പേഴ്സണല്‍ ലോണ്‍ യോഗ്യതയ്ക്കുള്ള ഏറ്റവും കുറഞ്ഞ ക്രെഡിറ്റ് സ്കോര്‍ എത്രയാണ്?
നിങ്ങളുടെ സിബിൽ സ്കോർ നിങ്ങളുടെ ക്രെഡിറ്റ് യോഗ്യതയും റീപേമെന്‍റ് ശേഷിയും സൂചിപ്പിക്കുന്നു. ഇത് വളരെ പ്രധാനപ്പെട്ട യോഗ്യതാ മാനദണ്ഡമാണ്, പ്രത്യേകിച്ച് നിങ്ങൾ അൺസെക്യുവേർഡ് ലോണുകൾ ലഭ്യമാക്കാൻ ആഗ്രഹിക്കുമ്പോൾ. കൊലാറ്ററൽ ഇല്ലാത്തതിനാൽ, നിങ്ങളുടെ ക്രെഡിറ്റ് അല്ലെങ്കിൽ സിബിൽ സ്കോർ ലെൻഡറിന് കൃത്യമായ റീപേമെന്‍റ് ഉറപ്പ് നൽകുന്നു.
അതിലുപരി, ഉയർന്ന സിബിൽ സ്കോർ പേഴ്സണൽ ലോൺ പ്രയോജനപ്പെടുത്തുമ്പോൾ ആകർഷകമായ പലിശ നിരക്കുകളും ഓഫറുകളും നേടുന്നതിന് സഹായിക്കുന്നു.
ഒരു പേഴ്സണല്‍ ലോണിനു വേണ്ട മിനിമം സിബിൽ സ്കോര്‍
സാധാരണയായി, നിങ്ങളുടെ സിബിൽ സ്കോർ കൂടുന്നതനുസരിച്ച്, അത് മികച്ചതാകുന്നു. എന്നിരുന്നാലും, അൺസെക്യുവേർഡ് പേഴ്സണൽ ലോൺ അപ്രൂവലിനുള്ള മിനിമം സിബിൽ സ്കോർ 750 ആണ്. നിങ്ങൾക്ക് ക്രെഡിറ്റ് ഉത്തരവാദിത്തം മാനേജ് ചെയ്യുന്നതിനുള്ള അനുഭവം ഉണ്ടെന്നും കൃത്യസമയത്ത് പേമെന്‍റുകൾ നടത്തുമെന്നും ഇത് സൂചിപ്പിക്കുന്നു.
കൂടുതൽ വായിക്കുക: 550-600 സിബിൽ സ്കോറിനുള്ള പേഴ്സണൽ ലോൺ
750 അല്ലെങ്കിൽ അതിൽ കൂടുതൽ സ്കോർ ഉണ്ടെങ്കില്‍, അടിസ്ഥാന യോഗ്യതാ മാനദണ്ഡം, ഡോക്യുമെന്‍റുകൾഎന്നിവയും കൂടിയാകുമ്പോള്‍ ഞങ്ങളുടെ പക്കല്‍ നിന്ന് നിങ്ങൾക്ക് എളുപ്പം പേഴ്സണൽ ലോൺ എടുക്കാം. പ്രായം, പൗരത്വം, കുറഞ്ഞ വരുമാനം എന്നിവയുമായി ബന്ധപ്പെട്ട യോഗ്യതാ മാനദണ്ഡം, കെവൈസി ഡോക്യുമെന്‍റുകൾ, എംപ്ലോയി ഐഡി ബാങ്ക് സ്റ്റേറ്റ്മെന്‍റ്, സാലറി സ്ലിപ്പ് എന്നിങ്ങനെ ഏതാനും ഡോക്യുമെന്‍റുകൾ സമര്‍പ്പിച്ചാല്‍ മാത്രം മതി.
നിങ്ങൾക്ക് അനുയോജ്യമായ സിബിൽ സ്കോർ ഉണ്ടെങ്കിൽ, ഒരു വലിയ തുകയ്ക്കുള്ള അനുമതി കൂടാതെ ബജാജ് ഫിൻസെർവിന്‍റെ ലളിതമായ ഓൺലൈൻ അപേക്ഷ, മത്സരക്ഷമമായ പലിശ നിരക്ക്, നാമമാത്രമായ ലോൺ നിരക്കുകൾ, സവിശേഷമായ ഫ്ലെക്സി സൗകര്യം എന്നിവയും നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയും. പ്രീ-അപ്രൂവ്ഡ് ഓഫർ ഉപയോഗിച്ച് നിങ്ങൾക്ക് ഫണ്ടുകളിലേക്കുള്ള ആക്സസ് കൂടുതൽ വേഗത്തിലാക്കാം.