ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ

> >

ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ

വേഗത്തിലുള്ള അപേക്ഷ

വെറും 60 സെക്കന്‍റിനുള്ളിൽ അപേക്ഷിക്കൂ

നിങ്ങളുടെ ആദ്യ, അവസാന പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ 10-അക്ക നമ്പർ എന്‍റർ ചെയ്യുക
നിങ്ങളുടെ പിൻ കോഡ് എന്‍റർ ചെയ്യുക

ഈ അപേക്ഷ, മറ്റ് പ്രോഡക്ടുകൾ/സേവനങ്ങൾ സംബന്ധിച്ച് കോൾ ചെയ്യാനും/സന്ദേശം അയക്കാനും ബജാജ് ഫിൻസെർവ് പ്രതിനിധിയെ ഞാൻ അധികാരപ്പെടുത്തുന്നു. ഈ അനുമതി DNC / NDNC നായുള്ള എന്‍റെ രജിസ്ട്രേഷൻ അസാധുവാക്കുന്നു . t&c

നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് OTP അയച്ചിട്ടുണ്ട്

വൺ-ടൈം പാസ്‌വേഡ് എന്‍റർ ചെയ്യുക*

0 സെക്കന്‍റുകള്‍
ആകെ മാസ ശമ്പളം എന്‍റർ ചെയ്യുക
ജനന തീയതി തിരഞ്ഞെടുക്കുക
PAN കാർഡ് വിവരങ്ങൾ എന്‍റർ ചെയ്യുക
ലിസ്റ്റിൽ നിന്ന് എംപ്ലോയറിന്‍റെ പേര് തിരഞ്ഞെടുക്കുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
ഔദ്യോഗിക ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
നിലവിലെ പ്രതിമാസ ബാധ്യത എന്‍റർ ചെയ്യുക
നിങ്ങളുടെ പ്രതിമാസ ശമ്പളം എന്‍റർ ചെയ്യുക
വാർഷിക വിറ്റുവരവ് നൽകുക (18-19)

നിങ്ങള്‍ക്ക് നന്ദി

പ്രതിമാസം കൈയില്‍കിട്ടുന്ന ശമ്പളം

രൂ

കാലാവധി

വർഷം

മറ്റ് പ്രതിമാസ വരുമാനം

രൂ

നിലവിലുള്ള EMIs/ബാദ്ധ്യത

രൂ

പരാമര്‍ശിക്കപ്പെട്ട കാലയളവില്‍ നിങ്ങള്‍ക്ക് ബജാജ് ഫിന്‍സേര്‍വില്‍ നിന്നും രൂ. 0 വരെ ഹോം ലോണ്‍ ലഭ്യമായേക്കാം. T&C ബാധകം.

 

ഹോം ലോൺ യോഗ്യത

പ്രോപ്പർട്ടി വാങ്ങുന്നതിനായി ഇന്ത്യയിൽ ലഭ്യമായ ഏറ്റവും ലളിതമായ ഫൈനാൻസിംഗ് ഓപ്ഷനാണ് ഹോം ലോണുകൾ. പ്രോപ്പർട്ടിയുടെ നിലവിലെ മാർക്കറ്റ് മൂല്യത്തിന്‍റെ80% വരെ പണം സ്വന്തമാക്കാം.

ബജാജ് ഫിൻസെർവിൽ നിന്ന് ഹോം ലോൺ ആയി രൂ.3.5 കോടി വരെ സാമ്പത്തിക സഹായമായി ലഭിക്കുന്നു, അത് നിങ്ങളുടെ റെസിഡൻഷ്യൽ പ്രോപ്പർട്ടിയുടെ പർച്ചേസ് അല്ലെങ്കിൽ നിർമ്മാണം എന്നിവയിൽ നിക്ഷേപിക്കൂ. നിങ്ങളുടെ സ്വപ്ന ഭവനം എളുപ്പത്തിൽ ലഭ്യമാക്കുന്നതിൽ നിങ്ങളെ സഹായിക്കുന്നതിന് ധാരാളം ആനുകൂല്യങ്ങൾ ഇത് നൽകുന്നു.

ഹോം ലോണിനുള്ള യോഗ്യത എന്താണ്?

വായ്പ എടുക്കുന്ന ഓരോ വ്യക്തിയുടെ ഹോം ലോണിന് ആവശ്യമുള്ള യോഗ്യതാ മാനദണ്ഡം പാലിക്കണം. ഇത് ഡിഫോൾട്ട് കൂടാതെ അവൻ/അവൾ ലോൺ തുക റീപേ ചെയ്യുമെന്ന് ഉറപ്പുവരുത്തുന്നു.

യോഗ്യതാ മാനദണ്ഡം പാലിക്കുന്നില്ലെങ്കിൽ ലോൺ ആപ്ലിക്കേഷൻ നിരസിക്കുന്നതാണ്, അത് വ്യക്തികളുടെ ക്രെഡിറ്റ് പ്രൊഫൈലിൽ നെഗറ്റീവ് മാർക്ക് രേഖപ്പെടുത്തുന്നതുമാണ്. അതിനാൽ, പ്രോസസിംഗ് അതിവേഗത്തിലും എളുപ്പത്തിലും ആക്കുന്നതിന് ആവശ്യമായ യോഗ്യതാ മാനദണ്ഡം പാലിക്കുക.

ബജാജ് ഫിൻസെർവിന്‍റേത് ലളിതമായ യോഗ്യതാ മാനദണ്ഡങ്ങളാണ്, അത് ഹോം ലോൺ കൂടുതൽ ആക്‌സസ് ഉള്ളതാക്കുന്നു. താഴെയുള്ള ചാർട്ടിൽ വിവരങ്ങൾ ഉൾക്കൊള്ളുന്നു.

ഹോം ലോണ്‍ യോഗ്യതാ മാനദണ്ഡം
ശമ്പളമുള്ള വ്യക്തികളുടെ പ്രായപരിധി 23 മുതൽ 62
സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികളുടെ പ്രായപരിധി 25 മുതൽ 70
ഹോം ലോണിന് ആവശ്യമായ CIBIL സ്കോർ മിനിമം 750
ശമ്പളമുള്ള അപേക്ഷകരുടെ ജോലി അനുഭവം കുറഞ്ഞത് 3 വർഷം
ബിസിനസ് തുടർച്ച കുറഞ്ഞത് 5 വർഷം
കുറഞ്ഞ ശമ്പളം രൂ. 25,000
പൌരത്വം രാജ്യത്തിനുള്ളിൽ താമസിക്കുന്ന ഇന്ത്യൻ

ശമ്പളമുള്ള വ്യക്തികൾക്ക് രൂ. 3.5 കോടിയും സ്വയം തൊഴിൽ ചെയ്യുന്നവർക്ക് രൂ. 5 കോടിയും ഹോം ലോൺ ആയി ലഭ്യമാക്കാം. അപ്ലൈ ചെയ്യുന്നതിന് മുമ്പ് ഹൗസിംഗ് ലോൺ യോഗ്യതാ മാനദണ്ഡവും ആവശ്യമുള്ള ഡോക്യുമെന്‍റുകളും പൂർണ്ണമായി മനസ്സിലാക്കൂ.

ശമ്പളത്തെ അടിസ്ഥാനമാക്കിയുള്ള ഹോം ലോണ്‍ യോഗ്യത

എത്രമാത്രം ലോൺ നിങ്ങൾക്ക് ലഭ്യമാക്കാം എന്ന് നിർണ്ണയിക്കുന്ന ഒരു യോഗ്യതാ മാനദണ്ഡം നിങ്ങളുടെ നെറ്റ് സാലറി (ഇൻ-ഹാൻഡ് സാലറി) ആണ്. ശമ്പളത്തെ അടിസ്ഥാനമാക്കി നിങ്ങളുടെ റീപേമെന്‍റ് കഴിവ് നിർണ്ണയിക്കുന്നതിനാൽ അത് വളരെ പ്രാധാന്യമുള്ളതാണ്.

നിങ്ങൾക്ക് യോഗ്യതയുള്ള ലോൺ തുക നിങ്ങളുടെ വരുമാനം നിർണ്ണയിക്കുന്നതാണ്. നിങ്ങളുടെ ടേക്ക്-ഹോം സാലറി, അതായത് ഗ്രാറ്റുവിറ്റി, PF, ESI മുതലായവ കുറച്ച ശേഷമുള്ള ശമ്പളമാണ് ലെൻഡർമാർ പരിഗണിക്കുന്നത്. നിങ്ങൾക്ക് താങ്ങാനാവുന്ന EMI, വായ്പ എടുക്കാനാവുന്ന മൊത്തം ലോൺ തുക എന്നിവ നിങ്ങളുടെ ടേക്ക് ഹോം സാലറി ആണ് നിർണ്ണയിക്കുന്നത്.

ഉദാഹരണത്തിന്, നിങ്ങളുടെ ശമ്പളം രൂ. 25,000 ആണെങ്കിൽ, രൂ. 40 ലക്ഷം വിലമതിക്കുന്ന ഒരു വീട് വാങ്ങാൻ നിങ്ങൾക്ക് രൂ. 18.64 ലക്ഷം വരെ ലോൺ ലഭ്യമാക്കാം (നിങ്ങൾക്ക് നിലവിൽ സാമ്പത്തിക ബാധ്യതകളൊന്നുമില്ലെങ്കിൽ) എന്നാൽ നിങ്ങൾക്ക് കൈയിൽ കിട്ടുന്ന ശബളം രൂ. 50,000 ആണെങ്കിൽ, അതേ പ്രോപ്പർട്ടിക്ക് രൂ. 37.28 ലക്ഷം ലോൺ തുക നിങ്ങൾക്ക് ലഭ്യമാക്കാം. തുടർന്ന്, നിങ്ങൾക്ക് കൈയിൽ കിട്ടുന്ന ശബളം രൂ. 75,000 ആണെങ്കിൽ നിങ്ങൾക്ക് രൂ. 55.93 ലക്ഷം വരെയുള്ള ലോൺ തുകയ്ക്ക് നിങ്ങളുടെ യോഗ്യത വർദ്ധിപ്പിക്കാം.

വയസ്
മൊത്തം പ്രതിമാസ വരുമാനം (രൂപയിൽ)
  25,000 50,000 75,000
25 വർഷങ്ങൾ 18.64 ലക്ഷത്തിനുള്ളിൽ ആയിരിക്കണം 37.28 ലക്ഷത്തിനുള്ളിൽ ആയിരിക്കണം 55.93 ലക്ഷത്തിനുള്ളിൽ ആയിരിക്കണം
30 വർഷങ്ങൾ 18.64 ലക്ഷത്തിനുള്ളിൽ ആയിരിക്കണം 37.28 ലക്ഷത്തിനുള്ളിൽ ആയിരിക്കണം 55.93 ലക്ഷത്തിനുള്ളിൽ ആയിരിക്കണം
35 വർഷങ്ങൾ 18.64 ലക്ഷത്തിനുള്ളിൽ ആയിരിക്കണം 37.28 ലക്ഷത്തിനുള്ളിൽ ആയിരിക്കണം 55.93 ലക്ഷത്തിനുള്ളിൽ ആയിരിക്കണം
40 വർഷങ്ങൾ 18.64 ലക്ഷത്തിനുള്ളിൽ ആയിരിക്കണം 37.28 ലക്ഷത്തിനുള്ളിൽ ആയിരിക്കണം 55.93 ലക്ഷത്തിനുള്ളിൽ ആയിരിക്കണം
45 വർഷങ്ങൾ 18.64 ലക്ഷത്തിനുള്ളിൽ ആയിരിക്കണം 37.28 ലക്ഷത്തിനുള്ളിൽ ആയിരിക്കണം 55.93 ലക്ഷത്തിനുള്ളിൽ ആയിരിക്കണം
50 വർഷങ്ങൾ 18.64 ലക്ഷത്തിനുള്ളിൽ ആയിരിക്കണം 37.28 ലക്ഷത്തിനുള്ളിൽ ആയിരിക്കണം 55.93 ലക്ഷത്തിനുള്ളിൽ ആയിരിക്കണം

പ്രായത്തെ അടിസ്ഥാനമാക്കിയുള്ള ഹോം ലോൺ യോഗ്യത

ലോൺ കാലയളവ് നിർണ്ണയിക്കുന്നതിലെ മറ്റൊരു ഘടകമാണ് പ്രായം. നിങ്ങൾക്ക് ലഭ്യമാക്കാൻ കഴിയുന്ന പരമാവധി കാലയളവ് 20 വർഷമാണ്.

നിങ്ങളുടെ ചെറു പ്രായത്തിലാണെങ്കിൽ നിങ്ങൾക്ക് ദീർഘമായ കാലയളവ് നേടാം. നിങ്ങൾക്ക് ഉയർന്ന വരുമാനമുണ്ടെങ്കിൽ ഉയർന്ന തുക ഹോം ലോൺ ആയി നേടാം.

ഹോം ലോണിന് അപ്ലൈ ചെയ്യുന്ന ശമ്പളമുള്ള വ്യക്തികൾ 23 നും 62 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾ 25 നും 70 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.

പ്രായത്തെ അടിസ്ഥാനമാക്കി പരമാവധി എത്ര കാലയളവ് നേടാം എന്ന് താഴെയുള്ള ടേബിൾ കാണിക്കുന്നു:

വയസ്
ശമ്പളമുള്ള അപേക്ഷകർക്കുള്ള പരമാവധി കാലാവധി
സ്വയം തൊഴിൽ ചെയ്യുന്ന അപേക്ഷകർക്കുള്ള പരമാവധി കാലാവധി
25 വർഷങ്ങൾ 30 വർഷങ്ങൾ 30 വർഷങ്ങൾ
30 വർഷങ്ങൾ 30 വർഷങ്ങൾ 30 വർഷങ്ങൾ
35 വർഷങ്ങൾ 30 വർഷങ്ങൾ 30 വർഷങ്ങൾ
40 വർഷങ്ങൾ 30 വർഷങ്ങൾ 30 വർഷങ്ങൾ
45 വർഷങ്ങൾ 25 വർഷങ്ങൾ 25 വർഷങ്ങൾ
45 വർഷങ്ങൾ 20 വർഷങ്ങൾ 20 വർഷങ്ങൾ

എന്താണ് ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ?

ഓൺലൈൻ കാൽക്കുലേറ്റർ ഉപയോഗിച്ച് ഹോം ലോൺ യോഗ്യത പരിശോധിക്കാൻ വളരെ എളുപ്പമാണ്. നിങ്ങൾക്ക് വായ്പ ലഭിക്കാൻ യോഗ്യതയുള്ള തുക ബജാജ് ഫിൻസെർവ് ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ തൽക്ഷണം കണക്കാക്കുന്നു. ഇത് മികച്ച രീതിയിൽ ഫൈനാൻഷ്യൽ പ്ലാൻ ചെയ്യാനും ആപ്ലിക്കേഷൻ നിരസിക്കാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. ഈ ടൂൾ മാനുവൽ കാൽക്കുലേഷന്‍റെ ബുദ്ധിമുട്ടുകൾ പൂർണ്ണമായും ഒഴിവാക്കുന്നു.

ബജാജ് ഫിൻ‌സർ‌വിനൊപ്പം നിങ്ങൾക്ക് എവിടെനിന്നും ആവശ്യമുള്ളപ്പോഴെല്ലാം ഈ ഓൺലൈൻ കാൽക്കുലേറ്റർ ആക്സസ് ചെയ്ത് സൗജന്യമായി ഉപയോഗിക്കൂ.

എങ്ങനെയാണ് ഹോം ലോൺ അര്‍ഹത കണക്കുകൂട്ടുന്നത്

യോഗ്യതയുള്ള ലോൺ തുക വിലയിരുത്തുന്നതിന് ഒരു ഗണിതശാസ്ത്ര ഫോർമുലയിലാണ് യോഗ്യതാ കാൽക്കുലേറ്റർ പ്രവർത്തിക്കുന്നത്. ലോൺ കാലയളവ്, പ്രതിമാസ ശമ്പളം, നിലവിലുള്ള ബാധ്യതകൾ അല്ലെങ്കിൽ EMIകൾ, മറ്റ് പ്രതിമാസ വരുമാനം മുതലായവ ഇത് പരിഗണിക്കുന്നു.

ബജാജ് ഫിൻസെർവിന്‍റെ യോഗ്യതാ കാൽക്കുലേറ്റർ എങ്ങനെ ഉപയോഗിക്കാം?

ബജാജ് ഫിൻസെർവ് നൽകുന്ന യോഗ്യതാ കാൽക്കുലേറ്ററിന്‍റെ ഉപയോഗം വളരെ ലളിതമാണ്. നിങ്ങളുടെ ജനനതീയതി, താമസ നഗരം മുതലായ ആവശ്യമുള്ള എല്ലാ വിവരങ്ങളും എന്‍റർ ചെയ്യുക.

സ്റ്റെപ്പ് 1: DD/MM/YYYY ഫോർമാറ്റിൽ ജനനതീയതി രേഖപ്പെടുത്തുക.
സ്റ്റെപ്പ് 2: നിങ്ങളുടെ താമസസ്ഥലത്തിന്‍റെ വിവരങ്ങൾ നൽകുക.
സ്റ്റെപ്പ് 3: നേരിട്ട് തുക രേഖപ്പെടുത്തിയോ നൽകിയിരിക്കുന്ന ബാർ ക്രമീകരിച്ചോ പ്രതിമാസ നെറ്റ് സാലറി സജ്ജീകരിക്കുക.
Step 4: നിങ്ങളുടെ സാമ്പത്തിക പ്ലാനുകൾക്കും റീപേമെന്‍റ് കഴിവിനും അനുസരിച്ച് 240 മാസം വരെ തിരിച്ചടവ് കാലയളവ് സജ്ജീകരിക്കുക.
സ്റ്റെപ്പ് 5: പ്രതിമാസം മറ്റെന്തെങ്കിലും വരുമാനം ഉണ്ടെങ്കിൽ രേഖപ്പെടുത്തുക. നിങ്ങൾക്ക് മറ്റ് വരുമാനം ഇല്ലെങ്കിൽ ഇത് ഒഴിവാക്കുക.
സ്റ്റെപ്പ് 6: നിങ്ങളുടെ നിലവിലുള്ള ലോണുകളിൽ അടയ്ക്കുന്ന മൊത്തം EMI തുക നൽകുക. ഒന്നുമില്ലെങ്കിൽ ഒഴിവാക്കുക.

യതാർത്ഥ ഫലം കണക്കാക്കുന്നതിന് കൃത്യമായ വിവരങ്ങൾ നൽകുക. എല്ലാ എൻട്രികളും വീണ്ടും പരിശോധിച്ച ശേഷം 'നിങ്ങളുടെ യോഗ്യത പരിശോധിക്കുക' ക്ലിക്ക് ചെയ്യുക’. ബജാജ് ഫിൻസെർവിൽ നിന്ന് നിങ്ങൾക്ക് വായ്പ എടുക്കാവുന്ന പരമാവധി ലോൺ തുക ഈ കാൽക്കുലേറ്റർ തൽക്ഷണം കാണിക്കുന്നു.

അനുയോജ്യമായ കാലയളവിൽ ബാർ ക്രമീകരിച്ച് നിങ്ങൾക്ക് ലഭ്യമാക്കാൻ സാധിക്കുന്ന തുക പരിശോധിക്കുക. നിങ്ങൾക്ക് പരമാവധി യോഗ്യതയുള്ള തുക ലഭിച്ചാൽ, നിങ്ങളുടെ ആവശ്യമനുസരിച്ച് ഹോം ലോണിന് അപ്ലൈ ചെയ്യുക.

ഹോം ലോൺ യോഗ്യത നിർണ്ണയിക്കുന്ന ഘടകങ്ങൾ ഏതൊക്കെയാണ്?

ഹോം ലോൺ എടുക്കുന്ന വായ്പക്കാരന്‍റെ യോഗ്യതാ നിർണയത്തിൽ നിരവധി ഘടകങ്ങൾ പങ്കുവഹിക്കുന്നു. അവയിൽ ഏതാനും ചിലത് താഴെപ്പറയുന്നവയാണ്:

1. പ്രായം: 25 മുതൽ 70 വരെ പ്രായമുള്ള സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ലോണിനായി അപ്ലൈ ചെയ്യാം. ശമ്പളമുള്ള വ്യക്തികളുടെ പ്രായം 23 മുതൽ 62 വരെ ആയിരിക്കണം.
2. CIBIL സ്കോർ: ഒരു വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യത സൂചിപ്പിക്കുന്ന 3 അക്ക നമ്പറാണ് CIBIL സ്കോർ. 300 മുതൽ 900, 750 വരെയാണ് സ്കോർ സ്കെയിൽ, ഇത് പ്രകാരം ലോണിന് വേണ്ടി മിനിമം റേറ്റിംഗ് ആവശ്യമാണ്. മികച്ച CIBIL സ്കോർ ഉണ്ടെങ്കിൽ, ഹോം ലോണിൽ ആകർഷകമായ ഫീച്ചറുകളും മിതമായ പലിശ നിരക്കും നേടാം.
3. തൊഴിൽ: അപേക്ഷിക്കുന്ന വ്യക്തി സ്വയം തൊഴിൽ (ബിസിനസ്‌മാൻ, ഡോക്ടർ, ചാർട്ടേഡ് അക്കൌണ്ട് മുതലായവ) അല്ലെങ്കിൽ ഏതെങ്കിലും പ്രൈവറ്റ്, പബ്ലിക് സെക്ടർ കമ്പനി അതുമല്ലെങ്കിൽ MNC-യിൽ തൊഴിൽ ചെയ്യുന്നവർ ആയിരിക്കണം.
4. മിനിമം വരുമാനം: താമസ സ്ഥലത്തിന്‍റെ അടിസ്ഥാനത്തിൽ പ്രതിമാസ നെറ്റ് ഇൻകം സ്ലാബ് ബജാജ് ഫിൻസെർവ് അവതരിപ്പിക്കുന്നു. അപേക്ഷാർത്ഥികൾ ബാധകമായ മിനിമം ആവശ്യകതകൾ നിറവേറ്റണം.
5. LTV, പ്രോപ്പർട്ടി മൂല്യം: പ്രോപ്പർട്ടി മൂല്യം ഉയർന്നതാണെങ്കിൽ ഉയർന്ന ലോൺ തുക ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. നിങ്ങൾക്ക് 20% ഡൌൺ പേമെന്‍റ് ചെയ്യാൻ സാധിക്കുമെങ്കിൽ, നിങ്ങൾക്ക് ഹോം ലോൺ അതിവേഗം നേടാം.

ഒരു യോഗ്യതയുള്ള അപേക്ഷകന് പാർട്ട് പ്രീപേമെന്‍റ്, ഫോർക്ലോഷർ, ബാലൻസ് ട്രാൻസ്ഫർ സൗകര്യം തുടങ്ങിയ സവിശേഷതകൾക്കൊപ്പം മത്സരക്ഷമമായ ഹോം ലോൺ പലിശ നിരക്ക് ആസ്വദിക്കാം.

ഹോം ലോൺ യോഗ്യത എങ്ങനെ വർദ്ധിപ്പിക്കാം?

  • കാലയളവ് വർദ്ധിപ്പിക്കുന്നതിലൂടെ EMI കുറയുന്നതിനാൽ ഉയർന്ന ലോൺ തുക നേടാൻ സാധിക്കും. എന്നാൽ അടയ്‌ക്കേണ്ട പലിശ വർദ്ധിക്കുന്നു.
  • ലോൺ EMI, ക്രെഡിറ്റ് കാർഡ് കുടശ്ശിക തുടങ്ങിയ നിങ്ങളുടെ നിലവിലുള്ള കടങ്ങൾ അടച്ചു വീട്ടുക. ഇത് നിങ്ങളുടെ FOIR കുറയ്ക്കുന്നു, തന്മൂലം നിങ്ങളുടെ ഹോം ലോൺ യോഗ്യത വർദ്ധിക്കുന്നു.
  • സഹ അപേക്ഷാർത്ഥിക്കൊപ്പം ജോയിന്‍റ് ഹോം ലോണിന് അപ്ലൈ ചെയ്യൂ ഉയർന്ന തുക വായ്പ എടുക്കാനുള്ള നിങ്ങളുടെ യോഗ്യത വർദ്ധിപ്പിക്കൂ.
ബജാജ് ഫിൻസെർവിന്‍റെ യോഗ്യതാ മാനദണ്ഡം ഉപയോഗിച്ച് നിങ്ങളുടെ യോഗ്യത പരിശോധിക്കൂ, നിങ്ങളുടെ പ്രോപ്പർട്ടി പർച്ചേസിന് പണം കണ്ടെത്താൻ സവിശേഷതകളാൽ സമ്പന്നമായ ഹോം ലോൺ സ്വന്തമാക്കൂ.
ഫ്ലോട്ടിംഗ് പലിശ നിരക്കുകള്‍ vs  ഫിക്സഡ് പലിശ നിരക്കുകള്‍

ഫ്ലോട്ടിംഗ്,ഫിക്സഡ് പലിശ നിരക്കുകള്‍ക്കിടയില്‍ നിന്നും എങ്ങനെ തിരെഞ്ഞെടുക്കാം

ക്രെഡിറ്റ് സ്‌കോർ നിങ്ങളുടെ ഹോം ലോൺ EMIകളെ എങ്ങനെ സ്വാധീനിക്കുന്നു?

എന്തുകൊണ്ടാണ് താങ്കൾ ഒരു ഹോം ലോണിനായി തിരഞ്ഞെടുക്കേണ്ടത് എന്ന് ഇനി പറയുന്നു

എന്തിന് നിങ്ങൾ ഒരു ഹോം ലോൺ തിരഞ്ഞെടുക്കണമെന്നത് ഇതാ

ഫലപ്രദമായ ഹോം ലോൺ മാനേജ്മെന്‍റിനായുള്ള ലളിതമായ 3 നടപടികൾ

ഒരു ഹോം ലോണ്‍ ഫലപ്രദമായി അവസാനിപ്പിക്കാനുള്ള ഒരു ഗൈഡ്

ഹോം ലോൺ ക്ലോഷർ: ഹോം ലോൺ ഫോർക്ലോഷർ നടപടിക്രമവും അതിന്‍റെ പ്രക്രിയയും മനസ്സിലാക്കൂ

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

ഹോം ലോണ്‍ EMI കാൽക്കുലേറ്റർ

നിങ്ങളുടെ പ്രതിമാസ EMI, ലോൺ തുക, ലോണ്‍ തുകയില്‍ ഈടാക്കിയ പലിശ നിരക്ക് എന്നിവ കണക്കാക്കുക

ഇപ്പോൾ കണക്കാക്കുക

ഹോം ലോൺ പലിശ നിരക്ക്

നിലവിലെ ഹോം ലോൺ പരിശോധിക്കുക
പലിശ നിരക്കുകള്‍

തിരയുക

ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ

ഏതെങ്കിലും അധിക ഡോക്യുമെന്‍റുകള്‍ ഇല്ലാതെ ഒരു ടോപ്പ് അപ്പ് ലോൺ നേടുക

അപ്ലൈ

ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ

നിങ്ങളുടെ ഹോം ലോൺ യോഗ്യത നിർണ്ണയിക്കുകയും അതനുസരിച്ച് ആപ്ലിക്കേഷൻ തുക നിശ്ചയിക്കുകയും ചെയ്യുക

ഇപ്പോൾ കണക്കാക്കുക