സ്റ്റാംപ് ഡ്യൂട്ടി കാല്‍ക്കുലേറ്റര്‍

  1. ഹോം
  2. >
  3. ഹോം ലോൺ
  4. >
  5. സ്റ്റാംപ് ഡ്യൂട്ടി കാല്‍ക്കുലേറ്റര്‍

സ്റ്റാംപ് ഡ്യൂട്ടി കാല്‍ക്കുലേറ്റര്‍

ദൃത അപേക്ഷ

വെറും 60 സെക്കന്‍റിനുള്ളിൽ അപേക്ഷിക്കൂ

നിങ്ങളുടെ ആദ്യ, അവസാന പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ 10-അക്ക നമ്പർ എന്‍റർ ചെയ്യുക
നിങ്ങളുടെ പിൻ കോഡ് എന്‍റർ ചെയ്യുക

ഈ അപേക്ഷ, മറ്റ് പ്രോഡക്ടുകൾ/സേവനങ്ങൾ സംബന്ധിച്ച് കോൾ ചെയ്യാനും/സന്ദേശം അയക്കാനും ബജാജ് ഫിൻസെർവ് പ്രതിനിധിയെ ഞാൻ അധികാരപ്പെടുത്തുന്നു. ഈ അനുമതി DNC / NDNC നായുള്ള എന്‍റെ രജിസ്ട്രേഷൻ അസാധുവാക്കുന്നു . t&c

നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് OTP അയച്ചിട്ടുണ്ട്

വൺ-ടൈം പാസ്‌വേഡ് എന്‍റർ ചെയ്യുക*

0 സെക്കന്‍റുകള്‍
ആകെ മാസ ശമ്പളം എന്‍റർ ചെയ്യുക
ജനന തീയതി തിരഞ്ഞെടുക്കുക
PAN കാർഡ് വിവരങ്ങൾ എന്‍റർ ചെയ്യുക
ലിസ്റ്റിൽ നിന്ന് എംപ്ലോയറിന്‍റെ പേര് തിരഞ്ഞെടുക്കുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
ഔദ്യോഗിക ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
നിലവിലെ പ്രതിമാസ ബാധ്യത എന്‍റർ ചെയ്യുക
നിങ്ങളുടെ പ്രതിമാസ ശമ്പളം എന്‍റർ ചെയ്യുക
വാർഷിക വിറ്റുവരവ് നൽകുക (18-19)

നിങ്ങള്‍ക്ക് നന്ദി

സ്റ്റാംപ് ഡ്യൂട്ടി കാല്‍ക്കുലേറ്റര്‍

പ്രോപ്പർട്ടി വിശദാംശങ്ങൾ നൽകുക

നിങ്ങളുടെ പ്രോപ്പർട്ടിയുടെ സ്റ്റാമ്പ് ഡ്യൂട്ടി രൂ.
XXX
സ്റ്റാമ്പ് ഡ്യൂട്ടി നിരക്ക്
(സംസ്ഥാനം)
എന്നത് പ്രോപ്പർട്ടി മൂല്യത്തിന്‍റെ
(സ്റ്റാമ്പ് ഡ്യൂട്ടി നിരക്ക് %)
ആണ്.

സ്റ്റാമ്പ് ഡ്യൂട്ടി രജിസ്ട്രേഷൻ ചാർജ് കാൽക്കുലേറ്റർ

ഒരു ഹോം ലോണ്‍ എടുക്കുമ്പോള്‍, വീടിന്‍റെ ചെലവുകൾക്കപ്പുറം മറ്റനേകം ചെലവുകളുമുണ്ട്. നിങ്ങളുടെ പുതിയ വീടിന്‍റെ ഉടമസ്ഥാവകാശം രജിസ്റ്റർ ചെയ്യുമ്പോള്‍ അടയ്ക്കേണ്ട അധികച്ചെലവുകളിൽ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ചാർജും ഉൾപ്പെടുന്നു. ഞങ്ങളുടെ സ്റ്റാമ്പ് ഡ്യൂട്ടി കാൽക്കുലേറ്റർ കൃത്യമായി നിങ്ങളുടെ വസ്തുവകകൾക്ക് അടയ്ക്കേണ്ട സ്റ്റാമ്പ് ഡ്യൂട്ടി തുകയെ വിലയിരുത്തുന്നതിന് രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്, അതിനാൽ നിങ്ങൾക്കാവശ്യമായ ഹോം ലോണ്‍ തുക കൃത്യമായി അറിയാന്‍ സഹായിക്കും.

സ്റ്റാമ്പ് ഡ്യൂട്ടി എന്താണ്?

നിങ്ങൾ ഒരു പുതിയ വസ്തു വാങ്ങുകയാണെങ്കിൽ സ്റ്റാമ്പ് ഡ്യൂട്ടി എന്ന ഫീസ് നൽകണം. ഇത് സംസ്ഥാന സർക്കാരാണ് ചുമത്തുക. നിങ്ങളുടെ പേരിൽ നിങ്ങളുടെ വസ്തുവകകളുടെ രജിസ്ട്രേഷൻ സാധൂകരിക്കുന്നതിനും നിങ്ങളുടെ ഉടമസ്ഥാവകാശ പ്രമാണത്തെ നിയമവിധേയമാക്കുന്നതിനും ഈ ഫീസ് ഉപയോഗിക്കുന്നു. വസ്തുവ രജിസ്ട്രേഷൻ രേഖയിൽ സ്റ്റാമ്പ് ഡ്യൂട്ടി നൽകാത്തപക്ഷം, നിങ്ങളെ സംശയാസ്പദമായി സ്വത്തിന്‍റെ നിയമപരമായ ഉടമയായി കണക്കാക്കില്ല.

സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ചാർജുകൾ എന്നിവ എങ്ങനെയാണ് ഇന്ത്യയിൽ കണക്കാക്കപ്പെടുന്നത്?

സ്റ്റാമ്പ് ഡ്യൂട്ടിയുടെ വില ഏതാണ്ട് വസ്തുവിന്‍റെ വിപണി മൂല്യത്തിന്‍റെ 5-7% ആണ്. രജിസ്ട്രേഷൻ ചാർജുകൾ വസ്തുവിന്‍റെ വിപണി മൂല്യത്തിന്‍റെ 1% ആയിരിക്കും. അതുപോലെ, ഈ ചാർജുകൾ ലക്ഷക്കണക്കിന് രൂപയാകാം. നിങ്ങള്‍ വീടു വാങ്ങുകയും നിങ്ങളുടെ പേരിൽ വസ്തുവകകൾ രജിസ്റ്റർ ചെയ്യുമ്പോൾ ഫണ്ട് പര്യാപ്തമാകുന്നതിന്, നിങ്ങൾ ഹോം ലോണ്‍ തുകയ്ക്കായി അപേക്ഷിക്കുമ്പോൾ സ്റ്റാമ്പ് ഡ്യൂട്ടിക്കും രജിസ്ട്രേഷൻ ചാർജിനും ആവശ്യമായ തുക കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.

നിങ്ങൾ അടയ്ക്കേണ്ട സ്റ്റാമ്പ് ഡ്യൂട്ടിയുടെ കൃത്യമായ തുക നിർണ്ണയിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഇവയാണ് അവ:

• വസ്തുവിന്‍റെ വിപണി മൂല്യം
• പ്രോപ്പർട്ടി തരം, ഫ്ലോറുകളുടെ എണ്ണം സഹിതം
• പ്രോപ്പര്‍ട്ടിയുടെ ഉപയോഗം, താമസിക്കുന്നതോ, വാണിജ്യ ഉപയോത്തിനുള്ളതോ ആണെന്നത്
• പ്രോപ്പര്‍ട്ടിയുടെ ലൊക്കേഷന്‍
• പ്രോപ്പർട്ടി ഉടമയുടെ പ്രായവും ലിംഗഭേദവും

സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ചാർജ് എന്നിവ ഹോം ലോണില്‍ ഉള്‍പ്പെടുന്നുവോ?

നിയമം അനുസരിച്ച്, അനുവദിക്കപെട്ടിട്ടുള്ള ലോണ്‍ തുകയില്‍ സ്റ്റാംപ് ഡ്യൂട്ടി, രജിസ്ട്രേഷൻ ചാർജ് എന്നിവ ഉൾപ്പെടുന്നില്ല. ഇത് ലോണ്‍ എടുക്കുന്ന ആള്‍ വഹിക്കേണ്ട ഒരു ഔട്ട്‌ പോക്കറ്റ് ചെലവാണ്.

വിവിധ നഗരങ്ങളിലെ സ്റ്റാമ്പ് ഡ്യൂട്ടി നിരക്കുകൾ

നഗരം സ്റ്റാമ്പ് ഡ്യൂട്ടി നിരക്കുകൾ രജിസ്ട്രേഷൻ നിരക്കുകൾ
ബാംഗളൂർ പ്രോപ്പര്‍ട്ടിയുടെ മൊത്തം വിപണി മൂല്യത്തിന്‍റെ 5% പ്രോപ്പര്‍ട്ടിയുടെ മൊത്തം വിപണി മൂല്യത്തിന്‍റെ 1%
ഡല്‍ഹി • ഉടമസ്ഥന്‍ സ്ത്രീ ആണെങ്കില്‍ 4% രൂ.100 ന്‍റെ ഒരു മുന്‍‌കൂര്‍ ചാര്‍ജിനോടൊപ്പം മാര്‍ക്കറ്റ് മൂല്യത്തിന്‍റെ 1%
• ഉടമസ്ഥന്‍ പുരുഷനാണെങ്കില്‍ 6%
മുംബൈ • ഗ്രാമീണ മേഖലകളിലെ പ്രോപ്പര്‍ട്ടിയുടെ മൊത്തം മാര്‍ക്കറ്റ് അല്ലെങ്കില്‍ കരാര്‍ മൂല്യത്തിന്‍റെ 4% പ്രോപ്പര്‍ട്ടിയുടെ മൊത്തം മാര്‍ക്കറ്റ് അല്ലെങ്കില്‍ കരാര്‍ മൂല്യത്തിന്‍റെ 1%, അല്ലെങ്കില്‍ രൂ.30,000, ഏതാണോ കുറവ്.
• നഗര പ്രദേശങ്ങള്‍ക്ക്, പ്രോപ്പര്‍ട്ടിയുടെ മൊത്തം മാര്‍ക്കറ്റ് അല്ലെങ്കില്‍ കരാര്‍ മൂല്യത്തിന്‍റെ 5%
ചെന്നൈ പ്രോപ്പര്‍ട്ടിയുടെ മൊത്തം വിപണി മൂല്യത്തിന്‍റെ 7% പ്രോപ്പര്‍ട്ടിയുടെ മൊത്തം വിപണി മൂല്യത്തിന്‍റെ 1%
കൊൽക്കത്ത • പഞ്ചായത്ത് ഭരിക്കുന്ന ഒരു പ്രദേശമാണെങ്കിൽ വസ്തുവിന്‍റെ മൊത്തം വിപണി മൂല്യത്തിന്‍റെ 5% പ്രോപ്പര്‍ട്ടിയുടെ മൊത്തം വിപണി മൂല്യത്തിന്‍റെ 1%
• ഒരു നഗര പ്രദേശം ആണെങ്കിൽ വസ്തുവിന്‍റെ വിപണി മൂല്യത്തിന്‍റെ 6%
• വസ്തുവിന്‍റെ മൊത്തം വിപണി മൂല്യം രൂ. 40 ലക്ഷത്തില്‍ കൂടുതലാണെങ്കിൽ 1% അധിക സ്റ്റാമ്പ് ഡ്യൂട്ടി നിരക്ക് ഈടാക്കും

സ്റ്റാമ്പ് ഡ്യൂട്ടി പലിശ കിഴിവിനായി ക്ലെയിം ചെയ്യാനാകുമോ?

ഉവ്വ്, ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80C പ്രകാരം ഒരു പരമാവധി രൂ. 1,50,000 വരെ സ്റ്റാംപ് ഡ്യൂട്ടി ക്ലെയിം ചെയ്യാം.

സ്റ്റാമ്പ് ഡ്യൂട്ടി റീഫണ്ടബിൾ ആണോ?

അല്ല, സ്റ്റാമ്പ് ഡ്യൂട്ടി റീഫണ്ടബിൾ അല്ല?.

സ്റ്റാമ്പ്‌ ഡ്യൂട്ടിയില്‍ GST ഉള്‍പ്പെടുമോ?

ഇതുവരെ, സ്റ്റാമ്പ് ഡ്യൂട്ടിയും GSTയും ഒരു സ്വത്ത് വിൽപനയിന്മേല്‍ പ്രത്യേക ചാർജുകളായി ഈടാക്കുന്നു, അവ വ്യത്യസ്തമാണ്.

സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കേണ്ടത് എങ്ങനെ?

ഇനിപ്പറയുന്ന രീതികളിൽ ഒന്ന് വഴി നിങ്ങൾക്ക് ഓൺലൈനായോ,ഓഫ്‌ലൈനായോ സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കാം:

ഫിസിക്കൽ സ്റ്റാമ്പ് പേപ്പർ:
സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കുന്നതിനുള്ള സാധാരണ രീതിയാണ് ഇത്. അംഗീകൃത വിൽപ്പനക്കാരിൽ നിന്ന് സ്റ്റാമ്പ് പേപ്പർ വാങ്ങാം. വസ്തുവകകളുടെ രജിസ്ട്രേഷന്‍റെയോ കരാറിന്‍റെയോ വിശദാംശങ്ങൾ ഈ പേപ്പറിൽ എഴുതുന്നു. എന്നിരുന്നാലും, സ്റ്റാമ്പ് ഡ്യൂട്ടി നിരക്കുകൾ ഉയർന്നതാണെങ്കിൽ അനേകം സ്റ്റാമ്പ് പേപ്പറുകൾ വാങ്ങേണ്ടി വരുന്നതിനാല്‍ ഈ രീതി സൌകര്യപ്രദമല്ല.

ഫ്രാങ്കിങ്:
ഈ രീതിയില്‍, നിങ്ങള്‍ ഒരു അംഗീകൃത ഫ്രാങ്കിങ് ഏജന്‍റിന്‍റെ അടുത്ത് പോകേണ്ടതുണ്ട്, സ്റ്റാമ്പ് ഡ്യൂട്ടി അടച്ചിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നതിന് നിങ്ങളുടെ വസ്തു രേഖകളില്‍ ഒരു സ്റ്റാമ്പ് അദ്ദേഹം പതിപ്പിക്കുന്നു. ഈ രീതി ഉപയോഗിക്കാനായി ചുരുങ്ങിയ തുക നല്‍കേണ്ടതായി വരും. പുറമേ, ഒരു ഫ്രാങ്കിങ് ചാർജ് ഏജന്‍റ് ചുമത്തും, അത് നിങ്ങൾ അടയ്ക്കേണ്ട മൊത്തം സ്റ്റാമ്പ് ഡ്യൂട്ടിയിൽ നിന്നും കിഴിക്കപ്പെടുകയും ചെയ്യുന്നു. മിക്ക ബാങ്കുകളും ഫ്രാങ്കിംഗ് ഏജന്‍റ് സേവനങ്ങൾ വീട് വാങ്ങുന്നവർക്ക് ഓഫര്‍ ചെയ്യുന്നു.

ഇ സ്റ്റാമ്പിംഗ്:
സ്റ്റാമ്പ് ഡ്യൂട്ടി ചാർജുകൾ അടയ്ക്കുന്നതിനുള്ള ഏറ്റവും സൗകര്യപ്രദമായ മാർഗമാണ് ഇ സ്റ്റാമ്പിംഗ്. SHCIL വെബ്സൈറ്റിന്‍റെ (സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ) വഴി നിങ്ങൾക്ക് ഓൺലൈനിൽ അങ്ങനെ ചെയ്യാൻ കഴിയും. വെബ്സൈറ്റ് സന്ദർശിക്കുക, നിങ്ങളുടെ പ്രോപ്പർട്ടി സ്ഥിതിചെയ്യുന്ന സംസ്ഥാനം തിരഞ്ഞെടുക്കുക, അപേക്ഷാ ഫോം പൂരിപ്പിക്കുക, ആവശ്യമുള്ള ഫണ്ടുകളോടൊപ്പം കളക്ഷൻ സെന്‍ററിലേക്ക് അത് സമർപ്പിക്കുക. നിങ്ങൾ പണം അടച്ചുകഴിഞ്ഞാൽ ഒരു യുണീക്ക് ഐഡന്റിഫിക്കേഷൻ നമ്പർ (UIN) അടങ്ങുന്ന ഒരു ഇ-സ്റ്റാമ്പ് സർട്ടിഫിക്കറ്റ് നിങ്ങള്‍ക്ക് ലഭിക്കും.
 

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ

ഏതെങ്കിലും അധിക ഡോക്യുമെന്‍റുകള്‍ ഇല്ലാതെ ഒരു ടോപ്പ് അപ്പ് ലോൺ നേടുക

അപ്ലൈ

ഹോം ലോൺ പലിശ നിരക്ക്

നിലവിലെ ഹോം ലോൺ പരിശോധിക്കുക
പലിശ നിരക്കുകള്‍

തിരയുക

ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ

നിങ്ങളുടെ ഹോം ലോൺ യോഗ്യത നിർണ്ണയിക്കുകയും അതനുസരിച്ച് ആപ്ലിക്കേഷൻ തുക നിശ്ചയിക്കുകയും ചെയ്യുക

ഇപ്പോൾ കണക്കാക്കുക

ഹോം ലോണ്‍ EMI കാൽക്കുലേറ്റർ

നിങ്ങളുടെ പ്രതിമാസ EMI, ലോൺ തുക, ലോണ്‍ തുകയില്‍ ഈടാക്കിയ പലിശ നിരക്ക് എന്നിവ കണക്കാക്കുക

ഇപ്പോൾ കണക്കാക്കുക