image

കാർ ഇൻഷുറൻസ് FAQ ചോദ്യങ്ങൾ

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

ഇന്ത്യയിൽ കാർ ഇൻഷുറൻസ് എടുക്കേണ്ടത് അത്യാവശ്യമാണോ?

അതെ. കാർ ഇൻഷുറൻസില്ലാതെ ഇന്ത്യൻ റോഡുകളിൽ കാർ ഓടിക്കുന്നത് നിയമവിരുദ്ധമാണ്.

സ്വകാര്യ, വാണിജ്യ വാഹനങ്ങൾക്ക് ഇൻഷുറൻസ് ആവശ്യമുണ്ടോ?

അതെ, സ്വാകാര്യ കാറുകള്‍ക്കും വാണിജ്യാവശ്യങ്ങള്‍ക്കുള്ള കാറുകള്‍ക്കും എല്ലാം ഇൻഷുറൻസ് ആവശ്യമാണ്‌.

എനിക്ക് കാര്‍ അപകടം സംഭവിക്കുകയാണെങ്കില്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്?

- പോലീസിനെ അറിയിക്കുക, ആംബുലൻസിനെ അറിയിക്കുക (ആവശ്യമെങ്കിൽ), ഹസാര്‍ഡ്‌ ലൈറ്റുകൾ ഓണ്‍ ചെയ്യുക തുടങ്ങിയ പോലുള്ള സുരക്ഷാ മുൻകരുതലുകൾ എത്രയും പെട്ടെന്ന് സ്വീകരിക്കുക.

- ഡ്രൈവർമാർ, യാത്രക്കാർ, സാക്ഷികള്‍ തുടങ്ങി അപകടത്തില്‍ ഭാഗമാകുന്ന എല്ലാവരുടെയും വിശദാംശങ്ങൾ ശേഖരിക്കുക.

- നിങ്ങളുടെ ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെട്ട് നിങ്ങളുടെ ക്ലെയിം നടപടിക്രമം ആരംഭിക്കുക.

എന്‍റെ കാർ ഇൻഷുറൻസ് പ്രീമിയം എങ്ങനെ കുറയ്ക്കാം?

പ്രീമിയം കുറയ്ക്കാനുള്ള ചില വഴികൾ:

- പ്രതിമാസ പ്രീമിയത്തിന് പകരം വാർഷിക പ്രീമിയം അടയ്ക്കുക

- മാര്‍ക്കറ്റ് വിശദമായി പഠിക്കുകയും താങ്ങാവുന്ന ഒരു പോളിസി തിരഞ്ഞെടുക്കുകയും ചെയ്യുക

- ആവശ്യമുള്ള ആഡ്-ഓണുകൾ മാത്രം ഉപയോഗിച്ച് നിങ്ങളുടെ പോളിസി കസ്റ്റമൈസ് ചെയ്യുക

ഞാൻ എന്‍റെ കാർ ഇൻഷുറൻസ് പുതുക്കേണ്ടത് എപ്പോഴാണ് ?

നിങ്ങളുടെ കാർ ഇൻഷുറൻസ് ഓൺലൈനിൽ പുതുക്കുക. കാലാവധി അവസാനിക്കുന്ന തീയതിക്ക് മുമ്പായി നിങ്ങളെ അറിയിക്കുന്നതാണ്, ഗ്രേസ് പിരീഡിനുള്ളില്‍ അത് പുതുക്കുക.

എന്‍റെ കാർ എത്ര തുകയ്ക്കാണ് ഞാൻ ഇൻഷുറൻസ് ചെയ്യേണ്ടത്?

നിങ്ങളുടെ കാറിന്റെ തരം, മോഡൽ, ലോണ്‍ ഉൾപ്പെടെയുള്ള നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഇൻഷുറൻസ് തുക കണക്കാക്കുന്നത്. ഇൻഷുറൻസ് കമ്പനികൾ നിങ്ങളുടെ ആവശ്യങ്ങളും പോളിസി തരവും അടിസ്ഥാനമാക്കി ഒരു നിരക്ക് കസ്റ്റമൈസ് ചെയ്യുന്നതാണ്.

നോൺ-ക്ലെയിം ബോണസ് (NCB) എന്നാല്‍ എന്താണ്?

മുഴുവൻ വർഷവും നിങ്ങൾ ക്ലെയിം ചെയ്തിട്ടില്ലെങ്കിൽ, നിങ്ങൾക്ക് 20% വരെ നോ-ക്ലെയിം ബോണസ് ലഭിക്കും. നിങ്ങളുടെ കാർ ഇൻഷുറൻസ് പോളിസിക്ക് തുടർന്നുള്ള വർഷത്തെ പ്രീമിയത്തിൽ നിന്ന് ഇത് കിഴിവ് ചെയ്യപ്പെടും.

കാർ ഇൻഷുറൻസ് എനിക്ക് ആവശ്യമാകുന്നത് എന്തുകൊണ്ടാണ്?

നിങ്ങൾ റോഡുകളിൽ ഡ്രൈവിംഗ് ചെയ്യുമെങ്കില്‍, കാർ ഇൻഷുറൻസ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഇതുകൊണ്ടാണ്:

1. നിയമം പ്രകാരം നിർബന്ധിതം: മോട്ടോർ വെഹിക്കിൾ ആക്റ്റ് 1988 അനുസരിച്ച്, ഇൻഡ്യൻ റോഡുകളിൽ കാർ ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നത് നിയമവിരുദ്ധമാണ്.

2. അപ്രതീക്ഷിത ചെലവുകൾ: ഒരു കാർ അപകടം ഒരു അപ്രതീക്ഷിത സംഭവമാണ്, അതിന്റെ ഫലമായി ചെലവുകള്‍ക്ക് ഉയര്‍ന്ന തുക വരുന്നതാണ്. കാർ ഇൻഷുറൻസ് ഇല്ലാതിരിക്കുമ്പോള്‍, നിങ്ങളുടെ സേവിംഗ്സിനെ ബാധിച്ചേക്കാം, നിങ്ങളുടെ പണം നഷ്ടപ്പെട്ടേക്കാം.

3. തേര്‍ഡ് പാര്‍ട്ടി നാശനഷ്ടങ്ങള്‍: കൂട്ടിയിടി കാരണം മറ്റൊരാളുടെ വസ്തുവകകള്‍ക്ക് അല്ലെങ്കില്‍ വാഹനത്തിന് നാശനഷ്ടം സംഭാവിക്കുന്നത് നിങ്ങളെ ഒരു ദുരന്തപൂർണമായ സാഹചര്യത്തിൽ എത്തിച്ചേക്കാം. നിങ്ങൾക്ക് കാർ ഇൻഷുറൻസ് ഉണ്ടെങ്കിൽ, തേര്‍ഡ് പാര്‍ട്ടി നാശനഷ്ടങ്ങൾക്ക് യാതൊരു തടസ്സവും കൂടാതെ നഷ്ടപരിഹാരം ലഭിക്കുന്നതാണ്.