കാർ ഇൻഷുറൻസ് എപ്പോള്‍ വേണമെങ്കിലും കസ്റ്റമൈസ് ചെയ്യാന്‍ കഴിയുന്നതാണ്. അധിക പ്രീമിയത്തില്‍ വര്‍ദ്ധിച്ച ഓപ്ഷണൽ പരിരക്ഷകള്‍ അത് നല്കുന്നു.
നിങ്ങളുടെ കാർ ഇൻഷുറൻസിൽ ഉൾപ്പെടുത്താവുന്ന ആഡ്-ഓൺ പരിരക്ഷകള്‍:
മാറ്റിസ്ഥാപിക്കപ്പെട്ട കാർ ഭാഗങ്ങളുടെ മുഴുവൻ വിലയും ഒരു തേയ്മാനവും കുറവ് ചെയ്യാതെ നിങ്ങൾക്ക് ലഭിക്കുന്നു. സാധാരണയായി, ക്ലെയിം നല്‍കുന്നതിന് മുമ്പ് കാർ ഘടകങ്ങളുടെ തേയ്മാന മൂല്യം കുറവ് ചെയ്യുന്നതാണ്. സീറോ ഡിപ്രീസിയേഷന് കവര്‍ മുഖേന, കേടായ കാർ ഭാഗങ്ങളുടെ മുഴുവൻ വിലയും നിങ്ങൾക്ക് ക്ലെയിം ചെയ്യാന്‍ കഴിയുന്നതാണ്.
എല്ലാ എഞ്ചിന് തകരാറുകളുടെയും അറ്റകുറ്റപ്പണികളുടെയും ചെലവ് അവ അപകടവുമായി ബന്ധമുള്ളതല്ലെങ്കില്പ്പോലും ഈ ആഡ് - ഓണ്‍ പരിരക്ഷിക്കുന്നു. നിങ്ങളുടെ കാറിന്റെ എഞ്ചിന്റെ ഒരു ഗ്യാരണ്ടി ആയി പരിഗണിക്കുക. മൂന്നു വര്‍ഷം വരെ പഴക്കമുള്ള കാറുകൾക്ക് ഈ ആഡ്-ഓൺ ലഭ്യമാണ്.
ഏതെങ്കിലും അപകടം കാരണം അല്ലെങ്കിൽ മോഷണം നിമിത്തം നിങ്ങളുടെ കാര്‍ പൂര്‍ണ്ണമായും നഷ്ടപ്പെടുകയാണെങ്കില്‍ കാറിന്റെ മാർക്കറ്റ് വിലയും രജിസ്ട്രേഷൻ ചാർജും റോഡു ടാക്സും നിങ്ങള്‍ക്ക് ലഭിക്കുമെന്നത് 'റിട്ടേൺ ടു ഇന്‍വോയിസ്' എന്ന ആഡ്-ഓണ്‍ ഉറപ്പുവരുത്തുന്നു.
വര്‍ഷത്തില്‍ ഒരിക്കല്‍ പോലും ക്ലെയിം ചെയ്തിട്ടില്ലെങ്കില്‍ കാർ ഇൻഷുറൻസ് പോളിസി ഉടമയ്ക്ക് നോ-ക്ലെയിം ബോണസ് ലഭിക്കുന്നതാണ്. NCB പ്രൊട്ടക്റ്റ് ആഡ്-ഓൺ മുഖേന, തുടർന്നുള്ള വർഷങ്ങളിൽ ഒരു ക്ലെയിം ഉണ്ടെങ്കിൽ പോലും നിങ്ങൾക്ക് NCB ബോണസ് നിലനിർത്താൻ കഴിയും. NCB ശേഖരിക്കുവാനും പരമാവധി 50% വരെ ശേഖരിക്കുവാനും കഴിയുന്നതാണ്.
ഈ ആഡ്-ഓൺ പ്രകാരം, ടോവിംഗ്, ഫ്ലാറ്റ് ടയർ മാറ്റുക, ഇന്ധനം നിറയ്ക്കുക അല്ലെങ്കിൽ കാര്‍ ബ്രേക്ക്ഡൌണ്‍ ആകുമ്പോള്‍ അടിയന്തര അറ്റകുറ്റപ്പണികൾ എന്നിവയ്ക്ക് നിങ്ങള്‍ക്ക് റോഡ്സൈഡ് അസിസ്റ്റന്‍സ് ലഭിക്കുന്നതാണ്.
കാറില്‍ സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് വേണ്ടിയുള്ള പേഴ്സണൽ ആക്സിഡന്റ് പരിരക്ഷ പോലെയാണ് ഈ ആഡ്-ഓൺ. ഒരു അപകടം സംഭവിക്കുന്ന പക്ഷം, അപകടം, വൈകല്യങ്ങൾ, അല്ലെങ്കിൽ മരണം സംഭവിക്കുമ്പോള്‍ ഈ ആഡ്-ഓൺ മൊത്തം തുക നഷ്ടപരിഹാരം നല്‍കുന്നതാണ്.
നിങ്ങളുടെ കാർ മോഷ്ടിക്കപ്പെടുകയോ അല്ലെങ്കില്‍ ഒരു അപകടത്തില്‍പ്പെട്ട് തകരാറിലാകുകയോ ചെയ്യുകയാണെങ്കിൽ, 15 ദിവസത്തേക്ക് വരെ പകരം ഒരു കാര്‍ വാടകയ്ക്ക് എടുക്കുന്നതിന്റെ ചെലവ് ഈ ആഡ് - ഓണ്‍ നികത്തുന്നതാണ്. പകരം നല്കുന്ന കാറിന്റെ മോഡല്‍ മാറുന്നതിന് അനുസരിച്ച് ഈ ആഡ്-ഓൺ -ന്റെ പ്രീമിയം, ക്ലെയിം തുക എന്നിവ വ്യത്യസ്തപ്പെടുന്നതാണ്.
നിങ്ങളുടെ കീകൾ കാണാതാകുകയോ അല്ലെങ്കില്‍ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ ഫിറ്റിംഗ് ചെയ്യുന്നതിനുള്ള അല്ലെങ്കില്‍ പുതിയ ലോക്ക് വാങ്ങുന്നതിനുള്ള അല്ലെങ്കില്‍ കീകള്‍ മാറ്റുന്നതിനുള്ള ചെലവ് ഈ ആഡ്-ഓൺ ക്ലെയിം ചെയ്യുന്നതാണ്. കീകള്‍ മോഷ്ടിക്കപ്പെടുകയാണെങ്കില്‍ തുക ക്ലെയിം ചെയ്യുന്നതിന് പോലീസില്‍ പരാതി നല്‍കേണ്ടത് ആവശ്യമാണ്.
നട്ട്, ബോൾട്ട്, കൂളന്റ്, എൻജിൻ ഓയിൽ, ബ്രേക്ക് ഓയിൽ, ബെയറിംഗ് തുടങ്ങിയവ പോലുള്ള കണ്‍സ്യൂമബിള്‍സിന്റെ വില കാര്‍ ഇൻഷുറൻസില്‍ പരിരക്ഷിക്കപ്പെടുന്നില്ല. എന്നാൽ, നിങ്ങൾ 'കണ്‍സ്യൂമബിള്‍സ് കവര്‍ ആഡ്-ഓൺ' എടുക്കുകയാണെങ്കില്‍, അത്തരം കണ്‍സ്യൂമബിളുകള്‍ മാറ്റിസ്ഥാപിക്കുന്നതിനായി ചെലവായ പണത്തിനായി നിങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതാണ്.
നിരാകരണം - *വ്യവസ്ഥകൾ ബാധകം. ബജാജ് ഫൈനാൻസ് ലിമിറ്റഡ് മാസ്റ്റർ പോളിസി ഉടമയായ ഗ്രൂപ്പ് ഇൻഷുറൻസ് സ്കീമിന് കീഴിൽ ഈ ഉൽപ്പന്നം വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ പാർട്ട്ണർ ഇൻഷുറൻസ് കമ്പനി ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. ബജാജ് ഫൈനാൻസ് ലിമിറ്റഡ് റിസ്ക് ഏറ്റെടുക്കുകയില്ല. IRDAI കോർപ്പറേറ്റ് ഏജൻസി രജിസ്ട്രേഷൻ നമ്പർ CA0101 മേൽപ്പറഞ്ഞ ആനുകൂല്യങ്ങളും പ്രീമിയം തുകയും ഇൻഷുർ ചെയ്തയാളുടെ പ്രായം, ലൈഫ്സ്റ്റൈൽ ശീലങ്ങൾ, ആരോഗ്യം തുടങ്ങിയ വിവിധ ഘടകങ്ങൾക്ക് വിധേയമാണ് (ബാധകമെങ്കിൽ). ഇഷ്യൂവൻസ്, ഗുണനിലവാരം, സർവ്വീസ് ലഭ്യത, മെയിന്റനൻസ്, വിൽപ്പനയ്ക്ക് ശേഷമുള്ള ക്ലെയിമുകൾ എന്നിവയ്ക്ക് BFL ഉത്തരവാദിത്തം വഹിക്കുകയില്ല. ഈ ഉൽപ്പന്നം ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. ഈ ഉൽപ്പന്നം വാങ്ങുക എന്നത് തികച്ചും സ്വമേധയാ ഉള്ളതാണ്. ഏതെങ്കിലും തേർഡ് പാർട്ടി ഉൽപ്പന്നങ്ങൾ നിർബന്ധമായും വാങ്ങിക്കാൻ BFL തങ്ങളുടെ ഉപഭോക്താക്കളെ നിർബന്ധിക്കുകയില്ല.”
ലോണുകളിലും ക്രെഡിറ്റ് കാർഡുകളിലും മികച്ച ഡീൽ നേടാൻ ഒരു നല്ല സിബിൽ സ്കോർ നിങ്ങളെ സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ?