ഹോം ഇന്‍ഷുറന്‍സ് FAQകള്‍ വായിക്കുക | ബജാജ് ഫിന്‍സെര്‍വ്
image

ഹോം ഇൻഷുറൻസ് FAQകൾ

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

എനിക്ക് ഹോം ഇൻഷുറൻസ് ആവശ്യമാകുന്നത് എന്തുകൊണ്ടാണ്?

എനിക്ക് ഹോം ഇൻഷുറൻസ് ആവശ്യമാകുന്നത് എന്തുകൊണ്ടാണ്? നിങ്ങളുടെ സ്വപ്ന ഭവനം നേടുന്നതിനായി നിങ്ങള്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു. ഓരോ കാശും മിച്ചംപിടിച്ചു, കഠിനാധ്വാനം ചെയ്തു, നന്നായി ആസൂത്രണം ചെയ്തു - നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തെത്തിനും ഒരു നല്ല വീട് സമ്മാനിക്കുകയെന്ന സ്വപ്നത്തിന് വേണ്ടിയായിരുന്നു ഇതെല്ലാം. നിങ്ങളുടെ സ്വപ്നം സുരക്ഷിതമാക്കാൻ, നിങ്ങളുടെ വീടിനെയും അതിനുള്ളിലെ സാധനസാമഗ്രികളെയും അഗ്നിബാധ, ബാഹ്യമായ അവസ്ഥകൾ, മോഷണം തുടങ്ങിയവയില്‍ നിന്നും പരിരക്ഷിക്കേണ്ടത് ആവശ്യമാണ്‌. അപ്രതീക്ഷിതമായ ദുരന്തങ്ങളില്‍ നിന്നും നിങ്ങളുടെ വീടിന് പരിരക്ഷണം നല്‍കുന്നതിനായി നിങ്ങൾക്ക് ഹോം ഇൻഷുറൻസ് ആവശ്യമാണ് അല്ലെങ്കില്‍ യാത്രയ്ക്കായി നിങ്ങള്‍ വീട്ടില്‍ നിന്നും മാറിനില്‍ക്കുമ്പോള്‍ വീട്ടിലുള്ള സാധനങ്ങള്‍ക്ക് പരിരക്ഷണം നല്‍കാന്‍ നിങ്ങള്‍ക്ക് ഹോം പ്രൊട്ടക്ഷന്‍ കവര്‍ എടുക്കാന്‍ കഴിയുന്നതാണ്.

ഹോം ഇൻഷുറൻസില്‍ പ്രോപ്പര്‍ട്ടിയുടെ മൂല്യം നിര്‍ണ്ണയിക്കുന്നത് എങ്ങനെ?

പ്രോപ്പര്‍ട്ടിയുടെ വിസ്തീര്‍ണ്ണത്തെ അത് നിര്‍മ്മിക്കുവാന്‍ ഒരു ചതുരശ്രഅടിയ്ക്ക് ചെലവാകുന്ന തുക കൊണ്ടു ഗുണിച്ച് പ്രോപ്പര്‍ട്ടിയുടെ മൂല്യം നിര്‍ണ്ണയിക്കുന്നു.

ഒരു ഹോം ഇൻഷുറൻസ് ക്ലെയിമിൽ FIR ആവശ്യമാകുന്നത് എപ്പോഴാണ്?

കവർച്ച, മോഷണം, ദ്രോഹകരമായ നാശനഷ്ടം, കലാപം, സമരം എന്നിവയിൽ പോലീസ് FIR നിർബന്ധമാണ്.

കവർച്ച, മോഷണം, അപഹരണം എന്നിവ തമ്മിലുള്ള വ്യത്യാസമെന്താണ്?

കൊള്ളയടിക്കാൻ കെട്ടിടപരസരത്തിലേക്ക് അതിക്രമിച്ച് കടക്കുന്നതിനെയാണ് കവർച്ച എന്ന് പറയുന്നത്. കെട്ടിടപരിസരത്ത് കടന്നു കയറിയതിന് യാതൊരു തെളിവും ഇല്ലാതെയുള്ള കവര്‍ച്ചയെ മോഷണം എന്ന് പറയുന്നു. കെട്ടിടപരിസരത്തില്‍ അറിയാവുന്ന ഒരാള്‍ ഇന്‍ഷുര്‍ ചെയ്യപ്പെട്ട വ്യക്തിയുടെ വസ്തുവകകള്‍ മോഷ്ടിക്കുകയോ അല്ലെങ്കില്‍ അപഹരിക്കുകയോ ചെയ്യുമ്പോഴാണ് അതിനെ അപഹരണം എന്ന് പറയുന്നത്.

ഇൻഷുറർ ചെയ്തിട്ടുള്ള വീട് വിൽക്കുന്നെങ്കിൽ ഹോം ഇൻഷുറൻസ് പോളിസിയ്ക്ക് എന്ത് സംഭവിക്കും?

ഉടമസ്ഥാവകാശം കൈമാറ്റം ചെയ്തത് പ്രാബല്യത്തില്‍ വരുന്ന സമയം മുതൽ, പോളിസി റദ്ദാകുന്നതും ഇൻഷുർ ചെയ്തയാൾ പോളിസിക്ക് കീഴിൽ ഇൻഷുർ ചെയ്യപ്പെടാത്തയാളായി മാറുകയും ചെയ്യുന്നു. അപ്പോൾ ശേഷിക്കുന്ന ഇൻഷുറൻസ് കാലയളവിനായി ഞങ്ങള്‍ പ്രീമിയം റീഫണ്ട് ചെയ്യുന്നതാണ്.

വീട്ടിലെ കവർച്ചയ്ക്ക് ക്ലെയിം ചെയ്യുന്നതിന് ആവശ്യമായ രേഖകൾ എന്തെല്ലാമാണ്?

മോഷ്ടിക്കപ്പെട്ട സാധനങ്ങളുടെ മൂല്യം നല്‍കുന്നതിനായി അസ്സല്‍ ഇൻവോയ്സ് സമർപ്പിക്കേണ്ടതുണ്ട്. ഇതിനുപുറമെ, മാറ്റിവയ്ക്കുന്നതിനുള്ള ചെലവ് / അറ്റകുറ്റപ്പണികൾ നടത്തുന്നതിനുള്ള ചെലവ്, FIR, പോലീസിന്റെ അന്തിമ റിപ്പോർട്ട്, ക്ലെയിം ഫോം എന്നിവയും നിങ്ങള്‍ നൽകേണ്ടതാണ്.

ഇൻഷുർ ചെയ്യേണ്ട പ്രോപ്പര്‍ട്ടിയ്ക്ക് പ്രായപരിധി ഉണ്ടോ?

ഹോം ഇൻഷുറൻസ് പോളിസി വാങ്ങാൻ പ്രായപരിധി ഇല്ല.

എന്റെ ഇൻഷുറൻസ് പോളിസിയുടെ ആരംഭ തീയതി എന്തായിരിക്കും?

പ്രൊപ്പോസൽ ഫോമിൽ നിങ്ങള്‍ സൂചിപ്പിച്ച ആരംഭ തീയതി അല്ലെങ്കിൽ പ്രീമിയത്തിന്റെ രസീതില്‍ ഞങ്ങള്‍ സൂചിപ്പിച്ച തീയതി ഇതില്‍ ഏതാണോ ആദ്യം അന്നുമുതല്‍ നിങ്ങളുടെ ഇൻഷുറൻസ് പരിരക്ഷ ആരംഭിക്കുന്നതാണ്.

ഹോം ഇൻഷുറൻസ് പോളിസിയില്‍ പരിരക്ഷിക്കപ്പെടുന്നത് എന്തൊക്കെയാണ്?

അഗ്നിബാധ, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, ടൈഫൂണ്‍, ഇടിമിന്നൽ, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം, ജലപ്രളയം, ഭൂകമ്പം, കലാപം, സമരം, തീവ്രവാദ ഭീകര പ്രവര്‍ത്തനങ്ങള്‍ (ഓപ്ഷണൽ കവർ), സ്ഫോടനം തുടങ്ങിയ പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ അല്ലെങ്കില്‍ മനുഷ്യനിര്‍മിത ദുരന്തങ്ങള്‍ കാരണമായി നിങ്ങളുടെ കെട്ടിടത്തിന് സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ക്ക് ഈ പോളിസി പരിരക്ഷ നല്‍കുന്നു. ഭീകരാക്രമണം (ഓപ്ഷണൽ കവർ), കേടുപാടുകൾ (ഓപ്ഷണൽ കവർ), ഭവനഭേദനം, മെക്കാനിക്കൽ / ഇലക്ട്രിക്കൽ വീട്ടുപകരണങ്ങൾ നശിപ്പിക്കല്‍, അഗ്നിബാധ എന്നിവയില്‍ നിന്നും നിങ്ങളുടെ വീട്ടിലുള്ളവരെയും ഗൃഹോപകരണങ്ങളെയും ഈ പോളിസി പരിരക്ഷിക്കുന്നു.