻസിന് ഓൺലൈനായി അപേക്ഷിക്കുന്നതിന് ചുവടെയുള്ള ഘട്ടങ്ങൾ പിന്തുടരുക

ഘട്ടം1: ഉൽപ്പന്നത്തിന് അപേക്ഷിക്കാൻ, 'ഇപ്പോൾ അപേക്ഷിക്കുക' എന്നതിൽ ക്ലിക്ക് ചെയ്ത് അപേക്ഷാ ഫോമിൽ ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കുക.
ഘട്ടം 2: ഫീസ് പേമെന്‍റ് ഓൺലൈനിൽ നടത്തുക.
ഘട്ടം 3: ആവശ്യമെങ്കിൽ, ഞങ്ങളുടെ പ്രതിനിധികളിൽ നിന്ന് ഒരു കോൾ ബാക്ക് തിരഞ്ഞെടുക്കുക അല്ലെങ്കിൽ 'ഇപ്പോൾ വാങ്ങുക' ക്ലിക്ക് ചെയ്ത് പ്രോസസ്സ് പൂർത്തിയാക്കുക

കാർ ഇൻഷുറൻസ് ഓൺലൈനിൽ എങ്ങനെ പുതുക്കാം

നിങ്ങളുടെ കാർ ഇൻഷുറൻസ് ഓൺലൈനിൽ പുതുക്കുന്നതിനുള്ള ഏതാനും ലളിതമായ ഘട്ടങ്ങൾ ഇതാ

• ഇൻഷുററുടെ വെബ്സൈറ്റ് സന്ദർശിച്ച് 'പുതുക്കൽ' ടാബിൽ ക്ലിക്ക് ചെയ്യുക.
• കാർ ഇൻഷുറൻസ് പോളിസി വിവരങ്ങൾ സ്വീകരിക്കുന്നതിന് നിർദ്ദിഷ്ട പോർട്ടലിൽ നിങ്ങൾ ഈ വിശദാംശങ്ങൾ നൽകേണ്ടതുണ്ട്:
1 ഫോൺ നമ്പർ
2 വാഹനത്തിന്‍റെ രജിസ്ട്രേഷൻ നമ്പർ
3 കാർ ഇൻഷുറൻസ് പോളിസിയുടെ എണ്ണം
• നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, നിങ്ങളുടെ IDV യും കാർ ഇൻഷുറൻസ് പുതുക്കലിനായി ഓൺലൈനിൽ അടയ്ക്കേണ്ട പ്രീമിയവും വിലയിരുത്താൻ നിങ്ങൾക്ക് കഴിയും.
• തിരഞ്ഞെടുത്ത ഏതെങ്കിലും പേമെന്‍റ് മോഡുകളിൽ നിന്ന് ഓൺലൈനിൽ പുതുക്കുന്നതിനുള്ള പേമെന്‍റ് നടത്തുക.

കാർ ഇൻഷുറൻസ് സംബന്ധിച്ച് പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ FAQകൾ

1 എനിക്ക് എന്‍റെ കാർ ഇൻഷുറൻസ് പോളിസി ഓൺലൈനിൽ പുതുക്കാൻ കഴിയുമോ?

ഉവ്വ്, നിങ്ങളുടെ കാർ ഇൻഷുറൻസ് പോളിസി ഓൺലൈനിൽ എളുപ്പത്തിൽ പുതുക്കാൻ കഴിയും. കൂടാതെ, പോളിസി പുതുക്കുന്നതിന് നിങ്ങൾക്ക് നോ-ക്ലെയിം ബോണസ് അല്ലെങ്കിൽ NCB (ബാധകമെങ്കിൽ), എക്സ്ക്ലൂസീവ് ഓൺലൈൻ ഡിസ്ക്കൌണ്ടുകൾ എന്നിവ ലഭിക്കും.

2 കാർ ഇൻഷുറൻസിൽ ഡിസ്കൗണ്ടുകൾ ലഭ്യമാണോ?

ഉവ്വ്. ബജാജ് അലയൻസ് പോലുള്ള ഇൻഷുറർമാർ സമയാസമയങ്ങളിൽ ഫോർ വീലർ ഇൻഷുറൻസിൽ ഡിസ്ക്കൌണ്ടുകളും ഡീലുകളും നൽകുന്നു. ഇപ്പോൾ നടക്കുന്ന മികച്ച ഡീലുകൾക്കായി നിങ്ങൾക്ക് അവരുടെ വെബ്സൈറ്റ് പരിശോധിക്കാം.

3 എനിക്ക് ഓണ്‍ലൈനായി ഒരു കാര്‍ ഇന്‍ഷുറന്‍സ് വാങ്ങാന്‍ സാധിക്കുമോ

അതെ, നിങ്ങൾക്ക് ഓൺലൈനിൽ കാർ ഇൻഷുറൻസ് വാങ്ങാം. കാർ ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങുന്നത് വേഗമേറിയതും എളുപ്പവുമാണ്. നിങ്ങളുടെ കാർ പരിരക്ഷിക്കുന്നതിനായി അതിവേഗ ക്വോട്ട് ലഭിക്കുന്നതിന് നിങ്ങളുടെ വിശദാംശങ്ങളും കാറിനെക്കുറിച്ചുള്ള വിവരങ്ങളും നൽകണം. കാർ ഇൻഷുറൻസിന് ഓൺലൈനായി അപേക്ഷിക്കാനുള്ള സൗകര്യവും ബജാജ് ഫൈനാൻസ് ഓഫർ ചെയ്യുന്നുണ്ട്

4 കാർ ഇൻഷുറൻസ് എനിക്ക് ആവശ്യമാകുന്നത് എന്തുകൊണ്ടാണ്?

നിങ്ങൾ റോഡിൽ വാഹനമോടിക്കുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് കാർ ഇൻഷുറൻസ് നിർബന്ധമായും ഉണ്ടായിരിക്കണം. എന്തുകൊണ്ടാണ് എന്നത് ഇതാ:

• നിയമപ്രകാരം നിർബന്ധമാണ്: മോട്ടോർ വെഹിക്കിൾസ് ആക്റ്റ്, 1988 പ്രകാരം, തേർഡ് പാർട്ടി ലയബിലിറ്റി കാർ ഇൻഷുറൻസ് ഇല്ലാതെ ഇന്ത്യൻ റോഡുകളിൽ ഓടിക്കുന്നത് നിയമവിരുദ്ധമാണ്.
• അപ്രതീക്ഷിത ചിലവുകള്‍: കാര്‍ അപകടം എന്നത് വലിയ തുക ചിലവ് വരുന്ന മുന്‍കൂട്ടി കാണാനാകാത്ത ഒരു സംഭവമാണ്. കാർ ഇൻഷുറൻസ് ഇല്ലാതിരിക്കുമ്പോള്‍, നിങ്ങളുടെ സേവിംഗ്സിനെ ബാധിച്ചേക്കാം, നിങ്ങളുടെ പണം നഷ്ടപ്പെട്ടേക്കാം.
• തേര്‍ഡ്-പാര്‍ട്ടി നാശനഷ്ടങ്ങള്‍: കൂട്ടിയിടി കാരണം മറ്റൊരാളുടെ വസ്തുവകകൾക്കോ വാഹനത്തിനോ കേടുപാട് വരുത്തുന്നത് നിങ്ങളെ ഒരു മോശം അവസ്ഥയിൽ എത്തിച്ചേക്കാം. നിങ്ങൾക്ക് കാർ ഇൻഷുറൻസ് ഉണ്ടെങ്കിൽ, തടസ്സമില്ലാതെ നിങ്ങൾക്ക് തേർഡ്-പാർട്ടി നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കും.

5 കാര്‍ ഇന്‍ഷുറന്‍സ് വാങ്ങുന്നതിന്‍റെ ആനുകൂല്യങ്ങള്‍ എന്തൊക്കെയാണ്?

ഇൻഷുറൻസ് വാങ്ങുന്നതിനായി വിവിധ ഇൻഷുറൻസ് കമ്പനികളിൽ നിന്ന് ബ്രോഷറുകൾ ശേഖരിക്കുന്നതും അത് നിങ്ങള്‍ തന്നെ താരതമ്യം ചെയ്യുന്നതും ഒന്നു സങ്കല്‍പ്പിക്കുക. കാർ ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങുന്നതിലൂടെ നിങ്ങൾക്ക് മടുപ്പിക്കുന്ന ഈ ജോലി ഒഴിവാക്കാം:

എളുപ്പത്തിലുള്ള താരതമ്യം: ഉൽ‌പ്പന്നങ്ങളും അവയുടെ വിലകളും താരതമ്യപ്പെടുത്തുന്നതും റിസർച്ച് ചെയ്യുന്നതും ഓൺ‌ലൈൻ‌ കാർ‌ ഇൻ‌ഷുറൻ‌സ് നിങ്ങൾക്ക്‌ എളുപ്പമുള്ളതാക്കി തീർക്കുന്നു. നിങ്ങൾക്ക് കസ്റ്റമർ റിവ്യൂകൾ വായിക്കാം, വിവരങ്ങൾ ഷെയർ ചെയ്യാം അല്ലെങ്കിൽ ഇൻഷുറൻസ് കമ്പനിയിലേക്ക് നേരിട്ട് ചോദ്യങ്ങൾ ചോദിക്കാം.

കൺവീനിയൻസ്: കൺവീനിയൻസ് ഇപ്പോൾ ഏറ്റവും വലിയ ഒരു ആനുകൂല്യമാണ്. കാർ ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങുന്നത് ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് ഓടുന്നതിനുള്ള നിങ്ങളുടെ സമയവും പരിശ്രമവും ലാഭിക്കുന്നു.

ലളിതമായ അപേക്ഷ: ഫോർ-വീലർ ഇൻഷുറൻസ് കമ്പനികൾ ഇപ്പോൾ ഓൺലൈനിൽ കാർ ഇൻഷുറൻസ് വാങ്ങുന്നതിന് തടസ്സമില്ലാത്ത ഓൺലൈൻ അപേക്ഷാ പ്രക്രിയ നൽകുന്നുണ്ട്. ഓൺലൈൻ അപേക്ഷാ ഫോം വേഗത്തിലും എളുപ്പത്തിലും സ്വയം ചെയ്യാവുന്നതുമാണ്. തെറ്റുകള്‍ വരാനുള്ള സാധ്യത വളരെ കുറവാണെന്നത് കൂടാതെ നിങ്ങളുടെ ആപ്ലിക്കേഷന്‍ ഏതു സമയത്തും അവലോകനം ചെയ്യുകയും ചെയ്യാം.

എളുപ്പമുള്ള പേമെന്‍റുകൾ: കാർ ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങുമ്പോൾ നിങ്ങൾക്ക് പല ഓപ്ഷനുകൾ ലഭിക്കും, അതായത് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, സ്മാർട്ട് കാർഡ് മുതലായവ.

ഡിസ്ക്കൌണ്ടുകളും ഡീലുകളും: ഓൺലൈൻ കാർ ഇൻഷുറൻസ് അപേക്ഷകർക്ക് ഉള്ള എക്സ്ക്ലൂസീവ് ഡിസ്ക്കൌണ്ടുകളും ഡീലുകളും നിങ്ങൾക്ക് ആസ്വദിക്കാം.

6 ഓഫ്‍ലൈന്‍, ഓണ്‍ലൈന്‍ കാര്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ ഒന്നാണോ?

അതെ, ഓഫ്‍ലൈന്‍, ഓണ്‍ലൈന്‍ കാര്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ ഒന്നാണ്. കാർ ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങുന്നത് എളുപ്പവും സൗകര്യപ്രദവുമാണ്. ഫോർ-വീലർ ഇൻഷുറൻസ് ഉടമ ഓൺലൈൻ ഇൻഷുറൻസിനായി പണമടച്ചുകഴിഞ്ഞാൽ, പോളിസി ദാതാവ് വാങ്ങുന്നയാൾക്ക് പോളിസി ഡോക്യുമെന്‍റുകൾ ഇമെയിൽ ചെയ്യുകയും അവരുടെ രജിസ്റ്റർ ചെയ്ത വിലാസത്തിലേക്ക് അയക്കുകയും ചെയ്യും.

7 എന്‍റെ കാർ ഇൻഷുറൻസ് പോളിസി വിശദാംശങ്ങൾ എവിടെ പരിശോധിക്കാനാകും?

നൽകിയിട്ടുള്ള പോളിസി ഡോക്യുമെന്‍റേഷനിൽ കാർ ഇൻഷുറൻസ് വിവരങ്ങൾ നിങ്ങൾക്ക് പരിശോധിക്കാം. ഈ വിശദാംശങ്ങൾ പൂരിപ്പിച്ച് ഇൻഷുററുടെ വെബ്സൈറ്റിലേക്ക് ലോഗിൻ ചെയ്ത് നിങ്ങൾക്ക് പോളിസി വിശദാംശങ്ങളും വെരിഫൈ ചെയ്യാം.
-പോളിസി നമ്പർ
-പോളിസിയുടെ ആരംഭ തീയതിയും അവസാന തീയതിയും
-പോളിസിയുടെ തരം (കോംപ്രിഹെന്‍സീവ്, ഓൺ ഡാമേജ്, അല്ലെങ്കില്‍ തേര്‍ഡ്-പാര്‍ട്ടി ഇന്‍ഷുറന്‍സ്)
-എഞ്ചിന്‍റെയും ചാസിയുടെയും നമ്പർ

8 എന്താണ് എൻഡോഴ്സ്മെന്‍റ്?

ഇൻഷുററും പോളിസി ഉടമയും അംഗീകരിച്ച പോളിസിയിലെ മാറ്റങ്ങൾ സൂചിപ്പിക്കുന്ന കാർ ഇൻഷുറൻസ് പോളിസിയുടെ രേഖാമൂലമുള്ള ഡോക്യുമെന്‍റേഷനാണ് എന്‍ഡോഴ്സ്മെന്‍റ്. കാർ ഇൻഷുറൻസ് പോളിസി കവറേജ് അഡ്ജസ്റ്റ് ചെയ്യുന്ന വ്യവസ്ഥകളിൽ എന്തെങ്കിലും കൂട്ടിച്ചേർക്കലുകൾ ഉണ്ടെങ്കിൽ അത് കാണിക്കുന്ന ഡോക്യുമെന്‍റാണിത്. ഈ ഡോക്യുമെന്‍റ് അനിവാര്യമാണ്, കാർ ഇൻഷുറൻസ് പോളിസി ഉടമ ശ്രദ്ധിക്കേണ്ട എല്ലാ പ്രധാന പോയിന്‍റുകളും ഇത് പരാമർശിക്കുന്നു.