പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

എന്താണ് ഇൻഷുറൻസ്?

ഇൻഷുറൻസ് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും റിസ്കുകൾ മാനേജ് ചെയ്യാൻ സഹായിക്കും. അടിയന്തിര സാഹചര്യങ്ങളിൽ നിങ്ങളുടെ സമ്പാദ്യം സംരക്ഷിക്കാൻ ഇത് നിങ്ങളെ അനുവദിക്കും. അപ്രതീക്ഷിത സാമ്പത്തിക നഷ്ടങ്ങൾക്ക് ഇൻഷുറൻസ് പോളിസികൾ പരിരക്ഷ നൽകും. അടിസ്ഥാനപരമായി, പോളിസി ഉടമയും (പോളിസി ലഭിക്കുന്ന വ്യക്തി അല്ലെങ്കിൽ കമ്പനി) ഇൻഷുററും (ഇൻഷുറൻസ് കമ്പനി) തമ്മിലുള്ള രേഖാമൂലമുള്ള കരാറാണ് ഇൻഷുറൻസ്.

ഇൻഷുറൻസിന്‍റെ പ്രധാന ഉദ്ദേശ്യം എന്താണ്?

അടിയന്തിര സാഹചര്യങ്ങളിൽ ഇൻഷുറൻസ് പോളിസി നിങ്ങൾക്ക് സാമ്പത്തിക സുരക്ഷ നൽകുന്നു. ഫണ്ടുകളെക്കുറിച്ച് ആശങ്കപ്പെടാതെ മികച്ച സൗകര്യങ്ങളും കവറേജും നേടാൻ ഇത് നിങ്ങളെ സഹായിക്കുന്നു. കൂടാതെ, നിങ്ങളുടെ ആരോഗ്യവും ജീവിതവും നിലനിർത്തുന്നുവെന്ന് ഇൻഷുറൻസ് പോളിസികൾ ഉറപ്പുവരുത്തുന്നു. ഉദാഹരണത്തിന്, നിങ്ങളുടെ ഹെൽത്ത് റെക്കോർഡ് ട്രാക്ക് ചെയ്യാൻ സഹായിക്കുന്ന സൗജന്യ ഹെൽത്ത് ചെക്ക്-അപ്പുകളുടെ ആനുകൂല്യം ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ നിങ്ങൾക്ക് നൽകുന്നു. നിരവധി ലൈഫ് ഇൻഷുറൻസ് പോളിസികൾ നിങ്ങളെ ലാഭിക്കാനും നിക്ഷേപിക്കാനും ദീർഘകാലത്തേക്ക് നിങ്ങൾക്ക് പ്രയോജനം ചെയ്യാനും സഹായിക്കുന്നു. പ്രതിമാസ വരുമാനം നേടാനും നിങ്ങളുടെയും കുടുംബത്തിന്‍റെയും ഭാവി സുരക്ഷിതമാക്കാനും ഈ പ്ലാനുകൾ നിങ്ങളെ സഹായിക്കുന്നു.

ഇൻഷുറൻസ് വാങ്ങുന്നതിനുള്ള പ്രോസസ് എന്താണ്?

വിവിധ ഇൻഷുറർമാർ ഓഫർ ചെയ്യുന്ന പ്ലാനുകൾ ശ്രദ്ധാപൂർവ്വം പരിഗണിച്ച്, താരതമ്യം ചെയ്തതിന് ശേഷം നിങ്ങൾക്ക് ഇൻഷുറൻസ് പോളിസികൾ വാങ്ങാം. ഏത് പോളിസിയാണ് വാങ്ങേണ്ടതെന്ന് തീരുമാനിച്ചതിന് ശേഷം, രജിസ്റ്റർ ചെയ്ത ഇൻഷുറൻസ് ഏജന്‍റുമാർ വഴി നിങ്ങൾക്ക് പോളിസി ഓൺലൈനിലോ ഓഫ്‌ലൈനിലോ വാങ്ങാം. ഏതാനും ക്ലിക്കുകളിലൂടെ നിങ്ങൾക്ക് ഇഷ്ടമുള്ള ഇൻഷുറൻസ് പ്ലാനുകൾ ഓൺലൈനിൽ താരതമ്യം ചെയ്യാനും വാങ്ങാനും ബജാജ് ഫൈനാൻസ് ഇൻഷുറൻസ് മാൾ നിങ്ങളെ അനുവദിക്കും.

വ്യത്യസ്ത തരം ഇൻഷുറൻസ് പോളിസികൾ എന്തൊക്കെയാണ്?

ഇന്ത്യയിൽ ലഭ്യമായ ഇൻഷുറൻസ് പോളിസികളുടെ രണ്ട് കാറ്റഗറികളാണിവ:
ജെനറല്‍ ഇൻഷുറൻസ്:
ജനറൽ ഇൻഷുറൻസിന് കീഴിൽ, പല തരം ഇൻഷുറൻസ് കവറേജുകളുണ്ട്:
1. ഹെൽത്ത് ഇൻഷുറൻസ്
2. മോട്ടോർ ഇൻഷുറൻസ്
3. ഹോം ഇൻഷുറൻസ്
4. ട്രാവൽ ഇൻഷുറൻസ്

ലൈഫ് ഇൻഷുറൻസ്
ലൈഫ് ഇൻഷുറൻസിന് കീഴിൽ, ലഭ്യമായ ചില ഇൻഷുറൻസ് പ്ലാനുകൾ ഇവയാണ്:
1. ടേം ലൈഫ് ഇൻഷുറൻസ്
2. ഹോൾ ലൈഫ് ഇൻഷുറൻസ്
3. എൻഡോവ്മെന്‍റ് പ്ലാനുകൾ
4. യൂണിറ്റ്-ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനുകള്‍
5. ചൈല്‍ഡ് പ്ലാനുകള്‍
6. പെൻഷൻ പ്ലാനുകൾ

ബജാജ് ഫൈനാൻസിൽ ഏത് തരത്തിലുള്ള ഇൻഷുറൻസ് പോളിസികളാണ് ലഭ്യമാകുന്നത്?

ബജാജ് ഫൈനാൻസ് ലിമിറ്റഡ് ഇന്ത്യയിലെ പ്രമുഖ ഇൻഷുറർമാരുമായി സഹകരിച്ച് നിരവധി ഇൻഷുറൻസ് പോളിസികൾ വാഗ്ദാനം ചെയ്യുന്നു. ഹെൽത്ത് ഇൻഷുറൻസ്, മോട്ടോർ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ്, സേവിംഗ്സ്, ഇൻവെസ്റ്റ്‌മെന്‍റ് പ്ലാൻ, കൂടാതെ, ട്രാവൽ ഇൻഷുറൻസ്, ഹോം ഇൻഷുറൻസ്, പോക്കറ്റ് ഇൻഷുറൻസ്, പോക്കറ്റ് സബ്സ്ക്രിപ്ഷൻ പ്ലാനുകൾ തുടങ്ങിയ ശ്രേണിയിൽ നിന്ന് നിങ്ങൾക്ക് വാങ്ങാം. ഹെൽത്ത് ഇൻഷുറൻസ്, മോട്ടോർ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ്, സേവിംഗ്സ് ആൻഡ് ഇൻവെസ്റ്റ്‌മെന്‍റ്, ട്രാവൽ ഇൻഷുറൻസ്, ഹോം ഇൻഷുറൻസ്, പോക്കറ്റ് ഇൻഷുറൻസ്, പോക്കറ്റ് സബ്‌സ്‌ക്രിപ്‌ഷനുകൾ എന്നിവ ഉൾപ്പെടുന്ന ഇൻഷുറൻസ് പോളിസികളുടെ ഒരു ശ്രേണി ബജാജ് ഫൈനാൻസ് ലിമിറ്റഡ് ഇന്ത്യയിലെ പ്രമുഖ ഇൻഷുറർമാരുമായി സഹകരിച്ച് നൽകുന്നു.
കൂടുതൽ അറിയാനും വിവിധ പ്ലാനുകളും അവയുടെ പ്രീമിയങ്ങളും/അംഗത്വ ഫീസും ലഭ്യമാക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക.

ഒരു വ്യക്തി എന്തിന് ഇൻഷുർ ചെയ്യണം?

ഇൻഷുറൻസ് പോളിസി നിങ്ങൾക്ക് സാമ്പത്തിക സുരക്ഷ നൽകും. ഫണ്ടുകളെക്കുറിച്ച് ആശങ്കപ്പെടാതെ അടിയന്തിര സാഹചര്യങ്ങളിൽ നിങ്ങൾക്ക് മികച്ച സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം. അത് മാത്രമല്ല, നിങ്ങളുടെ ആരോഗ്യവും ആയുസ്സും പരിപാലിക്കുമെന്നും ഇത് ഉറപ്പുവരുത്തുന്നു. ഫണ്ടുകളെക്കുറിച്ച് ആശങ്കപ്പെടാതെ അടിയന്തിര സാഹചര്യങ്ങളിൽ മികച്ച തരത്തിലുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ ഇൻഷുറൻസ് പോളിസി നിങ്ങൾക്ക് സാമ്പത്തിക സുരക്ഷ നൽകും. അത് മാത്രമല്ല, നിങ്ങളുടെ ആരോഗ്യവും ജീവിതവും നിലനിർത്തുന്നുവെന്ന് ഇത് ഉറപ്പുവരുത്തുന്നു. ഉദാഹരണത്തിന്, നിങ്ങളുടെ ഹെൽത്ത് റെക്കോർഡ് ട്രാക്ക് ചെയ്യാൻ സഹായിക്കുന്ന സൗജന്യ ഹെൽത്ത് ചെക്കപ്പുകളുടെ ആനുകൂല്യം ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ നിങ്ങൾക്ക് നൽകുന്നു. പല ലൈഫ് ഇൻഷുറൻസ് പോളിസികളും നിങ്ങളെ സേവ് ചെയ്യാനും നിക്ഷേപിക്കാനും ദീർഘകാലത്തേക്ക് നിങ്ങൾക്ക് പ്രയോജനം ചെയ്യാനും സഹായിക്കും. പ്രതിമാസ വരുമാനം നേടാനും നിങ്ങളുടെയും കുടുംബത്തിന്‍റെയും ഭാവി സുരക്ഷിതമാക്കാനും ഈ പ്ലാനുകൾ നിങ്ങളെ സഹായിക്കും പ്രതിമാസ വരുമാനം നേടാനോ നിങ്ങളുടെയും കുടുംബത്തിന്‍റെയും ഭാവി സുരക്ഷിതമാക്കാനോ നിങ്ങളെ സഹായിച്ചുകൊണ്ട് പ്രവർത്തിക്കുന്നു.

ക്യാഷ്‌ലെസ് ക്ലെയിമുകളുടെ അർത്ഥം എന്താണ്?

ക്യാഷ്‌ലെസ് ക്ലെയിമുകളിൽ, നിങ്ങൾ ബില്ലുകൾ പണമായി അടയ്‌ക്കേണ്ടതില്ല. ഇൻഷുറർ അവരുടെ നെറ്റ്‌വർക്ക് സേവന ദാതാവുമായി നേരിട്ട് ബില്ലുകൾ തീർപ്പാക്കും. ക്യാഷ്‌ലെസ് ക്ലെയിം സൗകര്യം ലഭിക്കുന്നതിന് നിങ്ങൾ ഏതെങ്കിലും നെറ്റ്‌വർക്ക് ആശുപത്രികളോ ഗാരേജുകളോ സന്ദർശിച്ചാൽ മതിയാകും. ഉദാഹരണത്തിന്, നിങ്ങൾ ഹെൽത്ത് ഇൻഷുറൻസിൽ ക്യാഷ്‌ലെസ്സ് ക്ലെയിം സൗകര്യം തിരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങളുടെ ഇൻഷുറർ നേരിട്ട് നെറ്റ്‌വർക്ക് ഹോസ്പിറ്റലിൽ ബില്ലുകൾ തീർപ്പാക്കും. അതുപോലെ, മോട്ടോർ ഇൻഷുറൻസിൽ, ഇൻഷുറർമാരുടെ ഏതെങ്കിലും നെറ്റ്‌വർക്ക് ഗാരേജിൽ നിങ്ങളുടെ വാഹനം റിപ്പയർ ചെയ്‌ത് ക്യാഷ്‌ലെസ് സേവനങ്ങൾ നേടുക. ക്ലെയിം വിശദാംശങ്ങൾ പരിശോധിച്ചതിന് ശേഷം ഇൻഷുറർ ബില്ലുകൾ തീർപ്പാക്കും. ഇൻഷുറർ അവരുടെ നെറ്റ്‌വർക്ക് പങ്കാളികളുമായി നേരിട്ട് ബില്ലുകൾ തീർപ്പാക്കുന്നതിനെയാണ് ക്യാഷ്‌ലെസ് ക്ലെയിം എന്നുപറയുന്നത്. ഉദാഹരണത്തിന്, ഹെൽത്ത് ഇൻഷുറൻസിൽ, ഇൻഷുററുടെ നെറ്റ്‌വർക്ക് ഹോസ്പിറ്റലിൽ നിങ്ങൾക്ക് ക്യാഷ്‌ലെസ് ക്ലെയിം സൗകര്യം പ്രയോജനപ്പെടുത്താം. വിശദാംശങ്ങൾ വിജയകരമായി വെരിഫൈ ചെയ്താൽ ഇൻഷുറർ നെറ്റ്‌വർക്ക് ആശുപത്രിയിൽ നേരിട്ട് ആശുപത്രി ബിൽ സെറ്റിൽ ചെയ്യും. അതുപോലെ, മോട്ടോർ ഇൻഷുറൻസിൽ, ക്യാഷ്‌ലെസ് സേവനങ്ങളിൽ നിന്ന് പ്രയോജനം നേടുന്നതിന് ഇൻഷുററുടെ ഏതെങ്കിലും നെറ്റ്‌വർക്ക് ഗ്യാരേജുകളിൽ നിങ്ങളുടെ വാഹനം റിപ്പയർ ചെയ്യുന്നതാണ്.

എന്താണ് ഇൻഷുറൻസ് ക്ലെയിം?

ഇൻഷുറൻസ് ക്ലെയിം എന്നത് ഒരു പോളിസി ഉടമ ഇൻഷുറൻസ് കമ്പനിയോട് കവറേജിനും നഷ്ടപരിഹാരത്തിനും വേണ്ടി അഭ്യർത്ഥിക്കുന്ന ഒരു ഔപചാരിക പ്രക്രിയയാണ്. രണ്ട് തരത്തിലുള്ള ഇൻഷുറൻസ് ക്ലെയിമുകൾ ഉണ്ട്: ക്യാഷ്‌ലെസ്, റീഇംബേഴ്സ്മെന്‍റ്. ക്യാഷ്‌ലെസ് ക്ലെയിമിന്‍റെ കാര്യത്തിൽ ഇൻഷുറർ നേരിട്ട് നെറ്റ്‌വർക്ക് പങ്കാളിയുമായി തുക സെറ്റിൽ ചെയ്യും. റീഇംബേഴ്സ്മെന്‍റ് ക്ലെയിമുകൾക്ക്, പോളിസി ഉടമ പ്രത്യേകം ഒരു അഭ്യർത്ഥന ഉന്നയിക്കണം. ചെലവുകൾക്കായി പണം തിരികെ ലഭിക്കുന്നതിന് പ്രസക്തമായ ഡോക്യുമെന്‍റുകൾ ഇൻഷുററുമായി പങ്കിടുക. ക്യാഷ്‌ലെസ് ക്ലെയിമിൽ, ഇൻഷുറർ നേരിട്ട് നെറ്റ്‌വർക്ക് പങ്കാളിക്ക് എടുത്ത സേവനങ്ങൾക്കെതിരെ തുക സെറ്റിൽ ചെയ്യും. റീഇംബേഴ്സ്മെന്‍റിൽ, പോളിസി ഉടമ പ്രത്യേകം അഭ്യർത്ഥന ഉന്നയിക്കണം, ചെലവുകൾക്കായി റീഇംബേഴ്സ് ചെയ്യാന്‍ ആവശ്യമായ ഡോക്യുമെന്‍റുകൾ ഷെയർ ചെയ്യുകയും വേണം.

നോൺ-ലൈഫ് ഇൻഷുറൻസ് എന്നാൽ എന്താണ്?

ഹെൽത്ത് ഇൻഷുറൻസ്, മോട്ടോർ ഇൻഷുറൻസ്, ട്രാവൽ ഇൻഷുറൻസ്, ഹോം ഇൻഷുറൻസ് എന്നിവ ഉൾപ്പെടുന്ന ജനറൽ ഇൻഷുറൻസ് ആണ് നോൺ-ലൈഫ് ഇൻഷുറൻസ്. ഈ പോളിസികൾ നിങ്ങളുടെ ആസ്തി അല്ലെങ്കിൽ പ്രോപ്പർട്ടിക്ക് ഉണ്ടാകുന്ന മെഡിക്കൽ സംബന്ധമായ ചെലവുകൾക്കും കേടുപാടുകള്‍ക്കും അല്ലെങ്കിൽ നഷ്ടങ്ങൾക്കും എതിരെ പരിരക്ഷ നൽകുന്നു.

പോക്കറ്റ് ഇൻഷുറൻസ് എന്നാല്‍ എന്താണ്?

പോക്കറ്റ് ഇൻഷുറൻസ് പ്ലാനുകൾ പോക്കറ്റ് ഫ്രണ്ട്‌ലി വിലയിൽ ഓഫർ ചെയ്യുന്ന ചെറുകിട ഇൻഷുറൻസ് പ്ലാനുകളാണ്. രൂ. 19 മുതൽ പ്രീമിയത്തിൽ 200+ പോക്കറ്റ് ഇൻഷുറൻസ് പ്ലാനുകൾ ബജാജ് ഫൈനാൻസ് ഓഫർ ചെയ്യുന്നു. നിങ്ങളുടെ ദൈനംദിന ആവശ്യങ്ങൾക്ക് പരിരക്ഷ നൽകുന്നതിന് ഈ പ്ലാനുകൾ നിങ്ങൾക്ക് ഇൻഷുർ ചെയ്യുന്നു.
ഇവിടെ പ്ലാനുകൾ പരിശോധിക്കുക.

പോക്കറ്റ് ഇൻഷുറൻസില്‍ പരിരക്ഷിക്കപ്പെടുന്നത് എന്താണ്?

ബജാജ് ഫൈനാൻസ് രൂ. 19 മുതൽ പ്രീമിയത്തിൽ 200+ പോക്കറ്റ് ഇൻഷുറൻസ് പ്ലാനുകൾ നല്‍കുന്നു. ഈ ചെറിയ പ്ലാനുകൾ ആരോഗ്യം, യാത്ര, അപകടം, സൈബർ സംരക്ഷണം, മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും പോലുള്ള ഗാഡ്ജെറ്റുകൾ എന്നിവയ്ക്ക് എതിരെ കവറേജ് വാഗ്ദാനം ചെയ്യുന്നു.

ബജാജ് ഫൈനാൻസിൽ എത്ര ഇൻഷുറൻസ് പങ്കാളികൾ ഉണ്ട്?

ബജാജ് ഫൈനാൻസ് ലിമിറ്റഡ് ഇന്ത്യയിലെ പ്രമുഖ ഇൻഷുറൻസ് കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. ഞങ്ങളുടെ പങ്കാളികളിൽ Aditya Birla Health Insurance, ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ്, ManipalCigna Health Insurance, Niva Bupa Health Insurance, കൂടാതെ ACKO General Insurance, SBI General Insurance, and Care Health Insurance എന്നിവ ഉൾപ്പെടുന്നു. ലൈഫ് ഇൻഷുറൻസിനായി, ഞങ്ങൾ HDFC Life Insurance, ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് എന്നിവയുമായി സഹകരിച്ചിട്ടുണ്ട്. സഹായ സേവന ദാതാക്കൾക്കുള്ള ഞങ്ങളുടെ പങ്കാളികൾ CPP Group India ഉം ബജാജ് ഫിൻസെർവ് ഹെൽത്തും ആണ്.
ഹെൽത്ത്, ലൈഫ്, മോട്ടോർ, ട്രാവൽ, ഹോം, പോക്കറ്റ് ഇൻഷുറൻസ്, സബ്സ്ക്രിപ്ഷനുകൾ തുടങ്ങിയ വ്യത്യസ്ത വിഭാഗങ്ങളിൽ ബജാജ് ഫൈനാൻസ് 300+ ഇൻഷുറൻസ് പോളിസികൾ നൽകുന്നു.

കൂടുതല്‍ കാണിക്കുക കുറച്ച് കാണിക്കുക

നിരാകരണം

*ടി&സി ബാധകം - ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്, HDFC Life Insurance Company Limited, Future Generali Life Insurance Company Limited, ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്, SBI General Insurance Company Limited, ACKO General Insurance Limited, Niva Bupa Health Insurance Company Limited , Aditya Birla Health Insurance Company Limited, Manipal Cigna Health Insurance Company Limited എന്നിവയുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രോഡക്ടുകളുടെ കോര്‍പ്പറേറ്റ് ഏജന്‍റായി ബജാജ് ഫൈനാന്‍സ് ലിമിറ്റഡ് (ബിഎഫ്എല്‍) ഐആര്‍ഡിഎഐ കോമ്പോസിറ്റ് സിഎ രജിസ്ട്രേഷൻ നമ്പര്‍ CA0101 ന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. ബിഎഫ്എല്‍ റിസ്ക് അണ്ടർറൈറ്റ് ചെയ്യുകയോ ഇൻഷുറർ ആയി പ്രവർത്തിക്കുകയോ ചെയ്യുന്നില്ല എന്നത് ശ്രദ്ധിക്കുക. ഏതെങ്കിലും ഇൻഷുറൻസ് ഉൽപ്പന്നത്തിന്റെ അനുയോജ്യത, ലാഭക്ഷമത എന്നിവ സംബന്ധിച്ച് സ്വതന്ത്രമായ ജാഗ്രത പുലര്‍ത്തി തികച്ചും സ്വന്തം ഇഷ്ടപ്രകാരമാണ് നിങ്ങൾ ഒരു ഇൻഷുറൻസ് ഉൽപ്പന്നം വാങ്ങുന്നത്. ഇൻഷുറൻസ് ഉൽപ്പന്നം വാങ്ങുന്നതിനുള്ള ഏത് തീരുമാനവും നിങ്ങളുടെ സ്വന്തം റിസ്ക്കിലും ഉത്തരവാദിത്തത്തിലുമാണ്, ആര്‍ക്കെങ്കിലും പ്രത്യക്ഷമായോ പരോക്ഷമായോ ഉണ്ടായേക്കാവുന്ന നഷ്ടത്തിനോ കേടുപാടുകള്‍ക്കോ ബിഎഫ്എല്‍ ബാധ്യസ്ഥമായിരിക്കില്ല. പോളിസി വിവരണത്തിന് ദയവായി ഇൻഷുററുടെ വെബ്സൈറ്റ് കാണുക. റിസ്ക്ക് ഘടകങ്ങൾ, നിബന്ധനകൾ, വ്യവസ്ഥകൾ, ഒഴിവാക്കലുകൾ എന്നിവയെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾക്ക്, വിൽപ്പന അവസാനിപ്പിക്കുന്നതിന് മുമ്പ് പ്രോഡക്ട് സെയില്‍സ് ബ്രോഷർ ശ്രദ്ധാപൂർവ്വം വായിക്കുക. ബാധകമായ നികുതി ആനുകൂല്യങ്ങൾ ഉണ്ടെങ്കിൽ, അത് നിലവിലുള്ള നികുതി നിയമങ്ങൾ അനുസരിച്ചായിരിക്കും. നികുതി നിയമങ്ങൾ മാറ്റത്തിന് വിധേയമാണ്. വെബ്‌സൈറ്റിൽ സമർപ്പിക്കുന്ന വിവരങ്ങൾ ഇൻഷുറർമാരുമായി പങ്കിടാമെന്ന് സന്ദര്‍ശകരെ ഇതിനാൽ അറിയിക്കുന്നു. ഇതിനാൽ അറിയിക്കുന്നു. CPP അസിസ്റ്റൻസ് സർവ്വീസസ് പ്രൈവറ്റ് ലിമിറ്റഡ് പോലുള്ള സഹായ സേവന ദാതാക്കളിൽ നിന്നുള്ള മറ്റ് തേർഡ് പാർട്ടി ഉൽപ്പന്നങ്ങളുടെ വിതരണക്കാരും ബിഎഫ്എൽ ആണ്. പ്രീമിയം, ആനുകൂല്യങ്ങൾ, ഒഴിവാക്കലുകൾ, ഇൻഷ്വേർഡ് തുക, മൂല്യവർദ്ധിത സേവനങ്ങൾ തുടങ്ങിയ എല്ലാ ഉൽപ്പന്ന വിവരങ്ങളും ആധികാരികവും ബന്ധപ്പെട്ട ഇൻഷുറൻസ് കമ്പനിയിൽ നിന്നോ അല്ലെങ്കിൽ ബന്ധപ്പെട്ട മൂല്യവർദ്ധിത സേവന ദാതാവിൽ നിന്നോ സഹായ കമ്പനിയിൽ നിന്നോ ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമാണ്.