കീകള്‍ കളഞ്ഞുപോയാല്‍ വേറെ ഉണ്ടാക്കുന്നത് ഇക്കാലത്ത് വളരെ ചെലവുള്ള കാര്യമാണ്. വീടിന്റെയോ കാറിന്റെയോ കാണാതായ കീ റീപ്ലേസ് ചെയ്യുന്നതിന് ആയിരങ്ങള്‍ മുടക്കേണ്ടി വരിക വിഷമകരവും അസൗകര്യവുമായിരിക്കും. റീപ്ലേസ്മെന്റ് ചെലവുകൾ, ലോക്ക്സ്മിത്ത് ചാർജുകൾ, എമർജൻസി റോഡ്സൈഡ് അസിസ്റ്റൻസ് പോലുള്ള മറ്റ് നേട്ടങ്ങൾ എന്നിവയ്ക്ക് കീ സേഫ്ഗാർഡ് കവറേജ് നല്കുന്നു.
കീ സേഫ്ഗാർഡ് വെറും രൂ. 749 മിനിമം ഫീസിൽ രൂ. 60,000 വരെ കവറേജ് നല്കുന്നു
ഓൺലൈൻ അപേക്ഷാ ഫോം വഴി നിങ്ങളുടെ വീടിന്റെ സൗകര്യത്തിൽ കീ സേഫ്ഗാര്‍ഡ് പ്രയോജനപ്പെടുത്താം. മൊബൈൽ വാലറ്റ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ യുപിഐ വഴി ഫീസ് അടയ്ക്കാം.
നഷ്ടപ്പെട്ട കാർഡുകള്‍ എല്ലാം ഒരൊറ്റ ഫോൺ കോളിൽ നിങ്ങള്‍ക്ക് തൽക്ഷണം ബ്ലോക്ക് ചെയ്യാം.
യാത്രാവേളയിൽ നിങ്ങളുടെ കീകൾ നഷ്ടപ്പെട്ടാല്‍ യാത്രയ്ക്കും ഹോട്ടൽ ബുക്കിംഗിനും രൂ. 40,000 വരെ അടിയന്തിര സാമ്പത്തിക സഹായം നേടാം.
അടിയന്തിര റോഡ്സൈഡ് സഹായം 400+ ലൊക്കേഷനുകളിൽ നേടാം. സേവനങ്ങളിൽ ഫ്ലാറ്റ് ടയർ സപ്പോർട്ട്, ബാറ്ററി ജമ്പ്സ്റ്റാർട്ട്, ടോവിംഗ് മുതലായവ ഉൾപ്പെടുന്നു.
അധിക നേട്ടം എന്ന നിലയിൽ, നിങ്ങളുടെ മാൽവെയറിൽ നിന്ന് കമ്പ്യൂട്ടർ അല്ലെങ്കിൽ ലാപ്ടോപ്പ് സംരക്ഷിക്കാനുള്ള ശക്തമായ ആന്റിവൈറസ് ആയ എഫ്-സെക്യുവർ ഇന്റർനെറ്റ് സെക്യൂരിറ്റി നിങ്ങൾക്ക് ലഭിക്കുന്നു, ഇത് നിങ്ങളുടെ ഓൺലൈൻ ട്രാൻസാക്ഷനുകൾ സുരക്ഷിതമാക്കുന്നു.
വീടിന്റെയോ കാറിന്റെയോ കീകൾ നഷ്ടപ്പെട്ടാൽ അല്ലെങ്കിൽ മോഷ്ടിക്കപ്പെട്ടാൽ റീപ്ലേസ് ചെയ്യുന്നതിനുള്ള ചെലവിന് നിങ്ങള്‍ക്ക് റീഇംബേഴ്സ്മെന്റ് നേടാം. എന്നിരുന്നാലും, പുതിയ കീകൾ ഉണ്ടാക്കുന്നതിന് ലോക്ക്സ്മിത്തിന് നൽകുന്ന ചാർജുകളിലേക്ക് കവറേജ് പരിമിതപ്പെടുത്തിയിരിക്കുന്നു.
ആരെങ്കിലും നിങ്ങളുടെ വാഹനത്തിലോ വീട്ടിലോ പൂട്ട് പൊളിച്ച് കടന്നാല്‍, കീകൾ റീപ്ലേസ് ചെയ്യുന്നതിനുള്ള ചെലവ് ഈ പ്ലാനില്‍ ഉള്‍പ്പെടും. എന്നിരുന്നാലും, ഈ പ്ലാനിന് കീഴിൽ ഒരു പുതിയ ലോക്കിന്റെ ചെലവ് പരിരക്ഷിക്കപ്പെടുന്നില്ല.
നിങ്ങളുടെ വീട് അഥവാ കാര്‍ തുറക്കാന്‍ പറ്റാതെ വന്നാല്‍ ലോക്ക്സ്മിത് സേവനങ്ങള്‍ക്ക് വരുന്ന ചെലവ് ഈ പ്ലാന്‍ റീഇംബേഴ്സ് ചെയ്യും.
കീ റീപ്ലേസ്മെന്റ് പ്രോസസ് (വാഹനങ്ങൾക്ക്) 24 മണിക്കൂറിൽ കൂടുതൽ എടുത്താല്‍, പ്ലാനിന്റെ നിബന്ധനകൾക്ക് കീഴിൽ ഒരു റെന്റല്‍ കാർ വാടകയ്ക്ക് എടുക്കുന്നതിനുള്ള ചെലവ് നൽകുന്നതാണ്.
കീ സംബന്ധമായി മനഃപ്പൂര്‍വ്വം വരുത്തിയ തകരാര്‍ ഈ പ്ലാനിന് കീഴില്‍ വരില്ല.
നിങ്ങളുടെ സ്വന്തം അല്ലാത്തതോ, പേഴ്സണല്‍ യൂസിന് ഉള്ളതല്ലാത്തതോ ആയ വാഹനങ്ങള്‍ക്ക് കീ റീപ്ലേസ്മെന്റ് ഈ പ്ലാനില്‍ ഉള്‍പ്പെടില്ല.
പ്ലാനിന്റെ ഉൾപ്പെടുത്തലുകളെയും ഒഴിവാക്കലുകളെയും കുറിച്ച് വിശദമായി വായിക്കാൻ, ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക.
ലളിതമായ ഓൺലൈൻ പ്രോസസ് കൊണ്ട് നിങ്ങൾക്ക് കീ സേഫ്ഗാർഡ് പ്രയോജനപ്പെടുത്താം. പടിപടിയായുള്ള പ്രോസസ്സ് ഇതാ:
താഴെപ്പറയുന്ന ഒരു മാർഗ്ഗങ്ങളിലൂടെ ഇഷ്യുവറെ ബന്ധപ്പെട്ട് നിങ്ങൾക്ക് ഒരു ക്ലെയിം രേഖപ്പെടുത്താം:
1. അടിയന്തിര യാത്രാ സഹായം ലഭിക്കുന്നതിന്
2. കീ സംബന്ധമായ ക്ലെയിമുകൾക്ക്:
എന്തെങ്കിലും അന്വേഷണങ്ങളോ ആശങ്കകളോ ഉണ്ടെങ്കിൽ, ദയവായി ഞങ്ങൾക്ക് pocketservices@bajajfinserv.in ൽ ഇമെയിൽ അയക്കുക.
നിരാകരണം - ബജാജ് ഫൈനാൻസ് ലിമിറ്റഡ് (ബിഎഫ്എൽ) സിപിപി അസിസ്റ്റൻസ് സർവ്വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ (സിപിപി) ഉടമസ്ഥതയിലുള്ള മേൽപ്പറഞ്ഞ ഉൽപ്പന്നങ്ങളുടെ ഒരു ഡിസ്ട്രിബ്യൂട്ടര്‍ മാത്രമാണ്. ഈ ഉൽപ്പന്നങ്ങൾ നൽകുന്നത് സിപിപിയുടെ പൂർണ്ണ വിവേചനാധികാരത്തിലാണ്. ഈ ഉൽപ്പന്നം സിപിപി ഉൽപ്പന്ന ടി&സി ആണ് നിയന്ത്രിക്കുക, ഇഷ്യുവൻസ്, ഗുണനിലവാരം, സേവനക്ഷമത, മെയിന്റനൻസ്, വിൽപ്പനക്ക് ശേഷമുള്ള ഏതെങ്കിലും ക്ലെയിമുകൾ എന്നിവയുടെ കാര്യത്തില്‍ ബിഎഫ്എൽ-ന് ഉത്തരവാദിത്തം ഉ്ടായിരിക്കുന്നതല്ല. ഇത് ഒരു ഇൻഷുറൻസ് ഉൽപ്പന്നമല്ല, സിപിപി അസിസ്റ്റൻസ് സർവ്വീസസ് പ്രൈവറ്റ് ലിമിറ്റഡ് ഒരു ഇൻഷുറൻസ് കമ്പനിയല്ല. ഈ ഉൽപ്പന്നം വാങ്ങുക എന്നത് തികച്ചും സ്വമേധയാ ഉള്ളതാണ്. ഏതെങ്കിലും തേർഡ് പാർട്ടി ഉൽപ്പന്നങ്ങൾ നിർബന്ധമായും വാങ്ങാൻ ബിഎഫ്എൽ തങ്ങളുടെ ഉപഭോക്താക്കളെ നിർബന്ധിക്കുകയില്ല."
ലോണുകളിലും ക്രെഡിറ്റ് കാർഡുകളിലും മികച്ച ഡീൽ നേടാൻ ഒരു നല്ല സിബിൽ സ്കോർ നിങ്ങളെ സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ?