ലൈഫ് ഇന്‍ഷുറന്‍സ് സംബന്ധിച്ച് പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍ | ബജാജ് ഫിന്‍സെര്‍വ്
image

ലൈഫ് ഇൻഷുറൻസുകൾ

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

ഒരു മൈനറെ ഇൻഷുറൻസ് പോളിസിയുടെ നോമിനി ആക്കുവാൻ സാധിക്കുമോ?

ഉവ്വ്, ഒരു മൈനറെ പോളിസിയുടെ നോമിനി ആക്കുവാൻ കഴിയും. എന്നിരുന്നാലും, അവന്‌ അല്ലെങ്കിൽ അവൾക്ക് ഒരു നിയുക്തനായ വ്യക്തി എന്ന നിലയിൽ നിയമപരമായ ഒരു രക്ഷാകർത്താവ് ഉണ്ടായിരിക്കണം.

എനിക്ക് ഇൻഷുറൻസ് പോളിസിയിൽ എന്‍റെ നോമിനിയെ മാറ്റുവാൻ കഴിയുമോ?

ഉവ്വ്. ലൈഫ് ഇൻഷുറൻസ് പോളിസി കൈവശക്കാരൻ എന്ന നിലയിൽ നിങ്ങൾക്ക് പോളിസി മെച്യൂരിറ്റി ആകുന്ന തിയതിയ്ക്ക് മുൻപ് ഏത് സമയത്തും നോമിനേഷൻ മാറ്റുവാൻ സാധിക്കും

വിപണിയിൽ ലഭ്യമായ വിവിധ ഇനത്തിലുള്ള ലൈഫ് ഇൻഷുറൻസ് പോളിസികൾ ഏതൊക്കെയാണ്‌?

ഇൻഷുറൻസ് പോളിസികൾ വിപുലമായി ലൈഫ് ഇൻഷുറൻസ്, ജനറൽ ഇൻഷുറൻസ് ഉൽപന്നങ്ങൾ എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. ലൈഫ് ഇൻഷുറൻസ് പോളിസികൾ ജീവഹാനിയ്ക്ക് എതിരെയുള്ള ഫൈനാൻഷ്യൽ സംരക്ഷണം നൽകുന്നു. മെഡിക്കൽ അടിയന്തിരഘട്ടങ്ങൾ, അപകടങ്ങൾ, വീടുകൾക്ക് വേണ്ടി, യാത്ര, ഓട്ടോമൊബൈലുകൾ, മുതലായവ പോലെയുള്ള നോൺ-ലൈഫ് വിഷയങ്ങൾക്കെതിരെയുള്ള ഫൈനാൻഷ്യൽ സംരക്ഷണം ജനറൽ ഇൻഷുറൻസ് ഉൽപന്നങ്ങൾ നൽകുന്നു.

ഇൻഷുറൻസിനു വേണ്ടി എന്‍റെ ആവശ്യങ്ങൾ എങ്ങനെയാണ്‌ ഞാൻ തിട്ടപ്പെടുത്തുകയോ നിർണ്ണയിക്കുകയോ ചെയ്യുക?

നിങ്ങൾക്ക് ആവശ്യമായ സംരക്ഷണത്തിന്മേൽ ആശ്രയിച്ചിട്ടായിരിക്കണം ഇൻഷുറൻസ് സുരക്ഷയുടെ മൂല്യം നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്. നിങ്ങൾ ആസ്തി ഇൻഷുറൻസിനു വേണ്ടി അപേക്ഷിക്കുകയാണെങ്കിൽ, നിങ്ങളുടെ ആസ്തി മാറ്റിയെടുക്കുന്നതിന്റെ വില അനുയോജ്യമായി ഉൾക്കൊള്ളുന്നതായിരിക്കണം മൂല്യം. അതുപോലെ, ഒരു ടേം പ്ലാനിന്റെ അന്തിമചിലവ് നിങ്ങളുടെ മരണം സംഭവിക്കുന്ന സന്ദർഭത്തിൽ നിങ്ങളുടെ കുടുംബം അഭിമുഖീകരിക്കേണ്ടി വരുന്ന ഫൈനാൻഷ്യൽ നഷ്ടം പരിഹരിക്കുവാൻ ഉതകുന്നതായിരിക്കണം. യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനുകൾ (ULIP), എൻഡോവ്മെന്റ് അല്ലെങ്കിൽ മുഴുവൻ ലൈഫ് പോളിസികൾ നിങ്ങളുടെ മൊത്തം ഫൈനാൻഷ്യൽ പ്ലാനിനൊപ്പം നില്ക്കുന്നതും അവ ഉപയോഗിക്കുവാൻ നിങ്ങൾ പ്രതീക്ഷിക്കുന്ന സമയത്ത് ഫണ്ടുകൾ ലഭ്യമാകുവാൻ പ്രാപ്തമാക്കുന്നതുമായിരിക്കണം.

എന്തുകൊണ്ട് എനിയ്ക്ക് ഇൻഷുറൻസ് ആവശ്യമാണ്‌?

മരണം, അപകടം, അസുഖം, മുതലായവയോ അല്ലെങ്കിൽ ആസ്തി നഷ്ടമോ പോലെയുള്ള നിർഭാഗ്യകരമായ ആകസ്മികസംഭവങ്ങളിൽ നിന്നും ഒരു വ്യക്തിയ്ക്കും, ഒരാളുടെ കുടുംബത്തിനും ആസ്തിയ്ക്കും ഫൈനാൻഷ്യൽ സുരക്ഷ നൽകുന്നതിനാണ് ഇൻഷുറൻസ് ലക്ഷ്യമാക്കുന്നത്. ഒരു ഉത്തമമായ ഇൻഷുറൻസ് പോളിസി, അതായത്, ടേം പ്ലാൻ, നിങ്ങളുടെ മരണം സംഭവിക്കുന്ന ദൗർഭാഗ്യകരമായ സന്ദർഭത്തിൽ നിങ്ങളുടെ കുടുംബത്തിന് ഫൈനാൻഷ്യൽ സഹായം നൽകുന്നു. അത് കൂടാതെ, നിങ്ങളുടെ സമ്പത്തിന്‍റെ പ്രധാനഭാഗം കെട്ടിപ്പടുക്കൽ, റിട്ടയർമെൻറ് പ്ലാൻ, നിങ്ങളുടെ വീടും പേഴ്സണൽ വസ്തുക്കളും സംരക്ഷിക്കൽ, മെഡിക്കൽ ചിലവുകൾ, ആശുപത്രി ബില്ലുകൾ മുതലായവയ്ക്ക് ചിലവായ പണം തിരിച്ചു ലഭിക്കൽ എന്നിവയിൽ നിങ്ങളെ സഹായിക്കുന്നതിനായി നവീന കാല ഇൻഷുറൻസ് പോളിസികൾ ആവിഷ്ക്കരിച്ചിട്ടുണ്ട്.

എന്താണ്‌ ലൈഫ് ഇൻഷുറൻസ്?

ഇൻഷുർ ചെയ്ത വ്യക്തിയുടെ മരണം പോലെയുള്ള ദൗർഭാഗ്യകരമായ ആകസ്മികസന്ദർഭങ്ങളിൽ ഇൻഷുർ ചെയ്ത വ്യക്തിയുടെ കുടുംബാംഗങ്ങൾക്ക് ഫൈനാൻഷ്യൽ സുരക്ഷ നൽകുക എന്ന ലക്ഷ്യത്തോടുകൂടിയ ഒരു ആശയമാണ്‌ ലൈഫ് ഇൻഷുറൻസ്.

ന്യൂസ്‍ലെറ്റർ സബ്സ്ക്രൈബ് ചെയ്യുക

ബജാജ് ഫിൻ‌സെർവിലെ പേഴ്സണൽ ലോണിനെ കുറിച്ച് നിങ്ങൾ അറിയേണ്ടത്