പ്രധാൻ മന്ത്രി ആവാസ് യോജന അർഹത

താഴെപ്പറയുന്ന എല്ലാ വ്യവസ്ഥകളും പാലിക്കുമ്പോൾ അപേക്ഷകർക്ക് പിഎംഎവൈ ക്ക് ഉള്ള യോഗ്യതയുണ്ടായിരിക്കും:

  1. ഗുണഭോക്താവിന്‍റെ കുടുംബത്തിന് അവന്‍റെ/അവളുടെ പേരിലോ അവന്‍റെ/അവളുടെ കുടുംബത്തിലെ ഏതെങ്കിലും അംഗത്തിന്‍റെ പേരിലോ ഇന്ത്യയുടെ ഏതെങ്കിലും ഭാഗത്ത് കെട്ടുറപ്പുള്ള ഒരു വീട് (എല്ലാ കാലാവസ്ഥയിലും വാസയോഗ്യമായ ഒരു യൂണിറ്റ്) ഉണ്ടായിരിക്കരുത്.
  2. ഗുണഭോക്താവിന്‍റെ കുടുംബം ഇന്ത്യാ ഗവൺമെന്‍റിൽ/സംസ്ഥാന സർക്കാരിൽ നിന്ന് ഏതെങ്കിലും ഹൗസിംഗ് സ്കീമിന് കീഴിൽ കേന്ദ്ര സഹായം നേടിയിരിക്കരുത്.
  3. ഗുണഭോക്താവിന്‍റെ കുടുംബം ഏതെങ്കിലും പ്രൈമറി ലെൻഡിംഗ് ഇൻസ്റ്റിറ്റ്യൂഷനിൽ നിന്നും ('പിഎൽഐ') പിഎംഎവൈ - സിഎൽഎസ്എസ് സബ്‌സിഡി നേടിയിരിക്കരുത്.

വ്യത്യസ്ത വരുമാന ഗ്രൂപ്പിനുള്ള പിഎംഎവൈ യോഗ്യതാ മാനദണ്ഡം 2022

സാമ്പത്തിക വിഭാഗം

കുടുംബത്തിന്റെ വാര്‍ഷിക വരുമാനം

പരമാവധി കാർപെറ്റ് ഏരിയ

EWS

രൂ. 3 ലക്ഷം വരെ

30 സ്ക്വയർ മീറ്റർ

LIG

രൂ. 3 ലക്ഷം മുതൽ രൂ. 6 ലക്ഷം വരെ

60 സ്ക്വയർ മീറ്റർ

MIG I

രൂ. 6 ലക്ഷം മുതൽ രൂ. 12 ലക്ഷം വരെ

160 സ്ക്വയർ മീറ്റർ

MIG II

രൂ. 12 ലക്ഷം മുതൽ രൂ. 18 ലക്ഷം വരെ

200 സ്ക്വയർ മീറ്റർ

നിങ്ങൾ അറിയേണ്ടതിൽ കൂടുതൽ ഇതാ

ഈ മാനദണ്ഡങ്ങൾക്ക് പുറമേ, ശ്രദ്ധിക്കേണ്ട മറ്റ് ആവശ്യകതകൾ ഇവയാണ്:

  • സെൻസസ് 2011 പ്രകാരം, നിയമപരമായ പട്ടണങ്ങൾ മാത്രമേ നോട്ടിഫൈ ചെയ്ത പട്ടണങ്ങൾക്ക് സ്കീമിന് കീഴിൽ പരിരക്ഷ ലഭിക്കാൻ യോഗ്യതയുള്ളൂ.
  • ലോൺ തുകയുടെ 1st ഇൻസ്റ്റാൾമെന്‍റ് വിതരണം ചെയ്ത തീയതി മുതൽ 36 മാസത്തിനുള്ളിൽ ലോൺ ലഭ്യമാക്കിയ നിർമ്മാണം/ ദീർഘിപ്പിക്കൽ പൂർത്തിയാക്കണം.
  • എൽഐജി/ഇഡബ്ല്യൂഎസ് വിഭാഗത്തിന്: ഈ മിഷന് കീഴിൽ കേന്ദ്ര സഹായത്തോടെ നിർമ്മിച്ച/നേടിയ വീടുകൾ കുടുംബനാഥന്‍റെ പേരിലോ അല്ലെങ്കിൽ കുടുംബനാഥന്‍റെയും അയാളുടെ ഭാര്യയുടെയും സംയുക്ത പേരിലോ ആയിരിക്കണം. കുടുംബത്തിൽ മുതിർന്ന സ്ത്രീ ഇല്ലാത്ത സാഹചര്യങ്ങളിൽ മാത്രമേ വീട് പുരുഷ അംഗത്തിന്‍റെ പേരിലാകാം.

നിരാകരണം:

പിഎംഎവൈ സ്കീമിന്‍റെ വാലിഡിറ്റി ദീർഘിപ്പിച്ചിട്ടില്ല.

  • ഇഡബ്ല്യുഎസ്/എൽഐജി സ്കീമുകൾ നിർത്തലാക്കി. മാർച്ച്‎ 31, 2022
  • എംഐജി സ്കീമുകൾ (എംഐജി I, എംഐജി II) നിർത്തലാക്കി. മാർച്ച്‎ 31, 2021